സെന്റ് ജോസഫ്സ് എച്ച്.എസ് പുന്നത്തുറ

Schoolwiki സംരംഭത്തിൽ നിന്ന്
(31042 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സെന്റ് ജോസഫ്സ് എച്ച്.എസ് പുന്നത്തുറ
വിലാസം
പുന്നത്തുറ

സെന്റ് ജോസഫ്സ് എച്ച് എസ്
,
പുന്നത്തുറ ഈസ്റ്റ് പി.ഒ.
,
686583
സ്ഥാപിതം5 - ജൂലൈ - 1950
വിവരങ്ങൾ
ഇമെയിൽsjhspunnathura@gmail.com
കോഡുകൾ
സ്കൂൾ കോഡ്31042 (സമേതം)
യുഡൈസ് കോഡ്32100300212
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല ഏറ്റുമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപുതുപ്പള്ളി
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പള്ളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ17
പെൺകുട്ടികൾ38
ആകെ വിദ്യാർത്ഥികൾ55
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീന സി സി
പി.ടി.എ. പ്രസിഡണ്ട്സുനിൽ എസ്
എം.പി.ടി.എ. പ്രസിഡണ്ട്പ്രിയമ്മ ലാലിച്ചൻ
അവസാനം തിരുത്തിയത്
22-06-2022Punnathura
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



                                മീനച്ചിലാറിന്റെ കളകളാരവം കേട്ടുണരുന്ന പ്രകൃതിരമണീയമായ പുന്നത്തുറഗ്രാമം .കുന്നുകളും കരിമ്പിൻ പാടങ്ങളും ഫലഭൂയിഷ്ഠമായ മണ്ണും വൈവിധ്യമാർന്ന കൃഷികളും കട്ടക്കളങ്ങളും ശർക്കരനിർമ്മാണകേന്ദ്രങ്ങളും ഭക്തിസാന്ദ്രമായ ആരാധനാലയങ്ങളും, അറിവിന്റെ വാതായനങ്ങൾ തുറന്ന് ഉയരങ്ങളിലേക്ക് കൈപിടിച്ചുയർത്തുന്ന വിദ്യാലയങ്ങളും ലാളിത്യം നിറഞ്ഞ ജീവിതവും ഉള്ള ഒരു കൊച്ചുഗ്രാമം.അവിടെ, മാനവസാഹോദര്യത്തിന്റെ ഈറ്റില്ലമായി,സൗഹാർദ്ദത്തിന്റെ വിളഭൂമിയായി,  ദശാബ്ദങ്ങൾ അണിയിച്ച തിലകക്കുറിയായി , പുതുതലമുറയ്ക്ക് ജ്ഞാനത്തിന്റെ ദീപമായി, പ്രഭ വിതറുന്നു ഇന്നും സെൻറ് ജോസഫ്സ് ഹൈസ്കൂൾ

മാനേജ്മെന്റ്

ചങ്ങനാശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഈ സ്കൂളിന്റെ രക്ഷാധികാരി മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്തയും കോർപ്പറേറ്റ് മാനേജർ റവ.ഫാ.മനോജ് കറുകയിലുമാണ്. ലോക്കൽ മാനേജർ ബഹുമാനപ്പെട്ട ആൻറണി പോരുർക്കര അച്ചനാണ്.

ചരിത്രം

ചരിത്രത്താളുകളിൽ സുവർണ്ണ ലിപികളാൽ ആലേഖനം ചെയ്യപ്പെട്ട് , പുന്നത്തുറ എന്ന കൊച്ചു ഗ്രാമത്തിൽ ഒരു നൂറ്റാണ്ടിലേറെയായി അനേകർക്ക് അക്ഷരവെളിച്ചം പ്രദാനം ചെയ്യുന്ന പ്രകാശഗോപുരമായി സെന്റ് ജോസഫ് ഹൈസ്കൂൾ പരിലസിക്കുന്നുതുടർന്ന് വായിക്കൂ

ഭൗതികസൗകര്യങ്ങൾ

മീനച്ചിലാറും പന്നഗം തോടും അതിരിടുന്ന മൂന്ന് ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .പൗരാണികമായ പഴയ കെട്ടിടത്തിൽ യു പി ക്ലാസുകൾ പ്രവർത്തിക്കുന്നു. ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടത്തിൽ കമ്പ്യൂട്ടർ ലാബും ഹൈസ്കൂൾ ക്ലാസ്സുകളും പ്രവർത്തിക്കുന്നു തുടർന്ന് വായിക്കുക

