ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

2018മ‍ുതൽ വിദ്യാലയത്തിൽ സ്‍കൗട്ട്സ് & ഗൈഡ്‍സ് യ‍ൂണിറ്റ‍ുകൾ പ്രവർത്തിച്ച‍ു വര‍ുന്ന‍ു. ഇതിനോടകം നിരവധി ക‍ുട്ടികൾ രാജ്യപ‍ുരസ്കാർ അവാർഡ് കരസ്ഥമാക്കി.
സ്കൗട്ട് മാസ്റ്റർ : അബ്‍ദ‍ുൽ മ‍ുനീർ. എ. പി
ഗൈഡ് ക്യാപ്റ്റൻ: ഷമീറ. പി.വി

പ്രധാന പ്രവർത്തനങ്ങൾ

. പ്രളയകാല ഘട്ടത്തിലെ വ്യത്യസ്തങ്ങളായ സന്നദ്ധ പ്രവർത്തനങ്ങൾ
. ജീവജലത്തിനൊരു മൺപാത്രം പദ്ധതി
. അടുക്കളത്തോട്ടം
. മാസ്ക് നിർമ്മാണം
. തുണിസഞ്ചി നിർമ്മാണം
. വ്യത്യസ്തങ്ങളായ "വെബിനാറ‍ുകൾ"
. വിദ്യാകിരണം പദ്ധതി
. സാനിറ്റൈസർ വിതരണം
. ദ്വിതീയ സോപാൻ , തൃതീയ സോപാൻ , രാജ്യപുരസ്‍കാർ ക്യാമ്പുകൾ
. പരിചിന്തന ദിനാചരണം
. വെർച്വൽ ക്യാമ്പ്ഫയർ

  • ഡി.എച്ച്.ഒ.എച്ച്.എസ്.എസ് പൂക്കരത്തറയിലെ വിദ്യാർത്ഥികൾക്ക് ഉണർവ്വേകി മുൻ ഡിജിപി ഋഷിരാജ് സിംഗ്

ഡി.എച്ച്.ഒ.എച്ച്.എസ്.എസ് പൂക്കരത്തറയിലെ വിദ്യാർത്ഥികൾക്കായി ,12-03-2020 ന് സ്കൂൾ സ്കൗട്സ് & ഗൈഡ്സ് യൂണിറ്റ് 'ബി സ്മാർട്ട്'എന്ന പരിപാടിയിൽ മുൻ ഡിജിപി ഋഷിരാജ് സിംഗും, ബി.ഹരി കുമാറും(നശാ മുക്ത് ഭാരത് അഭിയാൻ മലപ്പുറം ജില്ലാ കോർഡിനേറ്റർ)കുട്ടികളുമായി സംവദിച്ചു. പരീക്ഷയെ അഭിമുഖീകരിക്കാനും, ഉന്നത വിജയം നേടാനും വ്യത്യസ്ത ആശയം പങ്കിട്ടു.ഹെഡ്മാസ്റ്റർ വി.ഹമീദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പി ടി എ പ്രസിഡന്റ് അബ്ദുൾ ഖാദർ അധ്യക്ഷത വഹിച്ചു.

  • WORLD THINKING DAY

ലോക പരിചിന്തിന ദിനത്തോടനുബന്ധിച്ച് സൈക്കിൾ റാലിയും ബോധവത്ക്കരണവും സംഘടിപ്പിച്ചു.