അസംപ്ഷൻ എച്ച് എസ് ബത്തേരി
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
വയനാട് ജില്ലയിലെ, സുൽത്താൻബത്തേരി ഉപജില്ലയിലെ സുൽത്താൻ ബത്തേരി പട്ടണത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് അസംപ്ഷൻ ഹൈസ്കൂൾ. സുൽത്താൻബത്തേരി മുനിസിപ്പാലിറ്റിയുടെ ഇരുപത്തിമൂന്നാം വാർഡിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.
അസംപ്ഷൻ എച്ച് എസ് ബത്തേരി | |
---|---|
വിലാസം | |
സുൽത്താൻ ബത്തേരി സുൽത്താൻ ബത്തേരി, വയനാട്,കേരള , സു.ബത്തേരി പി.ഒ. , 673592 , വയനാട് ജില്ല | |
സ്ഥാപിതം | ജൂൺ - 1982 |
വിവരങ്ങൾ | |
ഫോൺ | 04936 221560 |
ഇമെയിൽ | assumption.sby@gmail.com |
വെബ്‍സൈറ്റ് | https://ceadom.com/school/assumption |
കോഡുകൾ | |
സ്കൂൾ കോഡ് | 15051 (സമേതം) |
യുഡൈസ് കോഡ് | 32030200812 |
വിക്കിഡാറ്റ | Q64522059 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | സുൽത്താൻ ബത്തേരി |
ബി.ആർ.സി | സുൽത്താൻ ബത്തേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | സുൽത്താൻബത്തേരി |
താലൂക്ക് | സുൽത്താൻ ബത്തേരി |
ബ്ലോക്ക് പഞ്ചായത്ത് | സുൽത്താൻ ബത്തേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,സുൽത്താൻ ബത്തേരി |
വാർഡ് | 23 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
സ്കൂൾ തലം | 8 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 398 |
പെൺകുട്ടികൾ | 510 |
ആകെ വിദ്യാർത്ഥികൾ | 908 |
അദ്ധ്യാപകർ | 30 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബിനു തോമസ് |
മാനേജർ | ഫാ.തോമസ് |
സ്കൂൾ ലീഡർ | ആൻ മരിയ ബിജു. |
ഡെപ്യൂട്ടി സ്കൂൾ ലീഡർ | അനു ലക്ഷ്മി |
പി.ടി.എ. പ്രസിഡണ്ട് | ബിജു ഇടയനാൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു. |
എസ്.എം.സി ചെയർപേഴ്സൺ | ഫാ.തോമസ് |
സ്കൂൾവിക്കിനോഡൽ ഓഫീസർ | ജോയ് വി.എം |
അവസാനം തിരുത്തിയത് | |
18-11-2024 | Assumption |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ലഘു ചരിത്രം
