അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൂൾ ഡയറി

Schoolwiki സംരംഭത്തിൽ നിന്ന്

അസംപ്ഷൻ.എച്ച് .എസ് .ബത്തേരി.

ലക്ഷ്യങ്ങൾ

പൊതു വിദ്യാഭ്യാസത്ത സംരക്ഷണ യജ്ഞത്തിൻെറ ഭാഗമായി പാഠ്യപദ്ധതി മുന്നോട്ട് വയ്ക്കുന്ന ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനാവശ്യമായ

അടിസ്ഥാന സൗകര്യ വികസനംസാധ്യമാക്കുക.

2.വിദ്യാർത്ഥികൾക്ക് പഠനം രസകരവും,സർഗാത്മകമാകുന്നതിനുമാവശ്യമായ പദ്ധതികൾ ആസൂത്രണം ചെയ്യുകയുംനടപ്പിലാക്കുകയും ചെയ്യുക.

3.പാഠ്യേതര മേഖലകളിൽ വിദ്യാർത്ഥികളുടെ മികവ് കണ്ടെത്തിപരിപോഷിപ്പിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ നടപ്പിലാക്കുക.

4.ജനാധിപത്യം, മതേതരത്വം, മൂല്യബോധം എന്നിവയിലധിഷ്ഠിത്മായവിദ്യാഭ്യാസം മുഴുവൻ വിദ്യാർത്ഥികൾക്കും ലഭ്യമാക്കുക.

വീദ്യാലയം മികവിൻെറ കേന്ദ്രം

  • പാഠ്യപാഠ്യേതര മേഖലകളിൽവിദ്യാർത്ഥികളുടെയുംസമൂഹത്തിൻെറയും സജീവ പങ്കാളിത്തംഉറപ്പ് വരുത്തികൊണ്ടുള്ളഒരു വീദ്യാലയ അന്തരീക്ഷംസജ്ജമാക്കുക
  • പ്രകൃതിസംരക്ഷണം,ജലസംരക്ഷണംഎന്നിവയിലൂടെ ജീവൻെറകാവലാളാകുവാനും,ആഗോളതാപനം,കാലാവസ്ഥാവ്യതിയാനം എന്നിവമൂലംഇന്നുണ്ടായിക്കൊണ്ടിരിക്കുന്നദുരന്തങ്ങളെ തടയുന്നതിനാവശ്യമായപരിശീലനം വിദ്യാർത്ഥികൾക്ക്ലഭ്യമാക്കുക.
  • പൊതുസമൂഹം ഇന്ന് നേരിടുന്ന മൂല്യതകർച്ചയിൽ നിന്നും വിദ്യാർത്ഥികളെരക്ഷിക്കാനും,മദ്യം,മയക്കുമരുന്നുകൾഎന്നിവയുടെ ഉപയോഗം തടഞ്ഞ്സ്ത്രീ സുരക്ഷ,സാമൂഹ്യസമത്വം,തുല്യനീതി,തുല്യഅവസരം എന്നീ ലക്ഷ്യങ്ങൾനേടുവാനും ആവശ്യമായ പരിശീലനംവിദ്യാർത്ഥികൾക്കുംമാതാപിതാക്കൾക്കും ഉറപ്പുവരുത്തുക.
  • വ്യക്തിശുചിത്വം,പരിസരശുചിത്വം എന്നിവ ഉറപ്പാക്കിരോഗവിമുക്തമായ ഒരു പൊതുസമൂഹത്തെ വാർത്തെടുക്കുക.
  • വിദ്യാലയത്തിൻെറഅക്കാദമിക് നിലവാരം ഉയർത്തുന്നതിനുംപാഠ്യപദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ നേടുന്നതിനുമായിക്ലാസ് മുറികളിൽ ഹൈടെക് സംവിധാനങ്ങൾ ഏർപ്പെടുത്തിപഠനം രസകരവും,വിജ്ഞാനപ്രദവും സർഗ്ഗാത്മവുമാക്കിമാറ്റുക.

