അസംപ്ഷൻ എച്ച് എസ് ബത്തേരി/ഹൈടെക് വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

ഹൈടെക് സൗകര്യങ്ങൾ

ഹൈസ്കൂളിലെ മുഴുവൻ ക്ലാസുകളിലും ഹൈടെക് സൗകര്യം
ഹൈടെക് ക്ലാസ് റൂം

ഹൈടെക് ക്ലാസ് മുറികൾ.

18 ക്ലാസ് മുറികളാണ് സ്കൂളിൽ ഉള്ളത്. കൈറ്റിൽ നിന്നും ലഭിച്ച സഹായത്തോടെ എല്ലാം ക്ലാസുകളും ഹൈടെക് ക്ലാസ് മുറികളാക്കി സജ്ജീകരിച്ചിട്ടുണ്ട് .എല്ലാ ക്ലാസ് മുറികളിലും ലാപ്‍ടോപ്പ് പ്രൊജക്ടർ, പ്രൊജക്ടർ സ്ക്രീൻ, സ്പീക്കറുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട് .കൂടാതെ ഹൈസ്പീഡ് ഇൻറർനെറ്റ് സംവിധാനവും ഏർപ്പെടു ത്തിയിട്ടുണ്ട്. അധ്യാപകർക്ക് സമഗ്രപോർട്ടൽ ഉപയോഗിച്ചുകൊണ്ട് ക്ലാസുകൾ നടത്തുന്നതിന് ഇവ പ്രയോജനപ്പെടുന്നു

ഹൈടെക് IT LAB

ലാബുകൾ

ഐടി ലാബ്
ഐടി ലാബ് ക്ലാസുകൾ

മികച്ച ഐടി ലാബ്.

ഹൈടെക് ഐടി ലാബ് സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്.

വിദ്യാർത്ഥികൾക്ക് ഐ.ടി പഠിക്കുന്നതിനായി പ്രത്യേകം ടൈംടേബിൾ തയ്യാറാക്കിയിട്ടുണ്ട് .പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻറെ ഭാഗമായി ഹൈസ്കൂൾ ഐ.ടി ലാബിലേക്ക് 5 ലാപ്ടോപ്പുകൾ കൈറ്റിൽ നിന്നും ലഭിച്ചിട്ടുണ്ട്. അതോടൊപ്പം മറ്റ് 15 ഡെസ്ക് ടോപ്പുകൾ കൂടി സജ്ജീകരിച്ച് ഐ.ടി ലാബ് പ്രവർത്തനങ്ങൾ സുഗമമായി .എല്ലാ ക്ലാസിലെയും കുട്ടികൾക്ക് ഐ.ടി പ്രാക്ടിക്കൽ ക്ലാസുകൾ ഇവിടെനിന്നും നൽകുന്നു. . ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കുള്ള എല്ലാ പരിശീലനങ്ങളും ഇവിടെയാണ് നടക്കുന്നത്. അധ്യാപകർ വിദ്യാർത്ഥികൾ പ്രിൻറർ, സ്കാനർ എന്നിവ ഐ.ടി ലാബിൽ നിന്നും പ്രയോജനപ്പെടുത്താവുന്നതാണ്. കൈറ്റ് ലഭ്യമാക്കിയിട്ടുള്ള ഹൈസ്പീഡ് ബ്രോഡ്ബാൻഡ് സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നു. വിദ്യാർത്ഥികൾക്ക് വിവിധ വിഷയങ്ങളിൽ പ്രോജക്ടുകൾ തയ്യാറാക്കുന്നതിനും മറ്റു മത്സര പരിപാടികളിൽ പങ്കെടുക്കുന്നതിനും ലാബ് സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി വരുന്നു.ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾക്ക് എല്ലാ ബുധനാഴ്ചയുംപ്രത്യേക പരിശീലനം നൽകി വരുന്നു .

