ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോത്സവം
കടയ്ക്കൽ: കടയ്ക്കൽ ഗവ: ഹയർ സെക്കന്ററി സ്കൂൾ 2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം എൻട്രൻസ് കമ്മിഷണറും പൂർവ്വ വിദ്യാർത്ഥിയുമായ ഡോ : അരുൺ എസ് നായർ ഉദ്ഘാടനം ചെയ്തു.അക്കാദമികവും അക്കാദമികേതരവുമായ പ്രവർത്തനങ്ങളാണ് കടക്കൽ സ്കൂളിനെ മികവുറ്റത്തക്കുന്നതെന്ന് ഡോ :അരുൺഅഭിപ്രായപ്പെട്ടു. എച്ച് എസ് എസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പി ടി എ പ്രസിഡന്റ് എസ് ബിനു അധ്യക്ഷനായി. പ്രിൻസിപ്പൽ നജീം, കിംസാറ്റ് ചെയർമാൻ എസ് വിക്രമൻ, എച്ച്. എം വിജയകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം സുധിൻ, ടി ആർ തങ്കരാജ്, വികാസ്, സബിത,ശ്രീജ, സോണിയ, ഷിയാദ് ഖാൻ എന്നിവർ സംസാരിച്ചു. നവാഗതരെ SPC, NCC കുട്ടികൾ ലഡു നൽകി സ്വീകരിച്ചു. ഉച്ചയ്ക്ക് സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പായസവിതരണവും നടന്നു.
പരിസ്ഥിതി ദിനം
കടയ്ക്കൽ : കടയ്ക്കൽ ഗവ :ഹയർ സെക്കന്ററി സ്കൂൾ ഈ വർഷത്തെ പരിസ്ഥിതി ദിന പരിപാടികൾ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വിപുലമായി ആഘോഷിച്ചു. SPC യുടെ ആഭിമുഖ്യത്തിൽ കടയ്ക്കൽ ചന്ത മുക്ക് മുതൽ ടൗൺ വരെ Tree walk rally സംഘടിപ്പിച്ചു. കടക്കൽ SI ഷിജു റാലി ഫ്ലാഗ് ഓഫ് ചെയ്തു. കടയ്ക്കൽ പോലീസ് സ്റ്റേഷൻ വളപ്പിലും, കടയ്ക്കൽ യു. പി.സ്കൂൾ മുറ്റത്തും, സ്കൂൾ ഗ്രൗണ്ടിലും വൃക്ഷതൈ നട്ടു. പരിസ്ഥിതി ദിന പോസ്റ്റർ രചന, പ്രദർശനം എന്നിവ നടന്നു.
കാർഷിക വികസന ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഫല വൃക്ഷതൈ വിതരണവും നടീലും പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ഷാനി നിർവഹിച്ചു. പി ടി എ വൈസ് പ്രസിഡന്റ് വികാസ്, പ്രിൻസിപ്പാൾ നജീം, പ്രഥമധ്യാപകൻ വിജയകുമാർ, സബിത, വേണുകുമാരൻ നായർതുടങ്ങിയവർ സംസാരിച്ചു.
സമഗ്രഗുണമേന്മ പദ്ധതി
കടയ്ക്കൽ : സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം കാര്യക്ഷമമായി നടപ്പിലാക്കുന്നതിനായി സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് ജൂൺ 3 മുതൽ 13 വരെ തീയതികളിൽ നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ഓരോ സബ്ജെക്ട് ഗ്രൂപ്പിനും ചുമതലകൾ വിഭജിച്ചു നൽകുകയും ഓരോ ഗ്രൂപ്പും കൃത്യമായ ആസൂത്രണത്തോടെ ദിവസം ഒരു മണിക്കൂർ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണം, ഇംഗ്ലീഷ് വിഭാഗം റോഡ് സുരക്ഷ, ഹിന്ദി വിഭാഗം വ്യക്തി ശുചീത്വം പരിസര ശുചീത്വം, സോഷ്യൽ സയൻസ് വിഭാഗം റാഗിംഗ് വിരുദ്ധ അവബോധം, ഭൗതിക ശാസ്ത്രം ഡിജിറ്റൽ അച്ചടക്കം, രസതന്ത്ര വിഭാഗം ഹരിത ക്യാമ്പസ്, ജീവശാസ്ത്ര വിഭാഗം മാനസികാരോഗ്യം, ഗണിത വിഭാഗം പരസ്പര സഹകരണം തുടങ്ങി വിഷയങ്ങളെ ആസ്പദമാക്കി ബോധവത്കരണ ക്ലാസ്സ്, റാലി, റോൾ പ്ലേ, സ്കിറ്റ്, പോസ്റ്റർ രചന, ഷോര്ട്ട് ഫിലിം, വീഡിയോ മേക്കിങ്, വൃക്ഷതൈ നടീൽ, പരിപാലനം എന്നിവ നടന്നു.
എസ് എസ് എൽ സി
കടക്കൽ : ഇക്കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയുടെ പുനർ മൂല്യനിർണയം കഴിഞ്ഞപ്പോൾ രണ്ട് കുട്ടികൾ കൂടി ഫുൾ എ പ്ലസ് നേടി. 136 ഫുൾ എ പ്ലസ് നേടി കടയ്ക്കൽ ഗവ : ഹയർ സെക്കന്ററി സ്കൂൾ ജില്ലയിൽ ഒന്നാം സ്ഥാനത്ത്. വിദ്യാർത്ഥികളായ അഭിനവ്, അദ്വൈത് എന്നിവരെ അധ്യാപകരും സ്കൂൾ പി ടി എ യും അഭിനന്ദിച്ചു.
പ്രതിഭാസംഗമവും ലഹരിവിരുദ്ധ ക്ലാസ്സും
കടയ്ക്കൽ : വായന പക്ഷാചാരണത്തോടനുബന്ധിച്ചു അക്ഷരത്തണൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പ്രതിഭാസംഗമവും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും നടത്തി. കടക്കൽ ഗവ : എച് എസ് എസ്സിലെ NSS യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കടക്കൽ താലൂക്ക് ആശുപത്രിയിൽ ആരംഭിച്ച ലൈബ്രറി ആണ് അക്ഷരത്തണൽ. ലൈബ്രറി പ്രസിഡന്റ് prof. ബി ശിവദാസൻ പിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ലൈബ്രറി കൌൺസിൽ ജില്ലാ പ്രസിഡന്റ് കെ ബി മുരളീകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പാളിയിറ്റീവ് പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ലഭിച്ച മീനു സിസ്റ്റർ, മികച്ച സഹകാരി എസ് വിക്രമൻ, കലാകാരി അഭിനന്ദ എന്നിവരെ ആദരിച്ചു. ഗാന്ധി ഭവൻ മണലുവട്ടത്ത് ആരംഭിക്കുന്ന കെട്ടിടത്തിനായി 10000 രൂപ കൈമാറി.
