കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഗാലറി

യാത്രാസൗകര്യത്തിനായി സ്കൂൾ പരിസര പ്രദേശങ്ങളിലേക്ക് 2 സ്കൂൾ ബസ്

കുട്ടികളുടെ സുരക്ഷിതമായ യാത്രയ്കായി നിലവിൽ രണ്ട് ബസുകളാണ് വിദ്യാലയത്തിനുള്ളത്. ശ്രീ കെ പി രാജേന്ദ്രൻ റെവന്യൂ മന്ത്രിയായിരുന്നപ്പോൾ സ്കൂളിന് നൽകിയ 26 സീറ്റിന്റെ മഹീന്ദ്ര ടൂറിസ്റ്ററും ശ്രീ ടി എൻ പ്രതാപൻ എം എൽ എ നൽകിയ 32 സീറ്റിന്റെ സ്കൈലൈനും. ഈ കോവിഡ് സമയത്ത് അദ്ധ്യാപകരുടെ ധനസഹായത്താലാണ് ഓടാതെ കിടന്ന സ്കൂൾ ബസുകളെല്ലാം പ്രവർത്തനക്ഷമമായത്. ലൈൻ ബസുകൾ ചെല്ലാൻ ബുദ്ധിമുട്ടുള്ള വഴികളിലൂടെയൊക്കെ വാഹന സൗകര്യമുള്ളത് കുട്ടികൾക്ക് വലിയൊരു അനുഗ്രഹമാണ്.

ശ്രീ ബെന്നി ബഹനാൻ എം പി നൽകുന്ന പ‍ുതിയ ബസ്

എസ് എസ് എൽ സി, +2 പരീക്ഷകളിൽ ചരിത്ര വിജയം നേടിയ നമ്മുടെ വിദ്യാലയം തൃശൂർ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങളിൽ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണെന്ന അഭിമാന പൂർണ്ണമായ വാർത്ത അറിഞ്ഞ ബഹു. ചാലക്കുടി എം.പി. ശ്രീ. ബെന്നി ബെഹനാൻ വിദ്യാലയത്തിന് ഒരു പുതിയ ബസ് വാഗ്ദാനം ചെയ്തു. എസ് എസ് എൽ സി പരീക്ഷയിയിൽ 140 ഫുൾ എ പ്ലസ്സും +2 വിന് 38 ഫുൾ എ പ്ലസ്സും ഉൾപ്പെടെ 100% വിജയം ആവർത്തിച്ച സ്കൂളിലെ വിദ്യാർത്ഥിനികളെ അനുമോദിക്കുന്നതിനും പുരസ്കാരങ്ങൾ നൽകുന്നതിനും വേണ്ടി എത്തിച്ചേർന്നതായിരുന്നു അദ്ദേഹം. 2022 ജനുവരി 3 തിങ്കളാഴ്ച രാവിലെ 10.30 ന് കൊടുങ്ങല്ലൂർ കാവിൽക്കടവ് വ്യാപാര ഭവനിൽ വെച്ച് നടന്ന ചടങ്ങിൽ വച്ചാണ് ബഹു. ചാലക്കുടി എം.പി. ശ്രീ. ബെന്നി ബെഹനാൻ ഈ വാഗ്ദാനം നൽകിയത്.

വിദ്യാർത്ഥി സൗഹൃദ ക്ലാസ് മുറികൾ

ഓരോ കുട്ടിക്കും ശ്രദ്ധ ലഭിക്കത്തക്ക രീതിയിൽ ക്രമീകരിച്ചിരിക്കുന്ന ക്ലാസ് മുറിയിൽ മാനസിക വളർച്ചയ്ക്ക് സഹായിക്കുന്ന ഗ്രന്ഥങ്ങളും വായനാ സാമഗ്രികളും ഒരുക്കിയിട്ടുണ്ട്. പഠന ഇടവേളകളിൽ മനസ് മാറിപ്പോവാതെ ലക്ഷ്യത്തെ മുറികെപ്പിടിക്കാൻ ഈ ക്ലാസ് മുറി പഠനാന്തരീക്ഷം സഹായിക്കുന്നു. മതിയായ വായുസഞ്ചാരവും നല്ല പ്രകാശവുമുള്ള ക്ലാസ് മുറികൾ എന്തുകൊണ്ടും വളർന്ന് കൊണ്ടിരിക്കുന്ന കുട്ടികൾക്ക് മുതൽക്കൂട്ടാണ്.

