ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ | |
---|---|
വിലാസം | |
കടയ്ക്കൽ കടയ്ക്കൽ പി.ഒ. , 691536 , കൊല്ലം ജില്ല | |
സ്ഥാപിതം | 1 - 6 - 1950 |
വിവരങ്ങൾ | |
ഫോൺ | 0474 2422141 |
ഇമെയിൽ | gvhskadakkal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 40031 (സമേതം) |
എച്ച് എസ് എസ് കോഡ് | 02114 |
വി എച്ച് എസ് എസ് കോഡ് | 902005 |
യുഡൈസ് കോഡ് | 32130200312 |
വിക്കിഡാറ്റ | Q105813651 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂർ |
ഉപജില്ല | ചടയമംഗലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ചടയമംഗലം |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | ചടയമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | കടയ്ക്കൽ |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 958 |
പെൺകുട്ടികൾ | 889 |
ആകെ വിദ്യാർത്ഥികൾ | 2310 |
അദ്ധ്യാപകർ | 76 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 153 |
പെൺകുട്ടികൾ | 189 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 68 |
പെൺകുട്ടികൾ | 53 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | നജീം എ |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | റജീന എസ് |
പ്രധാന അദ്ധ്യാപകൻ | വിജയകുമാർ റ്റി |
പി.ടി.എ. പ്രസിഡണ്ട് | അഡ്വ.റ്റി ആർ തങ്കരാജ് |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രിയ |
അവസാനം തിരുത്തിയത് | |
12-03-2023 | Schoolwikihelpdesk |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കൊല്ലം ജില്ലയിൽ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ ചടയമംഗലം ഉപജില്ലയിൽ കിഴക്കൻ മലയോര ഗ്രാമമായ കടയ്ക്കലിൽ സ്ഥിതിചെയ്യുന്നകൊല്ലം ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിയ്ക്കുന്ന വിദ്യാലയമാണ് കടയ്ക്കൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻ്ററി സ്ക്കൂൾ.എസ് എസ് എൽ സി പ്ലസ് ടു പരീക്ഷാഫലങ്ങൾ , പ്രഥമ സ്കൂൾവിക്കി പുരസ്‌കാര മത്സരത്തിൽ ജില്ലയിൽ രണ്ടാം സ്ഥാനം ,ഹരിത വിദ്യാലയം റിയാലിറ്റി ഷോസംസ്ഥാന തലത്തിൽ മൂന്നാംസ്ഥാനം , നിയമസഭാ പുസ്തകോത്സവം തുടങ്ങി വിവിധ മേഖലകളിൽ സംസ്ഥാന തലത്തിൽ തന്നെ മികവാർന്ന പ്രകടനം കാഴ്ചവെക്കാൻ ഈ സർക്കാർ വിദ്യാലയത്തിന് സാധിച്ചുവരുന്നു .
ചരിത്രം
കൊല്ലം ജില്ലയിലെ കിഴക്കൻമലയോര ഗ്രാമങ്ങളിലൊന്നാണ് കടയ്ക്കൽ. നാടുവാഴിഭരണത്തിന്റെ അടിത്തറ ഇളക്കി ജനാധിപത്യപ്രസ്ഥാനത്തിന് ഉദയം കുറിച്ച നാടാണ്. കാർഷിക മേഖല ആയതിനാൽ ഉല്പന്നങ്ങൾ വിറ്റഴിക്കാൻ നാടാകെ അറിയപ്പെടുന്ന ചന്തയുണ്ട്. പടിഞ്ഞറൻ ദേശത്ത് നിന്നും കാർഷിക ഉല്പന്നങ്ങൾ വാങ്ങാൻകച്ചവടക്കാർ കടയ്ക്കൽ ചന്തയിൽ എത്തുമായിരുന്നു.മകരകൊയ്ത്ത് കഴിഞ്ഞ് കുംഭമാസത്തിലെ തിരുവതിര(കടയ്ക്കൽ തിരുവതിര) പണ്ട് മുതൽക്കേപ്രസിദ്ധമാണ്. കാളവണ്ടിയും സൈക്കിളും കടയ്ക്കൽക്കാരുടെ വാഹനങ്ങളായിരുന്നകാലത്ത് സെക്കണ്ടറി വിദ്യാഭ്യാസത്തിനായി ഇവിടുത്തുകാർ ദൂരെസ്ഥലങ്ങളിൽ പോകേണ്ടിയിരുന്നു. കൂടുതൽ അറിയാൻ.....
