അസംപ്ഷൻ എച്ച് എസ് ബത്തേരി/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


ജൂനിയർ റെഡ് ക്രോസ്

സ്നേഹം,സൗഹൃദം എന്നീ വിഷയങ്ങളിൽ ഊന്നി കുട്ടികളുടെ സമഗ്ര വളർച്ച ലക്ഷ്യമാക്കി വിദ്യാലയത്തിൽ ജെ ആർ സി പ്രവർത്തിക്കുന്നു. ശുചിത്വം, ആരോഗ്യം, വ്യക്തിത്വ വികസനം എന്നീ മേഖലകളിൽ സ്കൂൾ തലത്തിൽ ജില്ലാതലത്തിൽ ക്ലാസുകൾ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു .സാമൂഹ്യ സേവനം, ശുചിത്വ പ്രവർത്തനങ്ങൾ സാമ്പത്തിക സഹായം മുതലായവ യൂണിറ്റ് അംഗങ്ങൾ ഏറ്റെടുത്തു നടത്തുന്നു.വൃദ്ധസദന സന്ദർശനം,രോഗി സന്ദർശനം തുടങ്ങിയവ തങ്ങളുടെ പ്രവർത്തനത്തിന്റെ ഭാഗമാക്കുന്നു. ശ്രീമതി ബിൻസി ടീച്ചർ ആണ് യൂണിറ്റിനെ നയിക്കുന്നത്.

സൈബർ ബോധവൽക്കരണം

ജനുവരി 7.ജെ ആർ സി.സൈബർ ക്ലാസ് സംഘടിപ്പിച്ചു.

വർദ്ധിച്ചുവരുന്ന സൈബർ കുറ്റകൃത്യങ്ങളുടെ വെളിച്ചത്തിൽ വെളിച്ചത്തിൽ വിദ്യാർത്ഥികളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോട് കൂടി സ്കൂളിലെ  ജെ ആർ സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ  സൈബർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ക്ലാസുകൾക്ക് കൽപ്പറ്റ സൈബർ സെൽ ഉദ്യോഗസ്ഥനായ.ശ്രീ.ജോയ്സ് സാർ നേതൃത്വം നൽകി. ഇൻറർനെറ്റ് ഉപയോഗം,ഹാക്കിംഗ് ,സൈബർ ക്രൈം തുടങ്ങിയ മേഖലയെ കുറിച്ച് അദ്ദേഹം വിശദമായി വിദ്യാർത്ഥികൾക്ക് പറഞ്ഞുകൊടുത്തു.

ലഹരി വിപത്തിനെതിരെ ചങ്ങല തീർത്ത് JRCവിദ്യാർഥികളും .

നവംബർ 1 ...ലഹരി വിപത്തിനെതിരെ കൈകോർത്തു വിദ്യാർത്ഥികൾ . സമൂഹത്തിനകത്ത് ഭീഷണിയായിക്കൊണ്ടിരിക്കുന്ന ലഹരിക്കെതിരെ വിദ്യാർഥികൾ അണിനിരന്നു. സ്കൂൾ മൈതാനം മുതൽ മൈതാനിക്കുന്ന ഭാഗം വരെ വിദ്യാർത്ഥികൾ ചങ്ങല തീർത്തു. ഹൈസ്കൂളിന്റെയും യുപി സ്കൂളിന്റെയും നേതൃത്വത്തിൽ ആയിരുന്നു വിദ്യാർത്ഥികളുടെ അണിചേരൽ.പ്രവർത്തനങ്ങൾക്ക്  ഹൈസ്കൂളിന്റെയും യുപി സ്കൂളിന്റെയും അധ്യാപകരും രക്ഷിതാക്കളും നേതൃത്വം നൽകി .പരിപാടിയിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്തു.ചങ്ങല  ഒരുക്കുന്നതിന് നാട്ടുകാരും രക്ഷിതാക്കളും സഹകരിച്ചു.ലഹരി എന്ന വിപത്തിനെതിരെ ചങ്ങലയെ അവർ ആവേശത്തോടെ ഏറ്റെടുക്കുകയായിരുന്നു ..

JRC വിദ്യാർത്ഥികൾ .

പ്രവർത്തനങ്ങൾ 2021- 2022

ജീവിതശൈലി രോഗങ്ങളെ കുറിച്ച് ക്ലാസ്സെടുത്തു..

ജൂനിയർ  റെഡ് ക്രോസ് സി ലെവൽ പരീക്ഷ ഫലം(2022)

ഈ വർഷത്തെ ജെ.ആർ.സി  സി ലെവൽ റിസൾട്ട് പ്രസിദ്ധീകരിച്ചപ്പോൾ ഹൈസ്കൂളിലെ കുട്ടികൾക്ക് മികച്ച വിജയം. 19 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ മുഴുവൻ വിദ്യാർഥികളും വിജയിച്ച് മികച്ച നേട്ടം കൈവരിച്ചു .വിദ്യാർഥികളെ സ്റ്റാഫ് കൗൺസിൽ അനുമോദിച്ചു.

