അസംപ്ഷൻ എച്ച് എസ് ബത്തേരി/എസ് .എസ് .എൽ .സി .റിസൾറ്റ്',സ്‍കൂളിന് മികവാർന്ന നേട്ടം
2022-23 വരെ | 2023-24 | 2024-25 |
കഴിഞ്ഞ വർഷങ്ങളിലെ അസംപ്ഷൻ HS നേടിയ SSLC.വിജയത്തിന്റെ അവലോകനം പട്ടിക താഴെ......
ക്ര.ന: | വർഷം. | പരീക്ഷ എഴുതിയ കുട്ടികൾ | വിജയ ശതമാനം | A+ |
---|---|---|---|---|
1 | 2023-24 | 300 | 99.7 | 77 |
2 | 2022-23 | 289 | 100 | 71 |
3 | 2021-22 | 302 | 100 | 73 |
4 | 2020_21 | 293 | 100 | 108 |
5 | 2019-20 | 304 | 100 | 48 |
എസ്എസ്എൽസി റിസൾട്ട് -2022-23
- മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾ
എസ്എസ്എൽസി പരീക്ഷയിൽ അസംപ്ഷൻ ഹൈസ്കൂളിന് മികവാർന്ന വിജയം
ഈ വർഷവും എസ് .എസ് .എൽ .സി .പരീക്ഷയിൽ അസംപ്ഷൻ സ്കൂൾ മികവാർന്ന വിജയം നേടി.പരീക്ഷയിൽ പങ്കെടുത്ത 289 വിദ്യാർഥികളിൽ മുഴുവൻ വിദ്യാർത്ഥികളും വിജയിക്കുകയും, 71 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടുകയും ചെയ്തു. 20 പേർക്ക് 9 വിഷയങ്ങൾക്ക് എ പ്ലസ് ലഭിച്ചു. കഴിഞ്ഞവർഷവും എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിദ്യാർത്ഥികളും വിജയിക്കുകയും 73 വിദ്യാർഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിക്കുകയുമുണ്ടായി.
വിജയികളെ പി.ടി.എ യും മാനേജ്‍മെന്റും അഭിനന്ദിച്ചു.
ഈ വർഷം എസ്എസ്എൽസി പരീക്ഷയ്ക്ക് പരീക്ഷയിൽ തിളക്കമാർന്ന വിജയം നേടിയ വിദ്യാർത്ഥികളെ പി.ടി.എ.യും മാനേജ്‍മെന്റും അഭിനന്ദിച്ചു. 19-ാം തീയതി ജൂൺ മാസം വിദ്യാർത്ഥികളെ പ്രത്യേകം സ്കൂളിലേക്ക് ക്ഷണിക്കുകയും അവരെ അഭിനന്ദിക്കുകയും ചെയ്തു .എപ്ലസ് നേടിയ 71 വിദ്യാർഥികൾക്കും മെമെന്റോകൾ വിതരണം ചെയ്തു.
ടൈം ടേബിൾ അനുസരിച്ച് പഠന സമയക്രമീകരണം .
വീട്ടിലിരുന്നു പഠിക്കുന്ന വിദ്യാർത്ഥികൾ ഓരോ വിഷയവും ടൈംടേബിൾ പ്രകാരം സമയം ക്രമീകരിച്ച് പഠിക്കുന്നു എന്ന് ഉറപ്പുവരുത്തുന്നു. ഇതിന് ക്ലാസ് അധ്യാപകരും രക്ഷിതാക്കളുമായി നിരന്തരം ബന്ധം പുലർത്തി വന്നിരുന്നു.
എസ്എസ്എൽസി ക്യാമ്പ് വിജയം .