പ്രതീക്ഷിത നേട്ടങ്ങൾ

  • ശിശുസൗഹൃദപരമായ അന്തരീക്ഷത്തിൽമികച്ച പഠനാന്തരീക്ഷം.
  • സ്കൂൾസമൂഹത്തിൽ എന്നാശയംസാക്ഷാത്കരിക്കപ്പെടുന്നു.
  • വിദ്യാർത്ഥികളിൽമൂല്യങ്ങൾ ഉറപ്പുവരുത്തുന്നു.
  • ആർജിതശേഷികൾ പരിപോഷിപ്പിക്കുന്നു
  • ഭൗതികതലത്തിലും അക്കാദമിക തലത്തിലും ഉന്നത നിലവാരം ആർജ്ജിക്കുന്നു.

വാർഷിക പദ്ധതി- ദിനാചരണങ്ങൾ



രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്

കുട്ടികളുടെ പുരോഗതിക്ക് നിങ്ങളുടെ പൂർണ്ണമായ സഹകരണം കൂടിയേ തീരൂ. അതിനാൽ താഴെ പറയുന്ന കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക.

1 കുട്ടിയുടെപ്രവേശനാവസരത്തിലും പിന്നീടുള്ള പി.ടി.എ. മീറ്റിംഗുകളിലും മാതാപിതാക്കൾ പങ്കെടുക്കേണ്ടതാണ്.

2. രേഖകൾ യഥാസമയം ഒപ്പിട്ടുകൊടുത്ത് വിടണം.

3 സ്കൂൾ സമയത്ത് വിദ്യാർത്ഥികളെ സന്ദർശിക്കുവാൻ വരുന്ന രക്ഷിതാക്കൾ ഓഫീസിൽ വരേണ്ടതാണ്. ഒരു കാരണവശാലും ക്ലാസ്സിൽ പോകുവാൻ പാടുള്ളതല്ല.

4. Student Evalution Profile (മൂല്യ നിർണ്ണയരേഖ) ക്ലാസ് പി.റ്റി.എ.യിൽ നൽകും, നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.

5. രക്ഷിതാക്കളുടെ നിർലോഭമായ സഹായസഹകരണത്തോടെ മാത്രമേ വിദ്യാഭ്യാസം അതിന്റെ പരമമായ ലക്ഷ്യത്തിലെത്തിക്കാനാ വുകയുള്ളു. സ്വന്തം മക്കളുടെ ഭാവിക്കുവേണ്ടി ദിവസവും അ സമയം ചിലവഴിക്കുന്നതിൽ അലസത കാണിക്കരുത്.

6. പുതിയ പാഠ്യപദ്ധതി പ്രകാരം കുട്ടികൾക്ക് ധാരാളം പ്രവർത്തന ങ്ങൾ ചെയ്യുവാനുണ്ട്. ഈ പ്രവർത്തനങ്ങൾ കുട്ടികൾ തന്നെ ചെയ്യു ന്നുവെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. അവർക്ക് അധ്യാപകരോടൊപ്പം കൈത്താങ്ങ് ആയി പ്രവർത്തിക്കുക.

7 സ്കൂളിൽ സംഘടിപ്പിക്കുന്ന പൊതുപരിപാടികളിലും രക്ഷാകർത്ത സമ്മേളനത്തിലും രക്ഷാകർത്താക്കൾ കൃത്യമായി സംബന്ധിക്കണം.

ക്ലാസ് സമയത്ത് വിദ്യാർത്ഥികളെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോകു വാൻ വരുന്നവർ ഹെഡ് മാസ്റ്ററുടെയോ ക്ലാസ് ടീച്ചറുടെയോ അനു വാദത്തോടുകൂടി മാത്രമേ അവരെ കൊണ്ടുപോകുവാൻ പാടുള്ളു.

9. കലണ്ടറിലുള്ള ടൈംടേബിൾ കൃത്യമായി പാലിക്കുവാൻ കുട്ടിയെ പ്രേരിപ്പിക്കണം.

10. അധ്യാപകരേയോ, സ്കൂളിനെയോ പറ്റിയുള്ള പരാതികൾ പ്രധാന അധ്യാപകനേയോ, മാനേജരെയോ നേരിട്ടറിയിക്കുക. കുട്ടികൾ കേൾക്കെയുള്ള വിമർശനം ഒഴിവാക്കുക.