വായനദിനം
കടയ്ക്കൽ: ജി.വി.എച്ച്.എസ്.എസ് കടയ്ക്കലിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ജൂൺ 19 വായനദിനം വിപുലമായി ആചരിച്ചു. സ്പെഷ്യൽ അസംബ്ലിയിൽ വായന ദിനത്തിന്റ മഹത്വത്തെക്കുറിച്ച് പ്രഥമാധ്യാപകൻ ശ്രീ വിജയകുമാർ സംസാരിച്ചു. പി.എൻ പണിക്കർ അനുസ്മരണ പ്രഭാഷണം വിസ്മയ എസ് ഷാജിയും, വായനദിന സന്ദേശം റ്റി.എസ് മാനവും വായനദിന പ്രതിജ്ഞ അനിഘ റെയ്ച്ചൽ പോളും നിർവഹിച്ചു. വായനദിന ഗാനം അമീൻ താജുദ്ദീൻ മനോഹരമായി ആലപിച്ചു. വി ടി.ഭട്ടതിരിപ്പാടിന്റെ 'കണ്ണീരും കിനാവും'എന്ന കൃതിയിലെ പ്രസക്ത ഭാഗം ഗൗതമീ കൃഷ്ണയും വായനയുടെ പ്രാധാന്യത്തെക്കുറിച്ച് അൽ ദിൽമ ജന്നത്തും അവതരിപ്പിച്ചു. പുസ്തകത്തൊട്ടിലിലേക്ക് പിറന്നാൾ സമ്മാനമായി 8 M ലെ ഫർഹ ഫാത്തിമ പുസ്തകം സമ്മാനിച്ചു.അവധിക്കാല പ്രവർത്തനമായി 9I ക്ലാസിലെ കുട്ടികൾ തയ്യാറാക്കിയ പുസ്തക ആസ്വാദ നപതിപ്പിന്റെ പ്രകാശനം പ്രഥമാധ്യാപകൻ ശ്രീ. വിജയകുമാർ നിർവഹിച്ചു.വായന ദിനത്തോട് അനുബന്ധിച്ച് വായന ദിന പോസ്റ്റർ, പി എൻ പണിക്കർ ജീവചരിത്രകുറിപ്പ് തയ്യാറാക്കൽ എന്നിവ ക്ലാസ് തലത്തിൽ നടത്തുകയും കുട്ടികളുടെ പങ്കാളിത്തത്തോടെ വായനദിനം വിപുലമായി ആചരിക്കുകയും ചെയ്തു. തുടർന്നുള്ള ദിനങ്ങളിൽ കഥാരചന, കവിതാ രചന,അസ്വാദനക്കുറിപ്പ് മത്സരം, അഭിനയം, പത്രവായന മത്സരം,ചിത്രരചന, കാവ്യാലാപനം, ക്വിസ് മത്സരം, പ്രസംഗ മത്സരം, നാടൻപാട്ട് മത്സരം എന്നിവ വായന പക്ഷാചരണത്തിന്റെ , (ജൂൺ 19- ജൂലായ് 7) ഭാഗമായി നടന്നു.ഗ്രന്ഥശാല പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിന്റെ ഭാഗമായി കുട്ടികളുമായി ചിങ്ങേലി സാമന്വയ ലൈബ്രറി സന്ദർശിച്ചു.
യോഗദിനം
കടയ്ക്കൽ: കടക്കൽ ഗവ : ഹയർസെക്കന്ററി സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായി അന്തർദേശീയ യോഗ ദിനം ആചരിച്ചു. യോഗയും ആരോഗ്യവും എന്ന വിഷയത്തിൽ ഭൂപേഷ് ക്ലാസ്സ് നയിച്ചു. പ്രഥമ അധ്യാപകൻ വിജയകുമാർ, അധ്യാപകരായ ഷിയാദ് ഖാൻ, ചന്ദ്രബാബു എന്നിവർ നേതൃത്വം കൊടുത്തു.
കവിയരങ്ങ്
കടയ്ക്കൽ :ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി കേരള വനം വന്യ ജീവി വകുപ്പിന്റെ ആഭിമുഖ്യത്തിൽ കടയ്ക്കൽ ഗവ :ഹയർ സെക്കന്ററി സ്കൂളിൽ കവിയരങ്ങ് സംഘടിപ്പിച്ചു. പുനലൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ എ കെ രാമചന്ദ്രൻ അധ്യക്ഷനായ യോഗത്തിൽ എച്ച് എം വിജയകുമാർ സ്വാഗതവും വാർഡ് മെമ്പർ സബിത ഉദ്ഘാടനവും നിർവ്വഹിച്ചു. കവികളായ മടവൂർ സുരേന്ദ്രൻ, ആനാപ്പുഴയ്ക്കൽ അനിൽ എന്നിവർ പരിസ്ഥിതി സൗഹൃദ കവിതകൾ കുട്ടികളുമായി പങ്ക് വെച്ചു.സ്കൂൾ വളപ്പിൽ നട്ട് പിടിപ്പിക്കുന്നതിനായി തണൽ വൃക്ഷ തൈകളും ലൈബ്രറിയിലേക്ക് കവിതാസമാഹാരങ്ങളും സമ്മാനിച്ചു.ഡെപ്യൂട്ടി എച് എം സീമന്തിനീ, എസ് ആർ ജി കൺവീനർ രാധാകൃഷ്ണപിള്ള, ഷിയാദ് ഖാൻ എന്നിവർ സംസാരിച്ചു.