എല്ലാ ക്ലാസുകളിലും പ്രൊജക്ടർ - ലാപ്‌ടോപ് - ഇന്റർനെറ്റ് - സ്പീക്കർ

എല്ലാ ക്ലാസുകളിലും പ്രൊജക്ടർ - ലാപ്‌ടോപ് - ഇന്റർനെറ്റ് - സ്പീക്കർ സംവിധാനങ്ങൾ വന്നതോടെ ഓഡിയോ വിഷ്വൽ ഇഫക്ടിൽ ക്ലാസ് എടുക്കാൻ അദ്ധ്യാപകർക്കും ശ്രവിക്കാൻ കുട്ടികൾക്കും സാധിക്കുന്നു. ജി-സ്വീറ്റ് ക്ലാസ് മുറികൾ എത്തിയപ്പോൾ സുരക്ഷിതമായി ഹൈടെക്ക് സംവിധാനത്തിൽ ക്ലാസെടുക്കാൻ സാധിക്കുന്നു. അതിവേഗ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് എല്ലാ ക്ലാസ് മുറികളിലും ലഭ്യമായതു വഴി കുട്ടികൾക്ക് വളരെ എളുപ്പത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ റിസോഴ്സ് പോർട്ടലായ സമഗ്രയിൽ പ്രവേശിക്കാനും അതിൽ ലഭ്യമായിരിക്കുന്ന ഡിജിറ്റൽ പാഠഭാഗങ്ങൾ കണ്ടെത്താനും അവയുടെ സഹായത്തോടെ വിഷമമേറിയ പാഠഭാഗങ്ങൾ അനായാസം മനസിലാക്കാനും സാധിക്കുന്നു.

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്മാർട്ടായ 22 ക്ലാസ്സ്‌ മുറികൾ

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വരുന്ന ഏജൻസിയായ കൈറ്റിന്റെ നേതൃത്വത്തിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിന്റെ ഭാഗമായി കേരളത്തിലെ മുഴുവൻ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ്‌ മുറികൾ സജ്ജമാക്കിയപ്പോൾ അതിന്റെ ഭാഗമായി നമ്മുടെ വിദ്യാലയത്തിലെ 22 ക്ലാസ് മുറികളും അത്യാധുനിക സംവിധാനത്തിലേക്ക് മാറി. എല്ലാ ക്ലാസുകളിലും പ്രൊജക്ടർ - ലാപ്‌ടോപ് - ഇന്റർനെറ്റ് - സ്പീക്കർ സംവിധാനങ്ങൾ വന്നതോടെ ഓഡിയോ വിഷ്വൽ ഇഫക്ടിൽ ക്ലാസ് എടുക്കാൻ അദ്ധ്യാപകർക്കും ശ്രവിക്കാൻ കുട്ടികൾക്കും സാധിക്കുന്നു.

ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം.

സ്കൂളുകളിൽ ഏർപ്പെടുത്തിയിരിക്കുന്ന ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യങ്ങൾ കുട്ടികളുടെ പഠന ബോധന പ്രവർത്തനങ്ങൾക്ക് ഫലപ്രദമായി ഉപയോഗപ്പെടുത്താൻ സഹായിക്കുന്നു. ഇന്റർനെറ്റിന്റെ സഹായത്തോടെ പഠനമേഖലയിലുണ്ടാവുന്ന മാറ്റങ്ങൾ മനസിലാക്കി കഴിവുകൾ വളർത്തിയെടുക്കാൻ ഇന്റർനെറ്റ് ലഭ്യത കുട്ടികളെ സഹായിക്കുന്നു. ലേഖനങ്ങൾ, ചിത്രങ്ങൾ, വിഡിയോകൾ, ആനിമേഷൻ തുടങ്ങി ഫലപ്രദമായ പഠനത്തിന് സഹായകരമായ വ്യത്യസ്ത വിഭവങ്ങൾ കുട്ടികൾക്ക് ലഭിക്കുന്നു.

പുതിയ ക്ലാസ്റൂം ബ്ലോക്ക് അടങ്ങുന്ന 3 കോടിയുടെ പുതിയ കെട്ടിടം

1000ൽ കൂടുതൽ കുട്ടികൾ പഠിക്കുന്ന നമ്മുടെ വിദ്യാലയത്തിന് 3 കോടിയുടെ പുതിയ കെട്ടിട സമുച്ചയം ലഭിച്ചു. എന്നാൽ പുതിയ കെട്ടിടം പണിയുന്നതിനുള്ള സ്ഥല സൗകര്യമില്ലാത്തതിനാൽ നമ്മുടെ വിദ്യാലയ മതിൽക്കെട്ടിനകത്ത് നിൽക്കുന്ന എൽ പി സ്കൂൾ നമുക്ക് ലഭിച്ച 3 കോടികൊണ്ട് പുതുക്കി പണിയുകയും നമുക്ക് അത്യാവശ്യം വേണ്ട 7 ക്ലാസ് മുറികൾ ഈ കെട്ടിടത്തിന്റെ മുകളിലെ നിലയിൽ ലഭ്യമാക്കുകയും ചെയ്തു.

