"ജി.എച്ച്.എസ്.എസ്.മാതമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 52: | വരി 52: | ||
|പ്രധാന അദ്ധ്യാപിക=റീനാകുമാരി കെ കെ | |പ്രധാന അദ്ധ്യാപിക=റീനാകുമാരി കെ കെ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=കെ പി വിജയൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീലത കെ വി | ||
|സ്കൂൾ ചിത്രം= School_Photo_2.jpeg | |സ്കൂൾ ചിത്രം= School_Photo_2.jpeg | ||
|size=350px | |size=350px |
21:49, 4 നവംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്.എസ്.മാതമംഗലം | |
---|---|
വിലാസം | |
മാതമംഗലം മാതമംഗലം , എം എം ബസാർ പി.ഒ. , 670306 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 14 - 07 - 1957 |
വിവരങ്ങൾ | |
ഫോൺ | 04985 277175 |
ഇമെയിൽ | ghssmathamangalam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13094 (സമേതം) |
എച്ച് എസ് എസ് കോഡ് | 13008 |
യുഡൈസ് കോഡ് | 32021200818 |
വിക്കിഡാറ്റ | 14 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | പയ്യന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | പയ്യന്നൂർ |
താലൂക്ക് | പയ്യന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | പയ്യന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | എരമം-കുറ്റൂർ പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 592 |
പെൺകുട്ടികൾ | 505 |
ആകെ വിദ്യാർത്ഥികൾ | 1097 |
അദ്ധ്യാപകർ | 42 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 310 |
പെൺകുട്ടികൾ | 303 |
ആകെ വിദ്യാർത്ഥികൾ | 613 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീജ ശ്രീരാം |
പ്രധാന അദ്ധ്യാപിക | റീനാകുമാരി കെ കെ |
പി.ടി.എ. പ്രസിഡണ്ട് | കെ പി വിജയൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീലത കെ വി |
അവസാനം തിരുത്തിയത് | |
04-11-2024 | Swapnalekha |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കണ്ണുർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ പയ്യന്നൂർ ഉപജില്ലയിലെ മാതമംഗലം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്ച്.എസ്.എസ്.മാതമംഗലം (സി.പി. നാരായണൻ മെമ്മോറിയൽ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ മാതമംഗലം)
ചരിത്രം
1957 ജുലൈ 14 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 17-7-1957ന് ശ്രീ. ആദി നാരായണ അയ്യർ ആദ്യ പ്രധാന അദ്ധ്യാപകനായി ചുമതലയേറ്റു.. ആദ്യത്തെ കെട്ടിടം ഉൽഘാടനം ചെയ്തത് 1959- ൽ ആയിരുന്നു. മന്ത്രി ശ്രീ. പി.കെ ചാത്തൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ബഹു. മന്ത്രി ശ്രീ കെ.പി ഗോപാലനാണ് ഉദ്ഘാടനം നിർവഹിച്ചത്. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3. കെട്ടിടങ്ങളിലായി 33ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10. ക്ലാസ് മുറികളുമുണ്ട്. ശാസ്ത്ര പോഷിണി ലാബ് ഉണ്ട്.