11. പരീക്ഷാഫീസ്, സ്പെഷ്യൽ ഫീസ്, സ്റ്റാമ്പ്, പഠനാനുബന്ധ പ്രവർത്തനങ്ങൾ തുടങ്ങിയവയ്ക്ക് ആവശ്യമായ തുക അതാത്

സമയങ്ങളിൽ നൽകണം.

പഠിക്കുന്ന കാര്യങ്ങൾ ഓർമ്മയിൽ നിൽക്കാൻ

ഒരു അദ്ധ്യായം വിവിധ ഭാഗങ്ങളായി റാക്കിയിട്ടുള്ള കുറിപ്പുകൾ മാത്രം നോക്കി പ്രധാന ആശയങ്ങൾ മനസ്സിൽ കൊണ്ടുവരാൻ ശ്രദ്ധിക്കുക. ആശയങ്ങൾ പൂർണ്ണമായി ലഭിച്ചില്ലെന്നു തോന്നിയാൽ വീണ്ടും വായിക്കണം.

വായിക്കും. പക്ഷേ ഓർമ്മയിൽ നിൽക്കുന്നില്ല. ഈ പ്രശ്നം പരിഹരിക്കുന്നതിന് ഏതാനും കാര്യങ്ങൾ ശ്രദ്ധിക്കുക.

1.മനസ്സമ്മതം. വായിക്കുന്ന കാര്യത്തിൽ മനസ്സുറപ്പിച്ച് വായിക്കുക.

വിഷയത്തിൽ താല്പര്യവും ശരീരസുഖവുമുണ്ടെങ്കിൽ മനസ് ആശയങ്ങൾ സ്വീകരിക്കും.

2.അർഥം മനസ്സിലാക്കി പഠിക്കൽ യാന്ത്രികമായി ഉരുവിട്ടു പഠിക്കരുത്. അർഥവും ആശയവും മനസ്സിലാക്കി പഠിക്കണം.

3 ബന്ധിപ്പിച്ചു പഠിക്കൽ പഠിക്കുന്ന കാര്യങ്ങൾ മുമ്പ് പഠിച്ചവയും അറിയാവുന്നവയുമായി ബന്ധിപ്പിച്ചു മനസിലാക്കണം. ഓരോ ആശയങ്ങളും കാര്യകാരണബന്ധത്തോടെ വിലയിരുത്തണം.

4. ഭാവന വളർത്തണം. പഠിച്ച കാര്യങ്ങൾ ഭാവനയിൽ കാണുകയും സാധിക്കുമെങ്കിൽ നാടകീയവും ഹാസ്യാത്മകമാക്കുകയും ചെയ്യുക.

5 സൂത്രവാക്യങ്ങൾ സൃഷ്ടിക്കുക. ഓർമ്മയിൽ സൂക്ഷിക്കുവാൻ

പറ്റിയ സൂത്രവാക്യങ്ങൾ സൃഷ്ടിക്കുക.

6. തിരഞ്ഞെടുത്ത് അടുക്കിവയ്ക്കുക. ഓർമ്മിക്കേണ്ട പ്രധാന ആശയങ്ങളും അനുബന്ധങ്ങളും തിരഞ്ഞെടുത്ത് മനസ്സിന്റെ തട്ടുകളിൽ അടുക്കുകളായി സൂക്ഷിക്കുക.

7. വിശ്രമസമയം കണ്ടെത്തുക. തുടർച്ചയായി പഠിക്കാതിരിക്കുക. ഒരു മണിക്കൂർ പഠിച്ചാൽ 10 മിനിട്ട് വിശ്രമിക്കുക.

ക്ലാസ് ദിവസങ്ങളിൽ ഒരോ ദിവസവും സ്വയം പഠനത്തിന് 5 മണിക്കൂർ ഉപയോഗ പ്പെടുത്തുക.

