അസംപ്ഷൻ എച്ച് എസ് ബത്തേരി/ഗ്രന്ഥശാല

ജൂൺ 19.2024 .നവീകരിച്ച സ്കൂൾ ലൈബ്രറിയുടെ ഉദ്ഘാടനം.
നവീകരിച്ച സ്കൂൾ ലൈബ്രറിയുടെ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ ലൈബ്രറി വീണ്ടും നവീകരിച്ച് വിദ്യാർത്ഥികൾക്ക് വായിക്കുന്നതിന് സൗകര്യപ്രദമായ രീതിയിൽ ക്രമീകരിച്ചു.പുതിയ സ്കൂൾ ലൈബ്രറിയുടെ ഉദ്ഘാടനം പിടിഎ പ്രസിഡണ്ട് ശ്രീ ബിജു ഇടയനാൽ നിർവഹിച്ചു.വിദ്യാർഥികൾക്ക് ലൈബ്രറിയിൽ ഇരുന്ന് വായിക്കുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട് .പുസ്തകങ്ങളുടെ സ്റ്റോക്ക് കൃത്യമായി സൂക്ഷിക്കുന്നു .പുസ്തകങ്ങൾ അക്ഷരമാലാക്രമത്തിൽ അടുക്കിയാണ് സൂക്ഷിക്കുന്നത്.
ഞങ്ങളുടെ ഗ്രന്ഥശാല.

ഏകദേശം നാലായിരത്തോളം പുസ്തകങ്ങൾ അടങ്ങിയ ആധുനികരീതിയിലുള്ള വിശാലമായ ഒരു ലൈബ്രറിയാണ് സ്കൂളിൽ ക്രമീകരിച്ചിരിക്കുന്നത് .വിദ്യാർഥികൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ഏർപ്പാടുകളും ചെയ്തിട്ടുണ്ട്. .പുസ്തക വിതരണത്തിന് പ്രത്യേകം ലോഗ് ബുക്ക് തയ്യാറാക്കിയിട്ടുണ്ട് .വിദ്യാർഥികൾക്ക് ലൈബ്രറിയിൽ ഇരുന്ന് വായിക്കുന്നതിനും സൗകര്യമുണ്ട് . പുസ്തകങ്ങളുടെ സ്റ്റോക്ക് കൃത്യമായി സൂക്ഷിക്കുന്നു .പുസ്തകങ്ങൾ അക്ഷരമാലാക്രമത്തിൽ അടുക്കിവെച്ചിരിക്കുന്ന.പുസ്തകങ്ങൾ സംഭാവനയായി സ്വീകരിക്കുന്നുണ്ട് .ഇപ്പോൾ ലൈബ്രറിയുടെ സ്റ്റോക്ക് ഡിജിറ്റലൈസ് ചെയ്തിട്ടുണ്ട്. മലയാളം അധ്യാപികയായ ശ്രീമതി.ഡാലിയ പീറ്റർ ലൈബ്രേറിയൻ ചാർജ് വഹിക്കുന്നു .പുസ്തകങ്ങളോടൊപ്പം പത്ര മാസികകൾ കൂടി വായിക്കാൻ കുട്ടികൾക്ക് അവസരമൊരുക്കുന്നു .പഠനത്തോടൊപ്പം കുറിപ്പുകൾ തയ്യാറാക്കാനും ലൈബ്രറി സഹായകരമാകുന്നു പുതുതായി നവീകരിച്ച ലൈബ്രറി വിദ്യാർത്ഥികൾക്കും അധ്യാപകർക്കുംഒരു മുതൽക്കൂട്ടാണ്.ഇവിടെ ഒരു പ്രോജക്ടും കമ്പ്യൂട്ടറും സജ്ജീകരിച്ചിട്ടുണ്ട്.
പുസ്തക പ്രദർശനം.

