അസംപ്ഷൻ എച്ച് എസ് ബത്തേരി/മികവുകൾ
1-മൊബൈൽ ഫോൺ വിതരണം- (ജൂൺ 2021)
സമൂഹത്തിലെ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ കൂടിവിവിധ സ്രോതസ്സുകളിൽ നിന്നുംലഭ്യമാക്കിയ സഹായം ഉപയോഗിച്ചുകൊണ്ട് വിദ്യാർത്ഥികൾക്ക് മൊബൈൽഫോൺ വിതരണംചെയ്തു. ഏകദേശം മുപ്പതോളം മൊബൈൽ ഫോണുകൾ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യാൻ കഴിഞ്ഞു. ഒരുപാട് സുമനസ്സുകൾ,സന്നദ്ധ സംഘടനകളിൽ നിന്നും ,അധ്യാപകരിൽ നിന്നും,സഹകരണങ്ങൾ ലഭിച്ചിട്ടുണ്ട് ലഭ്യമായ ഫോണുകൾ വിദ്യാർഥികൾക്ക് വീട്ടിൽ എത്തിച്ചു കൊടുക്കുകയും ചെയ്തു .
2-എൻ.സി.സി മൊബൈൽ ഫോൺ ചലഞ്ച്. (ജൂലൈ 2021)
എൻ.സി .സി .യുടെ ആഭിമുഖ്യത്തിൽ പാവപ്പെട്ട വിദ്യാർഥികൾക്ക് മൊബൈൽഫോൺ നൽകുന്നതിനുള്ള കാര്യങ്ങൾ നടപ്പിലാക്കുകയുണ്ടായി ഒമ്പതോളം
വിദ്യാർഥികൾക്ക് മൊബൈൽ ഫോണുകൾ സംഘടിപ്പിച്ച് നൽകി.
3-മോട്ടിവേഷൻ ക്ലാസുകൾ-(ആഗസ്റ്റ് 2021)
എസ്.എസ്.എൽ.സി .പരീക്ഷ ആത്മവിശ്വാസത്തോടെ എഴുതാൻ കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടുകൂടി ഡയറ്റ് ഫാക്കൽറ്റി ഡോക്ടർ മനോജ് സാറിന്റെ നേതൃത്വത്തിൽ പത്താം ക്ലാസ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക ബോധവൽക്കരണ ക്ലാസുകൾ നടത്തി.
4-വീട്ടിൽ ഒരു ശാസ്ത്രപരീക്ഷണം--(ആഗസ്റ്റ് 2021)
വീട്ടിൽ ഒരു ശാസ്ത്ര പരീക്ഷണം എന്ന വിഷയത്തിൽ ജില്ലാതലത്തിൽ നടന്ന മത്സരത്തിൽ നമ്മുടെ സ്കൂളിലെ അലൻ വിൻസെൻറ് ജില്ലാ തലത്തിൽ രണ്ടാംസ്ഥാനം കരസ്ഥമാക്കി.
5-ജില്ല ബാഡ്മിൻറൻ ചാമ്പ്യൻഷിപ്പ് -(സെപ്റ്റംബർ 2021)
ഹൈസ്കൂളിലെ ഡേവിസ് ന് ജില്ല ബാഡ്മിൻറൻ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം.
6-ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റ്കൾ ഉദ്ഘാടനം ചെയ്തു-(ഡിസംബർ 2021)
സ്കൂളിൽ ടോയ്‌ലറ്റ് സൗകര്യങ്ങൾ മികവുറ്റതാക്കുക എന്ന ഉദ്ദേശത്തോടുകൂടി മുനിസിപ്പാലിറ്റി, എംഎൽഎ മുതലായവയിൽ നിന്നുംലഭ്യമാക്കിയ ഫണ്ട് ഉപയോഗിച്ച് ടോയിലറ്റ് സൗകര്യങ്ങൾ നിർമ്മിക്കുകയുണ്ടായി .പെൺകുട്ടികൾക്ക് പ്രത്യേകമായി ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റ്കൾ നിർമ്മിച്ചു. ബത്തേരി എംഎൽഎ . ശ്രീ.ഐ. സി .ബാലകൃഷ്ണൻ ടോയ്ലറ്റ് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു.
7-ഭവന സന്ദർശനം (ജൂലൈ....മുതൽ)..