പച്ചക്കറി
പച്ചക്കറി
ക്ള‍ീനിംഗ് ആക്റ്റിവിറ്റീസ്...
ബോധവൽക്കരണ റാലികൾ..

ജീവിതശൈലി രോഗങ്ങളെ കുറിച്ച് ക്ലാസ്സെടുത്തു (16-2-22)

യൂണിറ്റിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി ജീവിതശൈലി രോഗങ്ങളെക്കുറിച്ച്  ക്ലാസെടുത്തു. ബയോളജി അധ്യാപകനായ ശ്രീ.ബിജു ആണ് ക്ലാസ്സിനു നേതൃത്വം കൊടുത്തത് .ജീവിത രീതികൾ,ശൈലികൾ ,ഭക്ഷണക്രമങ്ങൾ,അതിലൂടെ ഉണ്ടാവുന്ന രോഗങ്ങൾ തുടങ്ങിയവയെക്കുറിച്ച് അദ്ദേഹം വിശദമായി സംസാരിച്ചു .മുമ്പെല്ലാം വീട്ടിൽ തയ്യാറാക്കിയ ഭക്ഷണങ്ങൾ ആളുകൾ ധാരാളം കഴിച്ചിരുന്നു .എന്നാൽ അതിൽനിന്ന് എല്ലാംവ്യത്യസ്തമായി ആധുനിക കാലഘട്ടത്തിൽ ഫാസ്റ്റ് ഫുഡ് ഭക്ഷണങ്ങളെ കൂടുതലായി ആശ്രയിക്കുന്നു .ഫാസ്റ്റ് ഫുഡ് ആളുകൾ അവരുടെ  ഭക്ഷണക്രമത്തിൽ  ഭാഗമാക്കി മാറ്റി .വീട്ട് ഭക്ഷണം ഒഴിവാക്കി മോഡലുകളെയും ഫാസ്റ്റ്ഫുഡ് കേന്ദ്രങ്ങളെയും ആണ് ആശ്രയിച്ചു അതിലെ മറ്റും ശരീരത്തിന് ഹാനികരം ആയി മാറി പുതിയ പുതിയ രോഗങ്ങൾക്ക് കാരണമായി.

ലഹരി വിപത്തിനെതിരെ ക്ലാസുകൾ സംഘടിപ്പിച്ചു .

അസംപ്ഷൻ ഹൈസ്കൂൾ ജെ ആർ സി യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ  ബോധവൽക്കരണ പരിപാടികൾ സംഘ

അനുമോദനം

ടിപ്പിച്ചു വരുന്നു. പ്രത്യേകിച്ച് സമൂഹത്തെ കാർന്നു തിന്നുന്ന ലഹരി വിപത്തിനെതിരെ ക്ലാസുകൾ സംഘടിപ്പിക്കുകയും ബോധവൽക്കരണം നടത്തുകയും ചെയ്യാറുണ്ട്. അതോടൊപ്പം പോസ്റ്റർ പ്രദർശനവുംനടത്തുന്നു.ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.അസംപ്ഷൻ ഹൈസ്കൂൾ ജെ ആർ സി യൂണിറ്റ് അതിൻറെ പ്രവർത്തനങ്ങളുടെ ഭാഗമായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തി വരുന്നു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പ്രവർത്തനങ്ങളിൽ

മീറ്റിങ്ങുകൾ

നിയന്ത്രണം വരുത്തിയിട്ടുണ്ട്.

റോഡ് സുരക്ഷാ ചുമതല

സ്കൂൾ ദേശീയപാതയോട് അടുത്ത് സ്ഥിതി ചെയ്യുന്നതിനാൽ ,ദേശീയപാത കടന്ന് സ്കൂളിലേക്ക് കയറി വരുകയും തിരികെ പോവുകയും ചെയ്യുന്ന കുട്ടികളുടെ സംരക്ഷണം പ്രധാനമാണ് .കുട്ടികൾ സ്കൂളിലേക്ക് കയറിവരുമ്പോളും സ്കൂളിൽ നിന്നും റോഡ് കടന്ന് പോകുമ്പോളും, കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തേണ്ടതുണ്ട്.വാഹനങ്ങൾ വളരെ വേഗത്തിൽ പോകുന്നതിനാൽ അപകടസാധ്യത കൂടുതൽ ആയതിനാൽ ശ്രദ്ധചെലുത്തുന്നു.ജെ.ആർ.സി കുട്ടികൾ അധ്യാപകരുടെ മേൽനോട്ടത്തിൽ ട്രാഫിക് ക്ലബ് പ്രവർത്തനങ്ങൾ നടത്തുന്നു.

jrc 44
JRC വിദ്യാർത്ഥികൾ .