പുസ്ത പ്രദർശനം വിദ്യാർത്ഥികളിൽ പുസ്തക വായന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സ്കൂളിൽ പുസ്തക പ്രദർശനം സംഘടിപ്പി.ച്ചു.വ്യത്യസ്ത ലേഖകരുടെവ്യത്യസ്തങ്ങളായിട്ടുള്ള പുസ്തകങ്ങൾ കാണുന്നതിനും വാങ്ങിക്കുന്നതിനും അവസരം ലഭിക്കുന്നു. ലൈബ്രറിയിൽ തന്നെയാണ് പുസ്തകപ്രദക്ഷിണം സംഘടിപ്പിച്ചത്. ലൈബ്രേറിയൻ ശ്രീമതി ഡാലിയ പീറ്റർ പുസ്തകപ്രദർശനത്തിന് നൽകുന്നു.ക്ലാസ്അടിസ്ഥാനത്തിൽ കുട്ടികൾ വന്നു പ്രദർശനം കാണുന്നതിനും പുസ്തകങ്ങൾ വാങ്ങിക്കുന്നതിനും അവസരം ഒരുക്കുന്നു.
ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്യുന്നതിന് വ്യത്യസ്തമായ രീതികൾ
. കുട്ടികളുടെ വായന പ്രോത്സാഹിപ്പിക്കുന്നതിനായി വ്യത്യസ്തമായ രീതികൾ പരീക്ഷിക്കുകയാണ് ക്ലാസ് അധ്യാപകരും, ലൈബ്രേറിയൻ ചാർജ് വഹിക്കുന്ന ഡാലിയപീറ്റർ ടീച്ചറും . ഇതിലൂടെ കുട്ടികൾക്ക് കൂടുതൽ പുസ്തകങ്ങൾ വായിക്കുന്നതിനും വായന ഒരു നവ്യ അനുഭവമാക്കി മാറ്റുന്നതിനും സാധിക്കുന്നു .പുതിയ വിലയിരുത്തൽ അനുസരിച്ച് പുസ്തകങ്ങൾ കൂടുതൽ വായിക്കുന്നതായി മനസ്സിലാക്കാൻ കഴിയുന്നു.
ലൈബ്രറിയിലേക്ക് കൂടുതൽ പുസ്തകങ്ങൾ.

ലൈബ്രറിയിലേക്ക് ഈ വർഷം കൂടുതൽ പുസ്തകങ്ങൾ ലഭിച്ചു. 2012ബാച്ച് വിദ്യാർത്ഥികളുടെ വകയായിരുന്നു പുസ്തകങ്ങൾ. ഇപ്രാവശ്യം സയൻസ് ലാബിലേക്ക് ആവശ്യമായിട്ടുള്ള സയൻസ് പുസ്തകങ്ങളാണ് വിദ്യാർഥികൾ സ്കൂളിന് സംഭാവന നൽകിയത്. പൂർവ വിദ്യാർത്ഥികളെ പ്രതിനിധീകരിച്ച് ആൻ മേരി പുസ്തകങ്ങൾ വിദ്യാർത്ഥികളെ ഏൽപ്പിച്ചു.പുസ്തകം സംഭാവന ചെയ്ത പൂർവവിദ്യാർത്ഥികളെ ഹെഡ്മാസ്റ്റർ അഭിനന്ദിച്ചു. സയൻസ് പുസ്തകങ്ങൾ വിദ്യാർത്ഥികൾക്ക് കൂടുതൽ ഉപകാരപ്പെടട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.
പൂർവ്വ വിദ്യാർത്ഥികൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്തു.

സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ പുതുതായി പണികഴിപ്പിച്ച ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്തു. 2008 ബാച്ചിലെ എസ്എസ്എൽസി വിദ്യാർത്ഥികളായിരുന്നു പുസ്തകങ്ങൾ ലൈബ്രറിക്ക് സംഭാവന ചെയ്തത് .അസംബ്ലിയിൽ വെച്ച് വിദ്യാർത്ഥികളിൽ നിന്നും ഹെഡ്മാസ്റ്റർ പുസ്തകങ്ങൾ സ്വീകരിച്ചു.വിദ്യാർത്ഥികൾ തങ്ങളുടെ മധുര സ്മരണകൾ പങ്കുവെച്ചു.തുടർ്ന്ന് പൂർവ്വ വിദ്യാർത്ഥികൾ സ്കൂളിൽ ഒരു മരവും നട്ടു .
സ്കൂൾലൈബ്രറിയിലെ വായന.
ഇപ്പോൾ വിദ്യാർഥികൾക്ക് ഗ്രന്ഥശാല സന്ദർശിക്കുന്നതിനും അവിടുത്തെ പുസ്തകങ്ങൾ തെരഞ്ഞെടുക്കുന്നതിനും അവസരമുണ്ട് .ക്ലാസ് അടിസ്ഥാനത്തിൽ ക്ലാസ് ടീച്ചറുടെ നേരിട്ടുള്ള നിർദ്ദേശങ്ങൾക്കനുസരിച്ച് വിദ്യാർത്ഥികൾ ഗ്രന്ഥശാലയിൽ വരികയും പുസ്തകങ്ങൾ തിരഞ്ഞെടുക്കുകയും ചെയ്യുന്നു.
ഗ്രന്ഥശാലയുടെ സൂക്ഷിപ്പ് .