ഈ വർഷം മികച്ച എസ്എസ്എൽസി റിസൾട്ട് ലഭിക്കുന്നതിന് ക്യാമ്പ് സഹായകമായെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ പ്രത്യേകമായി ശ്രദ്ധിക്കുന്നതിനും,അവർക്കുവേണ്ട സഹായങ്ങൾ നൽകുന്നതിനും ക്യാമ്പ് സഹായിച്ചു.ഓരോ വിദ്യാർഥിയുടെയും പഠന പരിമിതികൾ മനസ്സിലാക്കി അവർക്ക് നിശ്ചിത വിഷയങ്ങളിൽ ശ്രദ്ധ നൽകി സഹായിക്കുന്നു.
മോട്ടിവേഷൻ ക്ലാസുകൾ
മികച്ച എസ്എസ്എൽസി റിസൾട്ട് കരസ്ഥമാക്കുന്നതിന് മോട്ടിവേഷൻ ക്ലാസുകൾ വിദ്യാർത്ഥികൾക്ക് ഏറെ സഹായകരമായി .എങ്ങനെ പരീക്ഷ എഴുതണം എങ്ങനെ ആത്മവിശ്വാസത്തോടുകൂടി പരീക്ഷയെ നേരിടാം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് മാർഗ്ഗനിർദ്ദേശങ്ങൾ ക്ലാസുകളിലൂടെ ലഭിച്ചു .മാത്രമല്ല ജീവിതത്തിൽ തന്നെ ക്രമം വരുത്തുന്നതിന് മോട്ടിവേഷൻ ക്ലാസുകൾ അവരെ സഹായിച്ചു .
അധ്യാപകർക്ക് ചുമതല
എസ്എസ്എൽസി പരീക്ഷയിൽ മികച്ച റിസൽട്ട് ലഭിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതുന്ന വിദ്യാർഥികളെ പത്തുപേരടങ്ങുന്ന ഗ്രൂപ്പുകളായി തിരിക്കുകയും ഒരു ഗ്രൂപ്പിലും ഒരു അധ്യാപകരെ ചുമതല ഏല്പിക്കുകയും ചെയ്തിരുന്നു .അധ്യാപകർ അവരുടെ ഗ്രൂപ്പുകളിൽ കുട്ടികളുടെ പഠന പുരോഗതി വിലയിരുത്തുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിരുന്നു.ഇത് വിദ്യാർത്ഥികളിൽ ആത്മവിശ്വാസം വളർത്തുകയും നന്നായി ഒരുങ്ങുന്നതിന് സഹായിക്കുകയും ചെയ്തു.
അസംപ്ഷൻ ഹൈസ്കൂൾ ജില്ലയിൽ ഒന്നാമത് .
ഈ വർഷത്തെ എസ്എസ്എൽസി റിസൾട്ട് വന്നപ്പോൾ ജില്ലയിൽ തന്നെ സ്കൂൾ ഒന്നാമതായി. പരീക്ഷയെഴുതിയ 289 വിദ്യാർഥികളും വിജയിക്കുകയും 71 പേർ മുഴുവൻ വിഷ
യങ്ങൾക്കും എ പ്ലസ് നേടുകയുമുകയുണ്ടായി. ഒപ്പം 20 വിദ്യാർഥികൾക്ക് 9 വിഷയങ്ങളിൽവിജയങ്ങളിൽ എ പ്ലസ് നേടാനായി.
