ജി.എച്ച്.എസ്.എസ്.മാതമംഗലം/വിദ്യാരംഗം
കൈയ്യെഴുത്തുമാസിക നിർമാണംപുസ്തക ചർച്ച, ,പ്രശ്നോത്തരി,രചനാശില്പശാല മുതലായ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ സംഘടിപ്പിക്കുന്നുണ്ട്.
വായനപക്ഷാചരണം'''ജൂൺ19 ന് വായനപക്ഷാചരണ പരിപാടി നടന്നു.പ്രശസ്ത എഴുത്തുകാരൻ ശ്രീ ടി പി വേണുഗോപാലൻമാസ്റ്റർ ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.വിദ്യാരംഗം കലാ സാഹിത്യവേദിയുടെ പ്രവർത്തനോദ്ഘാടനം ശ്രീ മധു പനയ്ക്കാട് നിർവഹിച്ചു.
ഉദ്ഘാടനം
ജൂലായ് 7 വരെ ശ്രീ അംബികാസുതൻ മാങ്ങാട്,എസ് ഹരീഷ്,കുരീപ്പുഴ ശ്രീകുമാർ,സുസ്മേഷ് ചന്ദ്രോത്ത്,അജേഷ് കടന്നപ്പള്ളി തുടങ്ങിയവർ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. കഥ,കവിത,ഉപന്യാസം,യാത്രാവിവരണം,അടിക്കുറിപ്പ് രചന,പുസ്തക സഞ്ചാരം കവിതാലാപനം,കഥാവായന,എഴുത്തുകാരെ പരിചയപ്പെടുത്തൽ സാഹിത്യക്വിസ് തുടങ്ങിയ പരിപാടികൾനടത്തി.7 ദിവസം 7 അധ്യാപകർ വായനാനുഭവം പങ്കുവെച്ചു.
ചങ്ങമ്പുഴ സ്മൃതി വിദ്യാരംഗം കലാ - സാഹിത്യ വേദി ചങ്ങമ്പുഴ അനുസ്മരണം നടത്തി.അനുസ്മരണ പ്രഭാഷണം, ചങ്ങമ്പുഴ കവിതാലാപനം, ചങ്ങമ്പുഴക്കവിതകൾ ചേർത്തൊരുക്കിയ ഗാനമാലിക എന്നിവ ഭംഗിയായി നടത്തി.
ബഷീർദിനം
ജൂലായ് ബഷീർദിന പരിപാടി എഴുത്തുകാരനും അധ്യാപകനുമായ ശ്രീ എ വി പവിത്രൻ മാസ്റ്റർ നിർവഹിച്ചു.അനുസ്മരണഭാഷണം,പകർന്നാട്ടം,പുസ്കാസ്വാദനം,കഥാഭാഗം വായന,ചിത്രരചന,ബഷീർ സാഹിത്യക്വിസ് എന്നിവ നടത്തി
വിദ്യാരംഗം സർഗവേള
സാഹിത്യത്തിലും, കലയിലും തല്പരരായ കുട്ടികളെ ഉൾപ്പെടുത്തി വിദ്യാരംഗം കലാ - സാഹിത്യ വേദി വാട്സ് അപ് ഗ്രൂപ്പ് ആരംഭിച്ചു.വിദ്യാരംഗo ഫെയ്സ് ബുക്ക് പേജും തുടങ്ങിയിട്ടുണ്ട്.
വീട്ടിനുള്ളിൽ ഒതുക്കപ്പെട്ടതിൻ്റെ മാനസിക പ്രയാസങ്ങൾ മറികടക്കാൻ, കുട്ടികൾക്ക് മാനസികോല്ലാസം പകരാൻ ഞായറാഴ്ചകളിൽ ഉച്ചയ്ക്ക് 2.30 മുതൽ സർഗവേള നടത്തി വരുന്നു. സംഗീതാധ്യാപികയും, കണ്ണൂർ ആകാശവാണി ആർട്ടിസ്റ്റുമായ എസ്. മായ, പ്രശസ്തനാടൻ പാട്ടുകലാകാരിയും, ഫോക് ലോർ അവാർഡുൾപ്പെടെ നിരവധി അവാർഡുകൾ കരസ്ഥമാക്കിയ നളിനി പാണപ്പുഴ, സംഗീതാധ്യാപകനും, പ്രൊഫഷണൽ ഗായകനുമായ ഡിക്സൺ റാഫേൽ എന്നിവർ ഗൂഗിൾ മീറ്റിൽ സംഘടിപ്പിച്ച സർഗവേളകളിൽ അതിഥികളായി എത്തിയിട്ടുണ്ട്.
ഒക്ടോബർ 27 ന് വിദ്യാരംഗം കലാ -സാഹിത്യ വേദി വയലാർ അനുസ്മരണ പരിപാടി നടത്തി. ശ്രീ. ലതീഷ് മാസ്റ്റർ ഉദ്ഘാടനവും, അനുസ്മരണവും നടത്തി.തുടർന്ന് വയലാർ കാവ്യാ ലാപനം, ചലച്ചിത്ര ഗാനാലാപനം എന്നിവ നടന്നു.
നവംബർ 1 കേരളപ്പിറവി ദിനത്തിൽ വിദ്യാരംഗം കലാ സാഹിത്യ വേദി ചിത്രരചന, പ്രഭാഷണം, കവിതാലാപനം, ഗാനാലാപനം എന്നിവ നടത്തി.
നവംബർ 14 ശിശുദിനത്തിൽ ക്ലാസ് ഗ്രൂപ്പുകളിൽ പ്രഭാഷണം, റോസാപ്പൂ ,നെഹ്റു തൊപ്പി എന്നിവയുടെ നിർമാണം, ചിത്രരചന - പ്രദർശനം എന്നിവ സംഘടിപ്പിച്ചു