സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

പാഠ്യ-പാഠ്യേതരരംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവെയ്ക്കാൻ പ്രൈമറി വിഭാഗത്തിന് കഴിയാറുണ്ട്.5,6,7ക്ലാസുകളിൽ 2വീതം മലയാളം,ഇംഗ്ലീഷ് മീഡിയംക്ലാസുകൾ പ്രവർത്തിച്ചുവരുന്നു.

എല്ലാ ക്ലബ്ബ് പ്രവർത്തനങ്ങളും മികച്ച രീതിയിൽ നടന്നു വരുന്നു.കുട്ടികളുടെ ഭാഷാശേഷി വികസിപ്പിക്കാൻ ഹലോ ഇംഗ്ലീഷ്,മധുരംമലയാളം,ഹിന്ദിമഞ്ച് എന്നിവ ഫലവത്തായി നടത്താൻ കഴിഞ്ഞിട്ടുണ്ട്.വിവിധക്വിസ് മത്സരങ്ങൾക്ക് കുട്ടികളെ പ്രാപ്തരാക്കി വിജയം കൈവരിക്കാൻ സാധിക്കാറുണ്ട്.യു.എസ്.എസ് സ്കോളർഷിപ്പു പരീക്ഷയ്ക്ക് പ്രത്യേകപരിശീലനം നല്കാനും,മികച്ച വിജയംനേടാനും കഴിയാറുണ്ട്.

ഗൈഡ്സ്,ജെ.ആർ.സി എന്നിവയുടെ പ്രവർതനവും ഊർജിതമായി നടന്നുവരുന്നു.

വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമാണം,ക്വിസ് മത്സരം,കാവ്യാലാപനം,പ്രഭാഷണം,വിവിധരചനാമത്സരങ്ങൾ,പരീക്ഷണങ്ങൾമുതലായ പ്രവർതനങ്ങൾ ഭംഗിയായി നടത്താറുണ്ട്.

2021-22 അധ്യയന വർഷത്തിലെ യു.എസ്.എസ്.സ്കോളർഷിപ്പ് പരീക്ഷയിൽ 16 കുട്ടികൾ വിജയം കരസ്ഥമാക്കി.