കഥകളി - കണ്ടും അറിഞ്ഞും കടയ്ക്കലെ കുട്ടികൾ
കടയ്ക്കൽ : കടക്കൽ ഗവ : ഹയർസെക്കന്ററി സ്കൂളിലെ പത്താം ക്ലാസ്സ് കേരള പാഠാവലിയിലെ 'സ്വാതന്ത്ര്യത്തിന്റെ ചിറകുകൾ' പാഠഭാഗം ആസ്പദമാക്കിയുള്ള ആട്ടകഥയുടെ ദൃശ്യാവിഷ്കരം കടയ്ക്കൽ പഞ്ചായത്ത് ടൗൺ ഹാളിൽ നടന്നു.പി ടി എ പ്രസിഡന്റ് ശ്രീ S ബിനു അധ്യക്ഷനായ യോഗത്തിൽ കടക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ഷാനി ഉദ്ഘാടനം നിർവഹിച്ചു.പകൽക്കുറി കലാഭാരതി കഥകളി അക്കാദമിയുടെ ആഭിമുഖ്യത്തിൽ ഹംസമായി ചാത്തന്നൂർ കൊച്ചുനാരായണപിള്ളയും നളനായി കലാഭാരതി വാസുദേവനും വേഷമിട്ടു.കഥകളി വേഷങ്ങൾ, ചടങ്ങുകൾ, വാദ്യങ്ങൾ എന്നിവയെ കുറിച്ചുള്ള അമുഖാവതരണം കെ ആർ രാധാകൃഷ്ണൻ നായർ നടത്തി.കേട്ടറിഞ്ഞ കഥാപാത്രങ്ങൾ കൺ മുന്നിലെത്തിയപ്പോൾ കുട്ടികൾക്കതൊരു നാവ്യാനുഭവമായി
ബഷീർ ദിനം ആചരിച്ചു
കടയ്ക്കൽ :കടയ്ക്കൽ ഗവ:എച്ച് എസ് എസിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും മലയാളം
സബ്ജക്ട് കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ ജൂലൈ 5 ബഷീർ ദിനം സമുചിതമായി ആചരിച്ചു. സ്പെഷ്യൽ അസംബ്ലിയിൽ കുട്ടികളെ അഭിസംബോധന ചെയ്ത് പ്രഥമാധ്യാപകൻ ശ്രീ ടി വിജയകുമാർ സംസാരിച്ചു. വൈഗ ബഷീർ അനുസ്മരണ പ്രഭാഷണവും അനിഘ റെയ്ച്ചൽ പോൾ ബഷീർ കൃതിയായ 'ഭൂമിയുടെ അവകാശികൾ ' പരിചയപ്പെടുത്തലും അമീൻ താജുദ്ദീൻ ബഷീർ ദിന ഗാനം ആലപിക്കുകയും ചെയ്തു.ആകാശ്, ഗയ കൃഷ്ണ, അദ്വൈത് പിള്ള, നന്ദന, കല്യാണിതുടങ്ങിയവർ ബഷീർ കഥാപാത്രങ്ങളായി അഭിനയിച്ച് കുട്ടികളുടെ കയ്യടി നേടി.
സ്കൂൾ ആഡിറ്റോറിയത്തിൽ ബഷീർ കൃതികളായ മതിലുകളുടെയും പൂവമ്പഴത്തിന്റെയുംദൃശ്യവിഷ്കാരം നടത്തി. തുടർന്ന് സ്കൂൾ ലൈബ്രറിയിൽ ബഷീറിന്റെ കൃതികളുടെ പ്രദർശനം സംഘടിപ്പിച്ചു
വയനോത്സവം
കടയ്ക്കൽ :സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന വയനോത്സവം 2025 പരിപാടിയുടെ സ്കൂൾ തല മത്സരത്തിന് ആവശ്യമായ പുസ്തകങ്ങൾ പരിചയപെടുത്തുന്നതിനായി കടയ്ക്കൽ നേതാജി വായനശാല കടയ്ക്കൽ ജി വി എച് എസിലെ കുട്ടികൾക്ക് ക്ലാസ്സ് സംഘടിപ്പിച്ചു. വായനശാല സെക്രട്ടറി പ്രേകുമാർ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് റഹീം, അളകേശൻ നായർ, എച് എം വിജയകുമാർ, സീമന്തിനീ, ബിജു,സുമ എന്നിവർ സംസാരിച്ചു. അനിൽ കുമാർ പുസ്തകങ്ങൾ പരിചയപ്പെടുത്തി. വായന ദിനത്തോടനുബന്ധിച്ചു നേതാജി വായനശാല സന്ദർശനത്തിൽ മികച്ച റിപ്പോർട്ട് തയ്യാറാക്കിയ കുട്ടികൾക്ക് സമ്മാനം നൽകി.
നിയമ ബോധവത്കരണ ക്ലാസ്സ്
കടയ്ക്കൽ : കടക്കൽ gav: ഹയർ സെക്കന്ററി സ്കൂളിൽ കേരള പോലീസിന്റെ ആഭിമുഖ്യത്തിൽ 'കരുതൽ 2025' നിയമ ബോധവത്കരണ ക്ലാസ്സ് ASI ബിജുകുമാർ നയിച്ചു. കടയ്ക്കൽ സബ് ഇൻസ്പെക്ടർ ഷിജു,പ്രഥമ അധ്യാപകൻ . വിജയകുമാർ, അൻഷാദ്, ഷിയാദ് ഖാൻ എന്നിവർ സംസാരിച്ചു.
ജൈവവൈവിധ്യ ഉദ്യാനം
കടയ്ക്കൽ: പോഷക പ്രാധാന്യമുള്ള ഫലവൃക്ഷങ്ങൾ സ്കൂൾ വളപ്പിൽ നാട്ടുപിടിപ്പിക്കുന്നതിനായി കടയ്ക്കൽ ഗ്രാമപഞ്ചായത്ത് ഹരിത ഗ്രാമം പദ്ധതിയുടെ ഭാഗമായി 1.5 ലക്ഷം രൂപ ചെലവഴിച്ച് ഫല വൃക്ഷ തൈകൾ വച്ച് പിടിപ്പിയ്ക്കുകയും സംരക്ഷണ വേലി സ്ഥാപിക്കുകയും ചെയ്തു. കുട്ടികളുടെ പങ്കാളിത്തത്തോടെ ഫലവൃക്ഷങ്ങളുടെ സംരക്ഷണ നടന്ന് വരുന്നു.
ക്വിസ് മത്സരം
കടയ്ക്കൽ : ലഹരി വിരുദ്ധ ദിനചാരണത്തിന്റെ ഭാഗമായി കടയ്ക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ സ്കൂളികളെ ഉൾപ്പെടുത്തി ക്വിസ് മത്സരം സംഘടിപ്പിക്കുകയും നമ്മുടെ സ്കൂളിലെ ഗൗതമികൃഷ്ണ,വൈഗ എന്നിവർ മൂന്നാം സ്ഥാനം നേടുകയും ചെയ്തു.
ശില്പശാല
കടയ്ക്കൽ : വിദ്യാരംഗം കലസാഹിത്യവേദിയുടെയും മലയാളം കൂട്ടായ്മയുടെയും ആഭിമുഖ്യത്തിൽ തിരക്കഥ ശില്പശാല സംഘടിപ്പിച്ചു. തിരക്കഥയെക്കുറിച്ചും സിനിമയുടെ സാങ്കേതിക പ്രവർത്തനങ്ങളെ കുറിച്ചും അധ്യാപകനും തിരക്കഥകൃത്തും അഭിനേതാവുമായ ഡോ :ജോസ് തങ്കച്ചൻ ക്ലാസ്സ് നയിച്ചു.