റീവാലുവേഷനിൽ വീണ്ടും എപ്ലസ് തിളക്കം
റീവാലുവേഷൻ അപേക്ഷ നൽകിയ കൂടുതൽ വിദ്യാർത്ഥികൾക്ക് എ പ്ലസ് നേട്ടം .അപേക്ഷ നൽകിയ 4 വിദ്യാർത്ഥികൾക്ക് കുടി എപ്ലസ് ലഭിച്ചു. റിസൾട്ട് വന്നതിനുശേഷം 9എ പ്ലസ് ലഭിച്ച വിദ്യാർത്ഥികൾ വീണ്ടും റീവാലുവേഷൻ അപേക്ഷ നൽകിയത് .പതിനഞ്ചോളം വിദ്യാർഥികൾ അപേക്ഷാ നൽകിയതിൽ 4പേരുടെ ഗ്രേഡ് ഉയർന്ന് എപ്ലസ് ആയി മാറി
എസ്എസ്എൽസി റിസൾട്ട് -2021-22
ഈ വർഷവും എസ്എസ്എൽസി പരീക്ഷയിൽ അസംപ്ഷൻ ഹൈസ്കൂളിന് മികവാർന്ന വിജയം .പരീക്ഷ യിൽ പങ്കെടുത്ത 302 വിദ്യാർത്ഥികളിൽ മുഴുവൻ വിദ്യാർത്ഥികളുംവിജയിക്കുകയും,73 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടുകയും ചെയ്തു. 25 പേർക്ക് 9 വിഷയങ്ങൾക്ക് എ പ്ലസ് ലഭിച്ചു . കഴിഞ്ഞവർഷവും എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിദ്യാർത്ഥികളും വിജയിക്കുകയും 108 വിദ്യാർഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിക്കുകയുമുണ്ടായി.
വിജയികളെ പി.ടി.എ യും മാനേജ്‍മെന്റും അഭിനന്ദിച്ചു.
ഈ വർഷം എസ്എസ്എൽസി പരീക്ഷയ്ക്ക് പരീക്ഷയിൽ തിളക്കമാർന്ന വിജയം നേടിയ വിദ്യാർത്ഥികളെ പി.ടി.എ.യും മാനേജ്‍മെന്റും അഭിനന്ദിച്ചു. ഇരുപത്തിയഞ്ചാം തീയതി ജൂൺ മാസം വിദ്യാർത്ഥികളെ പ്രത്യേകം സ്കൂളിലേക്ക് ക്ഷണിക്കുകയും അവരെ അഭിനന്ദിക്കുകയും ചെയ്തു .എപ്ലസ് നേടിയ 73 വിദ്യാർഥികൾക്കും മെമെന്റോകൾ വിതരണം ചെയ്തു.
എസ്എസ്എൽസി ക്യാമ്പ് വിജയം .
ഈ വർഷം മികച്ച എസ്എസ്എൽസി റിസൾട്ട് ലഭിക്കുന്നതിന് ക്യാമ്പ് സഹായകമായെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ പ്രത്യേകമായി ശ്രദ്ധിക്കുന്നതിനും,അവർക്കുവേണ്ട സഹായങ്ങൾ നൽകുന്നതിനും ക്യാമ്പ് സഹായിച്ചു.ഓരോ വിദ്യാർഥിയുടെയും പഠന പരിമിതികൾ മനസ്സിലാക്കി അവർക്ക് നിശ്ചിത വിഷയങ്ങളിൽ ശ്രദ്ധ നൽകി സഹായിക്കുന്നു.
മോട്ടിവേഷൻ ക്ലാസുകൾ
മികച്ച എസ്എസ്എൽസി റിസൾട്ട് കരസ്ഥമാക്കുന്നതിന് മോട്ടിവേഷൻ ക്ലാസുകൾ വിദ്യാർത്ഥികൾക്ക് ഏറെ സഹായകരമായി .എങ്ങനെ പരീക്ഷ എഴുതണം എങ്ങനെ ആത്മവിശ്വാസത്തോടുകൂടി പരീക്ഷയെ നേരിടാം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് മാർഗ്ഗനിർദ്ദേശങ്ങൾ ക്ലാസുകളിലൂടെ ലഭിച്ചു .മാത്രമല്ല ജീവിതത്തിൽ തന്നെ ക്രമം വരുത്തുന്നതിന് മോട്ടിവേഷൻ ക്ലാസുകൾ അവരെ സഹായിച്ചു .
വീട്ടിൽ ചിട്ടയായ പഠനം ടൈം ടേബിൾ അനുസരിച്ച് സമയക്രമീകരണം .
