കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./നാഷണൽ കേഡറ്റ് കോപ്സ്
| സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
| Home | 2025-26 |
എൻ.സി.സി യൂണിറ്റ് ഉദ്ഘാടനം ചെയ്തു.
കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിൽ എൻസിസി യൂണിറ്റിന്റെ ഉദ്ഘാടനം സെപ്റ്റംബർ 27 വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് പ്രൗഢഗംഭീരമായി നടന്നു. മുഖ്യാതിഥികളായ മേജർ ജനറൽ രാജീവ് കൃഷ്ണ, ബ്രിഗേഡിയർ ഡോക്ടർ അരുണ മേനോൻ, കമാന്റിഗ് ഓഫീസർ വെങ്കടേഷൻ ആർ എന്നിവർ ചേർന്നാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്.
സ്കൂൾ പ്രധാന അധ്യാപിക സൈനബ എം.കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ജംഷീദ് എം.പി അധ്യക്ഷത വഹിച്ചു.
സ്കൂൾ മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് ഡോക്ടർ വി.അലി ഫൈസൽ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ മാനേജർ പി. എസ്. അസ്സൻ കോയ, പ്രിൻസിപ്പാൾ എം. അബ്ദു, വി.എച്ച്.എസ്.ഇ പ്രിൻസിപ്പാൾ ശ്രീദേവി പി.എം, കേഡറ്റ് അദുവ എന്നിവർ ആശംസകൾ അർപ്പിച്ചു.9 കേരള ഗേൾസ് ബറ്റാലിയൻ എ. ഒ മേജർ നിഷ്ത ശർമ, മാനേജിംഗ് കമ്മിറ്റി മെമ്പർ ഡോക്ടർ സി.എ. അബ്ദുൽ കരീം, പിടിഎ വൈസ് പ്രസിഡന്റ് ഫർഹത് എന്നിവർ സന്നിഹിതരായിരുന്നു. സ്കൂൾ എൻ.സി.സി കെയർടേക്കർ കെ. വി ജസീല നന്ദി പറഞ്ഞു.
തുടർന്ന് ബ്രിഗേഡിയർ ഡോക്ടർ അരുണ മേനോനുമായി കുട്ടികളുമായി സംവദിച്ചു.