ഉച്ചഭക്ഷണ പദ്ധതി
മിഡ് ഡേ മീൽ സ്കീം, രാജ്യവ്യാപകമായി സ്കൂൾ പ്രായത്തിലുള്ള കുട്ടികളുടെ പോഷകാഹ നിലവാരം മെച്ചപ്പെടുത്തുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള ഇന്ത്യയിലെ ഒരു സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയാണിത്. കുട്ടികൾക്ക് പ്രവൃത്തി ദിവസങ്ങളിൽ സൗജന്യ ഉച്ചഭക്ഷണം ഈ പ്രോഗ്രാം നൽകുന്നു . കുട്ടികളുടെ ശാരീരിക മാനസിക വളർച്ചയ്ക്കും വികാസത്തിനും രോഗപ്രതിരോധ ശേഷിവർദ്ധിപ്പിക്കുന്നതിനും ആവശ്യമായ പോഷകഗുണങ്ങൾ അടങ്ങിയഭക്ഷണങ്ങൾ ഉൾപ്പെടുത്തി മെനു തയ്യാറാക്കുകയും സ്കൂൾ തുറക്കുന്ന അന്ന് മുതൽക്ക് തന്നെ വിതരണം തുടങ്ങുവാനും സാധിച്ചു. എല്ലാ മാസവും നൂൺ ഫീഡിങ് കമ്മറ്റികൾ കൂടുകയും പദ്ധതിയുടെ നടത്തിപ്പ് വിലയിരുത്തുകയും ചെയ്യുന്നു.