അസംപ്ഷൻ എച്ച് എസ് ബത്തേരി/വിമുക്തി ക്ലബ്ബ്
അസംപ്ഷൻ ഹൈസ്കൂളിൽ ലഹരിക്കെതിരെ പ്രവർത്തനങ്ങൾ
1.പ്രതിജ്ഞാകവാടം. ക്ലാസ് മുറികളുടെ പ്രവേശന കവാടത്തിൽ ചെറിയ ഒരു പ്രതിജ്ഞാവാചകം എഴുതിയിട്ടുണ്ട്.
അതുറക്കെ വായിച്ചതിനുശേഷമാണ് കുട്ടികൾ ക്ലാസ്മുറികളിലേക്ക് പ്രവേശിക്കേണ്ടത്.

പ്രവർത്തനം 2: A4 വലുപ്പമുള്ള പോസ്റ്റർ നിർമ്മാണം (വ്യക്തിഗതം )വരയ്ക്കാനുള്ള പേപ്പറും നിറങ്ങളും മറ്റു ഉപകരണങ്ങളും കുട്ടികൾ കൊണ്ടു വരണം. (3 pm - 4 pm )
പ്രവർത്തനം 3: കൊളാഷ് നിർമ്മാണം (ക്ലാസ് തലം).ലഹരിവിരുദ്ധ സന്ദേശം നൽകുന്ന കൊളാഷ് ക്ലാസിനെ പ്രതിനിധീകരിച്ച് രണ്ടു പേരടങ്ങുന്ന ടീം ആണ് തയ്യാറാക്കേണ്ടത്. (3 pm- 4 pm ) പോസ്റ്റർ നിർമ്മാണത്തിൽ പങ്കെടുക്കുന്നില്ലാത്ത 2 കുട്ടികൾ ചേർന്നാണ് ടീം രൂപീകരിക്കേണ്ടത്. ലഹരിവിരുദ്ധ ചിത്രങ്ങൾ, വാർത്തകൾ എന്നിവ ക്ലാസിലെ എല്ലാ കുട്ടികളും നാളെ ശേഖരിച്ചു കൊണ്ടുവരണം. അത് ടീം അംഗങ്ങളെ ഏൽപ്പിക്കുകയാണ് വേണ്ടത്. കത്രിക, പശ തുടങ്ങിയവ ഓരോ ടീമും കൈയ്യിൽ കരുതണം
"ലഹരിക്കെതിരേ ഒന്നിച്ചൊന്നായ് നാം മുന്നോട്ട് "
ലഹരിക്കെതിരെ ചങ്ങലതീർത്ത് വിദ്യാർത്ഥികൾ .
സമൂഹത്തെ കാർന്നു തിന്നുന്ന മാരക വിപത്തായ ലഹരി ഉപയോഗത്തിനെതിരെ സമൂഹമനസാക്ഷിയെ ഉണർത്തുകയെന്ന ലക്ഷ്യത്തോടെ തീർത്ത മനുഷ്യചങ്ങലയിൽ അസംപ്ഷൻ സ്കൂളിലെ വിദ്യാർത്ഥികളും പങ്കുചേർന്നു. ബത്തേരി അസംപ്ഷൻ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച ചങ്ങല ബീനാച്ചി സ്കൂളിലെ വിദ്യാർത്ഥികളും ചേർന്ന് പൂർത്തിയാക്കി.പോലീസ് ഡിപാർട്ട്മെൻ്റും അസംപ്ഷൻ ഹൈസ്കൂൾ ബീനാച്ചി ഹൈസ്കൂളുകളും സംയുക്തമായിട്ടാണ് ലഹരിവിരുദ്ധ ചങ്ങല തീർത്തത്. റോഡിന് ഓരം ചേർന്ന് നിന്ന വിദ്യാർത്ഥികൾ ലഹരിവിരുദ്ധ മുദ്രാവാക്യം മുഴക്കി .അസംപ്ഷൻ സ്കൂളിലെ ലഹരിവിരുദ്ധ ക്ലബ്ബും, സോഷ്യൽ സയൻസ് ക്ലബ്ബും സഹകരിച്ചാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.ശ്രീ ഷാജി സി.സി, ശ്രീ.അർജുൻ തോമസ് ശ്രീമതി.ജീന അഗസ്റ്റിൻ തുടങ്ങിയവർ വിദ്യാർത്ഥികൾക്ക് നിർദ്ദേശങ്ങൾ നൽകി.
ജൂലൈ .അസംപ്ഷൻ ഹൈസ്കൂളിൽ ലഹരി വിരുദ്ധ ചിത്രരചന മത്സരം സംഘടിപ്പിച്ചു.

ലഹരി വിരുദ്ധ ചിത്രരചന മത്സരം സംഘടിപ്പിച്ചു.
ലഹരിക്കെതിരേ ഒരുമവര.
അസംപ്ഷൻ ഹൈസ്കൂളിൽ ലഹരി വിരുദ്ധ സന്ദേശ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു.മത്സരത്തിൽ സ്കൂളിലെ മുഴുവൻ വിദ്യാർഥികളും പങ്കെടുത്തു.മത്സരം ഇങ്ങനെയായിരുന്നു.എല്ലാ വിദ്യാർത്ഥികളും ലഹരി വിരുദ്ധചിത്രരചനയിൽ പങ്കെടുക്കണം.എല്ലാ കുട്ടികളും A4 പേപ്പർ കൊണ്ടു വരണം. ഇതോടൊപ്പം തന്നെയാണ് കലോത്സവത്തിന്റെ ഭാഗമായുള്ള പെൻസിൽ ഡ്രോയിങ് മത്സരവും നടത്തുന്നത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ഒരു ചാർട്ടു പേപ്പറിന്റെ പകുതി ഭാഗം ഉപയോഗിക്കേണ്ടതാണ്.എന്നാൽ മത്സര അടിസ്ഥാനത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ പ്രത്യേകമായി ചാർട്ട് പേപ്പറിൽ വരക്കേണ്ടതാണ്.
ലഹരി വിരുദ്ധ പോസ്റ്റർ രചന മത്സരം

സ്കൂളിൽ ലഹരി വിരുദ്ധ പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു.ലഹരി വിരുദ്ധ ക്ലബ്ബിൻറെ ആഭിമുഖ്യത്തിലാണ് മത്സരം സംഘടിപ്പിച്ചത്.മത്സരത്തിൽ ലഹരി വിരുദ്ധ സന്ദേശം ഉൾപ്പെടുന്ന ചിത്രങ്ങൾ വേണം വരയ്ക്കുവാൻ .ചിത്രങ്ങൾ ചാർട്ട് പേപ്പറിൽ തയ്യാറാക്കേണ്ടതാണ്.സ്കൂളിലെ ലൈബ്രറിയിൽ വെച്ചായിരുന്നു മത്സരം സംഘടിപ്പിച്ചത്.
ലഹരി വിരുദ്ധ കൊളാഷ് നിർമ്മാണ മത്സരം.
സ്കൂളിൽ ലഹരിവിരുദ്ധ കൊളാഷ് നിർമ്മാണ മത്സരം സംഘടിപ്പിച്ചു.വലിയ ചാർട്ട് പേപ്പറുകളിൽ തയ്യാറാക്കുന്ന കൊളാഷ് ചിത്രത്തിൽ ന്യൂസ് പേപ്പറിൽ നിന്നും മറ്റു മാഗസിനുകളിൽ നിന്നും ലഹരി വിരുദ്ധ സന്ദേശങ്ങൾ ശേഖരിച്ച് മികച്ച ആശയമുള്ള ചിത്രമായി മാറ്റണം.ചിത്രങ്ങൾ ഒട്ടിച്ചു ചേർക്കുകയും ന്യൂസ് ക്ലിപ്പുകൾ പത്രത്താളുകളിൽ നിന്നും വെട്ടിയെടുക്കുകയും ചെയ്തു തയ്യാറാക്കാവുന്നതാണ്.