ചരിത്രമുറങ്ങുന്ന ബത്തേരിയുടെ ഉയർത്തെഴുന്നേൽപ്പിന് ഉണർത്തുപാട്ടായി 1982 ജൂൺ മാസത്തിൽ അസംപ്ഷൻ ഹൈസ്കൂൾ സ്ഥാപിതമായി. ബഹുമാനപ്പെട്ട ജോസഫ് വെട്ടിക്കുഴിച്ചാലിലച്ചന്റെ ദീർഘദൃഷ്‍ടിയും,പ്രഗത്ഭമായ നേതൃത്വവുമാണ് ഈ വിദ്യാലയത്തിന്റെ അടിത്തറ. പെൺകുട്ടികൾക്ക് മാത്രമായി തുടങ്ങിയ ഈ വിദ്യാലയത്തിൽ നാട്ടുകാരുടെ ആഗ്രഹം കൂടി പരിഗണിച്ച് 2000 ജൂൺ മുതൽ ആൺകുട്ടികൾക്കുകൂടി പഠിക്കുവാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി. ന്യൂനപക്ഷാവകാശങ്ങൾ സംരക്ഷച്ചും, മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് ഊന്നൽ നൽകിയും ജാതിമത ഭേതമന്യെ എല്ലാവരെയും സ്വാഗതം ചെയ്‍തും വയനാടിന്റെ] സാംസ്കാരിക സമുന്നതിക്കായി ഈ സ്ഥാപനം നിലകൊള്ളുന്നു...... കൂടുതൽ
ഭൗതികസൗകര്യങ്ങൾ
പഠനനിലവാരത്തിലും പാഠ്യേതരപ്രവർത്തനങ്ങളിലും അസംപ്ഷൻ ഹൈസ്കൂൾ വയനാട് വിദ്യാഭ്യാസ ജില്ലയിൽ മുൻനിരയിൽ നിൽക്കുന്നു.ആദ്യവർഷം 97 %വിജയം നേടിയ ഈ സ്കൂൾ പിന്നീടുള്ള വർഷങ്ങളിലും ഉയർന്ന വിജയശതമാനം നിലനിർത്തുന്നു.18 ക്ലാസ്‍മുറികൾ ,സയൻസ്‍ ലാബ് ,കമ്പ്യൂട്ടർ ലാബ് ,അടൽ തിങ്കറിങ് ലാബ് ,ലൈബ്രറി ഗണിതശാസ്ത്ര ലൈബ്രറി,എന്നിവ കൂടാതെ എല്ലാ ക്ലാസ് മുറികളിലും പ്രോജക്ടർ,ലാപ്ടോപ്പ് ,സ്പീക്കർ തുടങ്ങിയവ സജ്ജമാക്കിയിരിക്കുന്നു.കുട്ടികൾക്ക് കളിക്കുന്നതിനും അവരുടെ ശാരിരിക വികസനത്തിനും ഉതകുന്ന വിശാലമായ കളിസ്ഥലം, എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം,ആവശ്യത്തിന് കുടിവെള്ളത്തിനുള്ള സൗകര്യം എന്നിവ ലഭ്യമാണ്........കൂടുതൽ അറിയാൻ.
പാഠ്യേതര പ്രവർത്തനങ്ങൾ
1982 ജൂൺ മാസത്തിൽ സ്ഥാപിതമായ അസംപ്ഷൻ ഹൈസ്കൂൾ മാതൃകാപരവും മികവുറ്റതുമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നത് .വിദ്യാർത്ഥികളുടെ സർവതോന്മുഖമായ വളർച്ചക്കുതകുന്ന പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നു .സ്കൂളിലെ പാഠ്യപാഠ്യേതര മേഖലകളിലെ പ്രത്യേകമായ പ്രവർത്തനങ്ങളിലേക്ക് ഒരെത്തിനോട്ടം........ കൂടുതൽ വായിക്കുക
സാരഥ്യം
-
ശ്രീ.ബിനു തോമസ്. ഹെഡ്മാസ്റ്റർ
-
ശ്രീ.ബിജു ഇടയനാൽ .പി.ടി.എ പ്രസിഡന്റ്
-
ശ്രീമതി ബിന്ദു. എം.പി.ടി.എ.പ്രസിഡന്റ്
-
