ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ലബ്ബ്

കുട്ടികളുടെ ശാസ്തരീയപരമായ കഴിവുകളെ പരിപോഷിപ്പിക്കുന്ന വിധത്തിലുള്ള പ്രവർത്തനങ്ങളാണ് സയൻസ് ക്ലബ് നടത്തി വരുന്നത്. ശാസ്ത്രം അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ കുട്ടികളെ അന്ധവിശ്വാസങ്ങളുടെ അന്ധകാരത്തിൽ നിന്നും പുറത്തുകൊണ്ടുവരത്തക്ക പ്രവർത്തനങ്ങളാണ് ക്ലബ് നടത്തുന്നത്.സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നിരവധി ദിനാചരണങ്ങൾ സംഘടിപ്പിക്കാറുണ്ട്. ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ ക്ലാസും , റാലിയും സംഘടിപ്പിക്കാറുണ്ട്.ചാന്ദ്ര ദിനത്തോടനുബന്ധിച്ച് സാങ്കൽപ്പിക ബഹിരാകാശ യാത്രാ വിവരണ നാടകവും, ക്വിസ് മൽസരവും നടത്തിയിട്ടുണ്ട്.

സ്കൂൾ ശാസ്ത്രമേള എല്ലാ വർഷവും നടത്താറുണ്ട്.അതിൽ നിന്നും പ്രതിഭകളായ കുട്ടികളെ തെരഞ്ഞെടുത്ത് ഉപജില്ലാ ശാസ്ത്രമേളകളിൽ പങ്കെടുക്കാൻ അവരെ പ്രാപ്തരാക്കുന്നു. ഉപജില്ലാ, ജില്ലാ ശാസ്ത്രമേളകളിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കിയ നിരവധി കുട്ടികൾ ഇവിടെ ഉണ്ടായിട്ടുണ്ട്.സെമിനാർ, ടാലന്റ്സെർച്ച് എക്സാം എന്നിവയിലും ജില്ലാതലത്തിലേക്ക് യോഗ്യത നേടിയവരുണ്ട്. സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ NMMS, NTS, Inculcate പരീക്ഷകൾക്ക് പരിശീലന ക്ലാസ് നടത്തുകയും ഇവർക്ക് വേണ്ട പരിശീലന മെറ്റീരിയലുകൾ നൽകുകയും ചെയ്യുന്നു.Inculcate പരീക്ഷയിൽ യുവ ശാസ്ത്രജ്ഞനായി ഈ വിദ്യാലയത്തിൽ പഠിച്ചിരുന്ന അനിരുദ്ധ് എന്ന വിദ്യാർത്ഥി തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് കുസാറ്റിൽ വെച്ച് നടന്ന ശാസ്ത്രജ്ഞന്മാരുടെ ക്യാമ്പിൽ പങ്കെടുക്കാൻ ഈ വിദ്യാർത്ഥിക്ക് സാധിക്കുകയും ചെയ്തു.