2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
അസംപ്ഷൻ എച്ച് എസ് ബത്തേരി
വിലാസം
സുൽത്താൻ ബത്തേരി

സുൽത്താൻ ബത്തേരി പി.ഒ.
,
673592
,
വയനാട് ജില്ല
സ്ഥാപിതം1982
വിവരങ്ങൾ
ഫോൺ04936 221560
ഇമെയിൽassumption.sby@gmail.com
കോഡുകൾ
സ്കൂൾ കോഡ്15051 (സമേതം)
യുഡൈസ് കോഡ്32030200812
വിക്കിഡാറ്റQ64522059
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്സുൽത്താൻ ബത്തേരി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,സുൽത്താൻ ബത്തേരി
വാർഡ്23
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ395
പെൺകുട്ടികൾ514
ആകെ വിദ്യാർത്ഥികൾ909
അദ്ധ്യാപകർ30
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിനു തോമസ്
പി.ടി.എ. പ്രസിഡണ്ട്ബിജു ഇടയനാൽ
എം.പി.ടി.എ. പ്രസിഡണ്ട്ശാലിനി.
അവസാനം തിരുത്തിയത്
22-04-2024Assumption
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




വയനാട് ജില്ലയിലെ ,സുൽത്താൻബത്തേരി ഉപജില്ലയിലെ സുൽത്താൻ ബത്തേരി പട്ടണത്തിന്റെ ഹ‍ൃദയഭാഗത്ത് സ്ഥിതിചെയ്യ‍ുന്ന ഒര‍ു എയ്ഡഡ് വിദ്യാലയമാണ് അസംപ്ഷൻ ഹൈസ്കൂൾ. സുൽത്താൻബത്തേരി മുനിസിപ്പാലിറ്റിയുടെ ഇര‍ുപത്തിമ‍ൂന്നാം വാർഡിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യ‍ുന്നു.

ചരിത്രം

ലഘു ചരിത്രം

‌ ചരിത്രമ‍ുറങ്ങ‍ുന്ന ബത്തേരിയുടെ ഉയർത്തെഴ‍ുന്നേൽപ്പിന് ഉണർത്തുപാട്ടായി 1982 ജ‍ൂൺ മാസത്തിൽ അസംപ്ഷൻ ഹൈസ്കൂൾ സ്ഥാപിതമായി. ബഹുമാനപ്പെട്ട ജോസഫ് വെട്ടിക്കുഴിച്ചാലിലച്ചന്റെ ദീർഘദൃഷ്‍ടിയും,പ്രഗത്ഭമായ നേതൃത്വവ‍ുമാണ് ഈ വിദ്യാലയത്തിന്റെ അടിത്തറ. പെൺക‍ുട്ടികൾക്ക് മാത്രമായി തുടങ്ങിയ ഈ വിദ്യാലയത്തിൽ നാട്ടുകാരുടെ ആഗ്രഹം കൂടി പരിഗണിച്ച് 2000 ജൂൺ മുതൽ ആൺക‍ുട്ടികൾക്ക‍ുക‍ൂടി പഠിക്കുവാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി. ഇപ്പോൾ മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ മേൽനോട്ടത്തിലാണ് അസംപ്ഷൻ ഹൈസ്‍ക‍ൂൾ പ്രവർത്തിക്കുന്നത്. ന്യൂനപക്ഷാവകാശങ്ങൾ സംരക്ഷച്ചും, മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് ഊന്നൽ നൽകിയും ജാതി മതഭേതമന്യെ എല്ലാവരെയും സ്വാഗതം ചെയ്‍തും വയനാടിന്റെ സാംസ്കാരിക സമ‍ുന്നതിക്കായി ഈ സ്ഥാപനം നിലകൊള്ള‍ുന്ന‍ു....... കൂടുതൽ