ഭൗതികസൗകര്യങ്ങൾ
കടയ്ക്കൽ പട്ടണത്തിൽ നിന്നും ഏകദേശം ഒന്നരകിലോമീറ്റർ കിഴക്കോട്ട് സഞ്ചരിച്ചാൽ പാരിപ്പള്ളി മടത്തറ സംസ്ഥാന പാതയോരത്ത് (എസ് എച്ച് 64 ) ചിങ്ങേലി എന്ന സ്ഥലത്ത് പാതയുടെ ഇടതുഭാഗത്തായി ആൽമര മുത്തച്ഛന്റെ തണലും തലോടലുമേറ്റ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.സുവർണ്ണ ജൂബിലി ഗേറ്റ് കടന്ന് സ്ക്കൂൾ അങ്കണത്തിലേയ്ക്ക് പ്രവേശിച്ചാൽ ഇടതു വശത്തായി എന്നും നമ്മുടെ മാതൃരാജ്യത്തെ ഒന്നായി കാണാനാഗ്രഹിച്ച മഹാത്മാവിന്റെ പൂർണ്ണകായപ്രതിമ തലയെടുപ്പോടെ നിൽക്കുന്നതുകാണാം.കൂടുതൽ അറിയാൻ.....
ഹരിതവിദ്യാലയം റിയാലിറ്റി ഷോ
ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ കടയ്ക്കൽ സർക്കാർ വിദ്യാലയത്തിന്റെ പ്രകടനങ്ങൾ കാണുവാൻ .....
എന്റെ സ്കൂൾ പത്രവാർത്തകളിലൂടെ
കടക്കൽ ഗവ :ഹയർ സെക്കന്ററി സ്കൂൾ നെ കുറിച്ച് വിവിധ പത്രമാധ്യമങ്ങളിൽ വന്ന വാർത്തകൾ ആണ് ഇവിടെ ഉൾക്കൊള്ളിച്ചിരിക്കുന്നത് . വാർത്തകൾ കാണുവാൻ .....
നേട്ടങ്ങളിലൂടെ
വൈവിധ്യമാർന്ന പാഠ്യ-പാഠ്യാനുബന്ധ പ്രവർത്തനങ്ങളിലൂടെ സ്കൂൾ കൈവരിച്ച നേട്ടങ്ങൾ നിരവധിയാണ്. കുട്ടികൾ പങ്കെടുക്കുന്ന വിവിധ പരിപാടികൾ, മത്സരങ്ങൾ, പ്രദർശനങ്ങൾ, വിവിധ കായിക-കലാമത്സരങ്ങൾ എന്നിവയിലൂടെ കൈവരിച്ച നേട്ടങ്ങളുടെ വിശദാംശങ്ങൾക്കായി ഈ ലിങ്ക് സന്ദർശിക്കുക.
