ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


കടയ്ക്കൽ സ്കൂളിന്റെ നേതൃത്ത്വത്തിൽ പോക്കറ്റ് പി ടി എ

പോക്കറ്റ് പി ടി എ @ മുക്കുന്നം

മുക്കുന്നം,ഇയക്കോട്, പുതുക്കോട് തുടങ്ങിയ മേഖലകളിലെ കുട്ടികളെയും രക്ഷിതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള പോക്കറ്റ് പിടിഎ യോഗം ചൊവ്വാഴ്ച 4.30 pmന് മുക്കുന്നം മന്നാനിയ്യാ ബനാത്ത് യത്തീംഖാനയിൽ വച്ച് നടന്നു. സ്ഥാപനത്തിന്റെ ഡയറക്ടറും രക്ഷിതാവുമായ ശ്രീ.ജുനൈദ് സാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിന് ഹെഡ്മാസ്റ്റർ ശ്രീ.വിജയകുമാർ. റ്റി സ്വാഗതം പറഞ്ഞു.

കുമ്മിൾ പഞ്ചായത്ത് വൈസ് പ്രസിഡന്റും മുക്കുന്നം വാർഡ് മെമ്പറുമായ ശ്രീമതി.രജിതകുമാരി ഉദ്ഘാടനം ചെയ്ത യോഗത്തിന് ആശംസകൾ അർപ്പിച്ചുകൊണ്ട് പുതുക്കോട് വാർഡ് മെമ്പർ ശ്രീമതി. ശാലിനി പ്രിൻസിപ്പാൾ ശ്രീ.നജീം എ രക്ഷകർത്താവ് ശ്രീ.ഹർകുമാർ സ്റ്റാഫ് സെക്രട്ടറി ശ്രീ.ഷിയാദ്ഖാൻ അധ്യാപകൻ ശ്രീ.ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. സംസ്ഥാനസ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത് അറബിക് പദ്യം ചൊല്ലലിൽ A ഗ്രേഡ് കരസ്ഥമാക്കിയ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി കുമാരി റിസാനയ്ക്ക് ഈ ചടങ്ങിൽ വച്ച് ട്രോഫി സമ്മാനിച്ചു. ശ്രീമതി സബീന ടീച്ചർ യോഗത്തിന് നന്ദി രേഖപ്പെടുത്തി. സ്കൂളിന്റെ മികവുകൾ വ്യക്തമാക്കുന്ന വീഡിയോ പ്രദർശനം നടന്നു. കുട്ടികളും രക്ഷിതാക്കളുമായി 250 പേർ ഇതിൽ പങ്കെടുത്തു.

പോക്കറ്റ് പി ടി എ @ ഇടത്തറ

സ്കൂൾ ഓർമക്കായി ഒരു പുസ്തകവുമായി ഞാനും

അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി നമ്മുടെ സ്കൂളിലെ ഓരോ കുട്ടിയും സ്കൂൾ ലൈബ്രറിയിലേക്ക് ഒരു പുസ്തകം വാങ്ങി നൽകുന്ന "സ്കൂൾ ഓർമക്കായി ഒരു പുസ്തകവുമായി ഞാനും "എന്ന പരിപാടിയുടെ ഉദ്‌ഘാടനം 26 / 01 / 2023 വ്യാഴാഴ്ച രാവിലെ 11 .30 നു ബഹു :സ്പീക്കർ ശ്രീ .എ എൻ ഷംസീർ നിർവഹിച്ചു .സമീപ പ്രദേശത്തെ യു .പി സ്കൂളുകളിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുമായി "പറയാം കേൾക്കാം സ്‌പീക്കറോടൊപ്പം"എന്ന സംവാദ പരിപാടി ഹൃദ്യമായിരുന്നു .

കടയ്ക്കൽ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ റോഡ് സുരക്ഷാ ബോധവൽക്കരണം

മോട്ടോർ വാഹന വകുപ്പിൻ്റെ നേതൃത്വത്തിൽ കടയ്ക്കൽ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ റോഡ് സുരക്ഷാ ബോധവൽക്കരണം നടത്തി. കൊല്ലം ആർ.ടി.ഒ എൻഫോഴ്സ്മെൻ്റിൻ്റെ നേതൃത്വത്തിൽ നടന്ന പരിപാടി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ രാംജി.കെ.കരൻ ഉദ്ഘാടനം ചെയ്തു. അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ രാജീവ്, ലിജിൻ, മഞ്ജു, അനീഷ് എന്നിവർ ക്ലാസുകൾ നയിച്ചു. മുഴുവൻ കുട്ടികൾക്കും റോഡ് സുരക്ഷാ സന്ദേശം എത്തിക്കുന്നതിനായി ആദ്യം തെരഞ്ഞെടുത്ത വാളണ്ടിയേഴ്സിന് പരിശീലനം നൽകി. സ്കൂൾ പ്രഥമാദ്ധ്യപകൻ ശ്രീ.വിജയകുമാർ, NCC ഓഫീസർ ശ്രീ. ചന്ദ്രബാബു SPC ഓഫീസർ ശ്രീമതി. ശോഭ എന്നിവരുടെ നേതൃത്വത്തിൽ വാളണ്ടിയേഴ്സ്  40 ക്ലാസ്സ്‌ ഡിവിഷനുകളിലും ഒരേ സമയം ബോധവൽക്കരണം നടത്തി.

