സെന്റ് ജോസഫ്സ് എച്ച്.എസ് പുന്നത്തുറ/എന്റെ ഗ്രാമം
എന്റെ ഗ്രാമം കേരളത്തിൽ കോട്ടയം ജില്ലയിലെ അയർക്കുന്നം പഞ്ചായത്തിൽ പുന്നത്തുറയാണ് എന്റെ ഗ്രാമം .മീനച്ചിലാറിന്റെയും പന്നഗം തോടിന്റെയും സംഗമസ്ഥാനം.മീനച്ചിലാറിന്റെ കളകളാരവം കേട്ടുണരുന്ന പ്രകൃതിരമണീയമായ പുന്നത്തുറഗ്രാമം .കുന്നുകളും കരിമ്പിൻ പാടങ്ങളും ഫലഭൂയിഷ്ഠമായ മണ്ണും വൈവിധ്യമാർന്ന കൃഷികളും കട്ടക്കളങ്ങളും ശർക്കര ഫാക്ടറികളും ഭക്തിസാന്ദ്രമായ ആരാധനാലയങ്ങളും അറിവിന്റെ വാതായനങ്ങൾ തുറന്ന് ഉയരങ്ങളിലേക്ക് കൈപിടിച്ചുയർത്തുന്ന വിദ്യാലയങ്ങളും ലാളിത്യം നിറഞ്ഞ ജീവിതവും ഉള്ള ഒരു കൊച്ചു ഗ്രാമം എക്കൽ മണ്ണ് കൊണ്ട് ഫലഭൂയിഷ്ഠമായ ,പൊന്നുവിളയിക്കുന്ന സ്ഥലമായതിനാൽ പൊന്നിൽ തുറ എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശം പിന്നീട് പുന്നത്തുറയായി മീനച്ചിലാർ പുന്നത്തുറയെ കിഴക്കും പടിഞ്ഞാറുമായി തിരിച്ചു കൊണ്ട് വടക്ക് നിന്ന് തെക്കോട്ടൊഴുകുന്നു .കിഴക്കു ഭാഗം അയർക്കുന്നം പഞ്ചായത്തിലും പടിഞ്ഞാറു ഭാഗം ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയിലും പെടുന്നു
ജനജീവിതം ഇവിടെയുള്ള കൂടുതൽ ആളുകളും കൃഷിക്കാരാണ്,ഈ പ്രദേശത്തെ മണ്ണ് ഫലപുഷ്ടിയുള്ള എക്കൽ മണ്ണാണ്.അതിനാൽ വിശാലമായ കരിമ്പിൻ പാടങ്ങൾ നിറഞ്ഞ സ്ഥലമായിരുന്നു ഇത്. കരിമ്പിൻ നീര് വറ്റിച്ച് . ശർക്കര നിർമ്മിച്ച് ഉപജീവനം നടത്തുന്ന ധാരാളം കുടുംബങ്ങൾ ഇന്നും ഇവിടെയുണ്ട്.ആദ്യകാലത്ത്നെൽകൃഷിയും ഉണ്ടായിരുന്നു.പയർ പാവൽ പടവലം തുടങ്ങിയ കൊണ്ടൽ കൃഷികൾ ഇവിടെ നടത്തുന്നു.തെങ്ങ് കമുക് വാഴ ചേന ചേമ്പ് കാച്ചിൽ തുടങ്ങിയവ സമതലപ്രദേശങ്ങളിൽ കൃഷിചെയ്യുന്നു .കുന്നിൻ പ്രദേശങ്ങളിൽ റബർ കപ്പ ഇഞ്ചി മഞ്ഞൾ കുരുമുളക് തുടങ്ങിയവ കൃഷിചെയ്യുന്നു.നല്ല പശിമയുള്ള മണ്ണ് ആയതിനാൽ ഇഷ്ടിക നിർമ്മാണത്തിന് അനുയോജ്യമാണ് .മണ്ണ് ചവിട്ടിക്കുഴച്ച് പ്രത്യേകതരം അച്ചു ഉപയോഗിച്ച് ഇഷ്ടിക നിർമ്മിക്കുന്ന ധാരാളം കട്ടക്കളങ്ങൾ ഇവിടെയുണ്ട്.