പരീക്ഷാ ഫലങ്ങളിലൂടെ
സർക്കാർ സ്കൂളുകളിൽ സംസ്ഥാന തലത്തിൽ തന്നെ ഏറ്റവും മികച്ച റിസൾട്ടിലൂടെ അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കാൻ കടയ്ക്കൽ സർക്കാർ സ്കൂളിന് സാധിച്ചിട്ടുണ്ട് .റിസൾട്ട് കാണുവാൻ
സ്കൂൾ നോട്ടീസ്
സ്കൂൾ ഓരോ വർഷവും പുറത്തിറക്കുന്ന നോട്ടീസുകൾ കാണുവാൻ
പാഠ്യേതര-തനതു പ്രവർത്തനങ്ങൾ
സ്കൂൾ ടാലെന്റ്റ് സെർച്ച് പരീക്ഷ
പടവുകൾ (സിവിൽ സർവീസ് പരിശീലനം)
ഇവർ നമ്മുടെ സാരഥികൾ
-
നജീം എ(പ്രിൻസിപ്പൽ)
-
വിജയകുമാർ റ്റി(ഹെഡ്മാസ്റ്റർ)
-
റജീന എസ്(വിഎച്ച്എസ്എസ് പ്രിൻസിപ്പൽ)
-
അഡ്വ.ടി ആർ തങ്കരാജ് (പി ടി എ പ്രസിഡന്റ്)
മുൻ സാരഥികൾ
'സെക്കൻററി വിഭാഗം'
ക്രമനമ്പർ | പേര് | |
---|---|---|
1 | ഭാസ്കര അയ്യർ | |
2 | ജാനകി | |
3 | ഗോവിന്ദൻ പോറ്റി | |
4 | റ്റി എം മത്തായി | |
5 | മങ്ങാട് കരുണാകരൻ | |
6 | വേലുക്കുട്ടി | |
7 | യോഹന്നാൻ | |
8 | കെ വൈ അഹമ്മദ് പിള്ള | |
9 | ജെ ഗോപാലപിള്ള | |
10 | സി ചെല്ലമ്മ | |
11 | പി എ മുഹമ്മദ് കാസിം | |
12 | മൊഹീദ്ദീൻ ഖാൻ | |
13 | എം എസ് സൈനബാ ബീവി | |
14 | ജി സുകുമാരൻ ഉണ്ണിത്താൻ | |
15 | സരസ്വതി അമ്മ | |
16 | പി എ നടരാജൻ | |
17 | എ ജമീലാബീവി | |
18 | തുളസീമണി അമ്മ | |
19 | ബി ജഗദമ്മ | |
20 | കെ കലാവതി കുഞ്ഞമ്മ | |
21 | ശ്യാമ കുമാരി എ | |
22 | ശ്രീകുമാരി എസ് | |
23 | എം നാസിമുദ്ദീൻ | |
24 | ജെസ്സി എസ് | |
25 | തങ്കമണി റ്റി | |
26 | ഗോപകുമാര പിള്ള | |
27 | കെ രാജേന്ദ്ര പ്രസാദ് | |
28 | ലിസി റ്റി | |
29 | ഗീത റ്റി | |
30 | ബിജു ആർ | |
31 | സുനിൽകുമാർ എൻ | |
32 | നസീമ എസ് | |
33 | വിജയകുമാർ റ്റി |
'വൊക്കേഷണൽ ഹയർ സെക്കൻററി വിഭാഗം'
ക്രമനമ്പർ | പേര് | |
---|---|---|
1 | പി എ നടരാജൻ | |
2 | എ ജമീലാബീവി | |
3 | തുളസീമണി അമ്മ | |
4 | ബി ജഗദമ്മ | |
5 | ബി.കലാവതിക്കുഞ്ഞമ്മ | |
6 | എംനാസിമുദ്ദീൻ | |
7 | അനിൽ റോയ് മാത്യു, | |
8 | എസ് സുജ | |
9 | അനിൽ റോയ് മാത്യു, | |
10 | റജീന എസ് |
'ഹയർ സെക്കൻററി വിഭാഗം'
ക്രമ നമ്പർ | പേര് | |
---|---|---|
1 | ബി.ജഗദമ്മ | |
2 | ജി.മണിയൻ | |
3 | മാധുരി | |
4 | സി.വിജയകുമാരി | |
5 | ബിന്ദു എസ് | |
6 | നജീം എം |
പ്രശസ്ഥരായ പൂർവ്വവിദ്യാർത്ഥികൾ
പ്രശസ്ഥരായ പൂർവ്വവിദ്യാർത്ഥികളുടെ ഒരു നീണ്ട നിര തന്നെ എഴുപത് വർഷങ്ങൾ പിന്നിട്ട ഈ വിദ്യാലയത്തിനുണ്ട്.തുടർന്ന് വായിക്കുവാൻ
പൂർവ്വവിദ്യാർത്ഥിസംഘടന
സ്കൾ പൂർവ്വവിദ്യാർത്ഥിസംഘടന മികച്ചരീതിയിൽ പ്രവർത്തിച്ചുവരുന്നു.കൂടുതൽ അറിയുവാൻ
ചിത്രശാല
സ്ക്കൂളിന്റെ ചിത്രശാലയിലേയ്ക്ക് സ്വാഗതം.സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
നോട്ടീസ് ബോർഡ്
സ്കൂളിൽ നടക്കുന്ന വിവിധ പ്രവർത്തനങ്ങളുടെ അറിയിപ്പുകൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു .നോട്ടീസ് ബോർഡിലേക്ക് .....
