ജി.എച്ച്.എസ്.എസ്.മാതമംഗലം/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ജൂൺ 5: പരിസ്ഥിതിദിനം

പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ടി.ആർ രാമചന്ദ്രൻ സ്കൂൾ പറമ്പിൽ വൃക്ഷത്തൈ നട്ടു കൊണ്ട് പരിസ്ഥിതി ദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ, വൈസ് പ്രിൻസിപ്പാൾ, പഞ്ചായത്ത് പ്രസിഡണ്ട്‌, പി.ടി.എ പ്രസിഡണ്ട് എന്നിവർ പരിസ്ഥിതി ദിന സന്ദേശം നല്കി. എസ്.പി.സി, ഗൈഡ്സ്, എൻ.എസ്.എസ്, ജെ.ആർ.സി പ്രതിനിധികൾ പങ്കെടുത്തു.

മുഴുവൻ ക്ലാസ് ഗ്രൂപ്പുകളിലേക്കും ഓഡിയോയും, വീഡിയോയും നല്കി. അതിനു ശേഷം ക്ലാസ് ഗ്രൂപ്പുകളിൽ പോസ്റ്റർ രചന,ഗാനാലാപനം, കവിതാലാപനം, പ്രസംഗം എന്നിവ നടത്തി. കുട്ടികൾ വീട്ടുപറമ്പിൽ ചെടി നടുന്നതിൻ്റേയും, വീട്ടുപരിസരം ശുചീകരിക്കുന്നതിൻ്റെയും ദൃശ്യങ്ങൾ ക്ലാസ് ഗ്രൂപ്പുകളിൽ പങ്കിട്ടു.യു.പി., എച്ച്, എസ് വിഭാഗങ്ങൾ പ്രത്യേകമായി ക്വിസ് മത്സരം സംഘടിപ്പിച്ചു.

12/2/2022 ന്സ്കൂളിലെ ഭൂമിത്ര സേന ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന ഇരുപത്തഞ്ചിനം നെൽവിത്തുകളുടെ പ്രദർശനം എരമം - കുറ്റൂർ ഗ്രാമ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ ശ്രീ എം കെ കുഞ്ഞപ്പൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ശ്രീ കെ രാജാഗോപാലൻ സ്വാഗതം പറഞ്ഞു.  പി ടീ എ പ്രസിഡന്റ്‌ മുസ്തഫ പി അധ്യക്ഷത വഹിച്ചു. പയ്യന്നൂർ ബ്ലോക് പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. കെ പി രമേശൻ, HM ഇൻചാർജ് വി വി പങ്കജാക്ഷി ടീച്ചർ, പ്രേലാൽ ടീ, എൻ, രവീന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി കെ വി രാജൻ നന്ദി പറഞ്ഞു.