കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


2022-2023 പ്രവർത്തനങ്ങൾ

മെഹന്തി ഫെസ്റ്റ്

ബലിപെ രുന്നാളിനോടാനുബന്ധിച്ചു 07/07/2022ന് യുപി മാത്‍സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മെഹന്തി ഫെസ്റ്റ് നടത്തി. ഓരോ ഡിവിഷനിൽ നിന്നും 2പേരടങ്ങുന്ന ഓരോ ടീമാണ് ഫെസ്റ്റിൽ പങ്കെടുത്തത്.കാലിക്കറ്റ്‌ ഗേൾസിന്റെ മൈലാഞ്ചി മൊഞ്ച് ഒന്നിനോടൊന്നു മികച്ചതായിരുന്നു. തികഞ്ഞ മത്സരബുദ്ധിയോട് കൂടിയാണ് കുട്ടികൾ മത്സരത്തിൽ പങ്കെടുത്തത്. 7 എഫിൽ പഠിക്കുന്ന സൈനബ് &ഹാഫിസ ഫഹദ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. 6സി യിലെ ഫാത്തിമ റെജ &ലെന,7ജി യിലെ ലിൻത&ഹനൂന എന്നീ ടീമുകൾ രണ്ടാം സ്ഥാനവും 7എ യിലെ ഫാത്തിമ റാഷിദ്‌ &ഫാത്തിമ സഫ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

പൈ ദിനം

ഹൈസ്കൂൾ ഗണിത ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പൈ ദിനം ആചരിച്ചു. മാത്സ് ക്ലബ്ബ് അംഗങ്ങൾ സ്കൂൾ ഗ്രൗണ്ടിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. പൈ ദിന ഗാനത്തിന്റെ അകമ്പടിയോടെ പൈയുടെ ഏകദേശ വില 3.14159... (400 അക്കങ്ങൾ ) എഴുതിയ 40 മീറ്റർ നീളമുള്ള ക്യാൻവാസ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സൈനബ ടീച്ചർ, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ശ്രീദേവി ടീച്ചർ,ക്ലബ് കൺവീനർ ഫിറോസ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ ഗണിത അധ്യാപകരും മാത്‍സ് ക്ലബ് അംഗങ്ങളും ചേർന്ന് പ്രദർശിപ്പിക്കുകയുണ്ടായി.പൈ ദിനത്തിനു മുന്നോടിയായി 21/7/22 (വ്യാഴം)ന് എല്ലാ ക്ലാസിലും ഗണിത ക്വിസ് സംഘടിപ്പിച്ചു.നൈഷ (9 H), ഫർസ റഹ്മാൻ (10 F) എന്നിവർ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി.വൃത്തത്തിന്റെ ചുറ്റളവിനെ വ്യാസം കൊണ്ട് ഹരിച്ചാൽ കിട്ടുന്ന സ്ഥിരസംഖ്യ(പൈ)യുടെ ഏകദേശ വില അറിയുന്നതിന് ഈ പ്രവർത്തനത്തിലൂടെ കുട്ടികൾക്ക് സാധിച്ചു.പൈ ദിനത്തോടനുബന്ധിച്ചു യു പി ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ജോമട്രിക്കൽ പാറ്റേൺ പ്രദർശനം നടത്തി.

2021-2022 പ്രവർത്തനങ്ങൾ

2021 – 2022 അധ്യായന വർഷം മാത്തമാറ്റിക്സ് ക്ലബിൻെറ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളാണ് നടത്തിയിട്ടുളളത്. വായനാദിനത്തോടനുബന്ധിച്ച് Mathematics മായി ബന്ധപ്പെട്ട പുസ്തകങ്ങൾ വായിച്ചു Book Review തയ്യാറാക്കി.

ഓണാഘോഷത്തോടനുബന്ധിച്ച് ഓൺലൈൻ ജ്യോമട്രിക്കൽ പാറ്റേൺ മത്സരം നടത്തി.