ഭൗതികസൗകര്യങ്ങൾ

പഠനനിലവാരത്തിലും പാഠ്യേതരപ്രവർത്തനങ്ങളിലും അസംപ്ഷൻ ഹൈസ്‍ക‍ൂൾ വയനാട് വിദ്യാഭ്യാസ ജില്ലയിൽ മുൻനിരയിൽ നിൽക്കുന്നു.ആദ്യവർഷം 97 %വിജയം നേടിയ ഈ സ്കൂൾ പിന്നീടുള്ള വർഷങ്ങളിലും ഉയർന്ന വിജയശതമാനം നിലനിർത്തുന്നു.18 ക്ലാസ്‍മ‍ുറികൾ ,സയൻസ്‍ ലാബ് ,കമ്പ്യൂട്ടർ ലാബ് ,അടൽ തിങ്കറിങ് ലാബ് ,ലൈബ്രറി ഗണിതശാസ്ത്ര ലൈബ്രറി,എന്നിവ ക‍ൂടാതെ എല്ലാ ക്ലാസ് മുറികളിലും പ്രോജക്ടർ,ലാപ്ടോപ്പ് ,സ്പീക്കർ തുടങ്ങിയവ സജ്ജമാക്കിയിരിക്കുന്നു.കുട്ടികൾക്ക് കളിക്കുന്നതിനും അവരുടെ ശാരിരിക വികസനത്തിനും ഉതക‍ുന്ന വിശാലമായ കളിസ്ഥലം, എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം,ആവശ്യത്തിന് ക‍ുടിവെള്ളത്തിനുള്ള സ‌ൗകര്യം എന്നിവ ലഭ്യമാണ്........കൂടുതൽ അറിയാൻ.

പാഠ്യേതര പ്രവർത്തനങ്ങൾ

1982 ജൂൺ മാസത്തിൽ സ്ഥാപിതമായ അസംപ്ഷൻ ഹൈസ്കൂൾ മാതൃകാപരവ‍ും മികവുറ്റതുമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നത് .വിദ്യാർത്ഥികളുടെ സർവതോന്മുഖമായ വളർച്ചക്ക‍ുതക‍ുന്ന പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നു. കൊവിഡ്  മഹാമാരി നമ്മുടെ ഇടയിൽനിന്ന് ഒഴിഞ്ഞുപോയതോടെ വിവിധങ്ങളായട്ടുള്ള പ്രവർത്തനങ്ങൾ ആലോചിച്ച് നടപ്പിലാക്കികൊണ്ടിരിക്കുകയാണ് .സ്കൂളിലെ പാഠ്യപാഠ്യേതര മേഖലകളിലെ പ്രത്യേകമായ പ്രവർത്തനങ്ങളിലേക്ക് ഒരെത്തിനോട്ടം........ കൂടുതൽ വായിക്കുക

സാരഥ്യം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1 പേര് കാലഘട്ടം ഫോട്ടോ
2 സി.ബോസ്കോ.എസ്.എ.ബി.എസ് 1982
 
3 ശ്രീമതി.കെ.സി.റോസക്കുട്ടി 1990
 
4 ശ്രീ.കെ.ഇ.ജോസഫ് 1993
 
5 ശ്രീ.എൻ.ജെ.ആന്റണി 1996
 
6 ശ്രീ.കെ.എം.ജോസ് 1997
 
7 സി.മരിയറ്റ.സി.എം.സി 1998
 
8 ശ്രീ.എം.വി.മാത്യു 2000
 
9 ശ്രീ.ബേബി അത്തിക്കൽ 2005
 
10 ശ്രീ.ജോസ് പുന്നക്കുഴി 2006
 
11 ശ്രീ.എം.എം.ടോമി 2007
 
12 ശ്രീമതി.ആലീസ് ജോസഫ് 2008
 
13 ശ്രീമതി.ആനി ജോസഫ് 2009
 
14 ശ്രീ.പീറ്റർ കുരുവിള 2014
 
15 ശ്രീമതി.ത്രേസ്യാമ്മ ജോർജ് 2015
 
16 ശ്രീ  എൻ യു ടോമി 2020
 
17 ശ്രീ.ടോംസ് ജോൺ 2023
 
18 ശ്രീ.ബിനു തോമസ്. തുടരുന്നു
 

അധ്യാപകർ

ഓഫീസ് ജീവനക്കാർ

 
എ പ്ലസ് വിദ്യാർഥികളെ ആദരിക്കുന്ന‍ു- "വിജയോത്സവം"

