കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./പാരൻ്റ്സ് സ്കൂൾ

കാലിക്കറ്റ് ഗേൾസ് വി എച്ച് എസ് എസ് 2022-23 അധ്യയന വർഷത്തിൽ തുടക്കം കുറിച്ച പരിപാടിയാണ് പാരൻ്റ്സ് സ്കൂൾ. ആധുനിക കാലത്തിൽ കുട്ടികളെ വളർത്തുമ്പോൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ തരണം ചെയ്യാൻ രക്ഷിതാക്കളെ ശാക്തീകരിക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം.ഇതിൻ്റെ ഭാഗമായി സ്കൂളിൽ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികളുടെയും രക്ഷിതാക്കൾക്ക് നിരന്തരമായി പരിശീലനം നൽകി വരുന്നു. എല്ലാ ബുധനാഴ്ചകളിലും ഉച്ചക്ക് ശേഷം 3 മണി മുതൽ 5 മണി വരെയാണ് ക്ലാസ് നൽകുക. ഒരു കുട്ടിയെ ഗർഭം ധരിക്കുന്നത് മുതൽ കൗമാര ഘട്ടം വരെ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇ- ലോകത്ത് കുട്ടികളെ നേർവഴിയിൽ നയിക്കാൻ വേണ്ട നിർദേശങ്ങളുമാണ് ഈ പരിശീലന പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

മെയ് 25-ാം തീയതി അഞ്ചാം ക്ലാസിലെ രക്ഷിതാക്കൾക്ക് ക്ലാസ് നൽകിക്കൊണ്ട് പാരൻ്റ്സ് സ്കൂൾ പരിപാടിക്ക് തുടക്കം കുറിച്ചു.സ്കൂൾ പ്രിൻസിപ്പാൾ അബ്ദു സർ ആണ് ക്ലാസ് നൽകുന്നത്.5 മുതൽ 12 വരെ ക്ലാസുകളിലെ രക്ഷിതാക്കൾക്ക് ക്ലാസ് നൽകി മികച്ച ഒരു തലമുറയെ വാർത്തെടുക്കുക എന്നതാണ് പാരൻ്റ്സ് സ്കൂളിൻ്റെ ലക്ഷ്യം.