ചടയമംഗലം ഉപജില്ലാ കായികമേള -കടയ്ക്കൽ എച്ച് എസ് ചാംപ്യന്മാർ

കടയ്ക്കൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന ചടയമംഗലം ഉപജില്ലാ കായികമേളയിൽ ജേതാക്കളായി വീണ്ടും കടയ്ക്കൽ ഹൈസ്കൂൾ .വിവിധമത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി ജില്ലാതല മത്സരങ്ങൾക്ക് യോഗ്യതനേടിയ കായിക താരങ്ങളെ സ്റ്റാഫ് കൗൺസിലും പി റ്റി എ യും അഭിനന്ദിച്ചു.

പ്രതിഭാസംഗമം2022

2020-21,2021-2022 വർഷങ്ങളിൽ എസ്സ് എസ്സ് എൽ സി ഹയർ സെക്കന്ററി വിഭാഗങ്ങളിൽ നിന്നും എല്ലാ വിഷയങ്ങൾക്കും എ പ്ലസ്സ് നേടി വിജയിച്ച കുട്ടികളെ സ്ക്കൂൾ പി റ്റി എ അഭിനന്ദിച്ചു.മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ശ്രീമതി ചി‍ഞ്ചുറാണി ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് കുട്ടികൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു.

ചടയമംഗലം ഉപജില്ലാ കലാമേളയിൽ ചാമ്പ്യൻഷിപ്പ്

ചടയമംഗലം ഉപജില്ലാ കലാമേളയിൽ കടയ്ക്കൽ ഗവ.ഹെെസ്കൂൾ ഓവറോൾ കിരീടം നിലനിർത്തി. ഹൈസ്ക്കൂൾ വിഭാഗത്തിൽ 29 ഇനങ്ങളിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയാണ് വിദ്യാലയം ഈ നേട്ടം കൈവരിച്ചത്.രണ്ടാം സ്ഥാനക്കാരേക്കാൾ പോയിന്റ് നിലയിൽ വലിയഅന്തരം നേടിയാണ് തുടർച്ചയായി ഓവറോൾ ചാമ്പ്യൻഷിപ്പ് നിലനിർത്തിയത്.വിജയികളെ പി റ്റി എ യും ,സ്റ്റാഫ് കൗൺസിലും അഭിനന്ദിച്ചു.

സംസ്ഥാന ഗണിത ക്വിസ് ഒന്നാം സ്ഥാനം

രാഗേന്ദു എസ്

എറണാകുളത്ത് വച്ചുനടന്ന സംസ്ഥാന ഗണിതശാസ്ത്ര മേളയിൽ (ഗണിത ക്വിസ് )ഒന്നാം സ്ഥാനം കരസ്ഥമാക്കി കടയ്ക്കൽ ഗവ.ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി രാഗേന്ദു എസ്.കൊല്ലം ജില്ലയിൽ നിന്നും ആദ്യമായാണ് സംസ്ഥാന ഗണിതശാസ്ത്രമേളയിൽ ഒന്നാം സ്ഥാനം ലഭിയ്ക്കുന്നത്. രാഗേന്ദുവിനെ സ്ക്കൂൾ അധ്യാപക സമിതിയും,സ്ക്കൂൾ പി റ്റി എ യുംഅഭിനന്ദിച്ചു.

സ്കൂൾതല ടാലെന്റ് സെർച്ച് പരീക്ഷ

മത്സര പരീക്ഷകളിൽ പങ്കെടുക്കുന്നതിന് വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിവരുന്ന പദ്ധതിയാണ് സ്കൂൾതല ടാലെന്റ്റ് സെർച്ച് പരീക്ഷ. മുൻ വർഷങ്ങളുടെ തുടർച്ചയായി ഇത്തവണയുംസ്കൂൾതല ടാലെന്റ്റ് പരീക്ഷ നടത്തി.

