കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./കനിവ് പദ്ധതി

Schoolwiki സംരംഭത്തിൽ നിന്ന്

കനിവ് പദ്ധതി

kanivu
kanivu 2

കാലിക്കറ്റ് ഗേൾസ് വി എച്ച് എസ് എസ് ജെ ആർ സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂളിലെ നിർധനരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകുന്ന പദ്ധതിയായ കനിവ് കോഴിക്കോട് ഡി ഡി മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. കൂട്ടുകാരിക്കും ഒരു പഠനോപകരണം എന്ന പദ്ധതിയിൽ പങ്കാളിയാകാൻ കുട്ടികൾ തങ്ങളുടെ പഠനോപകരണങ്ങളോടൊപ്പം ഒന്നുകൂടി വാങ്ങി നൽകിക്കൊണ്ട് ത്യാഗത്തിന്റെ വലിയ മാതൃക സൃഷ്ടിക്കുകയായിരുന്നു. അർഹതപ്പെട്ട കുട്ടികളെ ക്ലാസ് അധ്യാപകർ കണ്ടെത്തി. കുട്ടികളെ വേദിയിലെത്തിച്ച് അവരുടെ ദൈന്യത പ്രദർശനം നടത്തുന്നതിന് പകരം ക്ലാസ് അധ്യാപകർ അവരവരുടെ കുട്ടികൾക്ക് വേണ്ടി പഠനോപകരണ കിറ്റുകൾ ഏറ്റുവാങ്ങിയത് മാതൃകാപരമായ ഒരു പ്രവർത്തനമാണ് എന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഡിഡി എടുത്തുപറഞ്ഞു. ജില്ലാതല ഉദ്ഘാടനത്തിന് ഈ സ്കൂൾ വേദി ആയതിൽ അഭിമാനം ഉണ്ടെന്ന് മുഖ്യപ്രഭാഷണം നിർവഹിച്ചുകൊണ്ട് പ്ലസ് ടു പ്രിൻസിപ്പാൾ അബ്ദു മാസ്റ്റർ പറഞ്ഞു. എച്ച് എം സൈനബ ടീച്ചർ സ്വാഗതഭാഷണം നടത്തി. പിടിഎ പ്രസിഡന്റ് എടി നാസർ അധ്യക്ഷതവഹിച്ച ചടങ്ങിൽ മാനേജ്മെന്റ് കമ്മിറ്റി സെക്രട്ടറി ശ്രീ ഹസ്സൻ കോയ, റെഡ് ക്രോസ് ജില്ലാ ചെയർമാൻ ശ്രീ സത്യനാഥൻ മാടഞ്ചേരി, ജെ ആർ സി ജില്ലാ പ്രസിഡന്റ് രാജേന്ദ്രകുമാർ, ജില്ലാ കോഡിനേറ്റർ സിന്ധു സൈമൺ സിറ്റി സബ്ജില്ലാ ജയാർസി പ്രസിഡന്റ് അശ്വതി ടീച്ചർ ജില്ലാ കമ്മിറ്റി അംഗം റാസിക് മാസ്റ്റർ, വിഎച്ച്എസ്ഇ പ്രിൻസിപ്പാൾ ശ്രീദേവി ടീച്ചർ പിടിഎ വൈസ് പ്രസിഡന്റ് സാജിദ് അലി എന്നിവർ സംസാരിച്ചു കൗൺസിലർ ഹബീബ് ടീച്ചർ നന്ദി പറഞ്ഞു.

സ്വന്തം കുട്ടികൾക്ക് ഓരോ ആഘോഷത്തിനും വസ്ത്രം വാങ്ങുമ്പോൾ കാലിക്കറ്റ്‌ ഗേൾസിലെ അധ്യാപകർ മറക്കാറില്ല അവരുടെ മുന്നിലിരിക്കുന്ന ദൈന്യതയുടെ മുഖങ്ങളെ..

കാലിക്കറ്റ്‌ ഗേൾസ് high സ്കൂൾ jrc unit നടപ്പിലാക്കുന്ന കനിവ് പദ്ധതിയുടെ ഭാഗമായി നിർധനരായ കുട്ടികൾക്ക് ബലിപ്പെരുന്നാൾ വസ്ത്രങ്ങൾ വാങ്ങുന്നതിനാവശ്യമായ കൂപ്പണുകൾ ക്ലാസ് അധ്യാപകർക്ക് കൈമാറി. ഇതിനുള്ള പണം അധ്യാപകർ തന്നെയാണ് നൽകിയത് വിസ്ഡം സ്റ്റുഡൻ്റ്സ് എന്ന സംഘടനയുടെ Eid Kiswa സഹായം കൂടി ലഭിച്ചപ്പോൾ നൂറോളം കുട്ടികൾക്ക് സഹായം നൽകാൻ കഴിഞ്ഞു.

എല്ലാ വർഷവും ഈ പ്രവർത്തനം നടത്തിവരുന്നു