ആൻ മരിയ ബിജു. സ്കൂൾ ലീഡർ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1 | പേര് | കാലഘട്ടം | ഫോട്ടോ |
---|---|---|---|
2 | സി.ബോസ്കോ.എസ്.എ.ബി.എസ് | 1982 | |
3 | ശ്രീമതി.കെ.സി.റോസക്കുട്ടി | 1990 | |
4 | ശ്രീ.കെ.ഇ.ജോസഫ് | 1993 | |
5 | ശ്രീ.എൻ.ജെ.ആന്റണി | 1996 | |
6 | ശ്രീ.കെ.എം.ജോസ് | 1997 | |
7 | സി.മരിയറ്റ.സി.എം.സി | 1998 | |
8 | ശ്രീ.എം.വി.മാത്യു | 2000 | |
9 | ശ്രീ.ബേബി അത്തിക്കൽ | 2005 | |
10 | ശ്രീ.ജോസ് പുന്നക്കുഴി | 2006 | |
11 | ശ്രീ.എം.എം.ടോമി | 2007 | |
12 | ശ്രീമതി.ആലീസ് ജോസഫ് | 2008 | |
13 | ശ്രീമതി.ആനി ജോസഫ് | 2009 | |
14 | ശ്രീ.പീറ്റർ കുരുവിള | 2014 | |
15 | ശ്രീമതി.ത്രേസ്യാമ്മ ജോർജ് | 2015 | |
16 | ശ്രീ എൻ യു ടോമി | 2020 | |
17 | ശ്രീ.ടോംസ് ജോൺ | 2023 | |
18 | ശ്രീ.ബിനു തോമസ്. | തുടരുന്നു |
അധ്യാപകർ
ഓഫീസ് ജീവനക്കാർ
എസ്എസ്എൽസി പരീക്ഷയിൽ അസംപ്ഷൻ ഹൈസ്കൂളിന് മികവാർന്ന വിജയം
ഈ വർഷവും എസ് .എസ് .എൽ .സി .പരീക്ഷയിൽ അസംപ്ഷൻ ഹൈസ്കൂൾ മികവാർന്ന വിജയം നേടി.പരീക്ഷയിൽ പങ്കെടുത്ത 300 വിദ്യാർഥികളിൽ 299 പേർ വിജയിക്കുകയും, 77പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടുകയും ചെയ്തു. 19 പേർക്ക് 9 വിഷയങ്ങൾക്ക് എ പ്ലസ് ലഭിച്ചു.......കൂടുതൽ വായിക്കാം.
പ്രവേശനോത്സവം
സംസ്ഥാന സ്കൂൾ പ്രവേശനോത്സവത്തോടനുബന്ധിച്ച് അസംപ്ഷൻ ഹൈസ്കൂളിലും പ്രവേശനോത്സവം സംഘടിപ്പിച്ചു. എട്ടാം ക്ലാസിലേക്ക് പ്രവേശനം നേടിയ വിദ്യാർഥികളെ ചെണ്ടമേളത്തോടെയാണ് സ്വീകരിച്ചത് .അധ്യാപകരും പി.ടി.എ യും പരിപാടികൾക്ക് നേതൃത്വം നൽകി. അധ്യാപകരും പി.ടി.എ.യും മുതിർന്ന വിദ്യാർത്ഥികളും ചേർന്ന് സ്കൂളും പരിസരവും അലങ്കരിച്ച് മനോഹരമാക്കിയിരുന്നു ......കൂടുതൽ വിവരങ്ങൾ
ഉച്ചഭക്ഷണം..
കുട്ടികളുടെ മാനസികമായ ഉല്ലാസത്തിനും,പഠനനിലവാരത്തിനും പ്രാധാന്യം നൽകുന്നതോടൊപ്പം തന്നെ കുട്ടികളുടെ ആരോഗ്യ കാര്യങ്ങളിലും വളരെ ശ്രദ്ധ ചെലുത്തുന്നു .ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സും ഉണ്ടാവൂ .ആയതിനാൽ സമ്പുഷ്ടമായ പോഷക ഭക്ഷണം പ്രധാനം ചെയ്യുന്നതിന് അധ്യാപകരും പി ടി എ യും വളരെയേറെ ശ്രദ്ധ നൽകുന്നു.......കൂടുതൽ.
