സെന്റ് ജോസഫ്സ് എച്ച്.എസ് പുന്നത്തുറ/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ശാസ്താംഗം ഉദ്ഘാടനം -

സയൻസ് ക്ലബ്ബ് നേതൃത്വം കൊടുത്ത ശാസ്ത്രരംഗം ഉദ്ഘാടനത്തിനായി ജൂലൈ 23, വൈകിട്ട് 8: 30ന് ഗൂഗിൾ മീറ്റിൽ എല്ലാ കുട്ടികളും അവരുടെ മാതാപിതാക്കളും പങ്കെടുത്തു. ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച മീറ്റിങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ആയ ശ്രീമതി ബീന സി സി സ്വാഗതമാശംസിച്ചു സ്കൂൾ മാനേജർ റവ.ഫാദർ ആന്റണി പോരൂക്കര സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. ഉദ്ഘാടനം നിർവഹിച്ചത് പ്രൊഫസർ കുരുവിള (ഐ.ഐ.എസ്.ടി തിരുവനന്തപുരം) ആണ് . അദ്ദേഹം കുട്ടികൾക്ക് വേണ്ടി ബഹിരാകാശത്തെ കുറിച്ച് വളരെ ആഴത്തിൽ അതിന്റെ എല്ലാ വശങ്ങളെയും പ്രതിപാദിച്ചുകൊണ്ട് ക്ലാസ്സെടുത്തു. ഐ.എസ്.ആർ.ഒ.ഗവേഷകനായി എത്തണമെങ്കിൽ നിങ്ങൾ ഏതൊക്കെ രീതിയിൽ മുന്നോട്ടു വരണമെന്നും , അതുപോലെ പഠനശേഷം ഒരു ജോലി മാത്രം ലക്ഷ്യം വെച്ച് അതിൽ മാത്രം നമ്മുടെ സ്വപ്നം ഒതുക്കരുത് എന്നും നമ്മൾ മരിച്ചാലും നമ്മെ ഓർക്കാൻ തരത്തിൽ എന്തെങ്കിലും കണ്ടുപിടുത്തങ്ങളും മറ്റും നടത്തണമെന്നും ജീവിതാന്ത്യംവരെ കിട്ടുന്ന അറിവ് ആർജിക്കണം എന്നും അദ്ദേഹം കുട്ടികളെ ഉത്ബോധിപ്പിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ സുനിൽ എസ്, അധ്യാപിക സിസൺ ജോസഫ്, വിദ്യാർഥി പ്രതിനിധി കുമാരി അശ്വിനി അശോകൻ എന്നിവർ ആശംസകൾ അർപ്പിച്ചു. അധ്യാപിക സിസ്റ്റർ മേഴി എം ഡി കൃതജ്ഞത അർപ്പിച്ചു. ദേശീയ ഗാനം പാടി സാമനം സമാപിച്ചു.