പഠനത്തിനൊരു സൂത്രവാക്യം

പഠിക്കാനുദ്ദേശിക്കുന്ന അധ്യായനത്തിലൂടെ

PQRST

Q- Question

S-Self recitation

R- Read

T - Test

(പുനരവലോകനം) പഠനത്തിനുള്ള വായന നോവലോ, പത്രമാസികകളോ വായിക്കു ന്നതുപോലെ ആയാൽ പോര. പാഠപുസ്തകത്തിലുള്ള സന്ദർഭങ്ങളിൽ ഉപയോഗപ്പെടുത്തേണ്ടവയുമാണ്. അതുകൊണ്ട് വായനയ്ക്ക് ശാസ്ത്രീയരീതി സ്വീകരിക്കണം. മുകളിൽ കൊടുത്തിരിക്കുന്ന അഞ്ച് ഘട്ടങ്ങൾ നല്ല വായനയ്ക്ക് ഉണ്ടായിരിക്കണം.

P- Preview-

ഓർമ്മിക്കൽ പരീക്ഷിക്കൽ

ശ്രദ്ധയോടുകൂടി വായന

ഓട്ടപ്രദക്ഷിണം. ചോദ്യം ഉണ്ടാക്കൽ

1 Preview : അധ്യായത്തിലെ തലക്കെട്ടുകൾ, ആദ്യ വാചകം, ഖണ്ഡി കകളുടെ തുടക്കം, ഇവ ശ്രദ്ധിച്ചുകൊണ്ട് പാഠഭാഗം മറിച്ചുനോ ക്കുക. സംഗ്രഹം ഉണ്ടെങ്കിൽ അതും ശ്രദ്ധാപൂർവ്വം വായിക്കുക. ചിത്രങ്ങളും കുറിപ്പും നോക്കി മനസ്സിലാക്കണം. ഈ ഓട്ടപ്രദക്ഷി ണത്തിലൂടെ വിഷയത്തെക്കുറിച്ച് പൊതുവായ ധാരണ ലഭിക്കും.

3; Question : ഓരോ ഭാഗം വായിക്കുമ്പോഴും അഭ്യാസത്തിലുള്ള ചോദ്യങ്ങൾ ശ്രദ്ധിച്ച ശേഷം വായിക്കുക. ചോദ്യങ്ങളില്ലെങ്കിൽ ചോദ്യങ്ങൾ സ്വയം ഉണ്ടാക്കി വായിക്കണം. വായനയിൽ കൂടു തൽ ശ്രദ്ധിക്കുവാൻ ഇത് സഹായകമാകും.

3. Read : ശ്രദ്ധയോടുകൂടി ഓരോ ഖണ്ഡികയും വായിക്കുക. നേരത്തെ തയ്യാറാക്കിയിട്ടുള്ള ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാൻ വേണ്ടി വായിക്കണം. വേണ്ടത്ര ഏകാഗ്രതയും ശ്രദ്ധയും ഉണ്ടായി രിക്കണം. മനസ്സിലാകാത്ത കാര്യം മനസ്സിലാക്കും എന്ന വാശി നല്ലതാണ്. അർത്ഥം മനസ്സിലാക്കി വായിക്കണം.

4 Self recitation : ഓരോ ഭാഗവും വായിച്ചശേഷം പുസ്തകം അട ച്ചുവച്ച് ഓർമ്മിച്ചു നോക്കണം. പ്രധാന കാര്യങ്ങൾ, ചോദ്യങ്ങളുടെ ഉത്തരങ്ങൾ എന്നിവ ഓർമ്മിക്കുവാൻ കഴിയുന്നില്ലെങ്കിൽ വീണ്ടും വായിക്കണം. ഇതിലെ പ്രധാന ആശയങ്ങൾ മറ്റുള്ളവർക്ക് പറഞ്ഞു

കൊടുക്കണം.

Hints for effective study

1. വിദ്യാഭ്യാസത്തിൽ ആത്മാർത്ഥത കാണിക്കുന്ന വിദ്യാർത്ഥികളെ സുഹൃത്തുക്കളായി തിരഞ്ഞെടുക്കുക.

2. ഗൃഹപാഠം കൃത്യമായി അധ്യാപകർ നിർദ്ദേശിക്കുന്ന സമയത്തു

തന്നെ ചെയ്യുക.

3. ക്ലാസ്സിൽ പഠിക്കുന്ന വിവിധ പാഠഭാഗങ്ങൾ ആവർത്തിച്ച് വായിച്ച് മനസ്സിലാക്കാൻ ശ്രമിക്കണം.

4. സംശയം ചോദിക്കിൽ നിങ്ങളുടെ പഠനത്തിന്റെ പ്രകടമായ ലക്ഷണമാണെന്ന കാര്യം പ്രത്യേകം ഓർമ്മിക്കുക.

അധ്യാപകർ ക്ലാസ്സെടുക്കുമ്പോൾ സംശയമുള്ള ഭാഗങ്ങൾ അപ്പോൾത്തന്നെ ചോദിച്ച് മനസ്സിലാക്കാൻ മടി കാണിക്കരുത്.

5.. നിങ്ങൾ പഠിക്കുമ്പോൾ പ്രസ്തുത പാഠഭാഗം നിങ്ങളുടെ സുഹൃത്തിനെ വിശദമായി പറഞ്ഞു പഠിപ്പിക്കുകയാണെന്ന സങ്കൽപ്പത്തിൽ പഠനം ആരംഭിക്കാം.

6. വായിക്കുമ്പോൾ പ്രസക്തഭാഗം (പോയിന്റ്) ഒരു പേപ്പറിൽ കുറിച്ച്

വയ്ക്കണം.

7. വീട്ടിലുള്ള പഠനത്തിന് ഒരു ടൈംടേബിൾ ഉണ്ടാക്കുകയും അതനുസരിച്ച് കൃത്യമായി എല്ലാ ദിവസവും പഠിക്കുകയും വേണം. രാവിലെ 5 മണിക്ക് ഉണർന്ന് പഠനം ആരംഭിക്കണം. രാത്രി 10 മണി വരെ പഠിക്കണം.

8 എല്ലാറ്റിലുമുപരി നിങ്ങളുടെ ജീവിതലക്ഷ്യം നിറവേറ്റാൻ

ദൈവത്തോട് പ്രാർത്ഥിക്കുക.

9സ്വയം പറയുക. മറ്റുളളവർക്ക് പറഞ്ഞു കൊടുക്കുന്നതായി സങ്കൽപ്പിച്ച് പഠിച്ച കാര്യങ്ങൾ പറയുക.

10.സാധിക്കുമെങ്കിൽ ആരോടെങ്കിലും ആശയങ്ങൾ പങ്കുവയ്ക്കുക.

മൾട്ടിപ്പിൾ ഇൻലിജൻസ്

(ബുദ്ധി ഏകാത്മകമല്ല. അതിന് ബഹുമുഖത്വമുണ്ട്.

1 ഭാഷാവൈദഗ്ദ്ധ്യം.

എല്ലാ ഭാഷാപ്രവർത്തനങ്ങളും ചെയ്യുവാനുള്ള കഴിവ്

2. ലോജിക്കൽ & മാത്തമാറ്റിക്കൽ ഇന്റലിജൻസ്, കാര്യകാരണ ബന്ധം സ്ഥാപിക്കുവാനും ഗണിത ശാസ്ത്രപരമായ പ്രശ്നങ്ങൾക്ക് ഉത്തരം കണ്ടെത്തുവാനുമുള്ള കഴിവ്.

3 നാച്ചുറലിസ്റ്റിക് ഇന്റലിജൻസ്, പരിസ്ഥിതി സംരക്ഷണ പരിപാടികളിൽ ഏർപ്പെടുവാനുള്ള മികവ്

4. ബോഡിലി & കൈനറ്റിക് ഇന്റലിജൻസ് കായിക മേഖലയിലും അഭിനയം പോലെ ശരീരഭാഷ വിദഗ്ധമായി ഉപയോഗിക്കാനുമുള്ള കഴിവ്

5. വിഷ്വൽ (സ്പെഷ്യൽ) ഇന്റലിജൻസ്, പ്ലാനുകൾ, ചാർട്ടുകൾ, പോസ്റ്ററുകൾ, ഡയഗ്രം എന്നിവ ലേ ഔട്ട് ചെയ്യുവാനും, ചിത്രങ്ങൾ വരിയ്ക്കുവാനുമുള്ള മികവ്