എസ്എസ്എൽസി പരീക്ഷയിൽ അസംപ്ഷൻ ഹൈസ്കൂളിന് മികവാർന്ന വിജയം

ഈ വർഷവു‍ം എസ് .എസ് .എൽ .സി .പരീക്ഷയിൽ അസംപ്ഷൻ ഹൈസ്‍ക‍ൂൾ മികവാർന്ന വിജയം നേടി.പരീക്ഷയിൽ പങ്കെടുത്ത 289 വിദ്യാർഥികളിൽ മുഴുവൻ വിദ്യാർത്ഥികളും വിജയിക്കുകയും, 71 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടുകയ‍ും ചെയ്തു. 20 പേർക്ക് 9 വിഷയങ്ങൾക്ക് എ പ്ലസ് ലഭിച്ചു.......ക‍ൂട‍ുതൽ വായിക്കാം.

  • മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾ
ക്രമ നമ്പർ വിദ്യാർത്ഥിയ‍ുടെ പേര് ഫോട്ടോ
1 ആദികേശ്.വി.ആർ
 
2 അഭിനന്ദ് പ്രമോദ്
 
3 അഭിഷേക് പി എം
 
4 അഭിഷേക് സ്കറിയ തോമസ്
 
5 അബിയ രാജേഷ്
 
6 ആദർശ് ബാബു
 
7 ആദിത്യൻ വി ആർ
 
8 അഹാന അനിൽ
 
9 അലൻ ജൂഡ് ചാക്കോ
 
10 അജേഷ് പി എസ്
 
11 അജുവ ഫൈസൽ
 
12 അലീന ഫാത്തിമ
 
13 അമ്രാസ് മുഹമ്മദ്
 
14 അമീഷ് മൻസൂർ
 
15 അമൃത സിബി
 
16 അനഘ റോസ് റോയ്
 
17 അനാമിക കെ ജി
 
18 അഞ്ജലിനാ മെറിൻ ജോർജ്
 
19 അനില ബാബു
 
20 ആൽഫിൻതോമസ്
 
21 ഹരിഗോവിന്ദ് ടി എസ്
 
22 ആൻ മരിയ
 
23 അന്ന മരിയ ബിജോ
 
24 ആൻസ് മരിയ
 
25 അനുഷ്ക രാജേഷ്
 
26 അശ്വിൻ അനൂപ്
 
27 അവന്തിക കെ
 
28 അയോണ എൽദോ
 
29 ആയിഷ ഹന ടി
 
30 ബിൻസിയാ നൗറിൻ
 
31   ചില്സിയ ഷെരീഫ്
 
32 ദത്തത്രയൻ  എൻ
 
33 ഡല്ല ബെന്നി
 
34 ദേവനന്ദ വാസുദേവൻ
 
35 ദിയ എലിസബത്ത്
 
36 ജോമോൻഎൽദോസ് സജി
 
37 എമിൽ ജെയ്സ്
 
38 ഫെബിന കാദറിൻ
 
39 ഹംന്ന ഫാത്തിമ
 
40 ഹന്ന ഫാത്തിമ
 
41 റിതു റേച്ചൽ
 
42 റിയ ഫാത്തിമ
 
43 സാലിമ എസ്
 
44 സന മെഹറിൻ ടിവി
 
45 സാൻറ്റ റോസ് തോമസ്
 
46 സാറ സജി
 
47 ഷിഫാ നസ്റിൻ
 
48 ഷിഫാ ഷെറിൻ
 
49 ഷിംലാ ഷെറിൻ
 
50 സീയോ സാറ ബാബു
 
51 തമീം ഇഖ്ബാൽ
 
52 ശ്രേയ സാബു
 
53 ഹിബ ഫർസാന
 
