ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ആർട്‌സ് ക്ലബ്ബ് പ്രവർത്തനങ്ങൾ 2023-24

ദേശഭക്തിഗാന മത്സരം

ചടയമംഗലം സബ് ജില്ലയിലെ ഹൈസ്കൂൾ വിഭാഗം കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് പച്ചയിൽ ശശിധരൻ ഫൗണ്ടേഷൻ ഇന്ന് നടത്തിയ ദേശഭക്തിഗാന മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയ കടയ്ക്കൽ GVHSS ടീമുകൾ

ഒന്നാം സ്ഥാനം
രണ്ടാം സ്ഥാനം


മെഹന്തി ഫെസ്റ്റ്

ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽഈദ് മായി ബന്ധപ്പെട്ട് മെഹന്തി ഫെസ്റ്റ് സംഘടിപ്പിക്കുകയുണ്ടായി. ഇരുന്നൂറോളം കുട്ടികൾ പങ്കെടുക്കുകയും ഒപ്പം ദഫ് മുട്ട് ,ഒപ്പന, മാപ്പിളപ്പാട്ട് എന്നീ പരിപാടികൾ കുട്ടികൾ അവതരിപ്പിക്കുകയും ചെയ്തു.

40031-mehandifest1-2023.jpg 40031-mehandifest-2023.jpg

സ്കൂൾ കലോത്സവം -സബ്ജില്ലാ-ജില്ലാ ഓവർഓൾ -2022-23

കുട്ടികളിലെ കലാപരമായ കഴിവുകളെ കണ്ടെത്തി പരിപോഷിപ്പിയ്ക്കുന്നതിന പ്രാമുഖ്യം നൽകി ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. കലാപരമായ കഴിവുകൾ കണ്ടെത്തുന്നതോടൊപ്പം പൊതുവിദ്യാഭ്യാസ വകുപ്പ്സംഘടിപ്പിയ്ക്കുന്ന വിവിധ മത്സരങ്ങൾക്ക് കുട്ടികളെ പ്രാപ്തരാക്കാനും ക്ലബ്ബ് മുൻകൈയ്യെടുക്കുന്നു.ശ്രീമതി അമീന ക്ലബ്ബ് കൺവീനറായി പ്രവർത്തിച്ചുവരുന്നു.

ഇക്കഴിഞ്ഞ സ്കൂൾ കലോത്സവം -സബ്ജില്ലാ-ജില്ലാ ഓവർഓൾ -നേടാൻ കടക്കൽ ഗവ ഹൈ സ്കൂളിന് സാധിച്ചു .


സ്കൂൾ ആർട്ട് ഗാലറി:-

കുട്ടികളുടെ  ചിത്രകലാവാസന പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂളിൽ തന്നെ വളരെ മനോഹരമായ രീതിയിൽ ആർട്ട് ഗ്യാലറി രൂപപ്പെടുത്തിയിരിക്കുന്നു. കുട്ടികൾ തന്നെ വരച്ച ഓയിൽ പെയിന്റിംഗ്, പെൻസിൽ ഡ്രോയിങ്, ചാർക്കോൾ, വാട്ടർ കളർ പെയിന്റിംഗ്,ക്രയോൺസ്, പേസ്റ്റൽ ഡ്രോയിങ് തുടങ്ങി വിവിധതരത്തിലുള്ള മീഡിയം ഉപയോഗിച്ച് മനോഹരമായ ചിത്രങ്ങൾ വരച്ച് ഗ്യാലറിയിൽ സൂക്ഷിക്കുന്നു. കുട്ടികൾക്ക് വരയ്ക്കുന്നതിന് വേണ്ടിയുള്ള സാധനസാമഗ്രികൾ കൂടി  ആർട്ട് ഗ്യാലറിയിൽ ലഭ്യമാക്കുന്നുണ്ട്. സ്വതന്ത്രമായി കുട്ടികൾക്ക് ചിത്രരചന ചെയ്യുന്നതിന് വേണ്ടി ഔട്ട്‌ ഡോർ പെയിന്റിംഗ് സ്, മോഡൽ ഡ്രായിങ്സ്, എന്നിവ ക്ലാസ്സിനകത്തും പുറത്തുമായി ചെയ്തു വരുന്നു. തത്ഭലമായി എല്ലാ കുട്ടികൾക്കും വരയ് ക്കുവാനും അതിൽ പങ്കു ചേർന്ന് സന്തോഷംകണ്ടെത്തുവാസാധിക്കുന്നു.ഇതിലൂടെ കുട്ടികൾക്ക് നല്ലൊരു മാനസിക ഉല്ലാസം കിട്ടുന്നതയും അനുഭവപ്പെടുന്നു.