കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./വളർച്ചയുടെ പടവുകൾ

  • 1956 സപ്തം.15: കോഴിക്കോട് എഡ്യുക്കേഷണൽ സൊസൈറ്റി നിലവിൽ വന്നു.
  • 1956 ഡിസം 19: എസ്.എ. ജിഫ്രി കമ്മിറ്റിയുടെ പ്രഥമ പ്രസിഡണ്ടായി ചുമതലയേറ്റു.
  • 1958ആഗസ്റ്റ് 2: യു.പി. സ്കൂൾ നടത്താൻ സർക്കാറിൽ നിന്നും അനുവാദം ലഭിച്ചു.
  • 1958: ആഗസ്റ്റ് കുരുത്തോലമുറ്റത്തെ തുന്നൽ ക്ലാസ്സും സ്കൂളും ജസ്റ്റിസ് അന്നാചാണ്ടി ഉദ്ഘാടനം ചെയ്തു.
  • 1958 ആഗസ്റ്റ് 4: 26 കുട്ടികളുമായി കുരുത്തോല മുറ്റത്ത് നിന്നും സ്കൂൾ കുണ്ടുങ്ങലിലേക്ക് മാറ്റി സ്ഥാപിച്ചു.
  • 1958 ആഗസ്റ്റ് 6 : ടി.ടി.സി. പാസ്സായ ഉമ്മുകുൽസു ടീച്ചറെ പ്രഥമ ഹെഡ്മിസ്ട്രസായി നിയമിച്ചു.
  • 1958 ഡിസം: യു.പി സ്കൂൾ കെട്ടിട നിർമ്മാണം പൂർത്തീകരിച്ചു.
  • 1959 മെയ് 31 : സൊസൈറ്റി ബൈലോ അംഗീകരിച്ചു.
  • 1959 ജൂൺ 1: കുണ്ടുങ്ങൽ സ്കൂൾ കെട്ടിടം എറണാകുളം ജില്ലാ ജഡ്ജ് ഫാത്തിമ റഹ്മാൻ ഉദ്ഘാടനം ചെയ്തു.
  • 1962 മെയ് 17: ഹൈസ്കൂൾ തുടങ്ങാൻ സർക്കാറിൽ നിന്നും അംഗീകാരം ലഭിച്ചു.
  • 1962 ജൂൺ 1 : കാലിക്കറ്റ് ഗേൾസ് ഹൈസ്കൂൾ മന്ത്രി പി.പി. ഉമ്മർകോയ ഉദ്ഘാടനം ചെയ്തു.
  • 1962 മെയ് 22 : സ്കൂൾ പ്രവേശന-പരസ്യം ആദ്യമായി ചന്ദ്രിക ദിനപത്രത്തിൽ പ്രസിദ്ധീകരിച്ചു.
  • 1962 ജൂൺ: സുശീല മാധവൻ പ്രഥമ ഹൈസ്കൂൾ ഹെഡ്മിട്രസായി നിയമിതയായി.
  • 1965 മാർച്ച് 7 : സ്കൂളിലെ ആദ്യ എസ്.എസ്.എൽ. സി ബാച്ച് പരീക്ഷക്കിരുന്നു.
  • 1968: മെയ് കേന്ദ്ര സർക്കാർ അനുവദിച്ച ഹോസ്റ്റൽ കെട്ടിട നിർമ്മാണം പൂർത്തിയായി.
  • 1985 ജൂലായ് 5 : ഡോ. എം.കെ. മുഹമ്മദ് കോയ മാനേജിംഗ് കമ്മിറ്റി സെക്രട്ടറിയായി.
  • 1987: ജൂലായ് 21: അന്താരാഷ്ട്ര അംഗീകാരം നേടിയ ഒപ്പനടീം റഷ്യയിൽ പര്യടനം നടത്തി.
  • 1992: നവംബർ വി.എച്ച്.എസ്.ഇ ആരംഭിച്ചു
  • 1994: മാർച്ച് വി.എച്ച്.എസ്.ഇ 100 ശതമാനം വിജയം കൈവരിച്ചു.