പാസ്സിംഗ് ഔട്ട് പരേഡ്
കടയ്ക്കൽ : കടയ്ക്കൽ ഗവ : ഹയർസെക്കന്ററി സ്കൂൾ 2023-25 ബാച്ചിന്റെ പാസ്സിംഗ് ഔട്ട് പരേഡ് ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്ശ്രീമതി ലതികവിദ്യാധരൻ സല്യൂട്ട് സ്വീകരിച്ചു. സ്കൂൾ ഗ്രൗണ്ടിൽ നടന്ന വർണാഭമായ ചടങ്ങിൽ കടയ്ക്കൽ SHO ശ്രീ രാജേഷ്, PTA പ്രസിഡന്റ് S ബിനു, ADNO വിജയകുമാർ,പ്രിൻസിപ്പൽ A നജീം,പ്രഥമാധ്യാപകൻ T വിജയകുമാർ,SMC ചെയർമാൻ നന്ദനൻ, TR തങ്കരാജ്, അധ്യാപകരായ ഷിയാദ് ഖാൻ, ശോഭ തുടങ്ങിയവർ സംസാരിച്ചു.
സ്കൂൾ പത്രം പ്രകാശനം ചെയ്തു
കടയ്ക്കൽ : കടയ്ക്കൽ ഗവ : ഹയർസെക്കന്ററി സ്കൂളിന്റെ മികവാർന്ന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയുള്ള സ്കൂൾ പത്രം "അക്ഷരജ്വല"യുടെ ഉദ്ഘാടനം കടക്കൽ പോലീസ് ഇൻസ്പെക്ടർ ശ്രീ. ഷിജു നിർവഹിച്ചു. എസ് ആർ ജി കൺവീനർ രാധാകൃഷ്ണ പിള്ള സാറിന്റെ നേതൃത്വത്തിൽ ജൂൺ, ജൂലൈ മാസത്തിലെ അക്കാദമിക അക്കാദമികേതര പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയാണ് പത്രം തയ്യാറാക്കിയത്. തുടർന്ന് ഓരോ മാസത്തേയും പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി പത്രം പ്രസിദ്ധീകരിക്കുമെന്ന് പ്രഥമാധ്യാപകൻ ശ്രീ. വിജയകുമാർ അറിയിച്ചു. സ്കൂൾ പത്രത്തിന് പേര് നിർദ്ദേശിച്ച എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനി കൃഷ്ണ നന്ദയെ ചടങ്ങിൽ അനുമോദിച്ചു. മികവാർന്ന ഈ പ്രവർത്തനത്തിന് പിന്നിൽ പ്രവർത്തിച്ച അധ്യാപകരെ സ്കൂൾ പി റ്റി എ അഭിനന്ദിച്ചു
ഡിജിറ്റലാക്കി സ്കൂൾ തെരഞ്ഞെടുപ്പ്
കടയ്ക്കൽ : കടക്കൽ ഗവ: ഹയർസെക്കന്ററി സ്കൂൾ 2025 വർഷത്തെ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് തികച്ചും ജനാധിപത്യ രീതിയിൽ ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷിൻ ഉപയോഗിച്ച് നടത്തി. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ സുബൈർ സാർ രൂപകല്പന ചെയ്ത സോഫ്റ്റ്വെയറിന്റെ സഹായത്താൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ 52 ഡിവിഷനുകളിലും ഡിജിറ്റൽ തെരഞ്ഞെടുപ്പ് നടത്തി.കുട്ടികൾ തന്നെ പോളിംഗ് ഉദ്യോഗസ്ഥരായി തെരഞ്ഞെടുപ്പ് പ്രക്രിയ നിർവഹിച്ചപ്പോൾ അവർക്ക് അതൊരു നാവ്യാനുഭവമായി.
സ്വാതന്ത്ര്യ ദിനം
കടയ്ക്കൽ : കടയ്ക്കൽ ഗവ : ഹയർസെക്കന്ററി സ്കൂൾ സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. രാവിലെ 9 മണിക്ക് സ്കൂൾ PTA പ്രസിഡന്റ് S ബിനു, എസ് എം സി ചെയർമാൻ ശ്രീ നന്ദനൻ എന്നിവർ ചേർന്ന് പതാക ഉയർത്തി. തുടർന്ന് ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന, കടയ്ക്കൽ വിപ്ലവസ്മാരകത്തിൽ പുഷ്പാർച്ചന, സ്വാതന്ത്ര്യ ദിന ക്വിസ്മത്സരം, കുട്ടികളുടെ വിവിധ കലാപരിപാടികൾ എന്നിവ നടന്നു. ക്വിസ് മത്സര വിജയികൾക്ക് കടയ്ക്കൽ SHO ശ്രീ. സുബിൻ തങ്കച്ചൻ സമ്മാനം വിതരണം ചെയ്തു.പ്രിൻസിപ്പാൾ ശ്രീ നജിം, HM ശ്രീ വിജയകുമാർ, ഡെപ്യൂട്ടി HM സീമന്തിനീ, സ്റ്റാഫ് സെക്രട്ടറി ബിജു, അധ്യാപകർ, PTA പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
ബോധവൽക്കരണ ക്ലാസ്സ്
കടയ്ക്കൽ : ജില്ലാ ശിശുസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ORC പദ്ധതിയുടെ ഭാഗമായി വ്യക്തിത്വ വികസന ക്ലാസ്സ് സംഘടിപ്പിച്ചു. ഈ പരിപാടിയുടെ ഉൽഘാടനം ജില്ലാ വിദ്യാഭ്യാസ ഓഫീസ് PA ശ്രീ ബഞ്ചുവ ഉൽഘാടനം ചെയ്തു. HM ശ്രീ വിജയകുമാർ, ഡെപ്യൂട്ടി HM സീമന്തിനീ, SRG കൺവീനർ രാധാകൃഷ്ണപിള്ള, സ്റ്റാഫ് സെക്രട്ടറി ബിജു, ശ്രീമതി ലതിക തുടങ്ങിയവർ സംസാരിച്ചു
ഒപ്പം പദ്ധതി
കടയ്ക്കൽ : ആഗസ്റ്റ് 2 SPC ദിനത്തിൽ കടയ്ക്കൽ ഗവ : ഹയർസെക്കന്ററി സ്കൂൾ SPC പദ്ധതിയുടെ ആഭിമുഖ്യത്തിൽ സ്കൂളിലെ നിർദ്ധനരായ കുട്ടികളെ സഹായിക്കുന്നതിനായുള്ള "ഒപ്പം "പദ്ധതിയുടെ ഉദ്ഘാടനം കടയ്ക്കൽ SHO ശ്രീ സുബിൻ തങ്കച്ചൻ നിർവഹിച്ചു.നമ്മുടെ സ്കൂളിലെ തന്നെ സാമ്പത്തിക പരാധീനത അനുഭവിക്കുന്ന കുട്ടികളെ കണ്ടെത്തി അവർക്കാവശ്യമായ സഹായം നൽകുക,ശാരീരിക അവശത അനുഭവിക്കുന്ന നിർദ്ധനരായ രക്ഷിതാക്കൾക്ക് ചികിത്സസഹായം നൽകുക, ഭക്ഷ്യകിറ്റ് വിതരണം, യൂണിഫോം വിതരണം തുടങ്ങിയ ജീവകാരുണ്യ പ്രവർത്തനങ്ങളാണ് ഈ പദ്ധതിലക്ഷ്യമിടുന്നത്.PTA പ്രസിഡന്റ് ശ്രീ ബിനു അധ്യക്ഷനായ യോഗത്തിൽ HM ശ്രീ വിജയകുമാർ, അധ്യാപകരായ ഷിയാദ് ഖാൻ, ശോഭ എന്നിവർ സംസാരിച്ചു
ഫ്രീഡം ലൈറ്റ്
കടയ്ക്കൽ : SPC പദ്ധതിയുടെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ "ഫ്രീഡം ലൈറ്റ്" സംഘടിപ്പിച്ചു.സ്വാതന്ത്ര്യത്തിന്റെ 79 th വാർഷികം ആഘോഷിക്കുന്ന ആഗസ്റ്റ് 15 രാത്രി 7.30 ന് എല്ലാ കേഡറ്റുകളും അവരുടെ കുടുംബാംഗങ്ങളും ദീപം തെളിച്ചു ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി.
ക്വിസ് മത്സരം സംഘടിപ്പിച്ചു
കടയ്ക്കൽ : ലൈബ്രറി കൗൺസിലിന്റെയും കടയ്ക്കൽ താലൂക്ക് ആശുപത്രി "അക്ഷരത്തണൽ" ലൈബ്രറിയുടെയും ആഭിമുഖ്യത്തിൽ ചടയമംഗലം ബ്ലോക്കിലെ സ്കൂളുകളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ ക്വിസ് മത്സരത്തിൽ കടയ്ക്കൽ വൊക്കേഷണൽ ഗവ : ഹയർ സെക്കന്ററി സ്കൂളിലെ ഗോവർദ്ധൻ പി ആർ ഒന്നാം സമ്മാനം നേടി.
ദേശഭക്തിഗാനം സംഘടിപ്പിച്ചു
കടയ്ക്കൽ : ഭാരതത്തിന്റെ 79 th സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ശ്രീ പച്ചയിൽ ഫൗണ്ടേഷൻ ചടയമംഗലം ഉപജില്ലയിലെ സ്കൂളുകളിലെ കുട്ടികൾക്കായി ദേശഭക്തിഗാന മത്സരം സംഘടിപ്പിക്കുകയും കടയ്ക്കൽ ഗവ : ഹയർസെക്കന്ററി സ്കൂളിലെ കുട്ടികൾ ഒന്നാം സമ്മാനവും ബെസ്റ്റ് സ്കൂൾ ട്രോഫിയും നേടി.
വിദ്യാരംഗം ഉപജില്ലാ വിജയികൾ
കടയ്ക്കൽ : ചടയമംഗലം ഉപജില്ല വിദ്യാരംഗം സാഹിത്യവേദി ശില്പശാലയിൽ കടയ്ക്കൽ ഗവ : ഹയർ സെക്കന്ററി സ്കൂളിലെ റ്റി എസ് മാനവ് സാഹിത്യ സെമിനാറിൽ ഒന്നാം സ്ഥാനവും ഫാത്തിമ നെഹ്റിൻ ചിത്രരചനയിൽ രണ്ടാം സ്ഥാനവും നേടി
ശാസ്ത്ര പ്രദർശനം
കടയ്ക്കൽ :കുട്ടികളിൽ ശാസ്ത്രവബോധം വളർത്തുന്നതിനായി കടയ്ക്കൽ ഗവ : ഹയർ സെക്കന്ററി സ്കൂൾ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ശാസ്ത്രപ്രദർശനം സംഘടിപ്പിച്ചു. KSRTC റിട്ടേർഡ് ഉദ്യോഗസ്ഥൻ ശ്രീ നന്ദകുമാർ എക്സിബിഷന് നേതൃത്വം നൽകി.സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് PTA പ്രസിഡന്റ് ശ്രീ S ബിനു ഉദ്ഘാടനം ചെയ്തു. HM വിജയകുമാർ,ഡെപ്യൂട്ടി HM സീമന്തിനീ, ക്ലബ് കൺവീനർ സതീഷ്, SRG കൺവീനർ രാധാകൃഷ്ണപിള്ള, സ്റ്റാഫ് സെക്രട്ടറി ബിജു തുടങ്ങിയവർ സംസാരിച്ചു.വിജ്ഞാനവുംജിജ്ഞാസയും പ്രദാനം ചെയ്യുന്ന നൂതന പരീക്ഷണങ്ങൾ കുട്ടികളിൽ കൗതകമുണർത്തി.രണ്ട് ദിവസം നീണ്ടുനിന്ന പ്രദർശനം സ്കൂളിലെ 2500 കുട്ടികൾക്കും കാണാൻ അവസരം ലഭിച്ചു.
കരുണം ജീവകാരുണ്യ പദ്ധതി ആരംഭിച്ചു
കടക്കൽ ഗവ ഹയർസെക്കന്ററി സ്കൂൾ spc യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കരുണം ജീവകാരുണ്യപദ്ധതിയുടെ ഉദ്ഘാടനം ASP ശ്രീ ഷാനിഹാൻ നിർവഹിച്ചു. കിടപ്പുരോഗികൾ, നിർദ്ധനരായ വയോജനങ്ങൾ, സാമ്പത്തിക പിന്നാക്കാവസ്ഥയിൽ പഠനം തുടരാൻ കഴിയാത്തവർ എന്നിവരെ സഹായിക്കുന്ന പദ്ധതിയാണിത്. ആദ്യഘട്ടത്തിൽ കിടപ്പുരോഗികളായ 5 പേർക്ക് 2000 രൂപ വീതം 6 മാസത്തേക്ക് നൽകുന്ന പദ്ധതിയാണിത്. SMC ചെയർമാൻ ശ്രീ നന്ദനൻ അധ്യക്ഷനായ യോഗത്തിൽ പ്രിൻസിപ്പാൾ നജീം, HM വിജയകുമാർ,ADNO വിജയകുമാർ, മാതൃസമിതി പ്രസിഡന്റ് രസ്ന, ഡെപ്യൂട്ടി HM സീമന്തിനീ, അധ്യാപകരായ ഷിയാദ് ഖാൻ, ശോഭ എന്നിവർ സംസാരിച്ചു.
