സഹായം Reading Problems? Click here


ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ

Schoolwiki സംരംഭത്തിൽ നിന്ന്
(19051 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾഹൈസ്കൂൾപ്രൈമറിഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ
സ്കൂൾ ചിത്രം
സ്ഥാപിതം 20-06-1995
സ്കൂൾ കോഡ് 19051
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം മലപ്പുറം
സ്കൂൾ വിലാസം കോലളമ്പ്. പി.ഒ,
മലപ്പുറം
പിൻ കോഡ് 679576
സ്കൂൾ ഫോൺ 04942689730 & 04942680167
സ്കൂൾ ഇമെയിൽ dhohss@gmail.com
സ്കൂൾ വെബ് സൈറ്റ് nil
വിദ്യാഭ്യാസ ജില്ല തിരൂർ
റവന്യൂ ജില്ല മലപ്പുറം
ഉപ ജില്ല എടപ്പാൾ
ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
എച്ച്.എസ്.എസ്
കോളേജ്
മാധ്യമം മലയാളം‌ & ഇംഗ്ളീഷ്
ആൺ കുട്ടികളുടെ എണ്ണം 1249
പെൺ കുട്ടികളുടെ എണ്ണം 1107
വിദ്യാർത്ഥികളുടെ എണ്ണം 2356
അദ്ധ്യാപകരുടെ എണ്ണം 93
പ്രിൻസിപ്പൽ ബെൻഷ.കെ.എം
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
ഹമീദ്. വി
പി.ടി.ഏ. പ്രസിഡണ്ട് കമ്മ‌ുണ്ണി
05/ 05/ 2020 ന് 19051
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 4 / 10 ആയി നൽകിയിരിക്കുന്നു
4/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
     എടപ്പാളിൽ നിന്നും മൂന്ന് കിലോമീറ്റ൪ മാറി അയിലക്കാട്-പുത്ത൯പള്ളി റോഡിൽ പൂക്കരത്തറ പ്രദേശത്ത് സ്ഥിതിചെയ്യുന്ന  ഒരു എയ്ഡഡ് വിദ്യാലയമാണ്
'ദാറുൽ ഹിദായ: ഓ൪ഫനേജ് ഹയർ സെക്കണ്ടറി സ്കൂൾ'

19051 logo2.png
19051 school1.jpg

ചരിത്രം

1995 ജുൺ 20ന് 40 കുട്ടികളുമായി ഒരു ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. അതുവരെ ഹൈസ്കുൾ വിദ്യാഭ്യാസത്തിനായി മൈലുകൾ താ​ണ്ടിയിരുന്ന എടപ്പാൾ പഞ്ചായത്തിലെ വിദ്യാ൪ത്ഥികൾക്ക് അനുഗ്രഹമായി അന്നത്തെ വിദ്യാഭ്യാസ മന്ത്രി ബഹു.ഇ.ടി.മുഹമ്മദ് ബഷീ൪ [1]സ്കൂൾ അനുവദിച്ചത്. ദൂരക്കൂടുതൽ മൂലം പലരും പഠനം വഴിമുട്ടുന്നത് മൂലമുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാതെ നാട്ടുകാ൪ വിഷമിക്കുന്നതിനിടെയാണ് വിദ്യയുടെ വെള്ളിവെളിച്ചം വിതറി സ്കൂൾ തുടങ്ങുന്നത്. പാഠ്യപാഠ്യേതര വിഷയങ്ങളിൽ മികവിന്റെ നൂറുമേനിയുമുണ്ട് സ്കൂളിന്.കഴിഞ്ഞ 12 വ൪ഷങ്ങളായി ഉപജില്ലാ കലോൽസവങ്ങളിൽ സ്ഥിരം ചാമ്പ്യൻമാരാണ്. ജില്ലാ തലം, സംസ്ഥാന തലം കലോൽസവങ്ങളിലും മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. 1998 ൽ ഈ വിദ്യാലയം ഹയ൪സെക്കണ്ടറിയായി ഉയ൪ത്തപ്പെട്ടു.പ്രദേശത്തിന്റെ സാംസ്കാരീകവും വൈജ്ഞാനികവുമായ സമസ്തമേഖലകളിലും പുതിയ ഉണർവ്വ് ഉണ്ടാക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. 25 വർഷങ്ങൾ പിന്നിട്ടപ്പോൾ ഒരു സമൂഹത്തിന്റെ മുഴുവൻ വിദ്യാഭ്യാസപരവും, സാമൂഹ്യവും, സാമ്പത്തികവും, സാംസ്കാരികവുമായ പുരോഗതിയുടെ പ്രതീകമായി മാറിയിരിക്കുന്നു ഈ സ്ഥാപനം

19051 1.jpg


19051 7.jpg

സാരഥികൾ

ഹമീദ്.വി
പ്രധാന അധ്യാപകൻ
ബെൻഷ.കെ.എം
പ്രിൻസിപ്പാൾ

ഭൗതികസൗകര്യങ്ങൾ

സയൻസ് , കൊമേഴ്സ് , ഹ്യുമാനിറ്റീസ് വിഷയങ്ങളിൽ ഈരണ്ടു ബാച്ചുകളിലായി 720 ഓളം കുട്ടികൾ എച്ച്. എസ്. എസ് . തലത്തിലും 36 ഡിവിഷനുകളിലായി 1700 ഓളം വിദ്യാ൪ത്ഥികൾ എച്ച് . എസ് തലത്തിലും ഇവിടെ അധ്യയനം നടത്തുന്നു. 90 ഓളം അധ്യാപക ജീവനക്കാരും പത്തോളം അനധ്യാപക ജീവനക്കാരും ഇന്നിവിടെ ജോലി ചെയ്തു വരുന്നു. 2003 ൽ ഇതേ ക്യാമ്പസിൽ ആ൪ട്സ് & സയ൯സ് കോളേജും ആരംഭിച്ചു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളും സ്മാ൪ട് ക്ളാസുകളുമുണ്ട്. ഹൈസ്രകൂൾ വിഭാഗത്തിൽ രണ്ട് കമ്പ്യൂട്ടർ ലാബുകളുണ്ട്.രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത്തിയ‍‍ഞ്ച് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

ജീവ ജലത്തിന് ഒരു മൺ പാത്രം പദ്ധതി..
പുകയില വിരുദ്ധ റാലി..

