വയനാട് ജില്ലയിലെ ,വയനാട് വിദ്യാഭ്യാസ ജില്ലയിൽ സുൽത്താൻബത്തേരി ഉപജില്ലയിലെ സുൽത്താൻ ബത്തേരി പട്ടണത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് അസംപ്ഷൻ ഹൈസ്കൂൾ. സുൽത്താൻബത്തേരി മുനിസിപ്പാലിറ്റിയുടെ പതിനെട്ടാം വാർഡിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു
ചരിത്രം
ലഘു ചരിത്രം
ചരിത്രമുറങ്ങുന്ന ബത്തേരിയുടെ ഉയിർത്തെഴുന്നേൽപ്പിന് ഉണർത്തുപാട്ടായി 1982 ജൂൺ മാസത്തിൽ അസംപ്ഷൻ ഹൈ സ്കൂൾ സ്ഥാപിതമായി. ബഹുമാനപ്പെട്ട ജോസഫ് വെട്ടിക്കുഴിച്ചാലിലച്ചന്റെ ദീർഘദൃഷ്ടിയും,പ്രഗത്ഭമായ നേതൃത്ത്വവുമാണ് ഈ വിദ്യാലയത്തിന്റെ അടിത്തറ. പെൺക്കുട്ടികൾക്ക് മാത്രമായി തുടങ്ങിയ ഈ വിദ്യാലയത്തിൽ നാട്ടുകാരുടെ ആവശ്യങ്ങളും, ആഗ്രഹവും പരിഗണിച്ച് 2000 ജൂൺ മുതൽ ആൺക്കുട്ടികൾക്കുകൂടി പഠിക്കുവാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി. ഇപ്പോൾ മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ മേൽനോട്ടത്തിലും, സംരക്ഷണത്തിലുമാണ് അസംപ്ഷൻ ഹൈസ്കൂൾ പ്രവർത്തിക്കുന്നത്. ന്യൂനപക്ഷാവകാശങ്ങൾ സംരക്ഷച്ചും, മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് ഊന്നൽ നൽകിയും ജാതിമതഭേതമന്യെ എല്ലാവരെയും സ്വാഗതം ചെയ്തും വയനാടിന്റെ സാംസ്കാരിക സമുന്നതിക്കായി ഈ സ്ഥാപനം ..നിലകൊള്ളുന്നു, കൂടുതൽ
ഭൗതികസൗകര്യങ്ങൾ
പഠനനിലവാരത്തിലും പാഠ്യേതരപ്രവർത്തനങ്ങളിലും അസംപ്ഷൻ ഹൈസ്കൂൾ വയനാട് വിദ്യാഭ്യാസജില്ലയിൽ മുൻ നിരയിൽ നിൽക്കുന്നുആദ്യവർഷം 98 % വിജയം നേടിയ ഈ സ്കൂൾ പിന്നീടുള്ള വർഷങ്ങളിലും ഉയർന്ന വിജയശതമാനം നിലനിർത്തുന്നു.18 ക്ളാസ് മുറികൾ ,സയൻസ് ലാബ്, കംപ്യൂട്ടർ ലാബ് ,സ്മാർട്ട് ക്ലാസ്സ് റൂം, ലൈബ്രറി, ഗണിതശാസ്ത്ര ലൈബ്രറി, എല്ലാക്ലാസ്സ് മുറികളിലും പ്രൊജക്ടർ, ലാപ്ടോപ് തുടങ്ങിയവ സജ്ജമാക്കിയിരിക്കുന്നു. കുട്ടികൾക്ക് കളിക്കുന്നതിനും അവരുടെ ശാരിരിക വികസനത്തിനും ഉതകുന്ന വിശാലമായ കളിസ്ഥലം, ആവശ്യത്തിന് കുടിവെള്ള സൗകര്യം എന്നിവ ലഭ്യമാണ്.കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