പുസ്തകങ്ങൾ പ്രത്യേകമായി തരംതിരിച്ച് സൂക്ഷിക്കുന്നു ,നോവലുകൾ ,ചെറുകഥ, ജീവചരിത്രം ,വിവർത്തനങ്ങൾ ,യാത്രാവിവരണങ്ങൾ ,എൻസൈക്ലോപീഡിയ, ഡിക്ഷ്ണറികൾ ,മറ്റ് ഇംഗ്ലീഷ് പുസ്തകങ്ങൾ ഇവയെല്ലാം ക്രമമായി നമ്പറുകൾ ഇട്ട് സൂക്ഷിക്കുന്നു. ഡിവിഷൻവൈസ് ആയിരുന്നു വിദ്യാർഥികൾക്ക് വിതരണം ചെയ്തു കൊണ്ടിരുന്നത് രണ്ടു കുട്ടികൾക്ക് ചുമതല നൽകുകയും ക്ലാസ് അധ്യാപകരുടെ സഹായത്തോടെ കൊടുക്കുകയും ആയിരുന്നു ചെയ്തിരുന്നത് .ജില്ലാ ലൈബ്രറി കൗൺസിൽ, സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ നിന്നായി പുസ്തകങ്ങൾ ലഭിച്ചിട്ടുണ്ട്.ഇപ്പോൾ കൊവിഡ് മാരി മാറിത്തുടങ്ങിയ പശ്ചാത്തലത്തിൽ വായനക്ക് കൂടുതൽ പ്രോത്സാഹനം നൽകുന്നു .പുസ്തകങ്ങൾ കേടുകൂടാതെ സൂക്ഷിക്കുന്നതിനായി പുസ്തകങ്ങൾ ഗ്ലാസ്ഷെൽഫുകളിലായി സൂക്ഷിക്കുന്നു.
ഗ്രന്ഥങ്ങളുടെ സമാഹരണം

പുസ്തകം സമാഹരണത്തിനായി വിവിധങ്ങളായ പദ്ധതികൾ ആലോചിച്ച്, ആവിഷ്കരിച്ച് നടപ്പിലാക്കുന്നു. ഒരു കുട്ടി ഒരു പുസ്തകം സംഭാവന ചെയ്യുക എന്ന പദ്ധതിക്ക് പ്രോത്സാഹനം നൽകുന്നു. വീടുകളിൽ വായിച്ചു കഴിഞ്ഞ് നല്ല പുസ്തകങ്ങൾ വിദ്യാർത്ഥികൾ സ്കൂളിൽ എത്തിക്കുക .അവ പ്രത്യേകമായി സൂക്ഷിക്കുന്നു. അധ്യാപകരും ലഭ്യമാകുന്ന പുസ്തകങ്ങൾ ശേഖരിച്ചു നൽകുന്നു.സമൂഹത്തിലെ മറ്റ് സുമനസ്സുകളിൽ നിന്നും പുസ്തകങ്ങൾ ശേഖരിച്ചു വരുന്നു. കൂടാതെ ലൈബ്രറി കൗൺസിൽ നിന്നും ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പുസ്തകങ്ങൾ ലഭ്യമാകുന്നുണ്ട്. ഇതിനു പുറമേ മികച്ച പുസ്തകങ്ങൾ പ്രസാധകരിൽ നിന്ന് തപാലിലൂടെ അയച്ചു വരുത്തുകയും ചെയ്യുന്നു.പുസ്തകങ്ങൾ തിരഞ്ഞെടുക്കുമ്പോൾ കുട്ടികളുടെ സമഗ്ര വളർച്ചയ്ക്ക് ഉതകുന്ന തരത്തിലുള്ള പുസ്തകങ്ങളാണ് തെരഞ്ഞെടുക്കുന്നത്.
ഗ്രന്ഥശാല പ്രയോജനപ്പെടുത്തൽ.