സിറ്റി സബ്ജില്ലാ ശാസ്ത്ര രംഗത്തിയ ആഭിമുഖ്യത്തിൽ നവംബർ 9 തീയതി നടന്ന ഗണിതാശയ അവതരണത്തിൽ Xth G യിൽ പഠിക്കുന്ന ഹലീമ അബ്ദുൽ ഖയ്യൂം എന്ന കുട്ടി മൂന്നാം സ്ഥാനം കരസ്ഥമാക്കി.

യു. പി ഗണിത ക്ലബ്ബ്‌ പ്രവർത്തനങ്ങൾ

ബക്രീദിനോടാനുബന്ധി ച്ചു ജൂലൈ 20ന് മെഹന്തി ഫെസ്റ്റ് നടത്തി

ആഗസ്ത് 23 ന് ക്ലാസ്സ്തല ജോമേട്രിക്കൽ പാറ്റേൺ മത്സരം നടത്തി.

ഡിസംബർ 22 ന് രാമാനുജൻ ഡേ യോടാനുബന്ധിച്ചു ഡോക്യൂമെന്ററി പ്രദർശനം നടത്തി.

മാർച്ച്‌ 15 ന് ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു.

• ജൂലൈ 7 ബലിപെരുന്നാളിനോടനുബന്ധിച്ച് യുപി വിഭാഗം ഗണിത ക്ലബ്ബിന്റെ ഭാഗമായി മെഹന്തി ഫസ്റ്റ് നടത്തി.

• ജൂലൈ 22  പൈ ദിനത്തോടനുബന്ധിച്ച് ജോമെട്രിക്കൽ പാറ്റേൺ പ്രദർശനം നടത്തി.

• ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഗണിത ക്ലബ്ബിന്റെ ഭാഗമായി പതാക നിർമ്മാണം നടത്തി. കുട്ടികൾ സ്വന്തമായി നിർമിച്ച പതാക കുത്തി സ്വാതന്ത്ര്യദിന പരിപാടിയിൽ പങ്കെടുത്തു.

• ന്യൂ മാത്സ് പരീക്ഷയിൽ റൈസ മഹക് ജില്ലാതലത്തിലേക്ക്  തെരഞ്ഞെടുക്കപ്പെട്ടു.

• സബ്ജില്ലാതല ഗണിതശാസ്ത്ര ക്വിസിൽ റൈസ മഹക് ഒന്നാം സ്ഥാനം കരസ്ഥമാക്കി.

മുൻ വർഷങ്ങളിലെ പ്രവർത്തനങ്ങൾ

ഗണിത ക്ലബ്ബ്

സ്ഥാനം പേര് ക്ലാസ്സ്
സെക്രട്ടറി ഫാത്തിമ ഹിബ ടി വി 10 A
ജോയിന്റ് സെക്രട്ടറി റഫീക്ക ഷഹാനി 10 G
ക്ലാസ്സ് പ്രതിനിധികൾ ജിനാൻ കെ വി, നുസ പി ടി, ആയിഷ സന 10 F, 9 F, 8 E
മാഗസിൻ എഡിറ്റർ ദഹ്ഷ, ദീന 10 E

2017 - 18 അദ്ധ്യായന വർഷത്തെ ഗണിതശാസ്ത്ര ക്ലബ് 8/6/17 ന് 3 മണിയ്ക്ക് രൂപീകരിച്ചു. എല്ലാ ഗണിതദ്ധ്യാപകരും 8th , 9th , 10th ക്ലാസ്സുകളിലെ ഗണിത ക്ലബ് അംഗങ്ങളും പങ്കെടുത്തു. ഈ വർഷം നടത്തേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്തു. തുടർന്ന് സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ക്ലാസ്സ് പ്രതിനിധികൾ, മാഗസിൻ എഡിറ്റർ എന്നിവരെ തെരെഞ്ഞെടുത്തു.