കൂടുതൽ അറിയാൻ
ന്റെ പുളിമരച്ചോട് സ്കൂൾ ബസ് പി ടി എ എം പി ടി എ എസ് എം സി വിദ്യാർഥികൾ അദ്ധ്യാപകർ/അനദ്ധ്യാപകർ നേർക്കാഴ്ച
പുറം കണ്ണികൾ
- സമേതം : https://sametham.kite.kerala.gov.in/40031
- ഫേസ്ബുക്ക് : https://www.facebook.com/Kadakkalhs?mibextid=ZbWKwL
- യൂട്യൂബ് ചാനൽ:https://youtube.com/@gvhsskadakkal4624
- ബ്ലോഗ് :https://gvhskadakkal.blogspot.com/?m=1
വഴികാട്ടി
പാരിപ്പള്ളി മടത്തറ സംസഥാന പാതയോരത്ത് (എസ് എച്ച് 64) കടയ്ത്തൽ പട്ടണത്തിൽ നിന്നും രണ്ട് കിലോമീറ്റർ കിഴക്കോട്ട് സഞ്ചരിച്ചാൽ പള്ളിമുക്ക് ,ചിങ്ങേലി ജംങ്ഷനുകൾക്കിടയിലായി റോഡിന് ഇടതുവശത്തായി വിദ്യാലയം സ്ഥിതിചെയ്യുന്നു.സംസ്ഥാന പാത ഒന്നിൽ(എം സി റോഡ്) കൊട്ടാരക്കര ഭാഗത്തുനിന്നും വന്നാൽ നിലമേൽ ജംങ്ഷനിൽ നിന്നും ഇടതേക്ക് തിരിഞ്ഞും ,തിരുവനന്തപുരത്തു നിന്നുംവന്നാൽ ജംങ്ഷനിൽ നിന്നും വലത്തേക്ക് തിരിഞ്ഞും എഴ് കിലോമീറ്റർ സഞ്ചരിച്ചാൽ വിദ്യാലയത്തിലെത്തിച്ചേരാം.പാരിപ്പള്ളി പള്ളിയ്ക്കൽ നിലമേൽ കടയ്ക്കൽ വഴിയും ,ചടയമംഗലം ഇളമ്പഴന്നൂർ വെള്ളാർവട്ടം ആൽത്തറമൂട് ചിങ്ങേലി വഴിയും,കിളിമാനൂർ കുറവൻ കുഴി അടയമൺ,തൊളക്കുഴി പള്ളിമുക്ക് വഴിയും,നെടുമങ്ങാട് പാലോട് കൊല്ലായിൽ മുള്ളിക്കാട് /മടത്തറ ചിതറ വഴിയും കല്ലറ പാങ്ങാട് കുമ്മിൾ പള്ളിമുക്ക് വഴിയും സ്ക്കൂളിൽ എത്തിച്ചേരാം.{{#multimaps: 8.8272356,76.9283187| zoom=16 }}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 40031
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