സെന്റ് ജോസഫ്സ് എച്ച്.എസ് പുന്നത്തുറ/വായനാദിനം
ഈ വർഷത്തെ വായനാദിനം June 19 ന് ഓൺലൈൻഅസംബ്ലി സംഘടിപ്പിച്ചുകൊണ്ടാണ് ആഘോഷിച്ചത് ജൂൺ 19 ശനിയാഴ്ച 6 PM ന് ആരംഭിച്ച സമ്മേളനത്തിൽ പി എൻ പണിക്കർ അനുസ്മരണം ,വായനാദിന സന്ദേശം,ആശംസകൾ ,വായനാദിന ഗാനം, കവിതാലാപനം തുടങ്ങിയവ അവതരിപ്പിക്കപ്പെട്ടു. ഹെഡ്മിസ്ട്രസ് ശ്രീമതി ബീന സിസി ,പിടിഎ പ്രസിഡണ്ട് ശ്രീ സുനിൽ എസ് , വാർഡ് മെമ്പർ ശ്രീ ജോണി എടേട്ട് , അധ്യാപകർ, അനധ്യാപകർ ,കുട്ടികൾ എന്നിവർ പങ്കെടുത്തു
ജൂൺ 19 മുതൽ 26 വരെ വായനാവാരാചരണം വിവിധ പരിപാടികളോടെ കൂടി ആചരിച്ചു .എല്ലാ ദിവസവും അധ്യാപകർ ഓരോ പുസ്തകങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തിക്കൊടുത്തു -വായനാദിന ഓൺലൈൻ ക്വിസ് ,വാർത്താ വായന മത്സരം കവിതാലാപന മത്സരം തുടങ്ങിയവ കുട്ടികൾക്കായി നടത്തപ്പെട്ടുവിജയികൾക്ക് സമ്മാനവും വിതരണം ചെയ്തു