ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/അടൽ ടിങ്കറിങ് ലാബ്

Schoolwiki സംരംഭത്തിൽ നിന്ന്

കേന്ദ്ര സർക്കാരിന്റെ അടൽ ഇന്നോവേഷൻ മിഷന്റെ ഭാഗമായുള്ള പദ്ധതി ആണ് അടൽ ടിങ്കറിങ് ലാബുകൾ .ശാസ്ത്ര തല്പരരായ , പരീക്ഷണങ്ങളിൽ താല്പര്യമുള്ള കുട്ടികൾക്ക് പഠനത്തിന് പുറമെ അവരുടെ അധിക കഴിവുകൾ വികസിപ്പിക്കാൻ സഹായകമാകുന്ന ഒന്നാണ് ഈ ലാബുകൾ . റോബോട്ടിക്‌സ് ,ആർട്ടിഫിഷ്യൽ ഇന്റലിജൻസ്‌ ,സയൻസ് ,വാനനിരീക്ഷണം എന്നിവക്കുള്ള സൗകര്യങ്ങൾ ഒരുക്കിയാണ് ലാബ് പ്രവർത്തിക്കുന്നത് .കുട്ടികൾക്കിടയിൽ ശാസ്ത്രിയ മനോഭാവം നവീകരണം ,സർഗാത്മകത എന്നിവ സൃഷ്ടിക്കുന്നതിനുള്ള അവസരം ഈ ലാബ് വഴി ലഭിക്കുന്നു .കമ്പ്യൂട്ടർ പ്രോഗ്രാമിങ് വഴി സെൻസറുകളും മറ്റും ഉപയോഗിച്ച് നവീന ആശയങ്ങൾ നടപ്പാക്കാൻ കഴിയുന്നു .ഇത് വഴി സ്കൂളിനും സമൂഹത്തിനും സഹായകരമാകുന്ന പല ഉത്പന്നങ്ങളും നിർമിക്കാൻ കഴിയുന്നു .