കണ്ണൂർ ജില്ലാ പഞ്ചായത്ത് മോഡൽ സ്കൂളായി അംഗീകരിച്ച സ്കൂളുകളിലൊന്നാണ്.43 ഡിവിഷനുകളിലായി 1800-ഓളം വിദ്യാർഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ 5മുതൽ 10 വരെ ക്ലാസുകളിൽ മലയാളം, ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ പ്രവർത്തിക്കുന്നു.ഹയർ സെക്കന്ററി വിഭാഗത്തിൽ സയൻസ്,കൊമേഴ്സ്,ഹ്യൂമാനിറ്റീസ് ബാച്ചുകളുണ്ട്. കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സ്
2018 മുതൽ ലിര്രിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തിക്കുന്നു. 11/06/2018ന് പ്രവർത്തനോദ്ഘാടനവും,ഏകദിന പരിശീലനവും നടന്നു. കൂടുതൽ വായിക്കുക
സ്കൗട്ട് & ഗൈഡ്സ്
വളരെ മികച്ച ഗൈഡ് യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്.എല്ലാ വർഷവും കുട്ടികൾ രാജ്യപുരസ്കാർ നേടാറുണ്ട്. സ്കൂൾ അച്ചടക്കം,ശുചിത്വം,പ്രകൃതി സംരക്ഷണം,ബോധവല്ക്കരണംതുടങ്ങി വ്യത്യസ്ത പ്രവർത്തനങ്ങൾ നടത്തി വരുന്നു. കൂടുതൽ വായിക്കുക
എൻ എസ് എസ്
ഹയർസെക്കൻററി വിദ്യാർഥികൾക്കായി ധാരാളം പ്രവർത്തനങ്ങൾ നടത്തി വരുന്നു.ദേശീയ ബോധവും,സേവന സന്നദ്ധതയും,സമഭാവനയും,സാഹോദര്യവും പുതു തലമുറയിലേക്കത്തിക്കാൻ ഉണ്ണിമാസ്റ്ററുടെ നേതൃപാടവത്തിന് കഴിയുന്നുണ്ട്.നിരവധി ക്യാമ്പുകളും,സേവന പ്രവർതനങ്ങളും നടത്താറുണ്ട്.കൂടുതൽ വായിക്കുക
എസ്. പി. സി
സി.പി.ഒ.സി.ഹരി .എ.സി.പി.ഒ ഷീന: കെ.വി എന്നിവരുടെ നേതൃത്വത്തിൽ വളരെ മികച്ച പ്രവർത്തനം നടന്നു വരുന്നു. കൂടുതൽ വായിക്കുക
ആരോഗ്യ-കായിക പ്രവർത്തനങ്ങൾ
വലുതും മികവുറ്റതുമായ ഒരു മൈതാനവും,അർപ്പണ ബോധമുള്ള ഒരു കായികാധ്യാപികയും, കഴിവുള്ള കുട്ടികളും സ്കൂളിന്റെ സമ്പത്താണ്.'അതിരാവിലെയും, വൈകീട്ടും പ്രത്യേക പരിശീലനം നല്കാൻകഴിയുന്നതാണ് കായികാധ്യാപിക എ.കെ ജയശ്രിയുടെ വിജയ രഹസ്യം.ഗെയിംസിലും,അത് ലറ്റിക്സിലും ശ്രദ്ധിക്കാറുണ്ട്.വോളി ബോൾ,ഫുട്ബോൾ,ക്രിക്കറ്റ്,ഖൊ-ഖൊ എന്നിവയ്ക്കെല്ലാം പരിശീലനം നല്കി വരുന്നു.ഉപജില്ല,ജില്ലാ മത്സരങ്ങളിൽ വിജയം കൈവരിക്കാറുണ്ട്.നിരവധി കുട്ടികൾ സ്പോർട്സ് ക്വാട്ടയിൽ ജോലി നേടിയിട്ടുണ്ട്. അതുപോലെ തന്നെ കുട്ടികളുടെ ആരോഗ്യ പരിപാലനത്തിലും ശ്രദ്ധ പുലർത്തിവരുന്നു.
ജെ ആർ സി
സേവനത്തിന്റെയും ,സഹകരണത്തിന്റേയും ഉന്നതാദർശങ്ങൾ പുതിയ തലമുറയിലേക്കെത്തിക്കാൻ ജൂനിയർ റെഡ്ക്രോസിന് സാധിക്കുന്നുണ്ട്. കൂടുതൽ വായിക്കുക
2022-23 വരെ | 2023-24 | 2024-25 |
ക്ലബ്ബ് പ്രവർത്തനങ്ങൾ
ഭാഷാ ക്ലബ്ബുകൾ, ശാസ്ത്ര ക്ലബ്ബുകൾ, ഗണിത ക്ലബ്, ഐ.ടി ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്, ആരോഗ്യ-ശുചിത്വ സേന
എന്നിവ നല്ല പ്രവർത്തനം കാഴ്ച വെയ്ക്കുന്നുണ്ട്.പഠനപ്രവർത്തനത്തിന്റെ ഭാഗമായും,ദിനാചരണങ്ങളുടെ ഭാഗമായും വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കാൻ സാധിക്കുന്നുണ്ട്. കൂടുതൽ വായിക്കാൻ
വിദ്യാരംഗം കലാ സാഹിത്യ വേദി.