ഗാന്ധിഭവൻ സ്നേഹപ്രയാണം - ആയിരം ദിനങ്ങൾ

 കടക്കൽ ഗവ:ഹൈസ്കൂൾ ജെ ആർ സി ക്ലബ് ന്റെ നേതൃത്വത്തിൽ പത്തനാപുരം ഗാന്ധിഭവൻ സന്ദർശിച്ചു.

സ്കൂൾതല ടാലെന്റ്റ് സെർച്ച് പരീക്ഷ -അവാർഡ് ദാനം

ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി പൊതുവിജ്ഞാനം, ആനുകാലികവിവരങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി നവംബർ 14 ന് School Level Talent Search Examination നടത്തി. ആയിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു. ഉയർന്ന സ്കോർ നേടിയ നാനൂറിലധികം കുട്ടികൾക്ക്പൂളിമരച്ചോട്ടിൽ 14/01/23 ന് നടത്തിയ പ്രൗഢഗംഭീരമായ ചടങ്ങിൽ വച്ച് ട്രോഫികൾ വിതരണം ചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡന്റ് ശ്രീ. ടി.ആർ തങ്കരാജ് അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് മെമ്പർ ശ്രീമതി. നജീബത്ത് ഉത്ഘാടനം ചെയ്തു. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ലതികാ വിദ്യാധരൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. മനോജ് കുമാർ, വാർഡ് മെമ്പർ ഡി. എസ്. സബിത, സ്കൂൾ പ്രിൻസിപ്പാൾ ശ്രീ. നജീബ്, ഹെഡ്‍മാസ്റ്റർ ശ്രീ. വിജയകുമാർ. ടി. എന്നിവർ പങ്കെടുത്തു. സ്റ്റാഫ് സെക്രട്ടറി ശ്രീ. ഷിയാദ് ഖാൻ കൃതജ്ഞത രേഖപ്പെടുത്തി.

പരീക്ഷക്കൊരുങ്ങാം

എസ് എസ് എൽ സി പരീക്ഷക്ക് തയാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി ശ്രീ രാജലാൽ ഭാസ്കരപിള്ള (ട്രെയിനർ ,കൗൺസിലർ )യുടെ നേതൃത്വത്തിൽ മോട്ടിവേഷൻ ക്ലാസ് നൽകി .കുട്ടികളിലെ പരീക്ഷ പേടി,പിരിമുറുക്കം എന്നിവ ലഘൂകരിക്കാൻ ഇതിലൂടെ സാധിച്ചു .

ലിറ്റിൽ കൈറ്റ്സ് സംസ്ഥാനക്യാമ്പ് -2022-23

സംസ്ഥാനത്തെ സ്കൂളുകളിലെ 'ലിറ്റിൽ കൈറ്റ്സ്' അംഗങ്ങൾക്കുള്ള സംസ്ഥാനതല സഹവാസ ക്യാമ്പ് മെയ് 15, 16 തീയതികളിൽ കൊച്ചി കളമശ്ശേരിയിലുള്ള സ്റ്റാർട്ടപ്പ് മിഷനിൽ വെച്ച് നടന്നു.സബ് ജില്ലാ ക്യാമ്പിൽ പങ്കെടുത്ത 14000 കുട്ടികളിൽ നിന്നും തിരഞ്ഞെടുത്ത 1200 കുട്ടികളെ  ഉൾപ്പെടുത്തിയുള്ള 'ലിറ്റിൽ കൈറ്റ്സ്' ജില്ലാ ക്യാമ്പുകൾ ഫെബ്രുവരിയിൽ നടത്തിയിരുന്നു. ഈ ക്യാമ്പിൽ നിന്നും തിരഞ്ഞെടുത്ത 130 കുട്ടികളാണ് കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) കേരള സ്റ്റാർട്ടപ് മിഷന്റെ പങ്കാളിത്തത്തോടെ നടത്തുന്ന സംസ്ഥാനതല ക്യാമ്പിൽ പങ്കെടുത്തത്.gvhss കടക്കൽ സ്കൂളിലെ 2021-24 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗം ആദിൽ നജീമിന് പ്രോഗ്രാമിങ് വിഭാഗത്തിൽ സെലെക്ഷൻ കിട്ടുകയും ക്യാമ്പിൽ പങ്കെടുക്കുകയും ചെയ്തു. ആദിൽ തയ്യാറാക്കിയ ഡിജിറ്റൽ കാർ പാർക്കിംഗ് ഏരിയ   ക്യാമ്പിൽ പ്രദർശിപ്പിക്കുകയും ചെയ്തു

കടക്കൽ ഗവണ്മെന്റ് ഹൈസ്കൂൾ ഹരിതവിദ്യാലയം സീസൺ 3- മൂന്നാം സ്ഥാനം കരസ്ഥമാക്കി

2023 മാർച്ച് 2 ന് തിരുവനന്തപുരം ജിമ്മി ജോർജ്ജ് സ്റ്റേഡിയത്തിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ വെച്ച് വിജയികളെ പ്രഖ്യാപിച്ചു. ഗ്രാന്റ് ഫിനാലേ ചടങ്ങ് ഉൽഘാടനം ചെയ്ത് വിജയികൾക്കുള്ള സമ്മാനത്തുക, ബഹുമതി പത്രം, മൊമെന്റോ എന്നിവ കേരള മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്തു.

പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പു മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് സ്വാഗതം പറഞ്ഞ് റിപ്പോർട്ട് അവതരിപ്പിച്ചു. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് പ്രഭാഷണം നടത്തി. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബു, എസ്.എസ്.കെ. ഡയറക്ടർ എ.ആർ. സുപ്രിയ. എസ്.സി.ആർ.ടി.ഡയറക്ടർ ജയപ്രകാശ് ആർ.കെ, സി-ഡിറ്റ് ഡയറക്ടർ ജി. ജയരാജ്, യൂണിസെഫ് പോളിസി അഡ്വൈസർ പീയൂഷ് ആന്റണി, ജൂറി അംഗം ഇ. കുഞ്ഞികൃഷ്ണൻ എന്നിവർ ആശംസയും കൈറ്റ് വിക്ടേഴ്സ് സീനിയർ ക്രിയേറ്റീവ് എഡിറ്റർ കെ മനോജ് കുമാർ നന്ദിയും പറഞ്ഞു.

ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റിഷോ രണ്ടാം റൗണ്ടിൽ 20 സ്‌കൂളുകൾ; കൈറ്റ് വിക്ടേഴ്‌സിലൂടെ സംപ്രേഷണം ചെയ്യുന്ന പൊതുവിദ്യാലയങ്ങളിലെ മികവുകൾ പങ്കുവെയ്ക്കുന്ന ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ രണ്ടാം റൗണ്ടിലേക്ക് 20 സ്‌കൂളുകൾ തിരഞ്ഞെടുക്കപ്പെട്ടു. അപേക്ഷിച്ച 753 സ്‌കൂളുകളിൽ നിന്നും വിദഗ്ധ സമിതി തിരഞ്ഞെടുത്ത 109 സ്‌കൂളുകളാണ് ആദ്യ റൗണ്ടിൽ പങ്കെടുത്തത്. ഇതിൽ നിന്നും രണ്ടാം റൗണ്ടിലേക്ക് തിരഞ്ഞെടുത്ത 20 സ്‌കൂളുകളിൽ പ്രത്യേക സംഘം നേരിട്ട് പരിശോധന നടത്തി. ഫെബ്രുവരി 25 മുതൽ 28 വരെ സംപ്രേഷണം ചെയ്യുന്ന രണ്ടാം റൗണ്ടിൽ നിന്നും ഫൈനലിസ്റ്റുകളെ തിരഞ്ഞെടുക്കുമെന്ന് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു.

മാർച്ച് 2-ന് ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം ജിമ്മി ജോർജ്ജ് സ്റ്റേഡിയത്തിൽ നടക്കുന്ന ഹരിതവിദ്യാലയം ഗ്രാന്റ് ഫിനാലെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അദ്ധ്യക്ഷത വഹിക്കും. ചടങ്ങ് കൈറ്റ് വിക്ടേഴ്‌സിൽ തത്സമയം സംപ്രേഷണം ചെയ്യും. ഒന്നാം സമ്മാനാർഹമാകുന്ന സ്‌കൂളിന് 20 ലക്ഷവും രണ്ടും മൂന്നും സമ്മാനക്കാർക്ക് 15 ഉം 10 ഉം ലക്ഷം രൂപ വീതവും നൽകും. മറ്റു ഫൈനലിസ്റ്റുകൾക്ക് 2 ലക്ഷം രൂപ വീതം ലഭിക്കും.

ക്വിസ് മത്സരം

കേരള സംസ്ഥാന യുവജന കമ്മീഷന്റെ നേതൃത്വത്തിൽ  നടന്ന നിയോജക മണ്ഡല അടിസ്ഥാനത്തിലുള്ള ക്വിസ് മത്സരത്തിൽ നമ്മുടെ സ്കൂളിൽ നിന്ന് പങ്കെടുത്ത ജാനവി, ആസിയ നിസാം  എന്നീ കുട്ടികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി

"വിവ" - ബോധവത്‌കരണ ക്ലാസ്സ്‌

കേരള സർക്കാർ വനിതാ ശിശുക്ഷേമ വകുപ്പ് ന്റെ നേതൃത്വത്തിൽ ചടയമംഗലം അഡീഷണൽ ഐ സി ഡി എസ് വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക് എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് നടന്നു .