ജി.എച്ച്.എസ്.എസ്.മാതമംഗലം/എന്റെ വിദ്യാലയം
എൻ്റെ വിദ്യാലയം
മാതമംഗലം എന്ന മലയോര ഗ്രാമത്തിന് തിലകക്കുറിയായി സി പി നാരായണൻ സ്മാരക ഗവ: ഹയർ സെക്കൻ്ററി സ്കൂൾ പ്രവർത്തിക്കുന്നു. അഞ്ചാം തരം മുതൽ പന്ത്രണ്ടാം തരം വരെ 1800 ഓളം വിദ്യാർഥികളും 70 ഓളം അധ്യാപകരും, 6 അനധ്യാപകരും ഇവിടെയുണ്ട്.
ഓലയമ്പാടി, ചട്ട്യോൾ, പെരുവാമ്പ, കുറ്റൂർ, പെരിന്തട്ട, നെല്ലിയാട്, കൂവപ്പ, താറ്റിയേരി, എരമം, പാണപ്പുഴ, പറവൂർ, പേരൂൽ, മാതമംഗലം, കൈതപ്രം ,കണ്ടോന്താർ ,ചന്തപ്പുര എന്നീ മേഖലകളിൽ നിന്നും കുട്ടികൾ എത്തുന്നു.രാവിലെ 9.30 മുതൽ വൈകുന്നേരം 3.45 വരെയാണ് പഠന സമയം.
പഠനപ്രവർത്തനങ്ങളിലും പഠനാനുബന്ധ പ്രവർത്തനങ്ങളിലും മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ എൻ്റെ വിദ്യാലയത്തിന് കഴിയുന്നുണ്ട്.