കുട്ടികളുടെ ഭാവനയും, ചിന്തയും അതിരുകളില്ലാത്ത ആകാശത്തിലേക്ക് നയിക്കാൻ വിദ്യാരംഗത്തിന് സാധിക്കുന്നുണ്ട്. കൂടുതൽ വായിക്കുക
ഡിജിറ്റൽ മാഗസിൻ
ഡിജിറ്റൽ മാഗസിൻ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അക്ഷരവൃക്ഷം
കുട്ടികളുടെ കോവിഡ് കാല സാഹിത്യ രചനകൾ - ഇവിടെ ക്ലിക്ക് ചെയ്യുക
നേർക്കാഴ്ച -2020
കോവിഡ് കാലം - ചിത്രരചന - ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മാനേജ്മെന്റ്
ഗവൺമെന്റ്
കണ്ണുർ ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് നിയന്ത്രണത്തിലാണ് ഈ സ്കൂൾ
മുൻ സാരഥികൾ
ക്രമ നം | പ്രധാനാദ്ധ്യാപകർ | വർഷം | |
---|---|---|---|
1 | ആദി നാരായണ അയ്യർ | 1957 | 58 |
2 | പി.ഒ.സി നംബിയാർ | 1958 | 62 |
3 | പി പി ലക്ഷ്മണൻ | 1962 | 64 |
4 | കെ ആർ സുധീശൻ നായർ | 1964 | 65 |
5 | എൻ ഗോവിന്ദൻ കുട്ടി മേനോൻ | 1965 | 66 |
6 | എം സി ആൻറണി | 1966 | 70 |
7 | വി ഗോപാലപിള്ള | 1970 | 71 |
8 | പി.എം ജോർജ്ജ് | 1971 | 74 |
9 | കെ രാമകൃഷ്മൻ | 1974 | 76 |
10 | കെ സദാശിവൻ | 1976 | 76 |
11 | കെ വർഗ്ഗീസ് | 1976 | 79 |
12 | ടി പി ദേവരാജൻ | 1979 | 79 |
13 | എ ഗബ്രിയേൽ നാടാർ | 1979 | 81 |
14 | കെ ജാനകിയമ്മ | 1981 | 84 |
15 | അന്നമ്മ ഡാനിയേൽ | 1984 | 87 |
16 | എം പി നാരായണൻ നമ്പൂതിരി | 1987 | 88 |
17 | ടി ഗോവിന്ദൻ | 1988 | 92 |
18 | എം നാരായണൻ നമ്പൂതിരി | 1992 | 94 |
19 | എം ജയചന്ദ്രൻ | 1994 | 95 |
20 | പി എം കൃഷ്മൻ നമ്പൂതിരി | 1995 | 97 |
21 | ടി സാവിത്രി | 1997 | 2001 |
22 | പി എം നാരായണൻ നമ്പീശൻ | 2001 | 03 |
23 | പി വി പ്രേമൻ | 2003 | 05 |
24 | പി പ്രസന്നകുമാരി | 2005 | 07 |
25 | എം വി നാണി | 2007 | 09 |
26 | ശ്രീമതി. ഗിരിജ | 2009 | 10 |
27 | രാമചന്ദ്രൻ. വി.വി | 2010 | 12 |
28 | ബാലകൃഷ്ണൻ വി വി | 2012 | 15 |
29 | ജയദേവൻ എം സി | 2015 | 16 |
30 | എ ഷാജഹാൻ | 2016 | 16 |
31 | ഫെലിക്സ് ജോർജ്ജ് | 2016 | 16 |
32 | ബാലകൃഷ്മൻ പി ടി | 2016 | 17 |
33 | എ എം രാജമ്മ | 2017 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമ നം | പേര് | പ്രശസ്തി |
---|---|---|
ശ്രീ. കടന്നപ്പള്ളി രാമചന്ദ്രൻ | മുൻ തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി | |
ശ്രീ. കെ. സി. വേണുഗോപാൽ | എം.പി,മുൻ കേന്ദ്ര മന്ത്രി | |
ശ്രീ. കൈതപ്രം ദാമോദരൻ നമ്പൂതിരി | സിനിമ ഗാനരചയിതാവ് | |
ശ്രീ. മധു കൈതപ്രം | സിനിമാ സംവീധായകൻ | |
ശ്രീ. ടി. പി. എൻ. കൈതപ്രം | ദേശീയ അധ്യാപക അവാർഡ് ജേതാവ് | |
രീ. കൈതപ്രം വിശ്വനാഥൻ നമ്പൂതിരി | സംഗിത സംവീധായകൻ |
നേട്ടങ്ങൾ / അംഗീകാരങ്ങൾ
അധിക വിവരങ്ങൾ
ഒപ്പത്തിനൊപ്പം
ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പ്രത്യേകശ്രദ്ധ കൊടുക്കാൻ കഴിയുന്നുണ്ട് എന്നത് അഭിമാനകരമാണ്.മുഴുവൻ സമയ അധ്യാപികയുടെ സേവനവും, സൗഹൃദപരമായ അന്തരീക്ഷവും കുട്ടികൾക്ക് ഏറെ ഗുണം ചെയ്യുന്നു.കുട്ടികളുടെ വ്യക്തിത്വ വികാസത്തിനും, കഴിവുകൾ വളർത്തിയെടുക്കുന്നതിനും അധ്യാപികയായ ബിന്ദുവിന് കഴിയുന്നുണ്ട്. കരകൗശല വസ്തുക്കൾ, ചവിട്ടികൾ, ഫിനോയിൽ എന്നിവ നിർമിക്കാൻ പരിശീലനം നല്കുക വഴി കുട്ടികളെ സ്വയം പര്യാപ്തരാക്കാൻ സാധിക്കുന്നു.സ്കൂളിൽ പച്ചക്കറിത്തോട്ടമുണ്ടാക്കാനും കഴിഞ്ഞിട്ടുണ്ട്.കലോത്സവങ്ങളിൽ മറ്റു കുട്ടികളെ പോലെതന്നെ നൃത്തപരിപാടികളും,പാട്ടുമെല്ലാം അവതരിപ്പിക്കാൻ അവസരം നല്കുന്നതിനാൽ കുട്ടികളിൽ വലിയ മാറ്റമുണ്ടാക്കാൻ കഴിയുന്നു.
