കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/സ്വരലയ മ്യൂസിക് ക്ലബ്
(ജി. ജി. എച്ച്. എസ്സ്. എസ്സ്. കൊടുങ്ങല്ലൂർ/സ്വരലയ മ്യൂസിക് ക്ലബ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
100 ൽ പരം കുട്ടികൾ അംഗങ്ങളായുള്ള സംഗീത ക്ലബ് കുട്ടികളുടെ സംഗീതാഭിരുചിയെ വളർത്തിക്കൊണ്ടുവരുവാൻ സഹായകമായ പ്രവർത്തനങ്ങൾ നടത്തിവരുന്നു. സ്കൂളിൽ നിന്നും വിരമിച്ച സംഗീതാധ്യാപകൻ ശ്രീ സുന്ദരൻ മാസ്റ്ററുടെ സംഗീത ക്ലാസ് ഓൺ ലൈൻ ആയി നടത്തിയിരുന്നു. കോവിഡ് മൂലം സ്കൂൾ അടച്ചിട്ട നാളുകളിൽ കുട്ടികൾ ലളിതഗാനവും സിനിമാഗാനങ്ങളും പാടി ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തിരുന്നു. അതിപ്പോഴും തുടരുന്നു. സ്കൂൾ യൂടൂബ് ചാനലിൽ പോസ്റ്റ് ചെയ്യുന്ന ഗാനാവിഷ്കാരങ്ങൾ എല്ലാം തന്നെ സ്വരലയ മ്യൂസിക് ക്ലബ് അംഗങ്ങൾ രൂപപ്പെടുത്തി എടുക്കുന്നതാണ്.
- സ്വരലയ മ്യൂസിക് ക്ലബിന്റെ ഓഡിയോ മാഗസിൻ പ്രവർത്തനങ്ങളുടെ യൂടൂബ് ലിങ്ക് : https://www.youtube.com/playlist?list=PLtjdPBjtZjI9pjhF9T6adfRQizxIxUI-P
- സ്വരലയ മ്യൂസിക് ക്ലബിന്റെ മ്യൂസിക്കൽ മാഗസിൻ പാർട്ട് 1: https://youtu.be/dAQDAKLZkxE