അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രാദേശിക പത്രം
'വിശപ്പ് -
കഥ
സ്വർണ്ണോം വെള്ളിയും കിടക്കാനൊരിടവും ഒന്നും ചോദിച്ചില്ലല്ലോ. ചോദിച്ചത് കഴിക്കാനല്പം ആഹാരമല്ലേ. ഇല്ലെങ്കിൽ പറഞ്ഞാൽ മതിയായിരുന്നു .
അതിന് ഇങ്ങനെ ആട്ടിയോടിക്കണമായിരുന്നോ.ഇനി വഴി തെറ്റി ചെന്ന് കയറിയത് മകൻ്റെ വീട്ടിലാണോ -- .. വൃദ്ധൻ പീളക്കെട്ടിയ കണ്ണുകൾ
വലിച്ചു തുറന്നു - ഒന്നും കാണാനാകുന്നില്ല.[ ] പരിചിത ശബ്ദങ്ങൾ പാറക്കല്ലുകളായി വന്നുവീഴുന്നു...... മുന്നോട്ട് പോകാനാകാതെ കുഴഞ്ഞു വീണപ്പോഴും
വൃദ്ധൻ്റെ ചുണ്ടിൽ ഏതാനും വാക്കുകൾ ഇരുമ്പിൽ വാർത്തെടുത്തതുപോലെ ഉറച്ചു നിന്നു :- '. "ചോദിച്ചത് കഴിക്കാനല്പം ആഹാരമല്ലേ."
ശ്രീമതി.ഷെൻസി കുര്യൻ (കഥാകൃത്ത് ,ഡോക്യുമെന്ററി സംവിധായിക)
. മുൻ അധ്യാപിക (അസംപ്ഷൻ എച്ച് എസ് ബത്തേരി)
വസന്തോത്സവത്തിന്റെ പ്രാധാന്യം
കലാലയങ്ങൾ പൂവാടികളാണെങ്കിൽ വിദ്യാർത്ഥികൾ പൂക്കളാണ് . ഓരോ പൂവിനും ഓരോ നിറവും സ്വഭാവവുമാണുളളത്.ഇതുപോലെയാണ് വിദ്യാർഥികളിൽ ഒളിഞ്ഞു കിടക്കുന്ന കഴിവുകൾ .ചിലരത് പുറത്തുകാണിക്കുകയും ശോഭിക്കുകയും ചെയ്യുന്നു.മറ്റുചിലരാകട്ടെ തന്റെ കഴിവുകൾ ഉള്ളിലൊതുക്കുകയും ചെയുന്നു. ഇത്തരക്കാരുടെ ഉള്ളിലുറങ്ങിക്കിടക്കുന്ന കഴിവുകൾ ഉണർത്തുവാനും പ്രകടമാക്കുവാനും അവസരങ്ങൾ നൽകേണ്ടത് അത്യാവശ്യമാണ് . സാഹിത്യത്തിലും,കലയിലും കുുട്ടികൾക്കുള്ള അഭിരുചി മനസ്സിലാക്കുന്നതിനു വേണ്ടി വിദ്യാലയങ്ങളിൽ സംഘടിപ്പിക്കുന്ന ഒരു പരിപാടിയാണ് " വസന്തോത്സവം”.കുുട്ടികളാണ് ഭാവി തലമുറയെ നയിക്കേണ്ടത്.അതിനാൽ തന്നെ കുുട്ടികളിലെ കഴിവുകൾ പരിപോഷിപ്പിക്കേണ്ടത് അത്യാവശ്യം തന്നെ.ഇതിന് ഇത്തരം വേദികൾ ഉപകാരപ്രദമാണ്.
അകലുന്ന കനവുകൾ
-ഹരിത. റ്റി.എച്ച്
വിസ്മൃതമീ പാതതന്നിലെ നിനവുകൾ
അതിൻഹേതുവോ കാലത്തിനിരുളാം കരങ്ങളും
അന്നിന്റെ പകലുകൾ പാവനമായിതു
അന്നു രാത്രികൾ മൗനത്തിലായിരുന്നോ?
കനവുകളാം നിലാപക്ഷി തലചായ്ച്ച
വാഴ്വാം തല്പത്തിൻ ചിറകൊടിഞ്ഞോ?
കേഴുന്നൊരീ മനം ആരുടേതോ
ശൂന്യമീ കാലത്തിനോളങ്ങളിൽ
ഒരു നവസുസ്മിതം തളിരിടുന്നോ
എന്നുടെ രീക്ഷണചക്രവാളത്തിൽനിൽ
ആ അധരങ്ങളിനിയും പൂത്തിടുമോ?
അന്നു നാം ഇരു മേഘപടലങ്ങളായ്
ഈ വാനിലല്ലോ കരങ്ങൾ കോർത്തൂ
ഇന്നു നാം ഇരു കൈവഴികളായി
പിരിഞ്ഞിടുന്നു നദീതീരത്തിനിൽ
എന്തിനീ വേർപാടുതേടുന്നു നാം
ഒരു മുറിവാക്കിനായി കാത്തിരിപ്പു
വിലപിക്കുമീ തോഴരായി നമ്മൾ
കാലമിന്നിന്നുടെ പ്രതീകമാമോ
ഓർമിക്കുവാൻ ഞാൻ ചൊല്ലണമോ
ഓർമയായ് നീ കാത്തുസൂക്ഷിച്ചിടു
വിട പറഞ്ഞീടുന്നീ രാത്രയിൽ
ഈ രണ്ടു സഖികളും മാനസവും
താരകളിന്നിന്റെ സാക്ഷികളും
നദീതീരങ്ങൾ വിരഹാം പൊഴിച്ചിടുന്നു
വിഴിയെന്നു മാത്രം പഴിച്ചീടുമോ
എന്നുമിക്കാല നിയോഗത്തിനെ.