ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


വിദ്യാലയ പ്രവർത്തനങ്ങൾ


2022 23 പ്രവർത്തനങ്ങൾ

അക്കാദമികം

. വിജയഭേരി
. ഗൃഹ സമ്പർക്ക പരിപാടികൾ
. രക്ഷിതാവിനൊരു ഡയറി
. പത്താം ക്ലാസിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ മാത്രമുള്ള പ്രത്യേക പി.ടി.എ
. എല്ലാ മാസവും Exam week
. ബൂസ്റ്റർ ക്ലാസുകൾ
. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമുള്ള മോട്ടിവേഷൻ ക്ലാസ്സുകൾ
. SSLC Pre-model Examination
. Talent search Examination

കരുതലിന്റെ മാതൃകയായി DHOHSS...

കരുതലിന്റെ അധ്യാപന മാതൃകയായി പൂക്കരത്തറ ദാറ‌ുൽ ഹിദായ ഓർഫനേജ് ഹയർ സെക്കന്ററി സ്കൂൾ..
സ്കൂളിലെ അധ്യാപകരുടെ നേതൃത്വത്തിലാണ് 'ഞങ്ങൾ നിങ്ങളുടെ കൂടെയുണ്ട്'എന്ന മുദ്രാവാക്യവുമായി കുട്ടികളുടെ വീടുകളിലെത്തി സാന്ത്വനം പകർന്നത്.ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ പ്രയാസമനുഭവിക്കുന്ന നാനൂറ് കുടുംബങ്ങൾക്ക് ആശ്വാസ വാക്കുകൾക്കൊപ്പം പലവ്യഞ്ജന കിററുകളും നൽകി.ഇതോടൊപ്പം സാനിറ്റൈസർ, മാസ്ക്, സോപ്പ് എന്നിവയും അടുക്കളത്തോട്ട നിർമ്മാണത്തിനാവശ്യമായ വിത്തുകളും തൈകളും നൽകി.

ലോക്ക് ഡൗൺ കാലത്തെ വിദ്യാർത്ഥികളുടെ പ്രവർത്തനങ്ങൾ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

സ്‍ക‍ൂൾ പ്രവേശനോത്‍സവം

കോവിഡ് സാഹചര്യത്തെത്ത‍ുടർന്ന് അടച്ചിരുന്ന വിദ്യാലയം 2022 നവമ്പർ 1 ന് വീണ്ട‍ും ത‍ുറന്ന‍ു.

ദിനാചരണങ്ങൾ

സേവ ചാരിറ്റി പ്രവർത്തനം

വിദ്യാലയത്തിൽ പഠിക്കുന്ന നിർധനരായ വിദ്യാർത്ഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും ക്ഷേമത്തിനായി 'സേവ' എന്ന പേരിൽ ഒരു ചാരിറ്റി വിങ് രൂപീകരീക്കുകയും അത് മലപ്പുറം രജിസ്റ്റാർ ഓഫീസിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ച് പോരുകയും ചെയ്യുന്നുണ്ട്.നിർധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണം വിതരണം ചെയ്യുക, വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആവശ്യമെങ്കിൽ ചികിത്സാ സഹായം നൽകുക എന്നിവയാണ് ലക്ഷ്യങ്ങൾ.

കരിയർ ഗൈഡൻസ് & മോട്ടിവേഷൻ ക്ലാസുകൾ

  • അധ്യയന വർഷാരംഭത്തില് SSLC വിദ്യാർത്ഥികൾക്ക് പ്രത്യേക മോട്ടിവേഷൻ ക്ലാസ്സുകൾ
  • രക്ഷിതാക്കൾക്കായി ബോധവത്ക്കരണ ക്ലാസ്സ്
  • ഡി.എച്ച്.ഒ.എച്ച്.എസ്.എസ് പൂക്കരത്തറയിലെ വിദ്യാർത്ഥികൾക്ക് ഉണർവ്വേകി മുൻ ഡിജിപി ഋഷിരാജ് സിംഗ്

