ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിലെ കായിക മികവുകൾ കണ്ടെത്തി പരിപോഷിപ്പിയ്ക്കുക ലക്ഷ്യമിട്ടാണ് സ്ക്കൂൾ സ്പോർട്ട്സ് ക്ലബ്ബ് പ്രവർത്തിച്ചുവരുന്നത്. വിശാലമായ സ്ക്കൂൾ മൈതാനം കായിക പരമായ കുട്ടികളിലെ കഴിവുകളെ കണ്ടെത്താനും പരിപോഷിപ്പിയ്ക്കാനും സഹായകരമാകുന്നു. ദേശീയ അന്തർദേശീയ തലങ്ങളിൽ വരെ താരങ്ങളെ എത്തിയ്ക്കാൻ സ്ക്കൂളിന് കഴിഞ്ഞിട്ടുണ്ട്.ശ്രീ ജി എസ്സ് ചന്ദ്രബാബു ക്ലബ്ബിന്റെ ചുമതലക്കാരനാണ്.

സ്പോർ‌ട്സ് ക്ലബ്ബ് 2023-24 പ്രവർത്തനങ്ങൾ

സ്കൂൾ കായികമേള 2023-24

2023-24 വർഷത്തെ സ്കൂൾ കായികമേള സെപ്റ്റംബർ 20,21 തീയതികളിൽ സ്കൂൾ ഗ്രൗണ്ടിൽ നടന്നു .മത്സരങ്ങളുടെ ഉത്‌ഘാടനം പി ടി എ പ്രസിഡന്റ് നിർവഹിച്ചു .സ്കൂൾ പ്രഥമദ്യാപകൻ , അധ്യാപകർ ,വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു . കുട്ടികളെ 4 ഹൗസുകളായി തിരിച്ചായിരുന്നു മത്സരങ്ങൾ .ഓരോ ഹൗസുകളുടെയും മാർച്ച്പാസ്റ്റും നടന്നു .

40031-schoolsports-2023.jpg 40031-schoolsports-2023-1.jpg


ജൂനിയർ ത്രോബോൾ

കൊല്ലം ജില്ലാ സബ് ജൂനിയർ ത്രോ ബാൾ -പെൺകുട്ടികളുടെ വിഭാഗത്തിൽ  മൂന്നാം സ്ഥാനം കരസ്ഥമാക്കിയ കടക്കൽ ഹൈസ്കൂൾ ടീം.

40031-throwball-districtlevel.jpg

സ്പോർ‌ട്സ് ക്ലബ്ബ് 2022-23 പ്രവർത്തനങ്ങൾ

കടക്കൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന ഉപജില്ലാ കായികമേളയിൽ വീണ്ടും ജേതാക്കളായി കടക്കൽ ഹൈസ്കൂൾ .

Sports 40031.jpg

ചടയമംഗലംസബ്ജില്ലാ ടെന്നീ ക്വയറ്റ്ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ കടയ്ക്കൽഗവൺമെൻറ് ഹൈസ്കൂൾ ടീം

Tennicoit.jpg

ചടയമംഗലം സബ്ജില്ലാ സബ് ജൂനിയർ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കിയ കടക്കൽ ഗവൺമെൻറ് ഹൈസ്കൂൾ ടീം

Cricket subjilla.jpg

ചടയമംഗലം സബ്ജില്ലാഅത്‌ലറ്റിക് മത്സരങ്ങളിൽഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ സ്കൂൾ ടീം മേലധികാരികളോടൊപ്പം

Athletic.jpg

ചടയമംഗലം സബ്ജില്ലാ സീനിയർ വിഭാഗം പെൺകുട്ടികൾ ത്രോബാളിൽ വിജയികളായ കടയ്ക്കൽ ഗവൺമെൻറ് ഹൈസ്കൂൾ ടീം

Throwball.jpg

ചടയമംഗലം സബ്ജില്ല ജൂനിയർ വിഭാഗം വോളിബോൾ വിജയികളായ കടയ്ക്കൽ ഗവൺമെൻറ് ഹൈസ്കൂൾ ടീം

Volleyball 22.jpg

കണ്ണൂരിൽ വച്ച് നടന്ന സംസ്ഥാന സീനിയർ വിഭാഗം ആൺകുട്ടികളുടെ AtyaPatya ചാമ്പ്യൻഷിപ്പിൽ കൊല്ലം ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത കടയ്ക്കൽ ഗവൺമെൻറ് ഹൈസ്കൂളിലെ കുട്ടികൾ.

Atypatya.jpg

കണ്ണൂരിൽ വച്ച് നടന്ന സംസ്ഥാന സീനിയർ വിഭാഗം പെൺകുട്ടികളുടെ AtyaPatya ചാമ്പ്യൻഷിപ്പിൽ കൊല്ലം ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത കടയ്ക്കൽ ഗവൺമെൻറ് ഹൈസ്കൂളിലെ കുട്ടികൾ.

Atypatya girls.jpg

കൊച്ചിയിൽ വച്ചു നടക്കുന്ന സൗത്ത് സോൺ സീനിയർ  ത്രോ ബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട   കാർത്തിക്.

Karthik throwball.jpg

സംസ്ഥാന സബ് ജൂനിയർ Tenni Koit ചാമ്പ്യൻ ഷിപ്പിൽ പങ്കെടുത്ത് മൂന്നാം സ്ഥാനം കരസ്ഥമാക്കിയ കടയ്ക്കൽ ഗവ:ഹൈസ്കൂളിലെ വിദ്യാർത്ഥി  മാധവ് ഹരീഷ്.

Madhav 22.jpg

കേരള സംസ്ഥാന സ്കൂൾ അത്‌ലറ്റിക് മത്സരത്തിൽപങ്കെടുത്ത കടക്കൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളായ നവനീത് ഷാജിയും ഹാഫിസും.

Navaneeth 22.jpg
Hafis 22.jpg