  • 1997 ജൂൺ 30: കെ.വി. കുഞ്ഞഹമ്മദ് കമ്മറ്റി സെക്രട്ടറിയായി
  • 1997 ഒക്ടോ. 27: കെ.വി.കോയസ്സൻകോയ കമ്മറ്റി പ്രസിഡണ്ടായി
  • 1999 ജനുവരി ഒപ്പനയ്ക്ക് സംസ്ഥാനതല അവാർഡ് ലഭിച്ചു.
  • 2000: ആഗസ്റ്റ് സ്കൂളിന് പ്ലസ്ടു അനുവദിച്ചു കിട്ടി.
  • 2003: ജൂലായ് പി.എം ശ്രീദേവി ടീച്ചർക്ക് മികച്ച അധ്യാപികയ്ക്കുള്ള NCERT അവാർഡ് ലഭിച്ചു.
  • 2005 ജൂൺ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു
  • 2006 ഏപ്രിൽ 24: മൈനോറിറ്റി ഇൻസ്റ്റിറ്റ്യൂഷൻ പദവി ലഭിച്ചു.
  • 2006 ജൂലായ് 6 : കിഴക്ക് ഭാഗത്തെ കെട്ടിട നിർമ്മാണം പൂർത്തീകരിച്ചു
  • 2006 ജൂലായ് 6: സുവർണ്ണ ജൂബിലി ആഘോഷകമ്മറ്റി പ്രഥമയോഗം ചേർന്നു.
  • 2006 സപ്തം.4: കെ.വി. കോയസ്സൻ കോയ (ബിച്ചു) കമ്മറ്റി പ്രസിഡണ്ടായി
  • 2007 ജനുവരി 23: വി.എച്ച്. എസ്. കലോത്സവത്തിൽ ഒപ്പനയിൽ ഒന്നാം സ്ഥാനം കിട്ടി
  • 2007 മാർച്ച് 1: സുവർണ്ണ ജൂബിലി ഓഫീസ് പി.മാമുകോയ ഉദ്ഘാടനം ചെയ്തു.
  • 2007 ഏപ്രിൽ 25: സ്കൂളിൽ ആദ്യമായി പൂർവ്വ വിദ്യാർത്ഥി സംഘടന നിലവിൽ വന്നു.
  • 2007 മെയ് 24 : വിവിധ എൻഡോവ്മെൻറുകൾ ഏർപ്പെടുത്തി.
  • 2007 ജൂൺ 15 : എൻ.ഉമ്മർകോയ കമ്മിറ്റി പ്രസിഡണ്ടായി.
  • 2007 ഒക്ടോ. 25 : 'കാലിബർ' പ്രദർശനം സംഘടിച്ചിച്ചു.
  • 2008 ഫിബ്രു 3 : ആദ്യപൂർവ്വ വിദ്യാർത്ഥി സംഗമം നടന്നു.
  • 2008 ഒക്ടോ: ജില്ലയിലെ ഏറ്റവും മികച്ച കരിയർ ഗൈഡൻസ് യൂനിറ്റിനുള്ള പുരസ്കാരം ലഭിച്ചു.
  • 2008 ഒക്ടോ.28 : സുവർണ്ണ ജൂബിലി ആഘോഷം മന്ത്രി എളമരം കരീം ഉദ്ഘാടനം ചെയ്തു.
  • 2009 ജനുവരി 5: സുവർണ്ണ ജൂബിലി സമാപനം വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് ഉദ്ഘാടനം ചെയ്തു.
  • 2009 ഒക്ടോ. 6: മാനേജിംഗ് കമ്മിററിയിലേക്ക് 5 വനിതാ അംഗങ്ങളെ തെരഞ്ഞെടുത്തു.
  • 2009 ഒക്ടോ. 31: സുവർണ്ണ ജൂബിലി സുവനീർ 'സുവർണ്ണ രേഖ' പ്രകാശനം ഐ. ജി. ബി.സന്ധ്യ നിർവ്വഹിച്ചു.