54 ഹിശാം മുഹമ്മദ്
 
55 ഋഷികേശ് വി എസ്
 
56 ഐറിൻ പി ആർ
 
57 ജിൻഷാ ജെ ജോയൽ
 
58 ഡോൺ ഷാജി
 
59 ജ്വലിൻ മരിയ ഷാജി
 
60 കിഷൻ എസ് എസ്
 
61 കൗഷിക് ബാബു
 
62 ലക്ഷ്മിശ്രീ ദിലീപ്
 
63 മിന്ന മരിയ ജോസഫ്
 
64 മിതിൽ മാത്യു 
 
65 നിധി വർഗീസ്
 
66 നഷിത കെ
 
67 പൂജ സജീവ്
 
68 പ്രവീൺ പി പി
 
69 റഹ്മത്ത് കെ എ
 
70 റാണാ യാസ്മിൻ
 
71 റിസാന ഷെറിൻ
 
 
വിദ്യാർഥികളെ സ്വീകരിക്ക‍ുന്ന‍ു..

പ്രവേശനോത്സവം

സംസ്ഥാന സ്കൂൾ പ്രവേശനോത്സവത്തോടനുബന്ധിച്ച് അസംപ്ഷൻ ഹൈസ്കൂളിലും പ്രവേശനോത്സവം സംഘടിപ്പിച്ചു. എട്ടാം ക്ലാസിലേക്ക് പ്രവേശനം നേടിയ വിദ്യാർഥികളെ ചെണ്ടമേളത്തോടെയാണ് സ്വീകരിച്ചത് .അധ്യാപകരും പി.ടി.എ യും പരിപാടികൾക്ക് നേതൃത്വം നൽകി. അധ്യാപകരും പി.ടി.എ.യും മുതിർന്ന വിദ്യാർത്ഥികളും ചേർന്ന് സ്കൂളും പരിസരവ‍ും അലങ്കരിച്ച് മനോഹരമാക്കിയിരുന്നു .പ്രവേശനം നേടിയ വിദ്യാർഥികൾക്ക് പൂക്കൾ നൽകിയാണ് സ്വീകരിച്ചത്. പുതിയ കൂട്ടുകാർക്കായി വിദ്യാർത്ഥികൾ പ്രവേശന ഗാനമാലപിച്ചു .9 ലേയും 10 ലേയും വിദ്യാർത്ഥികൾ രണ്ടുനിരകളായി നിന്ന് പുതിയ വിദ്യാർത്ഥികൾക്ക് ആശംസകളർപ്പിച്ചു.....ക‍ൂട‍ുതൽ വിവരങ്ങൾ

ഉച്ചഭക്ഷണം..

കുട്ടികളുടെ മാനസികമായ ഉല്ലാസത്തിനും,പഠനനിലവാരത്തിനും പ്രാധാന്യം നൽകുന്നതോടൊപ്പം തന്നെ കുട്ടികളുടെ ആരോഗ്യ കാര്യങ്ങളിലും വളരെ ശ്രദ്ധ ചെലുത്തുന്നു ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സും ഉണ്ടാവൂ .ആയതിനാൽ സമ്പുഷ്ടമായ പോഷക ഭക്ഷണം പ്രധാനം ചെയ്യുന്നതിന് അധ്യാപകരും പി ടി എ യും വളരെയേറെ ശ്രദ്ധ നൽകുന്നു. ഭക്ഷണവിതരണത്തിലെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് രക്ഷിതാക്കളും മാതാപിതാക്കളും പ്രത്യേകം ശ്രദ്ധിക്കുന്നു........കൂടുതൽ.