വിദ്യാർത്ഥികളുടെ പഠന നിലവാരം മനസ്സിലാക്കുന്നതിനു ഒപ്പം പഠന സാഹചര്യങ്ങൾ കൂടി മനസ്സിലാക്കുന്നതിനും ഭവന സന്ദർശനത്തിന് വലിയ പ്രാധാന്യമുണ്ട് .ഒട്ടേറെ പ്രശ്നങ്ങൾ അനുഭവിക്കുന്ന വിദ്യാർഥികൾ നമ്മുടെ സമൂഹത്തിലുണ്ട് .അത് നേരിട്ട് കാണുകയും വേണ്ടതായ പരിഹാര മാർഗ്ഗങ്ങൾ ചെയ്യാനം ഭവന സന്ദർശനത്തിലൂടെ സാധിക്കുന്നു. മാത്രമല്ല കുട്ടികളുടെ മാതാപിതാക്കളെ നേരിട്ട് കാണുന്ന ഉള്ള ഒരു അവസരം കൂടിയാണ് ഭവനസന്ദർശനം
8-കാഴ്ച വൈകല്യം അനുഭവപ്പെടുന്ന വിദ്യാർത്ഥികൾക്ക് ബ്രെയിലി ക്ലാസ്-(2022)
*ജനുവരി 4-ലോക ബ്രെയ്ലി ദിനാചരണം.
ബ്രയിൽ ലിപി കണ്ടുപിടിച്ച ലൂയി ബ്രയിലിൻ്റെ ജന്മദിന ദിവസമാണ് ലോക ബ്രെയ്ലി ദിനാചരണം നടത്തുന്നത്.
സ്കൂളിൽ ചെയ്യുന്ന പ്രവർത്തനങ്ങൾ
ദിനാചരണത്തിന്റെ ഭാഗമായി ലൂയി ബ്രയിൽ, ബ്രെയ്‍ലി ലിപി ബ്രെയ്ലി ദിനാചരണം എന്നിവയുമായി ബന്ധപ്പെട്ട സന്ദേശം
കുട്ടികൾക്ക് നൽകി.ഭിന്ന ശേഷിക്കാരായ കുട്ടികളെ, ക്ലാസ് അധ്യാപകരുടെ സഹായത്തോടെ കണ്ടെത്തുന്നു.
* കുട്ടികളെ സക്രീനിംഗ് നടത്തി ഏത് തരം ഭിന്നശേഷിയാണെന്ന് മനസിലാക്കുന്നു.ഇതിനായി രക്ഷിതാക്കളെ വിളിച്ച് സംസാരിക്കുന്നു.
* തുടർപരിശോധന ആവശ്യമുള്ളവരെ ENT ഡോക്ടർ, സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്റ്റ് തുടങ്ങിയവരുടെ അടുത്ത് വിടാൻ ക്രമികരണം ചെയ്യുന്നു.
* പഠന പാഠ്യേതര പ്രവർത്തനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പ് വരുത്തുന്നു.
* ക്ലാസധ്യാപകർ, കുട്ടികൾ, രക്ഷിതാക്കൾ എന്നിവരുമായി നിരന്തര ബന്ധം പുലർത്തുന്നു.
* കുട്ടികൾക്കുള്ള ആനുകൂല്യങ്ങൾ ലഭിക്കുവാൻ വേണ്ട ഇടപെടലുകൾ നടത്തുന്നു'
കാഴ്ച വൈകല്യം അനുഭവപ്പെടുന്ന വിദ്യാർഥികൾക്ക് വിദഗ്ധരായ സ്പെഷ്യലിസ്റ്റ് അധ്യാപകർ വന്നു ബ്രെയിലി സ്റ്റു
ഡൻറ് റീഡിങ് ക്ലാസ് നടത്തുകയുണ്ടായി. സ്കൂൾഇൻചാർജ് സിസ്റ്റർ ലിനി ആക്കി
9-സംസ്ഥാന മികച്ച കുട്ടി കർഷകക്കുള്ള അവാർഡ്
വിദ്യാർത്ഥികളിൽ കാർഷിക വൃത്തി പ്രോത്സാഹിപ്പിക്കുക അത് ജീവിതത്തിൻറെ ഭാഗമാക്കുക . വിദ്യാർത്ഥികൾക്ക്
ജൈവകൃഷി പ്രോത്സാഹനം നൽകുക വിഷരഹിതമായപച്ചക്കറികൾ നട്ടു പിടിപ്പിക്കുക ,സ്വന്തം ആവശ്യത്തിന് പച്ച
ക്കറികൾ കൃഷി ചെയ്യുക എന്നിവ കാർഷിക ക്ലബ്ബിൻറെ ലക്ഷ്യങ്ങളാണ്.ഈ ലക്ഷ്യത്തോടെ പ്രവർത്തിച്ച ശിഖ ലുബ്ന
സംസ്ഥാന മികച്ച കുട്ടി കർഷകക്കുള്ള അവാർഡ് നേടിയെടുത്തു
"മികച്ച കുട്ടി കർഷകക്കുള്ള "അവാർഡ് -ശിഖ ലുബ്‍ന ഏറ്റുവാങ്ങുന്നു.
ഓൺലൈൻ ക്ലാസുകളും പഠനപ്രവർത്തനങ്ങളും
കൊവിഡ് മഹാമാരി നമ്മുടെ ഇടയിൽ നിന്ന് ഒഴിഞ്ഞു പോകാത്തതും ഓമിക്രോൺ ഭീഷണിയുമെല്ലാം,സ്കൂളുകളിലെ പഠന പ്ര
വർത്തനങ്ങളെ തെല്ലൊന്നുമല്ല ബാധിച്ചത് . സ്കൂളിൽനിന്ന് കണ്ടും കേട്ടും പഠിക്കേണ്ട വിദ്യാർത്ഥികൾ മൊബൈൽ ഫോണുകളുടെയും ടിവിയുടെയും മുൻപിൽ നിർജീവമായി നോക്കി നിൽക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത് .അതിനെ തുടർന്ന് സ്കൂളുകൾ തുറന്നെങ്കിലും വീണ്ടും സ്കൂളുകൾ അടയ്ക്കേണ്ട അവസ്ഥയാണുള്ളത്. വീണ്ടും ഓൺലൈൻ ക്ലാസുകളിലേക്ക് തന്നെ മടക്കം. നെറ്റ് കണക്ഷൻ ലഭിക്കാത്തതും, മൊബൈൽ ഫോണുകളുടെ അപര്യാപ്തതയും ,ഓൺലൈൻ ക്ലാസുകളെ വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷണകാലഘട്ടമായി മാറി . മാതാപിതാക്കളുടെ അശ്രദ്ധ മൂലമോ അറിവില്ലായ്മ മൂലമോ കുട്ടികൾ ഗെയിമുകളിലേക്കും മറ്റും തിരിയുന്നത് മാതാപിതാക്കൾക്ക് മറ്റൊരു തലവേദനയാണ് .ഒമിക്രോൺ സമൂഹവ്യാപാനത്തിലേക്ക് വരുകയാണ്. കളിച്ചും ചിരിച്ചും മറ്റുകുട്ടികളോട് സംഘം ചേർന്നു പഠിക്കേണ്ട കുട്ടികൾ വീണ്ടും വീടുകളിൽ തന്നെ കുരുങ്ങി കിടക്കേണ്ട അവസ്ഥ. ഇത് കുട്ടികളുടെ വ്യക്തിത്വ വളർച്ചയെ സാരമായി ബാധിക്കും . ഇങ്ങനെ ഒരു അവസ്ഥയിൽ ഓൺലൈൻ ക്ലാസ് അല്ലാതെമറ്റൊരു മാർഗ്ഗമില്ല'
അധ്യാപകരും ഓൺലൈൻ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ക്ലാസുകൾ മുന്നോട്ടുകൊണ്ടു പോകുന്നു. കുട്ടികൾക്ക് ശരിയായ രീതിയിലുള്ള സംശയനിവാരണത്തിനോ ' സ്പഷ്ടീകരണത്തിനോ അവസരം ലഭിക്കുന്നില്ല . അധ്യാപകരെ സംബന്ധിച്ച് പഠിക്കുന്ന കുട്ടികളെയും പിന്നോക്കം നിൽക്കുന്ന കുട്ടികളെയും തിരിച്ചറിയുന്നതിനും വ്യക്തിപരമായ ശ്രദ്ധ നൽകുന്നതിനും കഴിയാതെ പോകുന്നു ഇത് വലിയൊരു പോരായ്മ തന്നെയാണ് '. ഈ മഹാമാരി നമ്മുടെ സമൂഹത്തിൽ നിന്നും ഒഴിഞ്ഞു പോകുന്നത് വരെ ആശങ്കകളും ബാക്കി നിൽക്കും.......
ഭവന നിർമ്മാണം,..
പാഠ്യരംഗത്തും ഒപ്പം വിദ്യാർത്ഥികളുടെ പാഠ്യേതര കാര്യങ്ങളിലും അധ്യാപകരും വിദ്യാലയവും ഏറെ ശ്രദ്ധപുലർത്തുന്നു.
ഭവന സന്ദർശനത്തിൽ നിന്നും ലഭ്യമാകുന്ന വിവരങ്ങൾ അനുസരിച്ച് വിദ്യാർത്ഥികളുടെ സഹായം ലഭ്യമാക്കേണ്ട മേ
ഖല കണ്ടുപിടിച്ച ഭൗതികമായ സഹായങ്ങൾ കൂടി ചെയ്യുന്നതിന് മുന്നോട്ടുവരുന്നു. മുപ്പതോളം മൊബൈൽഫോണുകൾ സംഘടിപ്പിച്ചു പാവപ്പെട്ട വിദ്യാർത്ഥികൾക്ക് നൽകുകയുണ്ടായി .ഒപ്പം ഭവനരഹിതരായ വിദ്യാർഥികളുടെകാര്യത്തിൽ കൂടി ശ്രദ്ധിക്കുന്നു. കഴിഞ്ഞവർഷം അൾട്ടിന ജെയിംസ് എന്ന വിദ്യാർത്ഥിനിക്ക് സ്കൂൾ മുൻകൈയ്യെടുത്ത് ഭവനം നിർമ്മിച്ച് നൽകുകയുണ്ടായി.....