തിരികെ സ്കൂളിലേക്ക്

പുത്തൻ പ്രതീക്ഷകൾക്കും പുതുപുത്തൻ സ്വപ്നങ്ങൾക്കും നിറചാർത്തേകി പുതിയൊരു അധ്യായന വർഷം ആരംഭിക്കുകയാണ്. 2021 നവംബർ 1 കേരള പിറവി ദിനത്തിൽ കേരളത്തിലെ വിദ്യാലയങ്ങൾക്ക് പുതുപ്പിറവിയാണ്. കോവിഡ് എന്ന മഹാമാരി കീഴടക്കിയ നീണ്ട ഒന്നര വർഷം . വിദ്യാലയ മുറ്റത്ത് അറിവിന്റെ മധുരം നുണഞ്ഞ് കളിചിരികളാൽ ഉല്ലസിച്ചു പാറി പറന്നു നടക്കേണ്ട ബാല്യവും കൗമാരവും വീടിനുള്ളിൽ ഓഫ്‌ലൈൻ ക്ലാസ്സുകളിൽ ഒതുങ്ങിക്കൂടിയ നാളുകൾക്ക് അവസാനമായി. അധ്യാപകരുടെയും അനധ്യാപകരുടെയും മാതാപിതാക്കളുടെയും കൂട്ടായ പ്രവർത്തനത്തിലൂടെ കുട്ടികളെ എതിരേൽക്കാൻ നമ്മുടെ സ്കൂളും പ്രവർത്തന സജ്ജമായി . തുടർന്ന് വായിക്കുക

തനതു പ്രവർത്തനങ്ങൾ

നേട്ടങ്ങൾ 2021-2022

പാഠ്യേതര പ്രവർത്തനങ്ങൾ 2021-2022

പി റ്റി എ

പുന്നത്തുറ സെൻറ് ജോസഫ് സ്കൂളിലെ പിടിഎ വളരെ സ്തുത്യർഹമായ സേവനം കാഴ്ചവെക്കുന്നു.ശ്രീ സുനിൽ എസ് പിടി എ പ്രസിഡന്റായും പ്രിയമ്മ ലാലിച്ചൻ എം പി ടി എ പ്രസിഡൻറായും ആയും സേവനം ചെയ്യുന്നു. 2021 ഒക്ടോബർ രണ്ടാം തീയതി മുതൽ നവംബർ ഒന്നു വരെ കളിമുറ്റം ഒരുക്കുന്നതിനായി വളരെ ശക്തമായ പിന്തുണ നൽകി തുടർന്ന് വായിക്കുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രശാല

തുടർന്ന് വായിക്കുക




വഴികാട്ടി

{{#multimaps:9.660865,76.601337|zoom=13}}

" |വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

കോട്ടയത്ത് നിന്ന് 16കി.മി. കിഴക്ക് മണർകാട് പാലാ റൂട്ടിൽ

  • അയർക്കുന്നം----ഭാഗത്തു നിന്ന് വരുന്നവർ പുന്നത്തുറ കുരിശുപള്ളിയിൽ ബസ് ഇറങ്ങി ..ഇടതുവശത്തേക്ക് 1.5 കിലോമീറ്റർ പോവുക.
  • കിടങ്ങൂർ---ഭാഗത്തു നിന്ന് വരുന്നവർ പുന്നത്തുറ കുരിശുപള്ളിയിൽ ബസ് ഇറങ്ങി .....വലത്തേക്ക്.......1.5 കിലോമീറ്റർ പോവുക.

}|

സ്കൂളിന്റെ പ്രധാനാധ്യാപകർ

മുൻ സാരഥികൾ
ക്രമനമ്പർ പേര് വർഷം
1 ശ്രീ പി ടി ചാക്കോ 1960-1963
2 ഫാദർ ജോർജ് വെള്ളാപ്പള്ളി 1963-1965
3 ശ്രീ കെ റ്റി ആൻറണി 1965-1967
4 ശ്രീ പി കെ ജോസഫ് 1967-1968
5 ശ്രീ ജെ പുല്ലാട്ട് 1968-1971
6 ശ്ര ജെ എം മത്തായി 1971-1972
7 ശ്രീ എ പി കുര്യൻ 1972-1973
8 ശ്രീ പി എം ജോസഫ് 1973-1976
9 ജെ പുല്ലാട്ട് 1976-1977
10 ശ്രീഎബ്രഹാം കോര 1977-1985
11 ശ്രീ കെ ഇ ചാക്കോ 1985 -1986
12 ശ്രീ ടി ടി ദേവസ്യ 1986-1987
13 ശ്രീ കെ വി തോമസ് 1987-1989
14 ശ്രീമതി ഗ്രേസി സി സി 1989-1991
15 ശ്രീമതി അന്നമ്മ എം 1991 -1993
16 പി ടി ദേവസ്യ 1993 -2000
17 ശ്രീമതി പി എ മേരി 2000-2003
18 ശ്രീ വത്സമ്മ ജേക്കബ് 2003-2006
19 ശ്രീമതി റോസമ്മ ജോസഫ് 2006-2009
20 സി.ഫിലോമിന പി സി 2009-2013
21 സിസ്റ്റർ അന്നമ്മ എ എം 2013-20016
21 ശ്രീമതി റെജി റ്റി റ്റി 2016-2021
23 ശ്രീമതി ബീന സി സി 20021