അക്ഷരജ്വാല പ്രകാശനം ചെയ്തു
കടക്കൽ ഗവ ഹയർസെക്കന്ററി സ്കൂൾ, ഓഗസ്റ്റ് മാസത്തെ സ്കൂൾ പത്രം അക്ഷരജ്വലയുടെ പ്രകാശനം ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ നിർവഹിച്ചു.
ആർദ്രം SPC ഓണം ക്യാമ്പ്
കടയ്ക്കൽ: കടയ്ക്കൽ ഗവ: ഹയർ സെക്കന്ററി സ്കൂൾ SPC യൂണിറ്റിന്റെ ഓണം ക്യാമ്പ് ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ നിർവഹിച്ചു.
മൂന്ന് ദിവസം നീണ്ട് നിന്ന ക്യാമ്പിൽ കുട്ടികളുടെ മാനസികവും ശരീരികവുമായ ശേഷികൾ വികസിപ്പിക്കു ന്നതിനായി PT, പരേഡ്, യോഗ, റോഡ് വാക്ക് & റൺ എന്നിവ നടന്നു. 'Right way 'എന്ന വിഷയത്തിൽ മനു കുമാർ ആലിയാട്, 'സാന്ത്വന പരിചരണം' എന്ന വിഷയത്തിൽ മീനു സിസ്റ്റർ, 'Say No To Drugs 'എന്ന വിഷയത്തിൽ വിശ്വശാന്തി ഫൗണ്ടേഷനും ക്ലാസ്സെടുത്തു. കേഡറ്റു കളുടെ ഓണഘോഷ പരിപാടികളോടെ ക്യാമ്പ് അവസാനിച്ചു.
ഓണം @ പള്ളിക്കൂടം
2025-26 അധ്യയന വർഷത്തെ ഓണാഘോഷപരിപാടികൾ ഓഗസ്റ്റ് 27 ബുധനാഴ്ച്ച നടന്നു.കുട്ടികൾ സ്കൂൾ അങ്കണത്തിൽ മനോഹരമായ അത്തപ്പൂക്കളമൊരുക്കി. മഹാബലിയും വാമനനും പുലികളും പ്രധാന ആകർഷണമായിരുന്നു. കസേരകളി, കണ്ണുകെട്ടി കുടമടി, കുപ്പിയിൽ വെള്ളം നിറയ്ക്കൽ, വടം വലി തുടങ്ങി വിവിധ പരിപാടികൾ നടത്തി വിജയികൾക്ക് സമ്മാനം നൽകി. ഓണപ്പാട്ടും ഒണക്കളികളുമായി സ്കൂൾ ആകെ ഉത്സവാന്തരീക്ഷത്തിലായി. വിഭവസമൃദ്ധമായ സദ്യയും കഴിച്ച് 3 മണിയോടെ ഓണാഘോഷ പരിപാടികൾ
ഭാഷാസാഹിത്യ സെമിനാർ -ജില്ലയിൽ ഒന്നാം സ്ഥാനം
വിദ്യാരംഗം കലസാഹിത്യവേദി കൊല്ലം റവന്യൂ ജില്ല ഭാഷാസാഹിത്യ സെമിനാറിൽ ഒന്നാം സ്ഥാനം നേടി കടയ്ക്കൽ ഗവ :ഹയർ സെക്കന്ററി സ്കൂളിലെ T S മാനവ്. മഞ്ഞ് - എം. ടി. യുടെ നോവലിലെ ഭാവകാവ്യം എന്ന വിഷയത്തിലാണ് സെമിനാർ അവതരിപ്പിച്ചത്
രക്ഷാകർത്തൃ യോഗം
കടയ്ക്കൽ ഗവ : ഹയർസെക്കന്ററി സ്കൂൾ 8.9.10 ക്ലാസ്സുകളിലെ കുട്ടികളുടെ ഒന്നാംപാദ വാർഷിക പരീക്ഷയുടെ result അവലോകനവുമായി ബന്ധപ്പെട്ട് രക്ഷാ കർത്തൃയോഗം യഥാക്രമം സെപ്റ്റംബർ 12,15,16 തീയതികളിലായി നടന്നു.HM വിജയകുമാർ സാറിന്റെയും SRG കൺവീനർ രാധാകൃഷ്ണപിള്ള സാറിന്റെയും നേതൃത്വത്തിൽ നടന്ന പൊതുയോഗത്തിന് ശേഷം ക്ലാസ്സ് അധ്യാപകരുടെ നേതൃത്വത്തിൽ ക്ലാസ്സ് PTA സംഘടിപ്പിച്ചു.
സ്കൂൾ തല ശാസ്ത്രമേള
കടയ്ക്കൽ ഗവ ഹയർസെക്കന്ററി സ്കൂൾ ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഗണിത, IT,പ്രവൃത്തി പരിചയ മേളകളുടെ സ്കൂൾ തല മത്സരം സംഘടിപ്പിച്ചു.ഓരോ വിഷയത്തിലും കുട്ടികളുടെ നൂതനമായ ആശയങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ ഉത്പന്നങ്ങളുടെ തത്സമയ മത്സരവും പ്രദർശനവും നടന്നു.
സ്കൂൾ കലോത്സവം
കടയ്ക്കൽ ഗവ : വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ 2025-26 അധ്യയന വർഷത്തെ സ്കൂൾ കലോത്സവം പൂർവ്വ വിദ്യാർത്ഥിയും കലാകാരനുമായ അൽ ആമീൻ നിർവഹിച്ചു. മൂന്ന് വേദികളിലായി കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.