6. മ്യൂസിക്കൽ ഇന്റലിജൻസ്

സംഗീതാലാപനം, ആസ്വാദനം, ഈണം നൽകി അവതരിപ്പിക്കൽ എന്നിവയിലുള്ള മികവ്

7. ഇന്റർപേഴ്സണൽ ഇന്റലിജൻസ്

പ്രസംഗം, നേത്യത്വപാടവം, സംവാദം, സംഘപ്രവർത്തനങ്ങൾ എന്നിവയിലുള്ള കഴിവ്

8. ഇൻട്രാപേഴ്സണൽ ഇന്റലിജൻസ്

സർഗാത്മക പ്രവർത്തനങ്ങളിലുള്ള മികവ്

9. റിലിജിയസ് ഇന്റലിജൻസ്

ആത്മീയ മേഖലയിലുള്ള കഴിവ്

കുട്ടികൾ ജീവിതത്തിൽ നിന്നും പഠിക്കുന്നു.

വിമർശനങ്ങൾക്ക് വിധേയരായി വളരുന്ന കുട്ടികൾ കുറ്റപ്പെടുത്താൻ പഠിക്കുന്നു.

വിദ്വേഷത്തിൽ വളരുന്ന കുട്ടികൾ കലഹിക്കാൻ പഠിക്കുന്നു. പരിഹാസത്തിന് പാത്രമായി വളരുന്ന കുട്ടികൾ ലജ്ജിക്കാൻ പഠിക്കുന്നു.

അപമാനിതമായി വളരുന്ന കുട്ടികൾ സ്വയം നിന്ദിക്കാൻ പഠിക്കുന്നു.

സഹിഷ്ണുതയിൽ വളരുന്ന കുട്ടികൾ ആത്മവിശ്വാസം

പുലർത്താൻ പഠിക്കുന്നു. പ്രോത്സാഹനം കിട്ടി വളരുന്ന കുട്ടികൾ ആത്മവിശ്വാസം പുലർത്താൻ പഠിക്കുന്നു.

അഭിനന്ദനം ലഭിച്ച് വളരുന്ന കുട്ടികൾ മറ്റുള്ളവരിൽ നന്മ കണ്ടെത്താൻ പഠിക്കുന്നു.

സത്യവും നീതിയും കണ്ട് വളരുന്ന കുട്ടികൾ നീതിബോധ മുള്ളവരാകാൻ പഠിക്കുന്നു.

സുരക്ഷിതബോധത്തോടെ വളരുന്ന കുട്ടികൾ മറ്റുളളവരെ വിശ്വസിക്കാൻ പഠിക്കുന്നു.

മറ്റുള്ളവരുടെ മതിപ്പിന് പാത്രമായി വളരുന്ന കുട്ടികൾ സ്വയം മതിക്കാൻ പഠിക്കുന്നു.

അംഗീകാരം ലഭിച്ച് വളരുന്ന കുട്ടികൾ എവിടെയും സ്നേഹം കണ്ടെത്താൻ പഠിക്കുന്നു.

സീറോ കാർബൺ & ഗ്രീൻ ഡിപ്പോസിറ്റ് മിഷൻ

പരിസ്ഥിതി സംരക്ഷണം ലക്ഷ്യമാക്കി സ്കൂളുകളിൽ സിഡോം

നടപ്പിലാക്കുന്ന നൂതന വിദ്യാഭ്യാസ പരിപാടി

പ്രധാന പ്രവർത്തന പരിപാടികൾ

വൃക്ഷതൈകൾ നട്ടു വളർത്തുക. പ്രകൃതി സംരക്ഷണ പരിപാടികൾ നടപ്പിലാക്കുക. - ഉപയോഗിച്ച് കടലാസ് ശേഖരിച്ച്

- പേപ്പർ കത്തിക്കാതിരിക്കുക പുനരുപയോഗിക്കുക.

ജലസംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടുക. പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ് പ്രാവർത്തികമാക്കുക. ഊർജ്ജസംരക്ഷണ പരിപാടികൾക്ക് ഊന്നൽ നൽകുക.

നമുക്ക് ചെയ്യാം. ഭൂമിയെ ജീവനെ രക്ഷിക്കാം • ജലം, വൈദ്യുതി, കടലാസ്, ഭക്ഷണം ഇവ അമൂല്യമാണ് അത്

പാഴാക്കരുത്.