ഹൈടെക് ഐടി ലാബ് വീഡിയോ കാണാം താഴെ link

https://www.youtube.com/watch?v=R3q1RfuAOwk

ലാപ്‍ടോപ് കൾ (എംഎൽഎ ഫണ്ട്)

എംഎൽഎ ഫണ്ടിൽ നിന്നും കൂടുതൽ കമ്പ്യൂട്ടറുകൾ

ബഹുമാനപ്പെട്ട ബത്തേരി എംഎൽഎ ഐ സി ബാലകൃഷ്ണൻ എം എൽ എ യുടെ വികസന നിധിയിൽ നിന്നും എഴു കമ്പ്യൂട്ടറുകൾ വാങ്ങിക്കുന്ന തിന് ആവശ്യമായ  മൂന്നുലക്ഷം രൂപ അനുവദിച്ച് തന്നിട്ടുണ്ട്.  ആ തുക ഉപയോഗിച്ച് ഏഴ് ലാപ് ടോപ് കമ്പ്യൂട്ടറുകൾ വാങ്ങിക്കുകയും വിദ്യാർത്ഥികളുടെ പഠന ആവശ്യങ്ങൾക്ക് നൽകുകയും ചെയ്തിട്ടുണ്ട്.

വിദ്യാകിരണം,വിദ്യാശ്രീ ലാപ്ടോപ്പുകൾ.

വിദ്യാശ്രീ ലാപ്ടോപ്പുകൾ

സ്കൂളിന് ഹൈടെക് പദ്ധതി പ്രകാരം അനുവദിച്ച ലാപ്‍ടോ‍പ്പുകൾക്ക് പുറമേ വിദ്യാകിരണം പദ്ധതിപ്രകാരം വിതരണംചെയ്ത ലാപ്ടോപ്പുകൾ ടേക്ക്ബാക്ക് ചെയ്തപ്പോൾ 40 എണ്ണംകൂടി ലഭ്യമായി. ഇപ്പോൾ സ്കൂളിൽ ലാപ്‍ടോപ്പുകളുടെ ശേഖരണം 70 ആയി ഉയർന്നിട്ടുണ്ട്.


.

മുഴുവൻ ക്ലാസ്റൂമുകളില‍ും ഇൻറർനെറ്റ് .

വിദ്യാശ്രീ ലാപ്ടോപ്പുകൾ

കൈറ്റ് കേരളയുടെ സഹായത്തോടെ മുഴുവൻ ക്ലാസ് റൂമുകളും(18), ഐടി ലാബ് ,എ.ടി.എൽ, ഓഫീസ് എന്നിവിടങ്ങളിൽ ഹൈസ്പീഡ് ഇൻറർനെറ്റ് ലഭ്യത ഉറപ്പുവരുത്തുന്നു. ഇതിന്റെ പ്രധാന ഹബ്ബ് ,സ്വിച്ച് മുതലായവ ഐ.ടി. ലാബിൽ സജ്ജീകരിച്ചിരിക്കുന്നു. ഇതിലൂടെ അധ്യാപകർക്ക് ക്ലാസ് വിനിമയം കൂടുതൽ സൗകര്യപ്രദവും, പ്രയോജനകരവും ആകുന്നു .തൽസമയം പഠനാനുബന്ധ പ്രവർത്തനങ്ങൾ, വീഡിയോകൾഎന്നിവ കാണിക്കുന്നതിന് അധ്യാപകർക്ക് സഹായകരമാകുന്നു. എസ്. എസ്. എൽ. സി ക്യാമ്പ് സമയത്ത് വിദ്യാർഥികൾക്ക് കൂടുതൽ പഠനപ്രവർത്തനങ്ങൾ,ഒപ്പം "സമഗ്ര "ഓൺലൈൻ വിഭവങ്ങൾ കാണിക്കുന്നതിന‍ും ഏറെ ഗുണപ്രദമാണ്...

ചിത്രശാല