ഗവ.വി. എച്ച്.എസ്.എസ്.കടയ്ക്കൽ/ഹരിതവിദ്യാലയം റിയാലിറ്റിഷോ

Schoolwiki സംരംഭത്തിൽ നിന്ന്

ഹരിതവിദ്യാലയം റിയാലിറ്റിഷോ(സീസൺ -3) 2022-23

ഹരിതവിദ്യാലയം റിയാലിറ്റിഷോ 2022-23 ഗ്രാൻഡ് ഫിനാലെ: https://www.youtube.com/live/N6JlHGD_c0E?feature=share

ഹരിതവിദ്യാലയം റിയാലിറ്റിഷോ 2022-23 ഫ്ലോർ വീഡിയോ കാണുവാൻ https://www.youtube.com/watch?v=dWtr89pIK6s&t=273s

ഹരിതവിദ്യാലയം റിയാലിറ്റിഷോ 2022-23 സ്കൂൾ വീഡിയോ കാണുവാൻ https://drive.google.com/drive/folders/1ZGl5bRGRYun-UwWtG4B5YiEPIYgooADg?usp=share_link

ഹരിതവിദ്യാലയം റിയാലിറ്റിഷോ 2022-23 സ്പെഷ്യൽ എപ്പിസോഡ് കാണുവാൻ https://www.youtube.com/watch?v=1dOD-W_hqDY

ഹരിതവിദ്യാലയം സീസൺ 3 ഗ്രാൻഡ് ഫിനാലെ യിൽ കടക്കൽ സ്കൂളിന് മൂന്നാം സ്ഥാനം . സമ്മാനത്തുകയായി  5ലക്ഷം രൂപയും പ്രശസ്തി പത്രവും ലഭിച്ചു

ഗ്രാന്റ് ഫിനാലെ

മാർച്ച് 2-ന് ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം ജിമ്മി ജോർജ്ജ് സ്റ്റേഡിയത്തിൽ നടക്കുന്ന ഹരിതവിദ്യാലയം ഗ്രാന്റ് ഫിനാലെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അദ്ധ്യക്ഷത വഹിക്കും. ചടങ്ങ് കൈറ്റ് വിക്ടേഴ്‌സിൽ തത്സമയം സംപ്രേഷണം ചെയ്യും. ഒന്നാം സമ്മാനാർഹമാകുന്ന സ്‌കൂളിന് 20 ലക്ഷവും രണ്ടും മൂന്നും സമ്മാനക്കാർക്ക് 15 ഉം 10 ഉം ലക്ഷം രൂപ വീതവും നൽകും. മറ്റു ഫൈനലിസ്റ്റുകൾക്ക് 2 ലക്ഷം രൂപ വീതം ലഭിക്കും.

ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റിഷോ രണ്ടാം റൗണ്ടിൽ 20 സ്‌കൂളുകൾ;

കൈറ്റ് വിക്ടേഴ്‌സിലൂടെ സംപ്രേഷണം ചെയ്യുന്ന പൊതുവിദ്യാലയങ്ങളിലെ മികവുകൾ പങ്കുവെയ്ക്കുന്ന ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ രണ്ടാം റൗണ്ടിലേക്ക് 20 സ്‌കൂളുകൾ തിരഞ്ഞെടുക്കപ്പെട്ടു. അപേക്ഷിച്ച 753 സ്‌കൂളുകളിൽ നിന്നും വിദഗ്ധ സമിതി തിരഞ്ഞെടുത്ത 109 സ്‌കൂളുകളാണ് ആദ്യ റൗണ്ടിൽ പങ്കെടുത്തത്. ഇതിൽ നിന്നും രണ്ടാം റൗണ്ടിലേക്ക് തിരഞ്ഞെടുത്ത 20 സ്‌കൂളുകളിൽ പ്രത്യേക സംഘം നേരിട്ട് പരിശോധന നടത്തി. ഫെബ്രുവരി 25 മുതൽ 28 വരെ സംപ്രേഷണം ചെയ്യുന്ന രണ്ടാം റൗണ്ടിൽ നിന്നും ഫൈനലിസ്റ്റുകളെ തിരഞ്ഞെടുക്കുമെന്ന് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു.

എപ്പിസോഡ് പ്രദർശനം

ഹരിതവിദ്യാലയം റിയാലിറ്റിഷോ യിൽ 69-മത്തെ എപ്പിസോഡ് ആയി കടയ്ക്കൽ സ്കൂൾ പങ്കെടുക്കുകയും മികച്ചപ്രകടനത്തോടെ 91 മാർക്ക് നേടി അടുത്ത ലെവലിലേക്ക് എത്തിനിൽക്കുന്നു .മത്സരം 2023 ജനുവരി മാസം 31 നു രാത്രി 7 .30 നു സ്കൂളിന് മുന്നിൽ ബിഗ്‌സ്‌ക്രീനിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കുകയും ചെയ്തു.

ഹരിതവിദ്യാലയം റിയാലിറ്റിഷോ(സീസൺ -2) 2017-18

2017-18 ൽ നടന്ന ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ ആദ്യ 10ൽ എത്തുകയും സമ്മാനത്തുകയായി 1.5ലക്ഷം രൂപ നേടാനും സാധിച്ചു.

ഹരിതവിദ്യാലയം റിയാലിറ്റിഷോ 2017-18 ഫ്ലോർ വീഡിയോ കാണുവാൻ https://www.youtube.com/watch?v=9YQ4PvK9-H0