ഇംഗ്ലീഷ് & മലയാളം മീഡിയം ക്ലാസുകൾ

കാലത്തിന്റെ മാറ്റത്തിനനുസരിച്ച് ഇംഗ്ലീഷ് ഭാഷയ്ക് കൂടുതൽ പ്രാധാന്യമേറി. അതിനാൽ തന്നെ നമ്മുടെ വിദ്യാലയത്തിലും കുട്ടികൾക്ക് രണ്ട് മീഡിയത്തിലും ബോധനം ലഭ്യമാണ്. വെറും ഒരു ഡിവിഷനിൽ നിന്നും ആരംഭിച്ച ഇംഗ്ലീഷ് മി‍ഡിയം ഇന്ന് വിദ്യാലയത്തിന്റെ മലയാളം മീഡിയത്തിലെന്ന പോലെ സ്കൂളിനെ പ്രശസ്തിയിലേക്കെത്തിക്കുന്നു. ഹൈസ്കൂൾ, പ്രൈമറി വിഭാഗങ്ങളിലായി മലയാളം മീഡിയത്തിൽ 196 പേരും ഇംഗ്ലീഷ് മീഡിയത്തിൽ 860 കുട്ടികളുമുണ്ട്. രണ്ട് മിഡിയത്തിലുമുള്ള കുട്ടികളെയും ഒരേ പ്രാധാന്യത്തോടെ ഭാവിയിലേക്ക് കൈ പിടിച്ച് ഉയർത്തുന്നു.

മികച്ച സോഷ്യൽ മീഡിയ സപ്പോർട്ട് ടീം

എസ് ഐ ടി സി യുടെ നേതൃത്വത്തിൽ മികച്ച ഒരു സോഷ്യൽ മീഡിയ സപ്പോർട്ട് ടീം നമ്മുടെ വിദ്യാലയത്തിന് മുതൽക്കൂട്ടാണ്. കൈറ്റ് മാസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും ചേർന്ന ഈ സോഷ്യൽ മീഡിയ സപ്പോർട്ട് ടീം മികച്ച പിന്തുണയാണ് നൽകുന്നത്. വിദ്യാലയത്തിനായി നടത്തുന്ന യൂറ്റൂബ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന വാർത്താപ്പെട്ടി എന്ന സ്കൂൾ വാർത്ത പരിപാടി നല്ല രീതിയിൽ നടത്താൻ കൈറ്റ് മാസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ പ്രശംസാർഹമാണ്. വാർത്താപ്പെട്ടിയുടെ ആരംഭകാലം മുതൽ മികച്ച പിന്തുണ നൽകുന്ന വിദ്യാലയത്തിലെ രക്ഷിതാവായ ശ്രീ നവാസ് പടുവിങ്ങലിന്റെ ഇടപെടലുകളും സോഷ്യൽ മീഡിയ സപ്പോർട്ട് ടീമിന് കരുത്താണ്.

മികവാർന്ന സ്കൂൾ യൂടൂബ് ചാനൽ

കെകെടിഎംജിജിഎച്ച്എസ്എസ് കൊടുങ്ങല്ലൂർ എന്ന പേരിൽ വളരെയധികം സാങ്കേതികത്തികവോടെയുള്ള ഒരു യൂടൂബ് ചാനൽ സ്കൂളിനുണ്ട്. പൂർണ്ണമായും സോഷ്യൽ മീഡിയ സപ്പോർട്ട് ടീമിന്റെ പ്രയത്നത്തിൽ മാത്രം മുന്നോട്ട് പോകുന്ന ഈ ചാനലിലൂടെ കുട്ടികളുടെ കഴിവുകളും നേട്ടങ്ങളും ലോകത്തിന്റെ മുന്നിലേക്ക് തുറന്ന് കാട്ടുവാൻ സാധിക്കുന്നു. കുട്ടികൾക്ക് അവരിൽ തന്നെ ഒരാത്മവിശ്വാസം ഉണർത്തിയെടുക്കുന്നതിനും അതുവഴി സമൂഹത്തിനെ ആത്മവിശ്വാസത്തോടെ നേരിടാനുള്ള കരുത്താർജ്ജിക്കുകയും ചെയ്യുന്നു. വിദ്യാലയത്തിന്റെ യൂടൂബ് ചാനൽ ആയതിനാലും ചാനലിൽ നിന്നുള്ള വരുമാനം താൽപര്യപ്പെടുന്നില്ലാത്തതിനാലും തന്നെ കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി ചാനലിനെ മെയ്ഡ് ഫോർ കിഡ്സ് എന്ന വിഭാഗത്തിൽ ആണ് പെടുത്തിയിരിക്കുന്നത്. അതിനാൽ ചാനൽ വിഡിയോകൾക്ക് മതിയായ സംരക്ഷണം ലഭിക്കുന്നുണ്ട്.

