സെന്റ് ജോസഫ്സ് എച്ച്.എസ് പുന്നത്തുറ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്


വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും പത്താം ക്ലാസുകാർ നടത്തുന്ന ആദ്യ അസംബ്ലിയും.

വിദ്യാരംഗം സാഹിത്യ വേദിയുടെ ഉദ്ഘാടനത്തിനായി ജൂലൈ പതിനാലാം തീയതി ഉച്ചയ്ക്ക് 2 30 ന് ഓൺലൈൻ മീറ്റ് പ്ലാറ്റ്ഫോമിൽ എല്ലാ കുട്ടികളും പങ്കെടുത്തു. പത്താം ക്ലാസിലെ കുട്ടികളും അധ്യാപിക സിസ്റ്റർ മേഴ്‌സി എംഡിയും ആണ് എല്ലാത്തിനും നേതൃത്വം കൊടുത്തത്. ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച മീറ്റിംഗിൽ വിദ്യാർത്ഥി സനീഷ പി.സി. പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അധ്യാപിക ശ്രീമതി റോസിലി ജോൺ സ്വാഗതമാശംസിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ബീന സി.സി അധ്യക്ഷത വഹിച്ചു. വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രാധാന്യം എന്താണെന്നും പാഠ്യ വിഷയത്തോട് ഒപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും പ്രാധാന്യം കൊടുക്കണമെന്നും കുട്ടികളെ ബോധ്യപ്പെടുത്തി. ഈ വർഷത്തെ വിദ്യാരംഗം - കലാസാഹിത്യവേദി ഉദ്ഘാടനം നിർവഹിച്ചത് പുന്നത്തറ പ്രദേശത്തുതന്നെ താമസിക്കുന്ന അനുഗ്രഹീത എണ്ണച്ചായ ചിത്ര കലാകാരനായ ശ്രീ അനുരാജ് കൊണ്ടാണ്ടൂർ ആണ്. അദ്ദേഹം എണ്ണച്ചായ ചിത്രത്തെ പറ്റിയും അതിന്റെ സാധ്യതകളെക്കുറിച്ചും കുട്ടികളെ ഉത്ബോധിപ്പിച്ചു. അദ്ദേഹത്തിന്റെ എണ്ണച്ചായ ചിത്രങ്ങളടങ്ങിയ വീഡിയോ മീറ്റിംഗിൽ പ്രദർശിപ്പിച്ചു. പിടിഎ പ്രസിഡന്റ് ശ്രീ സുനിൽ എസ്. ആശംസകളർപ്പിച്ചു. വിദ്യാർഥികളായ കുമാരി അശ്വിനി അശോകൻ പത്രവായനയും, കുമാരി നിയ ആന്റണി പ്രസംഗവും, ജോമോൾ ജോസഫ് ഗാനവും, അജയ് പ്രദീപ് ഇന്നത്തെ ചിന്താ വിഷയവും അവതരിപ്പിച്ചുകൊണ്ട് സമ്മേളനം മോടിയാക്കി.അധ്യാപിക ശ്രീമതി ഡാന്റി തോമസ് കൃതജ്ഞത അർപ്പിച്ചുകൊണ്ട് സമ്മേളനം സമാപിച്ചു.