സഹായം Reading Problems? Click here

ജി.എച്ച്.എസ്.എസ്.മാതമംഗലം/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

2004 ലാണ് ഗൈഡ്സ് യൂണിറ്റ് ആരംഭിച്ചത്. 30 കുട്ടികളാണ് ഗൈഡിലുള്ളത്.ഹിന്ദി അധ്യാപികയായ ശൈലജയാണ് ചുമതല വഹിക്കുന്നത്.2006 മുതൽ എല്ലാ വർഷവും എട്ടോളം കുട്ടികൾക്ക് രാജ്യ പുരസ്ക്കാർ ലഭിച്ചിട്ടുണ്ട്.സ്കൂളിലും പരിസര പ്രദേശങ്ങളിലും ആരോഗ്യ ബോധ വല്ക്കരണം,ശുചീകരണം തുടങ്ങിയ പ്രവർത്തനങ്ങൾ വിജയകരമായി ചെയ്തുവരുന്നു.സ്കൂൾ സ്പോർട്സ്,കലോത്സവം തുടങ്ങിയ പരിപാടികളിലെല്ലാം സേവനത്തിന്റെ ഉദാത്ത മാതൃക കാണിക്കാൻ കഴിയാറുണ്ട്.രോഗികൾക്കും,നിർധനർക്കുമെല്ലാം സഹായമെത്തിക്കുന്ന പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടാറുണ്ട്. 2018 ജൂലായ് മാസത്തിൽ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് നോട്ടീസ് തയ്യാറാക്കി വിതരണം ചെയ്തു. 2017-18 അധ്യയന വർഷത്തിൽ 7 കുട്ടികൾ രാജ്യ പുരസ്ക്കാർ നേടിയിട്ടുണ്ട്.

=2021-22= വർഷങ്ങളായി കെ.വി ശൈലജ ടീച്ചറുടെ നേതത്വത്തിൽ വളരെ മികച്ച ഗൈഡ്സ് പ്രവർത്തനം സ്കൂളിൽ നടന്നു വരുന്നുണ്ട്.

പരിസ്ഥിതി ദിനം വീടുകളിൽ വൃക്ഷത്തെ നട്ടു.

കാർഗിൽ ദിനത്തിൽ പോസ്റ്റർ നിർമാണം, പ്രദർശനം എന്നിവ നടത്തി

കോവിഡ് രോഗ ബോധവല്ക്കരണം, മാസ്ക് നിർമാണം,മാസ്ക് വിതരണം എന്നിവ മികച്ച രീതിയിൽ നടത്താൻ കഴിഞ്ഞിട്ടുണ്ട്

അദ്ധ്യാപകദിനത്തിൽ ഗുരുവന്ദനം പരിപാടിയിൽ സ്കൂളിലെ പൂർവാധ്യാപകരുടെ വീടുകളിലെത്തി പൂച്ചെണ്ടു നല്കി.

ഗാന്ധി ജയന്തി ദിനത്തിൽ ദേശഭക്തിഗാനാലാപന, പോസ്റ്റർ രചന എന്നിവ നടത്തി.ബോധവത്കരണ ക്ലാസ്സ്‌ സ്കൂൾ കൗൺസിലർ സീന ക്ലാസ് കൈകാര്യം ചെയ്തു.

ഡിസംബർ 10 മനുഷ്യവകാശ ദിനം. സ്ത്രീ സുരക്ഷ ദിനമായി ആചരിച്ചു

ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു.

റോഡ് സുരക്ഷ ക്യാമ്പയിൻ നടത്തി.

=2022-23 =

ജൂൺ 5 പരിസ്ഥിതി ദിനത്തിൽ സ്കൂൾ കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു.വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് പോസ്റ്റർ രചന, പ്ലക്കാർഡ്‌ നിർമാണം, ബോധവല്ക്കരണ പ്രവർത്തനങ്ങൾ എന്നിവ നടത്തി.

ചാരിറ്റബിൾ പ്രവർത്തനവുമായി ബന്ധപ്പെട്ട് സ്കൂളിലെ പഠന വൈകല്യമുള്ള കുട്ടികൾക്ക് സാന്ത്വനവും സഹായങ്ങളും എത്തിക്കാൻ കഴിഞ്ഞു. ഈ വർഷം 14 രാജ്യ പുരസ്കാർ അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

സ്നേഹഭവനം പദ്ധതിയിലേക്ക് 15000 രൂപ സമാഹരിച്ചു നല്കാൻ കഴിഞ്ഞിട്ടുണ്ട്.