മികച്ച വാർത്തവായനക്കാരാവാൻ വാർത്താപ്പെട്ടി

പ്രൊഫഷണൽ വാർത്താചാനലിന്റെ മികവോടെയാണ് വിദ്യാലയത്തിനായി നടത്തുന്ന യൂറ്റൂബ് ചാനലിൽ വാർത്താപ്പെട്ടി എന്ന പേരിൽ സ്കൂൾ വാർത്ത പരിപാടി സംപ്രേക്ഷണം ചെയ്യുന്നത്. നേരത്തേ തന്നെ സ്ക്രീനിംഗ് നടത്തി കണ്ടെത്തിയിരിക്കുന്ന കുട്ടികളെ വാർത്തവായനക്കാരാക്കിയാണ് വാർത്താപ്പെട്ടിയുടെ പ്രവർത്തനം. അക്ഷരസ്ഫുടതയോടെ, ഒരു പ്രൊഫഷണൽ വാർത്താ വായനക്കാരിയെ പോലെ നമ്മുടെ കുട്ടികൾ വാർത്ത വായിക്കുന്നു. ഈ പരിശീലനം ഭാവിയിൽ ഒരു മുതൽക്കൂട്ടാവും എന്ന കാര്യത്തിൽ സംശയമില്ല.

ഹൈസ്കൂൾ വിഭാഗത്തിനായി 20 ഓളം കമ്പ്യൂട്ടറുകളുള്ള മികച്ച കമ്പ്യൂട്ടർ ലാബ്

8 ലാപ്പ് ടോപ്പുകളും 6 ഡെസ്ക് ടോപ്പ് കമ്പ്യൂട്ടറുകളും ഉള്ള കമ്പ്യൂട്ടർ ലാബ് ഹൈസ്കൂൾ വിഭാഗത്തിലെ കുട്ടികൾക്കായി സജ്ജമാണ്. എല്ലാ ലാപ്പ് ടോപ്പുകളിലും ഡെസ്ക് ടോപ്പ് കമ്പ്യൂട്ടറുകളിലും ഇന്റർനെറ്റ് ലഭ്യമാണ്. ഡോക്യുമെന്റുകൾ പ്രിന്റു ചെയ്യുന്നതിനായി ഒരു പ്രിന്ററും ലാബിൽ ലഭ്യമാണ്. കുട്ടികൾക്ക് ആരോഗ്യകരമായി ഇരുന്ന് കമ്പ്യൂട്ടർ പ്രവർത്തനങ്ങൾ ചെയ്യാൻ ഉതകുന്ന രീതിയിലാണ് കമ്പ്യൂട്ടർ ലാബിൽ ഉപകരണങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. കമ്പ്യൂട്ടർ ലാബ് നവീകരണവുമായി ബന്ധപ്പെട്ട് കൈറ്റ് നൽകിയിരിക്കുന്ന ലാപ്പ് ടോപ്പുകളാണ് കുട്ടികൾക്കായി ലഭ്യമാക്കിയിരിക്കുന്നത്.

