അസംപ്ഷൻ എച്ച് എസ് ബത്തേരി/എന്റെ വിദ്യാലയം
എന്റെ വിദ്യാലയം
മറക്കാനാവാത്ത ഓർമ്മകൾ..
എൻറെ വിദ്യാലയം മനോഹരവിദ്യാലയം.,എൻറെ വിദ്യാലയം എനിക്ക് എത്രത്തോളം ഓർമ്മകൾ സമ്മാനിച്ചു .
ഞാൻ പഠിച്ച് വളർന്നതും എൻറെ വിദ്യാലയത്തിൽ.മറക്കാനാവാത്ത ഓർമ്മകൾ. ഗൃഹാതുരത്വം പോലെ
എൻറെ മനസ്സിൽ തങ്ങിനിൽക്കുന്നു. ഞാൻ ഓടിക്കളിച്ചു നടന്ന എൻറെ വിദ്യാലയം. എനിക്ക് സൗഹൃദം തന്ന
എൻറെ കൂട്ടുകാർ .വിദ്യയിൽ എന്നെ കൈപിടിച്ചുയർത്തിയ എൻറെ ഗുരുനാഥന്മാർ എല്ലാം ഒരു ഓർമ്മയായി തിളങ്ങിനിൽക്കുന്നു....
എൻറെ മനസ്സിൽ. എട്ടാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ പഠിച്ച എൻറെ വിദ്യാലയം അസംപ്ഷൻ ഹൈസ്കൂൾ,
അതിനുശേഷം ഏതെല്ലാം കോഴ്സുകൾ .....പഠിച്ചു പ്ലസ് വൺ ...ഡിഗ്രി.... പി.ജി...
പക്ഷേ അവിൽ നിന്നെല്ലാം വ്യത്യസ്തമായി നിലനിൽക്കുന്നു എന്റെ ഹൈസ്കൂൾ വിദ്യാഭ്യാസം...
എന്നോടൊപ്പം പഠിച്ച എൻറെ കൂട്ടുകാർ എന്നെ കൈപിടിച്ചുയർത്തിയ എൻറെ അധ്യാപകർ...
എല്ലാവരും ....എൻറെ വിദ്യ വിദ്യാലയം... സിനിമയിലെ ഒരു പാട്ടിലെ വരികൾ പോലെ...
ഒരു വട്ടം കൂടിയാ സ്കൂളിൻറെ തിരുമുറ്റത്ത് ഒത്തു കൂടുവാൻ മോഹം.....
പഠിച്ച കാലത്തെ വിവിധങ്ങളായ ഓർമ്മകൾ ......യുവജനോത്സവം ,നേടിയ മികവുകൾ,....
കൂട്ടുകാർ ഒത്തുള്ള യാത്രകൾ എല്ലാം ഒരു ഓർമ്മ......
എങ്കിലും പറിച്ചു കളയാൻ കഴിയില്ല മനസ്സിൽ നിന്നും ആ ഓർമ്മകളിൽ.......
അനു ലക്ഷ്മി.
പൂർവ വിദ്യാർത്ഥി.