ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/സിവിൽ സർവീസ് പരിശീലനം

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിൽ പഠനത്തോടൊപ്പം വൈജ്ഞാനിക ശേഷിയും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ SPC - പദ്ധതിയുടെ ആഭിമുഖ്യത്തിൽ 'പടവുകൾ' എന്ന പേരിൽ സിവിൽ സർവ്വീസ് പരിശീലനം നൽകി വരുന്നു. 2022 ലെ മധ്യ വേനൽ അവധിക്കാലത്ത് സംഘടിപ്പിച്ച ക്യാമ്പിൽ വെച്ച് കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാദമിയിലെ ഫാക്കൽറ്റി . ശ്രീജിത്ത് അവർകൾ ആണ് ഈ പദ്ധതിയുടെ ഉത്ഘാടനം നിർവഹിച്ചത്. സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയിലെ പ്രഗത്ഭരായ അധ്യാപകരാണ് കുട്ടികൾക്ക് ക്ലാസുകൾ നൽകുന്നത്. എട്ട്, ഒമ്പത് ക്ലാസുകളിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് എല്ലാ ഞായറാഴ്ചയും ക്ലാസുകൾ നൽകി വരുന്നു. Indian History, Indian Economics, Politics, Geography, mental ability, Reasoning തുടങ്ങി വിവിധ വിഷയങ്ങളെ കുറിച്ച് അധ്യാപകർ കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു. ഗ്രാമപ്രദേശങ്ങളിലെ സാധാരണക്കാരന്ഒരിക്കലും കൈയെത്തി പിടിക്കാൻ കഴിയാത്തതാണ് സിവിൽ സർവ്വീസ് എന്ന മിഥ്യാധാരണ ഇന്നും നമ്മുടെ സമൂഹത്തിൽ ഉണ്ട്. എന്നാൽ ഇതിന് ഉത്തമ ഉദാഹരണം ആണ് നമ്മുടെ ഗ്രാമത്തിൽ ജനിച്ച് നമ്മുടെ സ്കൂളിൽ പഠിച്ച് സിവിൽ സർവ്വീസ് നേടി ഇന്ന് ഇടുക്കി സബ് കളക്ടറായി പ്രവർത്തിക്കുന്ന അരുൺ എസ് നായർ. ചിട്ടയായ പഠനത്തിലൂടെയും കഠിനപ്രയത്നത്തിലൂടെയും മഹത്തായ ലക്ഷ്യത്തിലെത്താൻ ഉള്ള തീവ്ര പരിശീലനം ആണ് നാം ഇതിലൂടെ ലക്ഷ്യം ഇടുന്നത്.