സ്കൂൾ പി.ടി.എ
സ്കൂളിന്റെ അക്കാദമികവും അക്കാദമികേതരവുമായ വിജയത്തിൽ സ്കൂൾ പി.ടി.എ .വഹിക്കുന്ന പങ്ക് നിസ്തുലമാണ്. സ്കൂൾ നാളിതുവരെ നേടിയ പാഠ്യപാഠ്യേതര രംഗത്തെ മികവുകൾ നിലനിർത്തുന്നതിന് കഴിവുറ്റ ഒരു പി.ടി.എ കമ്മിറ്റിയാണ് ഈവർഷം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്........കൂടുതൽ വായിക്കാം
ദിനാചരണങ്ങൾ
ആഗോളതാപനവും വർദ്ധിച്ച തോതിലുള്ള വായുമലിനീകരണവും സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടുകൂടി നേച്ചർക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു. പരിസ്ഥിതിദിനാചരണത്തിനായി പ്രത്യേക അസംബ്ലി വിളിച്ചുകൂട്ടി ..അസംബ്ലിയിൽവെച്ച് എല്ലാ വിദ്യാർഥികളും പരിസ്ഥിതിദിന പ്രതിജ്ഞയെടുത്തു ......കൂടുതൽ
മികവുകൾ
'പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഒട്ടേറെ മിടുക്കരായ വിദ്യാർത്ഥികൾ പഠിച്ചിറങ്ങിയ വിദ്യാലയമാണ് അസംപ്ഷൻ ഹൈസ്കൂൾ അവർ ഇന്ന് നാടിന്റെ നാനാ തുറങ്ങളിൽ സേവനമനുഷ്ഠിക്കുന്നു. സ്കൂളിൽനിന്ന് വിട്ടുപോയെങ്കിലും സ്കൂളിനെ അവർ നന്മയോടെ ഓർക്കുന്നു.......കൂടുതൽ
അസംപ്ഷൻ ഹൈസ്കൂളിന്റെ മികവ് ,അംഗീകാരങ്ങൾ പത്രങ്ങളിലൂടെ...
മോട്ടിവേഷൻ ആൻഡ് ട്രെയിനിങ്
എസ്.എസ്.എൽ.സിക്യാമ്പ്
ഓരോ വർഷവും മികച്ച വിജയം എന്ന ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് വിവിധങ്ങളായിട്ടുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുകയാണ് സ്കൂളിലെ പി.ടി.എ.യും അധ്യാപകരും. ഈവർഷവും മികച്ച റിസൾട്ട് പ്രതീക്ഷിച്ചുകൊണ്ട് എസ്.എസ്.എൽ.സിക്യാമ്പ് ആരംഭിക്കുവാൻ തീരുമാനിച്ചു............ക്യാമ്പ് കൂടുതൽ വിവരങ്ങൾ
വിദ്യാലയം സന്ദർശിച്ച പ്രമുഖർ.
1982 ൽ സ്ഥാപിതമായ അസംപ്ഷൻ ഹൈസ്കൂൾ വിവിധ മേഖലകളിൽ വിജയം നേടി മുന്നേറുകയാണ്. ഈ കാലഘട്ടത്തിൽ രാഷ്ട്രീയ,സാമൂഹ്യ,വിദ്യാഭ്യാസ,സാംസ്കാരിക മേഖലകളിൽ പ്രശസ്തരായ കുറെ ആളുകൾ സ്കൂൾ സന്ദർശിച്ചിട്ടുണ്ട്........വിദ്യാലയം സന്ദർശിച്ച പ്രമുഖ വ്യക്തിത്വങ്ങൾ....
ആഘോഷങ്ങൾ, പരിശീലങ്ങൾ,കൂടുതൽ പ്രവർത്തനങ്ങൾ....
ചിത്രശാല..
സ്കൂൾപ്രവർത്തനങ്ങളുടെ ചിത്രശേഖരം.........
വിദ്യാലയത്തിലെ മറ്റ് കണ്ണികൾ.
യൂടൂബ് ചാനൽ.--ഫേസ് ബുക്ക് ...--- വെബ്‍സൈറ്റ്..--
വഴികാട്ടി
- കോഴിക്കോട്-മൈസൂർ ദേശീയ പാത 212 ന് അരികിൽ സുൽത്താൻ ബത്തേരി നഗരത്തിന്റെ ഹൃദയഭാഗത്തായി.കൽപ്പറ്റയിൽ നിന്നും 24 കി.മീ. അകലെ