* ഭൂമിയിൽ ജീവന്റെ നിലനിൽപ്പിന് പ്ലാസ്റ്റിക് ഭീഷണിയാണ്. ഉപയോഗം കുറയ്ക്കുക, വലിച്ചെറിയാതിരിക്കുക.

• സാധാരണ ബൾബുകൾക്ക് പകരം LED/CFL ബൾബുകൾ ഉപയോഗിക്കുക.

* വാഹന ഉപയോഗം കുറയ്ക്കുക. ചെറിയ ദൂരം നടക്കുക.

- കടലാസിൽ ഇരുവശവും എഴുതുക.

ബോൾ പോയിന്റ് പേന ഉപയോഗിക്കുന്നതിന് പകരം മഷി നിറയ്ക്കാവുന്ന പേനകൾ ഉപയോഗിക്കുക.

ഉപയോഗ ശേഷം പേപ്പർ, കുപ്പി, പ്ലാസ്റ്റിക് ഇവ വലിച്ചെറിയാതെ പഴയ സാധനങ്ങൾ വാങ്ങുന്നവർക്ക് നൽകുക.

വൈദ്യുത ഉപകരണങ്ങൾ അനാവശ്യമായി ഓൺ ചെയ്ത് ഇടരുത് - ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ മാത്രം ഉപയോഗിക്കുക.

കുടിവെള്ളം എപ്പോഴും കരുതുക, കുപ്പി വെള്ളം വാങ്ങാതിരിക്കുക. വീട്ടിൽ രണ്ട് കുഴികൾ ഉണ്ടാക്കണം. ഒന്ന് മണ്ണിൽ അലിഞ്ഞ് ചേരുന്നവയ്ക്കും മറ്റൊന്ന് നിക്ഷേപിക്കുന്നതിനും. പ്ലാസ്റ്റിക് പോലുള്ളവ

പഠനത്തിന് 10 പ്രമാണങ്ങൾ

1.പഠനം തന്നെ സംബന്ധിച്ച് പ്രധാനപ്പെട്ടതാണെന്നും, പഠനസമയത്ത് മറ്റു കാര്യങ്ങൾ ശ്രദ്ധിക്കുകയില്ലെന്നും,

2പഠിക്കുന്ന കാര്യത്തിൽ മാത്രം ശ്രദ്ധിക്കുമെന്നും തീരുമാനിക്കുക.

3. തീവ്രമായ ആഗ്രഹവും വ്യക്തമായ ലക്ഷ്യബോധവും ഉണ്ടായിരിക്കുക.

4. പഠനത്തിൽ അടുക്കും ചിട്ടയും ഉണ്ടായിരിക്കുക. 4. പഠനത്തിന് പ്രത്യേക സ്ഥലം തെരഞ്ഞെടുക്കുക.

5.പഠന സാമഗ്രികൾ (പുസ്തകങ്ങൾ, നോട്ടുബുക്കുകൾ, ഡിക്ഷ്ണറി, പേന, ബോക്സുകൾ തുടങ്ങിയ ആവശ്യമുളള സാധനങ്ങളെല്ലാം) പഠനസ്ഥലത്ത് ക്രമീകരിച്ചിരിക്കണം.

6.പഠനത്തിനിരുന്നാൽ പിന്നെ ഈ സാധനങ്ങൾക്കായി എഴുന്നേൽക്കാൻ ഇടവരുത്തരുത്.

7.. പഠനസ്ഥലത്ത് വെളിച്ചം കണ്ണിലേക്ക് നേരിട്ടടിക്കാത്തവിധം ക്രമീകരിക്കുക.

8.പുസ്തകത്തേയും വിഷയത്തേയും സ്നേഹിക്കുക. പഠിക്കേണ്ട വിഷയങ്ങളിൽ ഒന്നിനോടും വെറുപ്പ് ഉണ്ടാകരുത്.

9.ഓരോ വിഷയത്തിനും പഠനസമയം മുൻകൂട്ടി ക്രമീകരിക്കണം. പഠിക്കാനിരിക്കുമ്പോൾ മനസ്സ് ശാന്തമായിരിക്കണം

10. ഉറങ്ങുമ്പോഴും ഉണരുമ്പോഴും ഈശ്വരനെ ധ്യാനിക്കണം.