ഉപജില്ലകയിക മേള
ചടയമംഗലം ഉപജില്ലാ കായിക മേള ഒക്ടോബർ 6,7,8 തീയിതികളിലായി കടയ്ക്കൽ ഗവ: ഹയർ സെക്കന്ററി സ്കൂളിൽ നടന്നു. മേളയുടെ ഉദ്ഘാടനം കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. മനോജ് കുമാർ നിർവ്വഹിച്ചു.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി. ജ്യോതി, ബ്ലോക്ക് പഞ്ചായത്ത് അംഗം സുധിൻ കടയ്ക്കൽ, പ്രിൻസിപ്പാൾ നജിം, പ്രഥമധ്യാപകൻ വിജയകുമാർ, സബ്ജില്ലാ കൺവീനർ നൗഷാദ് എന്നിവർ സംസാരിച്ചു. ചടയമംഗലം സബ്ജില്ലയിലെ 56 സ്കൂളുകളിൽ നിന്ന് രണ്ടായിരത്തോളം കുട്ടികൾ പങ്കെടുത്തു.മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും അധ്യാപകർക്കും ഉച്ചഭക്ഷണം PTA യുടെ നേതൃത്വത്തിൽ നൽകി.
ഉപജില്ലാ ചാമ്പ്യന്മാരായി
ചടയമംഗലം ഉപജില്ലാ കായികമേളയിൽ 190 പോയിന്റ് നേടി കടയ്ക്കൽ ഗവ: VHSS വീണ്ടും ഓവറാൾ ചാമ്പ്യൻഷിപ് നേടി.വിജയിച്ച എല്ലാകുട്ടികളെയും സ്കൂൾ PTA അഭിനന്ദിച്ചു. പ്രഥമദ്ധ്യാപകന്റെയും PTA യുടെയും നേതൃത്വത്തിൽ കടയ്ക്കൽ ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി
ഗാന്ധിജയന്തി
ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ NCC, SPC, NSS കുട്ടികളുടെ നേതൃത്വത്തിൽ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന, സ്കൂളും പരിസരവും വൃത്തിയാക്കൽ, സ്കൂൾബസ് ശുചീകരണം, ഗാർഡനിംഗ് എന്നിവ നടന്നു. NCC കേഡറ്റുകൾ കടയ്ക്കൽ ചിൽഡ്രൻസ് പാർക്ക് ശുചീകരണം നടത്തുകയും പാർക്കിന്റെ ചുമതലക്കാരൻ തുളസി അവർകളെ ആദരിക്കുകയും ചെയ്തു. HM വിജയകുമാർ, ഡെപ്യൂട്ടി HM സീമന്തിനീ, ചന്ദ്രബാബു, ഷിയാദ് ഖാൻ, ഉണ്ണികൃഷ്ണൻ, സുജ, ശോഭ എന്നിവർ നേതൃത്വം നൽകി.
സ്കൂൾ കാന്റീൻ ആരംഭിച്ചു
കുടുംബശ്രീ CDS ന്റെയും കൊല്ലം ജില്ലാപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ മാ കെയർ സെന്റർ എന്ന പേരിൽ സ്കൂൾ കാന്റീൻ ആരംഭിച്ചു. സ്കൂൾ കാന്റീനിന്റെ ഉദ്ഘാടനം കൊല്ലം ജില്ലാലഞ്ചായത്ത് അംഗം ശ്രീമതി നജീബത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം സുധിൻ കടക്കൽ, R S ബിജു എന്നിവർ പങ്കെടുത്തു.രണ്ടായിരത്തി അഞ്ഞൂറോളം കുട്ടികൾ പഠിക്കുന്ന സ്കൂളിന്റെ ചിരകാല അഭിലാഷമായിരുന്നു സ്കൂൾ കാന്റീൻ.
സംസ്ഥാനതല സെമിനാറിൽ പങ്കെടുത്തു
വിദ്യാരംഗം കലസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന സംസ്ഥാന തല സാഹിത്യസെമിനാറിൽ കൊല്ലം ജില്ലയെ പ്രതിനിധീകരിച്ചു കടയ്ക്കൽ ഗവ:ഹയർസെക്കന്ററി സ്കൂളിലെ TS മാനവ് പ്രാബന്ധം അവതരിപ്പിച്ചു. മഞ്ഞ്- എം ടി യുടെ നോവലിലെ ഭാവകാവ്യം എന്ന വിഷമത്തിലാണ് സെമിനാർ അവതരിപ്പിച്ചത്.
ജില്ലാ കായിക മേള വിജയികളെ ആദരിച്ചു
കൊല്ലം റവന്യൂ ജില്ലാ കായികമേളയിൽ സബ് ജൂനിയർ വിഭാഗം 200മീറ്റർ ഓട്ട മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അശ്വജിത് S R, പോൾ വാട്ടിൽ ഒന്നാം സ്ഥാനം നേടിയ അഭിനവ് കൃഷ്ണ എന്നിവരെ സ്കൂൾ PTA ആദരിച്ചു.
ബോധവൽക്കരണ ക്ലാസ്സ് നടത്തി
സ്വന്തം വീടുകളിൽ പോലും പെൺകുട്ടികൾ സുരക്ഷിതമല്ലാത്ത ഇക്കാലത്ത് കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങളും ചൂഷണവും തടയുന്നതിനായി "Sex education &Healthy boundaries in relationship "എന്ന വിഷയത്തിൽ ബോധവൽക്കരണക്ലാസ് നടത്തി. സൈക്കോളജിസ്റ്റ് ശ്രീമതി കാർത്തിക ക്ലാസുകൾ കൈകാര്യം ചെയ്തു.മൂന്ന് ബാച്ചുകളായി തിരിച്ച് സ്കൂളിലെ മുഴുവൻ പെൺകുട്ടികൾക്കും ക്ലാസ്സ് നൽകി.
SPC ക്വിസ് നടത്തി
SPC പദ്ധതിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ജില്ലാതല ക്വിസ് മത്സരത്തിൽ ജില്ലയിലെ മുഴുവൻ സ്കൂളുകളെയും പിന്നിലാക്കി കൊണ്ട് കടയ്ക്കൽ ഗവ: ഹയർസെക്കന്ററി സ്കൂളിലെ ചന്ദനു SR, ഗോവർദ്ധൻ P R, നവമി J A എന്നിവരുടെ ടീം ഒന്നാം സ്ഥാനം കരസ്ഥാമാക്കിസംസ്ഥാന തലമത്സരത്തിന് യോഗ്യത നേടി. വിജയികളെ സ്കൂൾ PTA അനുമോദിച്ചു.