പുസ്തകങ്ങൾ അറിവിൻറെ വാതായനങ്ങൾ തുറക്കുന്നു,ചിന്തയുടെ ലോകത്തേക്ക് ഉയർത്തുന്നു, മനസ്സുകളെ വിശാലമാക്കുന്നു,കാഴ്ചപ്പാടുകൾ രൂപീകരിക്കപ്പെടുന്ന. വിദ്യാർത്ഥികൾക്ക് ഉപകാരപ്രദം ആവുക എന്ന ലക്ഷ്യത്തോടെ പുസ്തക വിതരണത്തിന് പ്രത്യേകമായ സംവിധാനം ഏർപ്പെടുത്തി യിരിക്കുന്നു. ക്ലാസ് തലത്തിൽ അധ്യാപകനും 2 ലീഡർമാരെയും ഇതിനുവേണ്ടി ചുമതലപ്പെടുത്തി യിരിക്കുന്നു. ക്ലാസ് തലത്തിൽ പുസ്തകങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ഉത്തരവാദിത്വം ഇവർക്കാ യിരിക്കും .വിദ്യാർത്ഥികൾ കൊണ്ടുപോയി വായിച്ചു എന്ന് ഉറപ്പിക്കുന്നതിനു വേണ്ടിയുള്ള കാര്യങ്ങൾ കൂടി ചെയ്യുന്നു. ക്ലാസ് തലത്തിൽ പുസ്തകാസ്വാദനകുറിപ്പ് അവതരിപ്പിക്കുന്നതിന് അവസരം നൽകുന്നു. പുസ്തക വിതരണത്തിന് പ്രത്യേക രജിസ്റ്റർ സൂക്ഷിക്കുന്നു

പുസ്തകം വായിച്ച് അവതരിപ്പിക്കൽ
ക്ലാസ് തലത്തിൽപുസ്തകങ്ങൾ വായിച്ചു അവതരിപ്പിക്കുന്നതിലും, ആ പുസ്തകത്തെ കുറിച്ച് സംവാദം സംഘടിപ്പിക്കുന്നതിനും ശ്രദ്ധിക്കുന്നു.
മികച്ച വായന കുറിപ്പിന് സമ്മാനം
ക്ലാസ് തലത്തിൽ മികച്ച വായന കുറിപ്പിന് സമ്മാനം നൽകുന്നു..
പുസ്തക വായനക്ക് പ്രോത്സാഹനം.

ക്ലാസ് തലത്തിൽ പുസ്തക വായനക്ക് പ്രത്യേക പ്രോത്സാഹനം നൽകുന്നുണ്ട്. ക്ലാസ് അധ്യാപിക വായനയുടെ ആവശ്യകതയെക്കുറിച്ചും അറിവ് വിശാലമാക്കേണ്ടതിൻറെ ആവശ്യകതയെക്കുറിച്ചും കുട്ടികളെ ബോധവൽ ക്കരിക്കുകയും പുസ്തകങ്ങളുടെ ലോകത്തേക്ക് കുട്ടികളെ നയിക്കുകയും ചെയ്യുന്നു. ലോകത്തിലെ എല്ലാ മഹാന്മാരും നല്ല പുസ്തകവായനക്കാരായിരുന്നു.പുസ്തകവായന പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി, മികച്ച വായന കുറിപ്പിന് ക്ലാസ് തലത്തിലും,സ്കൂൾ തലത്തിലും സമ്മാനങ്ങൾ നൽകുന്നു. ആദ്യം ക്ലാസ് തലത്തിൽ രണ്ട് മികച്ച വായനക്കുറിപ്പ് തിരഞ്ഞെടുക്കുന്നു, അതിനുശേഷം എല്ലാ ക്ലാസ്സിൽ നിന്നും ലഭിച്ച വായന കുറിപ്പുകളെ പരിശോധിച്ച് മികച്ച വായന കുറിപ്പ് തെരഞ്ഞെടുക്കുന്നു.
സ്റ്റോക്ക് രജിസ്റ്റർ.
സ്കൂൾ ലൈബ്രറിയിലെ പുസ്തകശേഖരത്തെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു വയ്ക്കുന്നതിന് ശ്രമം നടത്തുന്നു.ഇതിലൂടെ പുസ്തകങ്ങളുടെ കണക്ക് കൃത്യമായി ലഭിക്കുന്നു .




