കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്

ലഹരി വിരുദ്ധ ക്യാമ്പെയിന്റെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ 6 ന് രാവിലെ 10 മണിയ്ക്ക് കൈറ്റ്-വിക്ടേഴ്സ് ചാനലിലൂടെ ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവഹിച്ചു. ഓൺലൈനായി കണ്ട ചടങ്ങിന് ശേഷം സ്കൂൾതല ഉദ്ഘാടനം നടന്നു. പി.ടി.എ പ്രസിണ്ടന്റ് അബ്ദുൾ റഷീദ് നിർവ്വഹിച്ചു. Say no to drugs campaign ഭാഗമായി നടക്കുന്ന പ്രവർത്തനങ്ങൾ മൂലം ലഹരി വിമുക്തഭവനം, ലഹരി വിമുക്ത വിദ്യാലയം, ലഹരി വിമുക്ത സമൂഹം എന്നിവ സജ്ജമാകുന്നു. ജാഗ്രതാ സമിതി ക്ലബിന്റെ നേതൃത്വത്തിൽ ലോക ലഹരി വിരുദ്ധ ദിനം സമുചിതമായി ആചരിച്ചു. കുട്ടികൾ ലഹരി വിരുദ്ധ പോസ്റ്ററുകളും പ്ലക്കാർഡുകളും നിർമ്മിച്ചു. ലഹരി വിരുദ്ധ റാലി നടത്തിലഹരി മുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായി കെ കെ ടി എം ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വനിതാ ശിശു വികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സൈക്കോ സോഷ്യൽ സർവീസ് കൗൺസിലിംഗ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ അസംബ്ലി യിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. യുവാക്കളെയും , കൗമാരക്കാരെയും ലഹരി വലയിൽ കുടുക്കാൻ മാഫിയകൾ പല മാർഗങ്ങളും പ്രയോഗിക്കുന്നു. ഇത്തരം കെണികളിൽ വീണു പോകാതിരിക്കുവാനും , ജീവിതം തന്നെ ഒരു ലഹരി ആക്കി മാറ്റുവാനും ഉള്ള ഒരു പ്രചോദനം നൽകുന്നതായിരുന്നു ഈ അവതരണം