എല്ലാ ക്ലാസ്സുകളിലും ദേശാഭിമാനി
കുട്ടികളുടെ പത്രവായന പ്രോത്സാഹിപ്പിക്കുന്നതിനും പൊതുവിജ്ഞാനം വർധിപ്പിക്കുന്നതിനുമായി അധ്യാപകർ എല്ലാ ക്ലാസ്സുകളിലും ദേശാഭിമാനി പത്രം സ്പോൺസർ ചെയ്തു. ഇതിന്റെ ഉദ്ഘാടനം കിംസാറ്റ് ചെയർമാൻ S വിക്രമൻ നിർവഹിച്ചു. എല്ലാദിവസവും രാവിലെ 5 മിനിറ്റ് ഒരു കുട്ടിയെ കൊണ്ട് പത്രത്തിലെ പ്രധാന വാർത്തകൾ, കിളിവാതിൽ,അക്ഷരമുറ്റം തുടങ്ങിയ പങ്ക്തികൾ വായിപ്പിക്കുന്നു.
സാമൂഹ്യ ശാസ്ത്ര, ഐ റ്റി ഓവറാൾ
ചടയമംഗലം സബ്ജില്ലാശാസ്ത്ര മേളയിൽ സാമൂഹ്യശാസ്ത്രം, IT മേളകളിൽ കടയ്ക്കൽ GVHSS ന് ഓവറാൾ ചാമ്പ്യൻഷിപ്പ് ലഭിച്ചു. ഗണിതശാസ്ത്ര, പ്രവൃത്തി പരിചയ മേളകളിൽ രണ്ടാം സ്ഥാനവും ലഭിച്ചു പങ്കെടുത്ത കുട്ടികളെയും അതിന് അവരെ പ്രാപ്തരാക്കിയ അധ്യാപകരെയും സ്കൂൾ PTA അനുമോദിച്ചു
വിജയ തുടർച്ച......
ചടയമംഗലം സബ്ജില്ലാ കലോത്സവത്തിൽ ഓവറാൾ കിരീടം വീണ്ടും കടയ്ക്കലിന്റെ മണ്ണിലേക്ക്.ഹൈ സ്കൂൾ വിഭാഗത്തിൽ മത്സരിച്ച 54 ഇനങ്ങളിൽ 28 എണ്ണത്തിന് ഫസ്റ്റ് A ഗ്രേഡോടെ 263 പോയിന്റ് നേടി കടയ്ക്കൽ ഗവ ഹയർ സെക്കന്ററി സ്കൂൾ ഓവറോൾ ചാമ്പ്യൻ ഷിപ് കരസ്ഥമാക്കി. സ്കൂൾ കൈവരിച്ച അഭിമാനർഹമായ നേട്ടത്തെ സ്കൂൾ PTA അഭിനന്ദിച്ചു.വിദ്യാർഥികളും അധ്യാപകരും PTA യും ചേർന്ന് കടയ്ക്കൽ ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി.
സെൽഫി പോയിന്റ്
സ്കൂൾ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി പ്രധാന കെട്ടിടത്തിന്റെ ഇടതു ഭാഗത്തായി സെൽഫി പോയിന്റ് സ്ഥാപിച്ചു.കുട്ടികൾക്കും അധ്യാപകർക്കും വിവിധ ആവശ്യങ്ങൾക്കായി പുറത്ത് നിന്ന് വരുന്നവർക്കും കൗതുകമായി മാറി സെൽഫി പോയിന്റ്.
സ്കൂൾ പഠനയാത്ര നടത്തി
കടയ്ക്കൽ ഗവ ഹയർ സെക്കന്ററി സ്കൂൾ പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി വിനോദ യാത്ര സംഘടിപ്പിച്ചു.5 ദിവസ ങ്ങളിലായി മൈസൂർ, കുടക്, വയനാട് എന്നി സ്ഥലങ്ങൾ സന്ദർശിച്ചു. 5 ബസ്സുകളിലായി 16 അധ്യാപകരും 4 PTA പ്രതിനിധികളും കുട്ടികളെ അനുഗമിച്ചു.
വിജയത്തിന്റെ പൊൻ തിളക്കം
SSK യുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് വച്ച് നടന്ന "ദേശീയ കലാ ഉത്സവ് 2025 "കടക്കൽ ഗവ ഹയർസെക്കന്ററി സ്കൂളിൽ നിന്ന് മൂന്ന് കുട്ടികൾ പങ്കെടുത്തു. സിംഗിൾ ക്ലാസിക്കൽ ഡാൻസിൽ രണ്ടാം സ്ഥാനവും A ഗ്രേഡും നേടി ആദ്യവിജയ്, പെയിന്റിംഗിൽ A ഗ്രേഡ് നേടിയ ഫാത്തിമ നെഹ്റിൻ, ശാസ്ത്രീയസംഗീതം അവതരിപ്പിച്ച ആദിത്യൻഎന്നിവരെ PTA അഭിനന്ദിച്ചു.
ജില്ലാ വിദ്യാരംഗം സർഗോത്സവം ആതിഥേയത്വം വഹിച്ച് കടയ്ക്കൽ എച്ച് എസ് എസ്
ജില്ലാ വിദ്യരംഗം സർഗോത്സവം 2025 കടയ്ക്കൽ ഗവ ഹയർസെക്കന്ററി സ്കൂളിൽ നടന്നു. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്ന് നാനൂറോളം കുട്ടികൾ പങ്കെടുത്തു. കുട്ടികളുടെ സർഗ്ഗത്മാകത പോഷിപ്പിക്കുന്നതരത്തിൽ 7 വേദികളിലായി വിവിധ വിഷയങ്ങളെ ആസ്പദമാക്കി വിദഗ്ദ്ധർ ക്ലാസ്സ് നയിച്ചു.PTA പ്രസിഡന്റ് പ്രഫുല്ല ഘോഷിന്റെ അധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനം കൊല്ലം വിദ്യാഭ്യാസ ഡയറക്ടർ ലാൽ സാർ നിർവ്വഹിച്ചു.പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും PTA യുടെ നേതൃത്വത്തിൽ ഉച്ചഭക്ഷണം വിതരണം ചെയ്തു.
ലഹരിക്കെതിരെ റാലി നടത്തി
NCC ദിനത്തോടനുബന്ധിച്ചു കടയ്ക്കൽ ഗവ HSS ലെ കുട്ടികൾ ലഹരിവിരുദ്ധ ബോധവൽക്കരണ റാലി സംഘടിപ്പിച്ചു. സ്കൂൾ PTA പ്രസിഡന്റ് Adv. TS പ്രഫുല്ല ഘോഷ് ഫ്ലാഗ് ഓഫ് ചെയ്തു. ചിങ്ങേലി മുതൽ പള്ളിമുക്കുവരെ നടത്തിയ റാലിയിൽ HM Sri.വിജയകുമാർ, DI സുമേഷ്,സ്റ്റാഫ് സെക്രട്ടറി ബിജു ആർ. സി, DNO ചന്ദ്രബാബു, ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.