വീട്ടിലിരുന്നു പഠിക്കുന്ന വിദ്യാർത്ഥികൾ ഓരോ വിഷയവും ടൈംടേബിൾ പ്രകാരം സമയം ക്രമീകരിച്ച് പഠിക്കുന്നു എന്ന് ഉറപ്പുവരുത്തുന്നു. ഇതിന് ക്ലാസ് അധ്യാപകരും രക്ഷിതാക്കളുമായി നിരന്തരം ബന്ധം പുലർത്തി വന്നിരുന്നു.
വിദ്യാർത്ഥികളെ ദത്തെടുക്കൽ .
എസ്എസ്എൽസി പരീക്ഷയിൽ മികച്ച റിസൽട്ട് ലഭിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതുന്ന വിദ്യാർഥികളെ പത്തുപേരടങ്ങുന്ന ഗ്രൂപ്പുകളായി തിരിക്കുകയും ഒരു ഗ്രൂപ്പിലും ഒരു അധ്യാപകരെ ചുമതല ഏല്പിക്കുകയും ചെയ്തിരുന്നു .അധ്യാപകർ അവരുടെ ഗ്രൂപ്പുകളിൽ കുട്ടികളുടെ പഠന പുരോഗതി വിലയിരുത്തുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിരുന്നു.ഇത് വിദ്യാർത്ഥികളിൽ ആത്മവിശ്വാസം വളർത്തുകയും നന്നായി ഒരുങ്ങുന്നതിന് സഹായിക്കുകയും ചെയ്തു.
അസംപ്ഷൻ ഹൈസ്കൂൾ ജില്ലയിൽ ഒന്നാമത് .
ഈ വർഷത്തെ എസ്എസ്എൽസി റിസൾട്ട് വന്നപ്പോൾ ജില്ലയിൽ തന്നെ സ്കൂൾ ഒന്നാമതായി. പരീക്ഷയെഴുതിയ 302 വിദ്യാർഥികളും വിജയിക്കുകയും 73പേർ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടുകയുമുകയുണ്ടായി. ഒപ്പം 25 വിദ്യാർഥികൾക്ക് 9 വിഷയങ്ങളിൽവിജയങ്ങളിൽ എ പ്ലസ് നേടാനായി.
റീവാലുവേഷനിൽ വീണ്ടും എപ്ലസ് തിളക്കം
റീവാലുവേഷൻ അപേക്ഷ നൽകിയ കൂടുതൽ വിദ്യാർത്ഥികൾക്ക് എ പ്ലസ് നേട്ടം .അപേക്ഷ നൽകിയ 6 വിദ്യാർത്ഥികൾക്ക് കുടി എപ്ലസ് ലഭിച്ചു. റിസൾട്ട് വന്നതിനുശേഷം 9എ പ്ലസ് ലഭിച്ച വിദ്യാർത്ഥികൾ വീണ്ടും റീവാലുവേഷൻ അപേക്ഷ നൽകിയത് .പതിനഞ്ചോളം വിദ്യാർഥികൾ അപേക്ഷാ നൽകിയതിൽ ആറുപേരുടെ ഗ്രേഡ് ഉയർന്ന് എപ്ലസ് ആയി മാറി
- കഴിഞ്ഞ വർഷങ്ങളിലെ എസ് .എസ് .എൽ .സി .റിസൾട്ട് താഴ .
ക്ര.ന: | വർഷം. | പരീക്ഷ എഴുതിയ കുട്ടികൾ | വിജയ ശതമാനം | |
---|---|---|---|---|
1 | 2021-22 | 302 | 100 | 73 |
2 | 2020_21 | 293 | 100 | 108 |
3 | 2019-20 | 304 | 100 | 48 |
ഫുൾ എ പ്ലസ് A+ വിദ്യാർഥികൾ vedio link
https://www.youtube.com/watch?v=Wwy4xaO1xX4
എസ് .എസ് .എൽ .സി.റിസൾട്ട് -ചാർട്ട്
റിസൾട്ട് വിശകലനം
.
.
.
.