കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2021-22 ലെ സ്കൂൾവിക്കി ജില്ലാതലം 2 പുരസ്കാരം നേടിയ വിദ്യാലയം.
തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ കൊടുങ്ങല്ലൂർ ഉപജില്ലയിലെ കൊടുങ്ങല്ലൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് കുഞ്ഞിക്കുട്ടി തമ്പുരാട്ടി മെമ്മോറിയൽ ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ എന്നറിയപ്പെടുന്ന കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ.[1]
കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ | |
---|---|
വിലാസം | |
കൊടുങ്ങല്ലൂർ കൊടുങ്ങല്ലൂർ , കൊടുങ്ങല്ലൂർ പി.ഒ. , 680664 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1896 |
വിവരങ്ങൾ | |
ഫോൺ | 04802802108 |
ഇമെയിൽ | gghskodungallur@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23013 (സമേതം) |
എച്ച് എസ് എസ് കോഡ് | 08024 |
യുഡൈസ് കോഡ് | 32070601402 |
വിക്കിഡാറ്റ | Q64090568 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | കൊടുങ്ങല്ലൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കൊടുങ്ങല്ലൂർ |
താലൂക്ക് | കൊടുങ്ങല്ലൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി |
വാർഡ് | 04 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
പെൺകുട്ടികൾ | 913 |
ആകെ വിദ്യാർത്ഥികൾ | 913 |
അദ്ധ്യാപകർ | 33 |
ഹയർസെക്കന്ററി | |
പെൺകുട്ടികൾ | 460 |
അദ്ധ്യാപകർ | 28 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷൈനി ജോസ് |
പി.ടി.എ. പ്രസിഡണ്ട് | നവാസ് പടുവിങ്ങൽ |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ |
അവസാനം തിരുത്തിയത് | |
24-12-2023 | Schoolwikihelpdesk |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
പുരാതന ഭാരത ചരിത്രത്തിലെ അതിപ്രധാന തുറമുഖ നഗരമായിരുന്ന മുസരിസ് ആണ് ഇന്നത്തെ കൊടുങ്ങല്ലൂർ[2]. ആ കൊടുങ്ങല്ലൂരിന്റെ ഹൃദയസ്ഥാനത്ത് കൊടുങ്ങല്ലൂരിന്റെ പ്രശസ്തി വാനോളം ഉയർത്തുന്നു ഇന്ന് കുഞ്ഞിക്കുട്ടി തമ്പുരാട്ടി മെമ്മോറിയൽ ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ. പുരാതന ബുദ്ധമത കേന്ദ്രമായ, ചേരരാജവംശത്തിന്റെ തലസ്ഥാന നഗരമായ തിരുവഞ്ചിക്കുളം, ഭാരതത്തിലെ ആദ്യ മുസ്ലിം പള്ളിയായ ചേരമാൻ ജുമാ മസ്ജിദ് [3], സെന്റ് തോമാസ് കപ്പലിറങ്ങി എന്ന് വിശ്വസിക്കുന്ന അഴീക്കോട്, പോർട്ടുഗീസ്, ഡച്ച് ഭരണസിരാകേന്ദ്രമായിരുന്ന കോട്ടപ്പുറം കോട്ട [4]... ഇങ്ങനെ ചരിത്ര പ്രധാനമായ ഒട്ടേറെ വസ്തുതകളുടെ നടുവിൽ അതിലേറെ ചരിത്ര പ്രധാനമുള്ള ഈ സ്കൂൾ തനത് സവിശേഷതകളോടെ തലയുയർത്തി നിൽക്കുന്നത്. കൂടുതൽ വായിക്കുക
സൗകര്യങ്ങൾ