സ്കൂൾ പി.ടി.എ

സ്കൂളിന്റെ അക്കാദമികവും അക്കാദമികേതരവുമായ വിജയത്തിൽ സ്കൂൾ പിടിഎ വഹിക്കുന്ന പങ്ക് നിസ്തുലമാണ്. സ്കൂൾ നാളിതുവരെ നേടിയ പാഠ്യപാഠ്യേതര രംഗത്തെ മികവുകൾ നിലനിർത്തുന്നതിന് കഴിവുറ്റ ഒരു പി.ടി.എ കമ്മിറ്റിയാണ് ഈവർഷം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്...........കൂടുതൽ

ദിനാചരണങ്ങൾ

പരിസ്ഥിതി ദിനാചരണം. ജൂൺ 5

ആഗോളതാപനവും വർദ്ധിച്ച തോതിലുള്ള വായുമലിനീകരണവും സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടുകൂടി  നേച്ചർക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു. പരിസ്ഥിതിദിനാചരണത്തിനായി പ്രത്യേക അസംബ്ലി വിളിച്ചുകൂട്ടി .ദിനാചരണത്തോടനുബന്ധിച്ച്  വിവിധ പരിപാടികൾ സംഘടിപ്പിച്ചു .അസംബ്ലിയിൽവെച്ച് എല്ലാ വിദ്യാർഥികളും പരിസ്ഥിതിദിന പ്രതിജ്ഞയെടുത്തു ......കൂടുതൽ

 
ലഹരി വിപത്തിനെതിരെ റാലി .......

മികവുകൾ

 
പൂർവ വിദ്യാർത്ഥിനി ശ്രീമതി.ബിജിവർഗ്ഗീസ് -ദേശീയ നീന്തൽ പരിശീലക

'പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഒട്ടേറെ മിടുക്കരായ വിദ്യാർത്ഥികൾ പഠിച്ചിറങ്ങിയ വിദ്യാലയമാണ് അസംപ്ഷൻ ഹൈസ്‍ക‍ൂൾ അവർ ഇന്ന്  നാടിന്റെ നാനാ തുറങ്ങളിൽ സേവനമനുഷ്ഠിക്കുന്നു. സ്കൂളിൽനിന്ന് വിട്ടുപോയെങ്കിലും സ്കൂളിനെ അവർ നന്മയോടെ ഓർക്കുന്നു..........കൂടുതൽ

'പൂർവ്വ വിദ്യാർത്ഥി സംഗമം

കായികരംഗത്തെ പ്രതിഭകൾ

കലാരംഗം,

സ്കൂൾ പൈതൃക മ്യൂസിയം.

1982 മെയ് 1 ന് സ്ഥാപിതമായ അസംപ്ഷൻ ഹൈസ്‍ക‍ൂൾ പാഠ്യപാഠ്യേതര മേഖലകളിൽ മികവു പുലർത്തുന്ന ഒരു വിദ്യാലയമാണ്. പ്രസിദ്ധവും പൗരാണികവുമായ ഒട്ടേറെ ശേഷിപ്പുകൾ വയനാടിന്റെ പല ഭാഗത്തായി ചിതറികിടക്കുന്നു. എന്നാൽ ഇവയിൽ പലതും സംരക്ഷിക്കപ്പെടാതെ നശിച്ചു പോയിക്കൊണ്ടിരിക്കുന്നു........കൂടുതൽ വായിക്കാം.