പുതിയ തലമുറയിൽ ഐക്യം, അച്ചടക്കം മൂല്യബോധം, നേത്രത്വപാടവം, സേവന സന്നദ്ധത എന്നിവ വളർത്തിയെടുക്കുന്നതിനായി വിവിധങ്ങളായ പാഠ്യേതര പ്രവർത്തനങ്ങൾ നടത്തി വരുന്നുഎൻസിസി 1984 ൽ നമ്മുടെ സ്കൂളിൽ ഗാൾസ് ബറ്റാലിയൻ പ്രവർത്തനമാരംഭിച്ചു. 100 കേഡറ്റുകൾ അടങ്ങുന്ന ട്രൂപ്പ് ഊർജ്ജസ്വലമായി പ്രവർത്തിച്ചുവരുന്നു.വിദ്യാർത്ഥികളിൽ അച്ചടക്കവും രാജ്യ സ്നേഹവും മൂല്യബോധവും വളർത്തിയെടുക്കുന്നതിൽ സ്കൂളിലെ എൻസിസി പ്രചോദനമേകുന്നു. സ്കൗട്ട & ഗൈഡ്സ് 2005 നവംബർ മാസത്തിൽ സ്കൗട്ട & ഗൈഡ്സിൻറെ ഒരു യൂണിറ്റ് ഇവിടെ പ്രവർത്തനമാരംഭിച്ചു. ശ്രീ. വി. എം ജോയി, ശ്രീമതി ആനിയമ്മ കെ. ഝെ എന്നിവർ നേത്രത്വമ നൽകുന്നു. കൂടുതൽ വായിക്കുക
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയിൽ 1982 മെയ് 1 ന് സ്ഥാപിതമായ അസംപ്ഷൻ ഹൈസ്കൂൾ പാഠ്യ പാഠ്യേതര ഖലകളിൽ മികവു പുലർത്തുന്ന ഒരു വിദ്യാലയമാണ്. പ്രസിദ്ധവും പൗരാണികവുമായ ഒട്ടേറെ ശേഷിപ്പുകൾ വയനാടിന്റെ പല ഭാഗത്തായി ചിതറികിടക്കുന്നു. എന്നാൽ
ഇവയിൽ പലതും കാലപ്പഴക്കം കൊണ്ടും വേണ്ടവിധത്തിൽ പോയിക്കൊണ്ടിരിക്കുന്നു. സംരക്ഷിക്കപ്പെടാതെ നശിച്ചു....(കൂടുതൽ വായിക്കുക)
മികവുകൾ
1-മൊബൈൽ ഫോൺ വിതരണം
mobile
സമൂഹത്തിലെ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ കൂടി വിവിധ സ്രോതസ്സുകളിൽ നിന്നും ല
ഭ്യമാക്കിയ സഹായം ഉപയോഗിച്ചുകൊണ്ട് ,വിദ്യാർത്ഥികൾക്ക് മൊബൈൽഫോൺ വിതരണംചെയ്തു .ഏകദേശം മുപ്പതോളം മൊബൈൽ ഫോണുകൾ സാമ്പത്തികമാ
യി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യാൻ കഴിഞ്ഞു. ഒരുപാട് സുമനസ്സുകൾ ,വിവിധ സന്നദ്ധ സംഘടനകളിൽ നിന്നും അധ്യാപകരിൽ നിന്നും
സഹകരണങ്ങൾ ലഭിച്ചിട്ടുണ്ട് .ലഭ്യമായ ഫോണുകൾ വിദ്യാർഥികൾക്ക് വീട്ടിൽ എത്തിച്ചു കൊടുക്കുകയും ചെയ്തു ....കൂടുതൽ വായിക്കാൻ
ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സും ഉണ്ടാവു. കുട്ടികളുടെ മാനസികമായ ഉല്ലാസത്തിന് , പഠന നിലവാരത്തിലും പ്രാധാന്യം നൽകുന്നതോടൊപ്പംതന്നെ കുട്ടികളുടെ ആരോഗ്യ കാര്യങ്ങളിലും വളരെ ശ്രദ്ധ ചെലുത്തുന്നു . ആയതിനാൽ പോഷകസമ്പുഷ്ടമായ ഭക്ഷണം പ്രധാനം ചെയ്യുന്നതിന് അധ്യാപകരും പി ടി എ യും വളരെയേറെ ശ്രദ്ധനൽകുന്നു..ഭക്ഷണ വിതരണത്തിലെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് രക്ഷിതാക്കളും മാതാപിതാക്കളും പ്രത്യേകം ശ്രദ്ധിക്കുന്നു...കൂടുതൽ