കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./പി.ടി.എ കമ്മിറ്റി

Schoolwiki സംരംഭത്തിൽ നിന്ന്

കാലിക്കറ്റ് ഗേൾസിന് കരുത്തായി പി.ടി.എ

കുണ്ടുങ്ങൽ കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന്ന് എന്നും താങ്ങായി, തണലായി, സജീവ പങ്കാളിത്തത്തോടെ  പ്രവർത്തിച്ചു വരുന്ന സമിതിയാണ് പാരൻറ്സ് ടീച്ചേർസ് അസോസിയേഷൻ. ഒട്ടേറെ നല്ല പ്രവർത്തനങ്ങളാണ് PTA നടത്തി പോരുന്നത്. സ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ പോലും കൃത്യമായി ഇടപെടുന്നു. ചരിത്രപരമായ കാരണങ്ങൾ കൊണ്ട് പിന്നോക്കം പോയ പ്രദേശത്തിന്റെ വിദ്യാഭ്യാസ പരമായ ഉയർച്ച ലക്ഷ്യം വെച്ച് കൊണ്ട് രുപീകൃതമായ കാലാലയമെന്ന നിലയിൽ വലിയ ഉത്തരവാദിത്വത്തോട് കൂടി ധാർമ്മിക ബോധവും സാമൂഹിക സാംസ്കാരിക ബോധവുമുള്ള തലമുറയെ വാർത്തെടുക്കുന്നതിന്ന് ആവശ്യമായ ഇടപെടലുകൾ കൃത്യമായി നടത്തി പോരുന്നു  പെൺകുട്ടികളുടെ ശാക്തീകരണം  ലക്ഷ്യം വെച്ച് പ്രവത്തിക്കുന്ന സ്ക്കൂളെന്ന നിലക്ക് ആവശ്യമായ  പാരന്റിംഗും മോട്ടിവേഷൻ ക്ലാസ്സുകളും കൗൺസലിംഗും കരിയർ ഗൈഡ്ലൈൻ തുടങ്ങിയവയിൽ അതീവ ശ്രദ്ധ പുലർത്തുന്നു. അവാർഡ് ദാന പരിപാടികൾ,ഓണാഘോഷം, സ്പോർട്സ്,കലോൽസവം, സയൻസ് എക്സിബിഷൻ തുടങ്ങിയവയിൽ നേതൃത്വപരമായ പങ്കുവഹിക്കുന്നു. കോവിഡാനന്തരം കുട്ടികളുടെ ഭവനങ്ങളിൽ ഭക്ഷണ കിറ്റുകൾ എത്തിക്കുകയും ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോൺ നൽകുകയും അതത് കാലയളവിൽ സ്കൂൾ സംഘടിപ്പിക്കുന്ന എല്ലാ പരിപാടികളിലും ശക്തമായ സാന്നിധ്യമായി. പറഞ്ഞാൽ അവസാനിപ്പിക്കാൻ സാധിക്കാത്ത അത്രയേറെ പ്രവർത്തങ്ങളാണ് സ്കൂൾ പിടിഎചെയ്തു വരുന്നത്. 2019 മുതൽ പി.ടി.എ പ്രസിഡന്റ് ആയി AT നാസർ തുടർന്ന് വരുന്നു 2022-23 വർഷത്തിൽ വൈസ് പ്രസിഡന്റായി KP നസീമയും MPTA പ്രസിഡന്റ് ആയി നൂർജഹാനും തുടരുന്നു.