നന്മ നിറച്ച്
സഹജീവികളേയും പ്രകൃതിയെയും സ്നേഹിക്കുകയും നന്മയുടെ പാതയിലൂടെ ചരിക്കുകയും ചെയ്യുമ്പോഴാണ് വിദ്യാഭ്യാസം പൂർണമാവുന്നത്.അതുകൊണ്ടുതന്നെ കുട്ടികൾക്ക് നന്മയുടെ പാഠങ്ങൾ പകരുന്ന പ്ര വർത്തനങ്ങൾ നടന്നുവരുന്നു. യു.പി. ക്ലാസുകളിൽ സഹായപ്പെട്ടിയിൽ കുട്ടികൾ നിക്ഷേപിക്കുന്ന തുക അർഹരെ കണ്ടെത്തി നല്കാറുണ്ട്.അതുപോലെ തന്നെ സമീപ സ്ഥലങ്ങളിലുള്ള ചികിത്സാ സഹായം ആവശ്യപ്പെടുന്നവരെ ആത്മാർഥതയോടെ സഹായിക്കാറുണ്ട്.എൻ.എസ്,എസ്,ജെ.ആർ.സി, ഗൈഡ്സ് എന്നിവയുടെ അംഗങ്ങളും ഇത്തരം പരിപാടികൾക്ക് നേതൃത്വം വഹിക്കാറുണ്ട്.പ്രളയം കേരളത്തെ വിഴുങ്ങിയപ്പോൾ സഹായ ഹസ്തവുമായി പൂർണ മനസ്സോടെ പ്രവർത്തിക്കാൻ തയ്യാറായിട്ടുണ്ട്.
പ്രചോദന ക്ലാസുകൾ
കുട്ടികളുടെ പഠന പ്രയാസങ്ങൾ മാറ്റുവാനും,താല്പര്യം വർധിപ്പിക്കാനും,പരീക്ഷപ്പേടി ഇല്ലാതാക്കുവാനും പ്രചോദന ക്ലാസുകൾ നടത്താറുണ്ട്.കൗൺസിലർമാരെയും പൂർവാധ്യാപകരെയുമെല്ലാം ഉപയോഗപ്പെടുത്താറുണ്ട്. സവിശേഷ ശ്രദ്ധ ആവശ്യമുള്ള കുട്ടികൾക്ക് ഇത് ഏറെ പ്രയോജനം ചെയ്യാറുണ്ട്. കുട്ടികളുടെ ആത്മ വിശ്വാസം വർധിപ്പിക്കാനും,വ്യക്തിത്വ വികാസത്തിനും കൂടി ഇത് ഉപകരിക്കുന്നു. കൂടുതൽ വായിക്കാൻ
കൈയ്യെഴുത്തുമാസിക
ക്ലാസ് പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ ക്ളാസിലും കൈയ്യെഴുത്തു മാസികകൾ തയ്യാറാക്കാറുണ്ട് കൂടുതൽ വായിക്കാൻ
മികവുകൾ പത്രവാർത്തകളിലൂടെ
സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ചിത്രശാല
സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- പിലാത്തറയിൽ( NH 66ൽ) നിന്നും 8 കി.മി. അകലത്തായി മാതമംഗലംറോഡിൽ സ്ഥിതിചെയ്യുന്നു.
- മാതമംഗലം ബസാറിൽ നിന്നും 200 മിറ്റർ അകലെയായി സ്ഥിതിചെയ്യുന്നു.
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13094
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