സംസ്ഥാന ഷോട്ട്പുട്ട് മത്സരത്തിൽ സ്വർണ്ണമെഡൽ നേടിയ കാർത്തികിന് സ്വീകരണം

 
കാർത്തിക്കിന് സ്വീകരണം

സംസ്ഥാന സബ്ജൂനിയർ ബോയ്സ് ഷോട്ട്പുട്ട് മത്സരത്തിൽ സ്വർണ്ണ മെഡൽ നേടിയ അസംപ്ഷൻ ഹൈസ്കൂളിലെ കാർത്തിക് എൻ എസ്‍ . ന് സ്വീകരണം നൽകി. ചടങ്ങിൽ സുൽത്താൻ ബത്തേരി മുനിസിപ്പൽ ചെയർമാൻ ശ്രീ.ടി.കെ.രമേഷ് കാർത്തിക്കിനെ ഹാരമണിയിച്ചു. വയനാട് ജില്ലയ്ക്ക് ആദ്യമായാണ് സബ്ജൂനിയർ ബോയ്സ്  ഷോട്ട്പുട്ട് ഇനത്തിൽ സ്വർണ്ണ മെഡൽ ലഭിക്കുന്നത്. മികച്ച വിജയം നേടുന്നതിന് കാർത്തിക്കിനെ പരിശീലിപ്പിച്ച കായികാധ്യാപകൻ ശ്രീ.അർജുൻ തോമസിനെയും ചടങ്ങിൽ ആദരിച്ചു. ദേശീയതലത്തിൽ നടന്ന മത്സരത്തിൽ കാർത്തികിന് ഏഴാം സ്ഥാനം ലഭിച്ചിട്ടുണ്ട്.

അസംപ്ഷൻ ഹൈസ്കൂളിന്റെ മികവ് ,അംഗീകാരങ്ങൾ പത്രങ്ങള‍ിലൂടെ...

സ്കോളർഷിപ്പുകൾ

എസ്.എം.സി

മോട്ടിവേഷൻ ആൻഡ് ട്രെയിനിങ്

എസ്.എസ്.എൽ.സിക്യാമ്പ്

ഓരോ വർഷവും മികച്ച വിജയം നേടുക എന്ന ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് വിവിധങ്ങളായിട്ടുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുകയാണ് സ്കൂളിലെ പി.ടി.എ.യും അധ്യാപകരും. ഈവർഷവും മികച്ച റിസൾട്ട് പ്രതീക്ഷിച്ചുകൊണ്ട് എസ്.എസ്.എൽ.സിക്യാമ്പ് ആരംഭിക്കുവാൻ തീരുമാനിച്ചു............ക്യാമ്പ് കൂടുതൽ വിവരങ്ങൾ

വിദ്യാലയം സന്ദർശിച്ച പ്രമ‍ുഖർ.

1982 ൽ സ്ഥാപിതമായ അസംപ്ഷൻ ഹൈസ്കൂൾ വിവിധ മേഖലകളിൽ വിജയം നേടി മുന്നേറുകയാണ്. ഈ കാലഘട്ടത്തിൽ രാഷ്ട്രീയ,സാമൂഹ്യ,വിദ്യാഭ്യാസ,സാംസ്കാരിക മേഖലകളിൽ പ്രശസ്തരായ കുറെ ആളുകൾ സ്കൂൾ സന്ദർശിച്ചിട്ടുണ്ട്........വിദ്യാലയം സന്ദർശിച്ച പ്രമ‍ുഖ വ്യക്തിത്വങ്ങൾ....

ആഘോഷങ്ങൾ, പരിശീലങ്ങൾ,കൂട‍ുതൽ പ്രവർത്തനങ്ങൾ....

ചിത്രശാല..

സ്കൂൾപ്രവർത്തനങ്ങളുടെ ചിത്രശേഖരം.........

വിദ്യാലയത്തിലെ മറ്റ് കണ്ണികൾ.

യൂടൂബ് ചാനൽ.--ഫേസ് ബ‍ുക്ക് ...--- വെബ്‍സൈറ്റ്..--

വഴികാട്ടി

  • കോഴിക്കോട്-മൈസൂർ ദേശീയ പാത 212 ന് അരികിൽ സുൽത്താൻ ബത്തേരി നഗരത്തിന്റെ ഹൃദയഭാഗത്തായി.കൽപ്പറ്റയിൽ നിന്നും 24 കി.മീ. അകലെ

{{#multimaps:11.66267,76.25236|zoom=18}}