ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

ന്തർദ്ദേശീയ റെഡ് ക്രോസ്സ് സൊസൈറ്റിയുടെ ഉദാത്തമായ ളക്ഷ്യങ്ങൾ സാക്ഷാത്ക്കരിക്കുന്നതിനും യുവ തലമുറയെ സേവന സന്നദ്ധത, സ്വഭാീവ രൂപീകരണം , ദയ, ആതുര ശുശ്രൂഷ എന്നീ ഗുണ മേന്മകൾ വളർത്തിയെടുക്കുന്നതിനു വേണ്ടി രൂപൽക്കരിച്ച സംഘടനയാണ് ജൂനിയർ റെഡ് ക്രോസ്സ്. ഇത് തികച്ചും മതേതരത്തിലൂന്നി പ്രവർത്തിക്കുന്ന സംഘടനയാണ്. മാതൃ സംഘടനയെപ്പോലെ ലോകത്തെല്ലായിടത്തും ജൂനിയർ റെഡ് ക്രോസ്സിന് ശാഖകളുണ്ട്. ജൂനിയർ റെഡ് ക്രോസ്സ് പ്രധാന ണൂന്ന് ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.ആരോഗ്യം അഭിവൃദ്ധിപ്പെടുത്തുക, സേവന സന്നദ്ധതയുള്ള യുവ തലമുറയെ വാർത്തെടുക്കുക, അന്താരാഷ്ട്ര സൗഹൃദം സമ്പുഷ്ടമാക്കുക എന്നിവയാണവ.സേവനം എന്നത് JRC യുടെ മോട്ടോയാണ്.

പ്രധാന പ്രവർത്തനങ്ങൾ

  • ഒരു ക്ലാസ്സിന് ഒരു മരം പദ്ധതി:
 ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധച്ച് മുൻ വർങ്ങളിൽ എട്ടാം ക്ലാസ്സിലെ ഓരോ ഡിവിഷനും ഓരോ വൃക്ഷത്തൈ നൽകുകയും അവ സ്കൂൾ വളപ്പിൽ നടുകയും ചെയ്യൽ.
  • ബോധവത്ക്കരണം:
 ലോക കൈകഴുകൽ ദിനത്തോടനുബന്ധിച്ച് എങ്ങിനെ വൃത്തിയായി കൈകഴുകാം എന്ന് കേഡറ്റുകളെ ബോധവത്ക്കരിച്ചു.പകർച്ചവ്യാധികൾ പടർന്ന് പിടിക്കുന്ന സാഹചര്യത്തെ മുൻ നിർത്തി കുട്ടികൾ ഡെങ്കിപ്പനി ബോധവത്ക്കരണത്തിനായി സ്കൂളിനു സമീപത്തെ 160 വീടുകൾ സന്ദർഷിക്കുകയും ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തു.
  • ക്ലീനിംഗ്:
 എന്റെ വസ്രം പോലെയാണ് എന്റെ പരിസരവും എന്ന് ചിന്തിക്കുന്നവരാണ് കേഡറ്റുകൾ. അതിനാൽ ഗാന്ധി ജയന്തി ദിനങ്ങളിൽ സ്കൂൾ പരിസരവും, സമീപ പ്രദേശങ്ങളും വൃത്തിയാക്കുന്നതിൽ സഹകരിക്കുന്നു.
  • രക്ത ഗ്രൂപ്പ് നിർണ്ണയ ക്യാമ്പ് :
 രക്തദാന ദിനത്തോടനുബന്ധിച്ച് എടപ്പാൾ ഹോസ്പിറ്റൽസ്(പ്രൈ)ലിമിറ്റഡുമായി ചേർന്ന വിദ്യാർത്ഥികളുടെ രക്തഗ്രൂപ്പ് നിർണ്ണയ പരിശോധന ക്യാമ്പ് നടത്തി.
  • നിർമ്മാണ പ്രവർത്തനങ്ങൾ:
 സ്കൂളിലേക്ക് വേണ്ട ചോക്ക്, പേപ്പർ പേന നിർമ്മാണം, തുണി സഞ്ചി നിർമ്മാണം, സോപ്പ് നിർമ്മാണം തുടങ്ങിയ വിവിധ പദ്ധതികൾ ജെ. ആർ. സി കേഡറ്റുകൾ ഏറ്റെടുത്തു നടത്തുന്നു.
  • പ്ലാസ്റ്റിക് നിരോധനം:
 2017 ജനുവരി എടപ്പാള് സബ്ജില്ലയിലെ വുഴുവൻ കേഡറ്റുകളേയും ഉൾപ്പെടുത്തി ഒരു ഏകദിന ക്യാമ്പ് നടത്തി. മണ്ണിന്റെയും, പ്രകൃതിയുടെയും സംതുലനാവസ്ഥ തകിടം മറിക്കുന്ന പ്ലാസ്റ്റിക് എന്ന ഭീകരനെ എങ്ങിനെ ഉപയോഗപ്രദമാക്കാം എന്ന ചിന്തയിൽ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളുമായി ചേർന്ന് ഉപയോഗ ശൂന്.മായ പ്ലാസ്റ്റിക് ബോട്ടിലുകൾ, പേനകൽ തുടങ്ങിയവ ശേഖരിച്ച് 'ആർട്ട് ഇൻസ്റ്റലേഷൻ'എന്ന മഹാ സംരംഭം ഏറ്റെടുത്തു. പഴയ പ്ലാസ്റ്റിക് കൊണ്ട് ഒരു മതിലും നിർമ്മിച്ചു.
  • യുദ്ധവിരുദ്ധ റാലി: