കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./ആർട്‌സ് ക്ലബ്ബ്
മ്യൂസിക് ക്ലബ്

അവധിക്കാല ക്യാബ്

2022_ 23 വർഷത്തിൽ മ്യൂസിക് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ അവധിക്കാല ക്യാമ്പ് നടത്തി . പല ക്ലാസുകളിൽ നിന്നായി 45 കുട്ടികൾ പങ്കെടുത്തു ..HM PTA സഹകരിച്ച് ക്യാമ്പ് വളരെ വിജയകരമായി നടത്താൻ സാധിച്ചു. ക്യാമ്പിന് നേതൃത്വം നൽകിയത് ചക്കാലക്കൽ ഗവൺമെൻ്റ് റിട്ടയർ സംഗീത അദ്ധ്യാപകനായ സുരേന്ദ്രൻ മാസ്റ്റർ ആയിരുന്നു.
പ്രവേശനോത്സവം

ജുൺ 1 പ്രവേശനോത്സവം സംഗീത ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ വിവിധ തരം കലാപരിപാടികൾ നടത്തി കൂടെ അദ്ധ്യാപകരും പുതിയ കുട്ടികൾക്ക് വേണ്ടി പാട്ട് പാടി.
പരിസ്ഥിതി ദിനം

ജൂൺ 5 പരിസ്ഥിതി ദിനം സംഗീത ക്ലബിൻ്റെ നേതൃത്വത്തിൽ up Hs അദ്ധ്യാപകർ കുട്ടികൾക്ക് വേണ്ടി അസംബ്ലിയിൽ പരിസ്ഥിതി ഗാനം ആലപിച്ചു.
ലോകസംഗീത ദിനം
ജൂൺ 21 ലോകസംഗീത ദിനം... സംഗീത ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വിവിധ ഇനം പരിപാടികൾ നടത്തി up HS വിദ്യാർത്ഥിനികൾ കരോക്കെ ഗാനം ആലപിച്ചു.

ബഷീർ ദിനം


ജൂലൈ 6 ബഷീർ ദിനത്തോടനുബന്ധിച്ച് നാടകം, ബഷീർ കൃതിസം ഗീതാവിഷ്കാരം എന്നീ പരിപാടികൾ നടത്തി