നീന്തൽ മത്സരങ്ങളിൽ അസംപ്ഷന് മികച്ച നേട്ടം....
കൽപ്പറ്റ: ഒരുപതിറ്റാണ്ടിനുശേഷം ജില്ല യിൽ നിന്തൽ മത്സരങ്ങൾക്ക് ജീവൻവച്ചപ്പോൾ വെള്ളാരംകുന്നിലെ ഓളപ്പരപ്പിൽ വിസ്മയം തീർത്തത് സഹോദരങ്ങളുടെ മക്കൾ.ബത്തേരി ടെക്നിക്കൽ ഹൈസ്കൂൾ അധ്യാപിക ബിജി വർഗീസിന്റെ മകൻ എൽദോ ആൽവിൻ ജോഷിയാണ് ആൺകുട്ടികളുടെ വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യനായത് . ബിജി വർഗീസിന്റെ സഹോദരി ഷിജി വർഗീസിന്റെ മകൾ എസ്സ് സാറ പോൾ പെൺകുട്ടികളുടെ വിഭാഗത്തിലും വ്യക്തിഗത ചാമ്പ്യയായി ഒരുകാലത്ത് വാട്ടർ പോളോയിലെ മിന്നും താരങ്ങളായിരുന്നു ബിജി വർഗീസും ഷിജി വർഗീസും ബിജി നാഷണൽ ക്യാപ്റ്റനും ഷിജി അതേ ടീമിൽ അംഗവുമായിരുന്നു .
ഏഷ്യൻ ഗെയിംസിലും ബിജി വർഗീസ് പങ്കെടുത്തിട്ടുണ്ട് . ഇരുവരും തന്നെയാണ് മക്കൾക്ക് നീന്തലിൽ കോച്ചിംഗ് കൊടുക്കുന്നത് . അഞ്ചിനങ്ങളിൽ ഒന്നാമതെത്തിയാണ് എൽദോ വ്യക്തിഗത ചാമ്പ്യനായത് . മൂന്നിനങ്ങളിൽ ഒന്നും രണ്ടും സ്ഥാനം നേടിയാണ് എസ്സാ ചാമ്പ്യൻഷിപ്പ് നേടിയത് . ബത്തേരി വയനാട് സ്വിമ്മിങ് ക്ലബ്ബിലെ അംഗങ്ങളാണ് ഇരുവരും . മൂലങ്കാവ് ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് എൽദോ,ബത്തേരി കെഎ.സ്.ഇ.ബി സബ് എൻജിനിയർജോഷിയാണ് പിതാവ്.ബത്തേരി അസംപ്ഷൻ ഹയർ സെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയാണ് എസ്സാ. ഷിബു പോളാണ് പിതാവ് , ജില്ലാ ഒളിമ്പിക് ഗെയിംസിന്റെ ഭാഗമായി മുപ്പത്തിലധികം താരങ്ങളാണ് പങ്കെടുത്തത് . ബാക്ക് സ്ട്രോക്ക് ,ബട്ടർ ഹൈസ്ട്രോക്ക് , ബ്രസ്റ്റ് സ്ട്രോ ക്ക് , ഫ്രീ സ്റ്റൈൽ എന്നീ ഇനങ്ങ ളിൽ ആയിരുന്നു മത്സരങ്ങൾ . 50 മീറ്റർ മുതൽ 1500 മീറ്റർ വരെ യുള്ള പതിനാറിന് മത്സരങ്ങളാണ് ,ഓരോ സ്റ്റൈലിലും നടന്നത് . നീന്തലിൽ ജില്ലക്ക് പ്രതീക്ഷയേകി മികവുറ്റ മത്സരങ്ങളാണ് ഓരോ മത്സരാർഥിയും കാഴ്ചവച്ചത് . കൽപ്പറ്റ മുനിസിപ്പൽ ചെയർ മാൻ മുജീബ് കേയംതൊടി ട്രോഫികൾ വിതരണം ചെയ്തു . ഒളിമ്പിക് അസോസിയേഷൻ കൺവീനർ സലിം കടവൻ സം സാരിച്ചു ...
മികവിന്റെ പാതയിൽ 2019-2020....കൂടുതൽ വായിക്കാം
മികവിന്റെ പാതയിൽ 2018-2019 ...കൂടുതൽ വായിക്കുക