ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/ആർട്ട് ഗാലറി

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളുടെ  ചിത്രകലാവാസന പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂളിൽ തന്നെ വളരെ മനോഹരമായ രീതിയിൽ ആർട്ട് ഗ്യാലറി രൂപപ്പെടുത്തിയിരിക്കുന്നു. കുട്ടികൾ തന്നെ വരച്ച ഓയിൽ പെയിന്റിംഗ്, പെൻസിൽ ഡ്രോയിങ്, ചാർക്കോൾ, വാട്ടർ കളർ പെയിന്റിംഗ്,ക്രയോൺസ്, പേസ്റ്റൽ ഡ്രോയിങ് തുടങ്ങി വിവിധതരത്തിലുള്ള മീഡിയം ഉപയോഗിച്ച് മനോഹരമായ ചിത്രങ്ങൾ വരച്ച് ഗ്യാലറിയിൽ സൂക്ഷിക്കുന്നു. കുട്ടികൾക്ക് വരയ്ക്കുന്നതിന് വേണ്ടിയുള്ള സാധനസാമഗ്രികൾ കൂടി  ആർട്ട് ഗ്യാലറിയിൽ ലഭ്യമാക്കുന്നുണ്ട്. സ്വതന്ത്രമായി കുട്ടികൾക്ക് ചിത്രരചന ചെയ്യുന്നതിന് വേണ്ടി ഔട്ട്‌ ഡോർ പെയിന്റിംഗ് സ്, മോഡൽ ഡ്രായിങ്സ്, എന്നിവ ക്ലാസ്സിനകത്തും പുറത്തുമായി ചെയ്തു വരുന്നു. തത്ഭലമായി എല്ലാ കുട്ടികൾക്കും വരയ് ക്കുവാനും അതിൽ പങ്കു ചേർന്ന് സന്തോഷംകണ്ടെത്തുവാസാധിക്കുന്നു.ഇതിലൂടെ കുട്ടികൾക്ക് നല്ലൊരു മാനസിക ഉല്ലാസം കിട്ടുന്നതയും അനുഭവപ്പെടുന്നു.