വിദ്യാഭ്യാസം 1912 ജൂലൈ ഒന്നാം തീയതി പുന്നത്തുറ സെന്റ് തോമസ് ക്രിസ്ത്യൻ പള്ളിയോട് ചേർന്ന് ഒരു ആശാൻ കളരിയും കുടി പള്ളിന്ന് സ്കൂളിന് വേണ്ടി കെട്ടിടം നിർമ്മിക്കുകയും അടുത്തവർഷം ഓണം ഗവൺമെൻറ് അംഗീകാരം വാങ്ങി അടുത്തവർഷം ക്ഷമിക്കുന്നത് സെൻറ് ജോസഫ് പ്രൈമറി സ്കൂൾ സ്കൂൾ എന്ന പേരിൽ പ്രവർത്തനമാരംഭിക്കുകയും ചെയ്തു 1921 പ്രൈമറി സ്കൂൾ സ്കൂൾ മലയാളം മിഡിൽ സ്കൂൾ ആയി ആയി ഉയർത്തപ്പെട്ടു 1950ജൂലൈ അഞ്ചാം തീയതി ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു.കോട്ടയം ജില്ലയിലെ തന്നെ ക്കൂടവും സ്ഥാപിക്കപ്പെട്ടു. യശ:ശരീരനായ പൊറ്റേടത്ത് ജോണച്ചനാണ് ഇതിന് നേതൃത്വം നല്കിയത് പുരാതനമായ സ്കൂൾ .അയർക്കുന്നം ആറുമാനൂർ മറ്റക്കര അമയന്നൂർ കിടങ്ങൂർ എന്നീ പ്രദേശങ്ങളിൽ നിന്നെല്ലാം കുട്ടികൾ ഈ സ്കൂളിൽ വന്നു പഠിച്ചിരുന്നു.അഭിവന്ദ്യ ചങ്ങനാശ്ശേരി മെത്രാപോലീത്താ ജോസഫ് പെരുന്തോട്ടം മാർ ജോസഫ് വലിയമറ്റം തുടങ്ങിയ വൈദികശ്രേഷ്ഠർ,പുരോഹിതർശാസ്ത്രജ്ഞൻമാർഅധ്യാപകർ ഡോക്ടർമാർ എൻജിനീയർമാർ എന്നിങ്ങനെ ജീവിതത്തിന്റെ നാനാ തുറകളിൽ ശോഭിക്കുന്ന ധാരാളം പൂർവവിദ്യാർത്ഥികളാൽ സമ്പന്നമാണ് ഈ സ്കൂൾ സെൻറ് തോമസ് ഗേൾസ് ഹൈസ്കൂൾ എന്നപേരിൽപെൺകുട്ടികൾക്ക് വേണ്ടി മറ്റൊരു സ്കൂളും ഇവിടെ സ്ഥാപിക്കപ്പെട്ടു
ഇതര സ്ഥാപനങ്ങൾ
നാല് നൂറ്റാണ്ടുകളോളം പഴക്കമുള്ള പുന്നത്തുറ സെന്റ് തോമസ് പഴയപള്ളി നൂറ് വർഷം പിന്നിട്ട പുന്നത്തുറ സെൻതോമസ് വെള്ളാപ്പള്ളി എസ് എച്ച് കോൺവെൻറ് ബാലികാ ഭവൻ.തിരുവമ്പാടി ക്ഷേത്രം പ്രൈമറി ഹെൽത്ത് സെൻറർ ഗവൺമെൻറ് ഹോമിയോ ആശുപത്രി ലൈബ്രറി പുന്നത്തുറ സർവീസ് സഹകരണ ബാങ്ക് എന്നിങ്ങനെ വ്യത്യസ്തമായ സ്ഥാപനങ്ങൾ ഇവിടെ സ്ഥിതിചെയ്യുന്നു
പഞ്ചസാര ഫാക്ടറി
1912 പുന്നത്തുറയിലും സമീപ പ്രദേശങ്ങളിലുമുള്ള നാനാജാതി മതസ്ഥരെ ചേർത്ത് 2000 ഷെയറുകളും മുപ്പതിനായിരം രൂപ മൂലധനവുമുള്ള ഒരു പഞ്ചസാര ഫാക്ടറി തുടങ്ങി .1912 ഏപ്രിൽ മാസത്തിൽ അഭിവന്ദ്യ മാർ തോമസ് കുര്യാളശ്ശേരി ഉദ്ഘാടനം നിർവഹിച്ചു.കേരളത്തിൽ ആദ്യമായി ഉണ്ടാക്കപ്പെട്ട പഞ്ചസാര അന്ന് നാടുവാണിരുന്ന ശ്രീമൂലം തിരുനാൾ മഹാരാജാവിന് കാഴ്ച വെക്കണം എന്ന് തീരുമാനിക്കുകയും ശ്രീ പിഞ്ഞാണിൽ നിലകണ്ഠപിള്ള യും ശ്രീ കെ ഗോവിന്ദപിള്ളയുംകൂടി തിരുവനന്തപുരത്ത് പോയി.മഹാരാജാവിന് പഞ്ചസാര കാഴ്ചവെക്കുകയും ചെയ്തു ഡോക്ടർ കുഞ്ഞൻപിള്ളദിവാൻ മന്നത്ത് കൃഷ്ണൻ നായർ കെ രാമൻ തമ്പി മുതലായ പ്രശസ്ത പുന്നത്തുറയിൽ എത്തി പഞ്ചസാര ഫാക്ടറി സന്ദർശിച്ച് അഭിനന്ദനം രേഖപ്പെടുത്തി