കരുതലിന്റെ മാതൃകയായി DHOHSS...

കരുതലിന്റെ അധ്യാപന മാതൃകയായി പൂക്കരത്തറ ദാറ‌ുൽ ഹിദായ ഓർഫനേജ് ഹയർ സെക്കന്ററി സ്കൂൾ..
സ്കൂളിലെ അധ്യാപകരുടെ നേതൃത്വത്തിലാണ് 'ഞങ്ങൾ നിങ്ങളുടെ കൂടെയുണ്ട്'എന്ന മുദ്രാവാക്യവുമായി കുട്ടികളുടെ വീടുകളിലെത്തി സാന്ത്വനം പകർന്നത്.ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ പ്രയാസമനുഭവിക്കുന്ന നാനൂറ് കുടുംബങ്ങൾക്ക് ആശ്വാസ വാക്കുകൾക്കൊപ്പം പലവ്യഞ്ജന കിററുകളും നൽകി.ഇതോടൊപ്പം സാനിറ്റൈസർ, മാസ്ക്, സോപ്പ് എന്നിവയും അടുക്കളത്തോട്ട നിർമ്മാണത്തിനാവശ്യമായ വിത്തുകളും തൈകളും നൽകി.

28002saghshandicon.png
ലോക്ക് ഡൗൺ കാലത്തെ വിദ്യാർത്ഥികളുടെ പ്രവർത്തനങ്ങൾ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

മാനേജ്‌മെന്റ്

പൊന്നാനി താലൂക്കിൽ[2] നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തിപ്പോരുന്ന പി. ടി. എം. ഒ. എ (പൊന്നാനി താലൂക്ക് മുസ്ലിം ഓ൪ഫനേജ് അസോസിയേഷൻ)ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിരവധി അനാഥ വിദ്യാ൪ത്ഥികൾക്ക് അഭയം നൽകിപ്പോരുന്ന ദാറുൽ ഹിദായയുടെ ശില്പിയായി പ്രവ൪ത്തിച്ചത് മ൪ഹൂം കെ.വി.മുഹമ്മദ് മുസ്ല്യാ൪ കൂറ്റനാട് അവ൪കളായിരുന്നു. "വിജ്ഞാനത്തിലൂടെ,വിവേകത്തിലൂടെ.......വിശ‌ുദ്ധിയിലേക്ക്" എന്ന അദ്ദേഹത്തിന്റെ സങ്കല്പമാണ് ദാറുൽഹിദായ സ്ഥാപനങ്ങളെ ഇന്നും നയിക്കുന്നത്. പി. ടി. എം. ഒ. എ ജനറൽസെക്രട്ടറി പി. വി. മുഹമ്മദ് മൗലവി , ട്രഷറ൪ കെ. വി. മുഹമ്മദ് ഹാജി, അയിലക്കാട് തുടങ്ങിയവ൪ സ്കൂൾ സ്ഥാപിക്കുന്നതിന് നേതൃത്വം നൽകി. പി. ടി. എം. ഒ. എ ട്രഷറ൪ കെ. വി. മുഹമ്മദ് ഹാജി, അയിലക്കാട് ആയിരുന്നു സ്ഥാപനത്തിന്റെ മുൻ മാനേജർ.2019 ൽ അദ്ദേഹത്തിന്റെ നിര്യാണത്തിന് ശേഷം , ബഹുമാനപ്പെട്ട സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ആണ് മാനേജർ സ്ഥാനം അലങ്കരിക്കുന്നത്. ‌സ്ഥാപനത്തിന്റെ പ്രിൻസിപ്പൾ ബെൻഷ.കെ.എം യും ഹെഡ്മാസ്ററ൪ വി. ഹമീദ് ഉം ആ​ണ്.

മററ‌ു പ്രവർത്തനങ്ങൾ

19051 draw.png

വരകൾ‍‍

19051 story.png

കഥകൾ‍‍

19051 writing.png

​​എഴ‍ുത്ത്

19051 album.jpeg

​​ഗാലറി

സംസ്ഥാന സ്‌ക‌ൂൾ കലോത്‌സവം

സംസ്ഥാന സ്‌ക‌ൂൾ കലോത്‌സവം-വിജയികൾക്ക് പൗരസ്വീകരണം.


19051 kalolsavam2.jpg
19051 thiruvathira1.jpg
19051 state1.jpg
19051 husna1.jpg
19051 State10.jpg
19051 binsha.jpg
19051 state11.jpg
19051 state12.jpg
19051 state13.jpg
19051 state14.jpg

പത്രത്താളുകളിലൂടെ..

സ്കൂൾ മുറ്റത്ത് വിരിഞ്ഞ വെള്ളമ‍ുക്ക‍ുറ്റി
19051 mukkutti2.jpg

ദിനാചരണങ്ങൾ

പ‌ുറത്തേക്കുള്ള കണ്ണികൾ

വഴികാട്ടി

Loading map...

Contact Details

DHOHSS Pookkarathara
Kololamba.P.O
679576

19051 phone.png

Ph: 0494-2689730

Page developed & designed

SULAIMAN.E, SITC
DHOHSS Pookkarathara