സ്കൂൾ നിയമങ്ങൾ (Disciplinary Rules)

വിദ്യാർത്ഥികൾ ഈശ്വരവിശ്വാസികളും രാജ്യസ്നേഹികളും ലക്ഷ്യ ബോധമുള്ളവരും, മാന്യമായി പെരുമാറുന്നവരും സ്ഥാപനത്തിന്റെ ധാർമിക നിലവാരം കാത്തുസൂക്ഷിക്കുന്നവരും ആയിരിക്കണം. . വിദ്യാർത്ഥികൾ നിർബന്ധമായും പാറ്റേൺ അനുസരിച്ചുള്ള സ്കൂൾ യൂണിഫോം ധരിച്ചിരിക്കണം. ചെരിപ്പ്,ഷു കറുപ്പ് നിറം

1.മാത്രം സ്വറ്റർ നീലനിറം ആയിരിക്കണം. അതിൽ മാറ്റം വരുത്തരുത്. ഹെയർ സ്റ്റൈൽ മാന്യമായിരിക്കണം.

2.ഫാഷൻ കട്ടുകൾ അനുവദനീയമല്ല.

3 ആൺകുട്ടികളും പെൺകുട്ടികളും പരസ്പരം മാന്യമായി പെരുമാറേണ്ടതാണ്.

4. അധ്യാപകരേയും അധികാരികളേയും ദിവസത്തിൽ ആദ്യം കണ്ടു മുട്ടുമ്പോൾ ആദരപൂർവ്വം അഭിവാദനം ചെയ്യേണ്ടതാണ്.

5. ക്ലാസ്സിനും പൊതുപരിപാടികൾക്കും കൃത്യസമയത്ത് ഹാജരാകേ

ണ്ടതാണ്. താമസിച്ചുവരുന്നവർ ക്ലാസ്സ് അദ്ധ്യാപകരുടെ അനുവാദം വാങ്ങിയശേഷമേ ക്ലാസ്സിൽ കയറാവൂ.

6. അവധിയെടുക്കുമ്പോൾ രക്ഷിതാവിന്റെ അവധിയപേക്ഷ സ്കൂൾ ഡയറിയിലുള്ള നിശ്ചിത സ്ഥാനത്ത് എഴുതി ഒപ്പിട്ട് കൊണ്ടുവരേണ്ട താണ്.

7. സ്കൂളിലും പരിസരത്തും അപശബ്ദമുണ്ടാക്കുകയോ, മറ്റുതരത്തിൽ അപമര്യാദയോടെ പെരുമാറുകയോ ചെയ്യാൻ പാടുള്ളതല്ല. . സ്കൂളിൽ പ്രവേശിച്ചുകഴിഞ്ഞാൽ അനുവാദം കൂടാതെ സ്കൂൾ കോമ്പൗണ്ടിന് പുറത്ത് പോകാൻ പാടില്ല. ഏതെങ്കിലും ആവശ്യ ത്തിന് പോകേണ്ടവർ എച്ച്.എം.ന്റെ അനുവാദം വാങ്ങണം.

9 വിദ്യാർത്ഥികൾ സ്കൂൾഭിത്തിയിലോ, ഉപകരണങ്ങളിലോ എഴുതു കയോ, അടയാളങ്ങൾ വീഴ്ത്തുകയോ ചെയ്യാൻ പാടില്ല.

10. സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടതാണ്. കടലാസ് കഷ്ണങ്ങളും ഉപയോഗശൂന്യമായ വസ്തുക്കളും സമീപത്തുള്ള ചവറ്റുവീപ്പയിൽ ഇടുക. സ്കൂൾ പ്ലാസ്റ്റിക്ക് വിമുക്തമേഖലയാണ്.

11. വിദ്യാർത്ഥികൾ സ്കൂളിൽ മൊബൈൽ ഫോൺ, സീഡികൾ, പെൻഡ്രൈവുകൾ എന്നിവ കൊണ്ടുവരുന്നതും ഉപയോഗിക്കു കർശനമായി നിരോധിച്ചിരിക്കുന്നു.