  • 2011 ജനുവരി 10 : ഹൈസ്കൂൾ ജില്ലാ കലോത്സവഘോഷ യാത്രയിൽ സ്കൂൾ ഒന്നാം സ്ഥാനം നേടി.
  • 2012 മാർച്ച് വി.എച്ച്.എസ്.ഇ 100 ശതമാനം വിജയം കൈവരിച്ചു.
  • 2013 ഒക്ടോ. കെ.ആർ സ്വാബിറിന് ജില്ലയിലെ മികച്ച എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ അവാർഡ് ലഭിച്ചു.
  • 2013 മാർച്ച് വി.എച്ച്.എസ്.ഇ 100 ശതമാനം വിജയം കൈവരിച്ചു.
  • 2014 ഒക്ടോ. ജില്ലയിലെ മികച്ച VHSE എൻ.എസ്.എസ്പ്രൊജക്റ്റ്,യൂനിറ്റ് അവാർഡ് ലഭിച്ചു.
  • 2014 ഒക്ടോബർ 4 നു സ്കൂൾ വികസനസമിതി നിലവിൽ വന്നു.
  • 2015 ഏപ്രിൽ 5 സ്കൂൾ വികസനപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
  • 2015 ഏപ്രിൽ 17 : മാനേജിംഗ് കമ്മറ്റി വിപുലീകരിച്ചു
  • 2015 ഏപ്രിൽ 21 : ഫൈസൽ & ഷബാന ഫൗേണ്ടേഷൻ ചെയർമാൻ ഇ. ഫൈസൽ സ്കൂൾ സന്ദർശിച്ചു.
  • 2015 ജൂൺ പുതിയ ഹയർ സെക്കൻററി ബ്ലോക്ക് നിലവിൽ വന്നു.
  • 2015 ഒക്ടോ. 23 ഡോ. അലി ഫൈസൽ കമ്മറ്റി പ്രസിഡണ്ടായി.
  • 2016 മാർച്ച് 29 ബൈലോ ഭേദഗതി ചെയ്ത് ജനറൽ ബോഡി എക്സിക്യൂട്ടീവ് നിലവിൽ വന്നു.
  • 2016 എസ്.എം.സി ഹാൾ ഉദ്ഘാടനം ചെയ്തു.
  • 2016 സപ്ത. 27 ഹൈടെക് കിച്ചൺ ഡോ. എം.കെ മുനീർ ഉദ്ഘാടനം ചെയ്തു.
  • 2017 മെയ് 14 NABET അക്രെഡിറേറ്റർ സ്കീം നടപ്പാക്കാൻ തീരുമാനിച്ചു.
  • 2017 മാർച്ച് വി.എച്ച്.എസ്.ഇ 100 ശതമാനം വിജയം കൈവരിച്ചു.
  • 2017 ഡിസം. 9 വി.എച്ച് .എസ്.സി. സിൽവർ ജൂബിലി ആഘോഷം ഡോ. എം.കെ.മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
  • 2017 ൽ കൈറ്റ് ഹരിതവിദ്യാലയം റിയാലിറ്റി ഷോയിലേക്ക് സംസ്ഥാനത്തെ 100 ൽ ഒരു സ്‌കൂളായി തെരഞ്ഞെടുക്കപ്പെട്ടു.
  • 2018 ൽ മികച്ച ഹയർസെക്കന്ററി എൻ.എസ്.എസ് യൂനിറ്റിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു.
  • 2018 ൽ മികച്ച ഹയർസെക്കന്ററി എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു.
  • 2018 ൽ മികച്ച ഹയർസെക്കന്ററി എൻ.എസ്.എസ് വളണ്ടിയർക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു.
  • 2019 ൽ മികച്ച കരിയർ മാസ്റ്റർക്കുള്ള സംസ്ഥാന അവാർഡ് വി.എച്ച്.എസ്.ഇ വിഭാഗം പി.ജാഫർ കരസ്ഥമാക്കി
  • 2020 ഓഗസ്റ്റിൽ ക്വളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയുടെ NABET അംഗീകാരം ലഭിച്ചു.