ഹൈസ്കൂൾ വിഭാഗത്തിൽ 569 കുട്ടികളാണ് പഠിക്കുന്നത്. 8-ാം ക്ലാസിൽ 176 ഉം 9, 10 ക്ലാസുകളിൽ യഥാക്രമം 195, 198 കുട്ടികൾ വീതം പഠിക്കുന്നു. 16 ഡിവിഷനുകളാണ് ആകെ ഉള്ളത്. മലയാളം മീഡിയത്തിൽ 72 പേരും ഇംഗ്ലീഷ് മീഡിയത്തിൽ 497 കുട്ടികളുമുണ്ട്. 20 അധ്യാപകർ ഹൈസ്കൂൾ വിഭാഗത്തിൽ ഉണ്ട്. അപ്പർ പ്രൈമറി വിഭാഗത്തിൽ 344 കുട്ടികളാണ് പഠിക്കുന്നത്. 5-ാം ക്ലാസിൽ 92 ഉം 6, 7 ക്ലാസുകളിൽ യഥാക്രമം 117, 135 കുട്ടികൾ വീതം പഠിക്കുന്നു. 12 ഡിവിഷനുകളാണ് ആകെ ഉള്ളത്. മലയാളം മീഡിയത്തിൽ 33 പേരും ഇംഗ്ലീഷ് മീഡിയത്തിൽ 311 കുട്ടികളുമുണ്ട്. 13 അധ്യാപകർ അപ്പർ പ്രൈമറി വിഭാഗത്തിൽ ഉണ്ട്.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വരുന്ന ഏജൻസിയായ കൈറ്റിന്റെ നേതൃത്വത്തിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിന്റെ ഭാഗമായി കേരളത്തിലെ മുഴുവൻ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ് മുറികൾ സജ്ജമാക്കിയപ്പോൾ അതിന്റെ ഭാഗമായി ഈ വിദ്യാലയത്തിലെ മുഴുവൻ ക്ലാസ് മുറികളും അത്യാധുനിക സംവിധാനത്തിലേക്ക് മാറി. ഉപകരണങ്ങൾക്ക് 5 വർഷ വാറന്റിയും ഇൻഷുറൻസ് പരിരക്ഷയും നൽകിക്കൊണ്ടുള്ള ഈ മാറ്റത്തിന്റെ അന്തസത്ത ഉൾക്കൊണ്ടു കൊണ്ട് അദ്ധ്യാപകരും ഹൈടെക്ക് സംവിധാനത്തിന്റെ ഭാഗമായിക്കഴിഞ്ഞു. ഹൈസ്കൂൾ വിഭാഗത്തിൽ ജി-സ്വീറ്റ് ക്ലാസ് മുറികൾ കൂടി എത്തിയപ്പോൾ സുരക്ഷിതമായി ഹൈടെക്ക് സംവിധാനത്തിൽ ക്ലാസെടുക്കാൻ സാധിക്കുന്നു. അതിവേഗ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് എല്ലാ ക്ലാസ് മുറികളിലും ലഭ്യമായതു വഴി കുട്ടികൾക്ക് വളരെ എളുപ്പത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ റിസോഴ്സ് പോർട്ടലായ സമഗ്രയിൽ പ്രവേശിക്കാനും അതിൽ ലഭ്യമായിരിക്കുന്ന ഡിജിറ്റൽ പാഠഭാഗങ്ങൾ കണ്ടെത്താനും അവയുടെ സഹായത്തോടെ വിഷമമേറിയ പാഠഭാഗങ്ങൾ അനായാസം മനസിലാക്കാനും സാധിക്കുന്നു.
കൂടുതൽ വായിക്കുക
തനത് പ്രവർത്തനങ്ങൾ
വാർത്താപ്പെട്ടി - വാർത്താ ചാനൽ
നൂപുരധ്വനി ഡാൻസ് ക്ലബ്
സ്വരലയ മ്യൂസിക് ക്ലബ്
എന്റെ പത്രം 'കണ്ണാടി'
കനിവിടം വസ്ത്രാലയം
അമ്മമൂല
കനിവ്
വിശക്കുന്നവന് ഒരുപിടിച്ചോറ്
ഉപതാളുകൾ
- സ്കൂൾ ഓഫിസ്
- മാനേജ്മെന്റ്
- വിവിധ എൻഡോവ്മെന്റുകൾ
- പ്രധാന അധ്യാപകർ
- മുൻകാല അദ്ധ്യാപകർ
- പൂർവവിദ്യാർത്ഥികൾ
- പത്രവാർത്തകളിലൂടെ
- ചിത്രശാല
കൂടുതൽ അറിയാൻ
ഫേസ്‌ബുക്ക് യൂട്യൂബ് ചാനൽ ഇൻസ്റ്റാഗ്രാം ഇ-പത്രം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH 17 ന് തൊട്ട് കൊടുങ്ങല്ലുർ നഗരമദ്ധ്യത്തിൽ പൊലീസ് സ്റ്റേഷന് വടക്കുവശത്ത് സ്ഥിതിചെയ്യുന്നു.
- നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്ന് 30 കി.മി. അകലം
- ഗുരുവായൂരിൽ നിന്നും 48 കി.മി. അകലം എറണാകുളത്തേക്കുള്ള വഴിയിൽ
- എറണാകുളത്ത് നിന്നും 35 കി.മി. അകലം ഗുരുവായൂരിലേക്കുള്ള വഴിയിൽ
- തൃശ്ശൂരിൽ നിന്നും 40 കി.മി.
{{#multimaps:10.2278832,76.1966348|zoom=10|width=500}}
അവലംബം
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 23013
- 1896ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