ഡി.എച്ച്.ഒ.എച്ച്.എസ്.എസ് പൂക്കരത്തറയിലെ വിദ്യാർത്ഥികൾക്കായി ,12-03-2020 ന് സ്കൂൾ സ്കൗട്സ് & ഗൈഡ്സ് യൂണിറ്റ് 'ബി സ്മാർട്ട്'എന്ന പരിപാടിയിൽ മുൻ ഡിജിപി ഋഷിരാജ് സിംഗും, ബി.ഹരി കുമാറും(നശാ മുക്ത് ഭാരത് അഭിയാൻ മലപ്പുറം ജില്ലാ കോർഡിനേറ്റർ)കുട്ടികളുമായി സംവദിച്ചു. പരീക്ഷയെ അഭിമുഖീകരിക്കാനും, ഉന്നത വിജയം നേടാനും വ്യത്യസ്ത ആശയം പങ്കിട്ടു.ഹെഡ്മാസ്റ്റർ വി.ഹമീദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പി ടി എ പ്രസിഡന്റ് അബ്ദുൾ ഖാദർ അധ്യക്ഷത വഹിച്ചു.

അലുംനി അസോസിയേഷൻ

  • 1995 ൽ ആരംഭിച്ച ദാറുൽ ഹിദായ ഓർഫനേജ് ഹയർ സെക്കന്ററി സ്കൂളിൽ നിന്നും പ്രഥമ ബാച്ച് പുറത്തിറങ്ങിയത് 1998 ലാണ്. തുടർന്ന് ഓരോ വർഷങ്ങളിലും ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്നത്.പ്രസ്തുത വിദ്യാർത്ഥികൾ ഇന്ന് കേരളത്തിനകത്തും പുറത്തും പ്രവർത്തിക്കുന്നുണ്ട്. ഇവരുടെ നിസ്സീമമായ സഹകരണം സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടാണ്.പ്രസ്തുത വിദ്യാർത്ഥികളുടെ കൂട്ടായ്മയായ 'ദളം' നാടിനും സ്കൂളിനും ഉപകാരപ്രദമായ പ്രവർത്തനങ്ങളിലൂടെ വിദ്യാലയത്തിന്റെ യശസ്സ് വാനോളം ഉയർത്തി.രണ്ട് ലക്ഷം വിരലടയാളങ്ങൾ കൊണ്ട് ക്യാൻവാസിൽ വർണ്ണ 'ജാലിക' വിസ്മയം തീർത്ത് URF ഏഷ്യൻ റെക്കോർഡ് വരെ കരസ്ഥമാക്കാൻ ഈ വിദ്യാലയത്തിന് സാധ്യമായതും ഇവരുടെ പ്രവർത്തനം കൊണ്ടാണ്.
  • പ്ലാസ്റ്റിക്കിനെതിരെ പൊരുതാൻ 'ദളം'

പ്ലാസ്റ്റിക്കിനെതിരെ പോരാട്ടവുമായി ദാറുൽ ഹിദായ ഓർഫനേജ് ഹയർ സെക്കന്ററി സ്കൂൾ അലുംനി അസോസിയേഷൻ 'ദളം'രംഗത്ത്. പ്ലാസ്റ്റിക് കുപ്പികളും മറ്റും ശേഖരിച്ച് സ്കൂളിന് മുൻവശത്ത് കൂറ്റൻ ശില്പം നിർമ്മിച്ചാണ് ഇവർ മാതൃകയായത്. സ്കൂളിന് സമീപത്തെ വീടുകളിലും പെതു സ്ഥലങ്ങളിലും ബോധവത്കരണവുമായെത്തി ഇവിടങ്ങളിൽ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് വസ്തുക്കൾ കൊണ്ടാണ് 13 അടി ഉയരത്തിലുള്ള ശില്പവും മതിലും നിർമ്മിച്ചത്.സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ചിത്രകാരനുമായ അരുൺ അരവിന്ദാണ് ശില്പി.ശില്പത്തിന്റെ അനാശ്ചാദനം സ്കൂളിൽ നടന്ന ചടങ്ങിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നിർവ്വഹിച്ചു.

  • ദളം യു എ ഇ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി. എച്ച്. ഒ. എച്ച്. എസ്സ്. എസ്സ്. പൂക്കരത്തറ വിദ്യാർത്ഥികൾക്കുള്ള ആദ്യഘട്ട ജേഴ്സി വിതരണം നടന്നു.