  • 2020 ൽ മികച്ച ഹയർസെക്കന്ററി എൻ.എസ്.എസ് യൂനിറ്റിനുള്ള കോഴിക്കോട് ജില്ലാ അവാർഡ് ലഭിച്ചു.
  • 2020 ൽ മികച്ച ഹയർസെക്കന്ററി എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർക്കുള്ള കോഴിക്കോട് ജില്ലാ അവാർഡ് ലഭിച്ചു.
  • 2020 ൽ മികച്ച ഹയർസെക്കന്ററി എൻ.എസ്.എസ് വളണ്ടിയർക്കുള്ള കോഴിക്കോട് ജില്ലാ അവാർഡ് ലഭിച്ചു.
  • 2021 നവംബറിൽ SCERT യുടെ മികവ് 2019-20 പുരസ്കാരം ലഭിച്ചു.
  • 2022 ജനുവരിയിൽ Career360 എന്ന കരിയർ മാഗസിൻ ഇന്ത്യയിലെ മികച്ച പെൺപള്ളിക്കൂടങ്ങളിലൊന്നായി കാലിക്കറ്റ് ഗേൾസ് സ്‌കൂളിനെ ലിസ്റ്റ് ചെയ്തു.
  • 2022 മാർച്ചിൽ നടന്ന എസ്. എസ്. എൽ സി. പരീക്ഷയിൽ 100% വിജയം.
  • 2023 ജനുവരിയിൽ നടന്ന കേരള സ്കൂൾ കലോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗം ഒപ്പനയിൽ എ ഗ്രേഡ് നേടി.
  • 2023 ജൂലൈയിൽ തിരുവനന്തപുരത്ത് വച്ച് നടന്ന ഇന്റർനാഷണൽ റിസർച്ച് കോൺഫറൻസ് ഫോർ ചിൽഡ്രനിൽ ബെസ്റ്റ് പ്രോജക്ട് പ്രസന്റേഷനുള്ള അവാർഡ് പത്മശ്രീ എം.സി. രത്തനിൽ നിന്നും സ്വീകരിച്ചു.
  • 2023 സെപ്റ്റംബറിൽ ഡയറ്റും എഡ്യൂ മിഷൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്മ റിസർച്ചും സംഘടിപ്പിച്ച ക്യൂരിയോ കോൺ പ്ലാസ്മ എക്സിബിഷൻ ആൻഡ് ഇന്നോവേഷൻ ഫെസ്റ്റിൽ മികച്ച ഇന്നോവേഷൻ സ്കൂൾ അവാർഡ് കരസ്ഥമാക്കി.
  • 2024 ജനുവരിയിൽ നടന്ന കേരള സ്കൂൾ കലോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗം ഒപ്പനയിൽ എ ഗ്രേഡ് നേടി.
  • 2024 ഫെബ്രുവരിയിൽ യു.ആർ.സി.സൗത്ത് സംഘടിപ്പിച്ച ഇന്നോവേറ്റീവ് പരിപാടിയിൽ യു.പി വിഭാഗം പ്രൊജക്റ്റ് സ്മാർട്ട് സ്റ്റെപ്പ് ഒന്നാം സ്ഥാനം നേടി.
  • 2024 മാർച്ചിൽ നടന്ന എസ്. എസ്. എൽ സി. പരീക്ഷയിൽ 100% വിജയം
  • 2024 മെയിൽ ദേശീയ സാങ്കേതിക ദിനാഘോഷത്തിൽ കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെയും കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സാമൂഹിക നന്മയും സുസ്ഥിരതയും ഉറപ്പാക്കി നൂതന സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ പ്രോജക്ടുകൾക്കുള്ള സ്കൂൾതല ഇന്നോവേഷൻ പ്രോജക്ടിൽ കാലിക്കറ്റ് ഗേൾസ് സ്കൂളിന് മികച്ച ഇന്നവേറ്റീവ് സ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം.
  • 2024 ജൂണിൽ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന് സംസ്ഥാന സർക്കാർ നൽകുന്ന അവാർഡിൽ ജില്ലാതലത്തിൽ മൂന്നാം സ്ഥാനം നേടി.