ക്രിസ്തുമസ് ആഘോഷം
ക്രിസ്തുമസ് ആഘോഷം ഏറ്റവും ഭംഗിയായി നടത്തി. പ്രസ്തുത ആഘോഷത്തിൽ സ്കൂൾ മാനേജർ റവ.ഫാദർ ആന്റണി പോരൂക്കര അധ്യക്ഷ പദം അലങ്കരിച്ചു. അസിസ്റ്റന്റ് മാനേജർ ഫാദർ സെബാസ്റ്റ്യൻ മാമ്പറ ക്രിസ്തുമസ് സന്ദേശവും കേക്ക് മുറിക്കലും നടത്തി. തുടർന്ന് കുട്ടികളുടെ വർണ്ണാഭമായ കലാപരിപാടികളും സാന്താക്ലോസിന്റെ സന്ദേശവും ഉണ്ടായിരുന്നു.ക്രിസ്തുമസ് കരോൾ , സ്കിറ്റ് തുടങ്ങിയ പരിപാടികൾ അവതരിപ്പിച്ചു .കാർഡ് നിർമ്മാണം,സ്റ്റാർ നിർമ്മാണം തുടങ്ങിയ വിവിധ മത്സരങ്ങൾ നടത്തപ്പെട്ടു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.