അപ്പ‍ർ പ്രൈമറി വിഭാഗത്തിനായി 15 ഓളം കമ്പ്യൂട്ടറുകളുള്ള മികച്ച കമ്പ്യൂട്ടർ ലാബ്

10 ലാപ്പ് ടോപ്പുകളുമായി കമ്പ്യൂട്ടർ ലാബ് അപ്പർ പ്രൈമറി വിഭാഗത്തിലെ കുട്ടികൾക്കായി സജ്ജമാണ്. എല്ലാ ലാപ്പ് ടോപ്പുകളിലും ഡെസ്ക് ടോപ്പ് കമ്പ്യൂട്ടറുകളിലും ഇന്റർനെറ്റ് ലഭ്യമാണ്. കുട്ടികൾക്ക് ആരോഗ്യകരമായി ഇരുന്ന് കമ്പ്യൂട്ടർ പ്രവർത്തനങ്ങൾ ചെയ്യാൻ ഉതകുന്ന രീതിയിലാണ് കമ്പ്യൂട്ടർ ലാബിൽ ഉപകരണങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. കമ്പ്യൂട്ടർ ലാബ് നവീകരണവുമായി ബന്ധപ്പെട്ട് കൈറ്റ് നൽകിയിരിക്കുന്ന ലാപ്പ് ടോപ്പുകളാണ് കുട്ടികൾക്കായി ലഭ്യമാക്കിയിരിക്കുന്നത്.

മികച്ച സയൻസ് ലാബ്

ശാസ്ത്ര വിഷയങ്ങൾ ക്ലാസ്‌മുറികളിൽ പഠിപ്പിക്കുമ്പോൾ ഉണ്ടാകുന്ന വിരസതയ്ക് പരിഹാരമാവാൻ കുട്ടികൾക്കായി മികച്ച ഒരു സയൻസ് ലാബ് സജ്ജമാക്കാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്. ക്ലാസ്‌മുറികളിൽ ലഭിച്ച അറിവുകൾ സുരക്ഷിതമായ പഠനപ്രക്രിയയ്ക്ക് വിധേയമാക്കാൻ സയൻസ് ലാബ് കുട്ടികളെ സഹായിക്കുന്നു. ക്ലാസ്‌മുറികളിൽ വച്ച് കേട്ട ശാസ്ത്ര സത്യങ്ങൾ കുട്ടികൾക്ക് നേരിട്ട് കണ്ടും പരീക്ഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും അനുഭവിച്ചും അറിവുകൾ വർദ്ധിപ്പിക്കാനുള്ള സാഹചര്യം ഒരുക്കുന്നു. ഭൗതികശാസ്ത്രം, രസതന്തം, ജീവശാസ്ത്രം എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അദ്ധ്യാപകർക്കും സ്കൂളിലെ സയൻസ് ലാബ് ഫലപ്രദമായി കൈകാര്യം ചെയ്യുന്നത് വഴി കുട്ടികളിലും ആത്മവിശ്വാസം വളർത്തപ്പെടുന്നു. വിവിധ ഗ്രാന്റ‍ുകൾ ഉപയോഗിച്ച് സയൻസ് ലാബും അതിലെ ഉപകരണങ്ങളും നവീകരിക്കുന്നുണ്ട്. പരീക്ഷ​ണത്തിനാവശ്യമായ സ്‍പെസിമെന‍ുകൾ, മൈക്രോസ്‍കോപ്പ‍ുകൾ, രാസ വസ്‍ത‍ുക്കൾ, മോഡല‍ുകൾ, റഫറൻസ് ഗ്രന്ഥങ്ങൾ, പരീക്ഷണ ഉപകരണങ്ങൾ എന്നിവ അലമാരകളിൽ ക്രമീകരിച്ചിരിക്ക‍ുന്ന‍ു.

ശീതീകരിച്ച ശുദ്ധമായ കുടിവെള്ളം

കുട്ടികൾക്കും അദ്ധ്യാപകൾക്കുമായി ശീതീകരിച്ച ശുദ്ധമായ കുടിവെള്ളം ലഭ്യമാണ്. കുട്ടികൾക്ക് ഗ്ലാസ് ഉപയോഗിച്ച് കുടിക്കാനോ കുപ്പിയിലാക്കി കൊണ്ടുപോകാനും സൗകര്യമുണ്ട്. ചൂടുവെള്ളവും തണുത്ത വെള്ളവും ലഭിക്കുന്ന ഉപകരണം ശക്തമായ ചൂടുകാലത്ത് കുട്ടികൾക്ക് വളരെ സഹായകരമാണിത്.

അധിക സംഭരണശേഷിയുള്ള ഭൂഗർഭ മഴവെള്ള സംഭരണി

3 കോടി ചിലവഴിച്ച് നിർമ്മിച്ച കെട്ടിട സമുച്ചയത്തിൽ നിന്നും ശേഖരിക്കുന്ന മഴവെള്ളം ഭൂഗർഭ അറയിൽ സംഭരിക്കുന്നു. സ്കൂളിന്റെ പൊതു ആവശ്യങ്ങൾക്ക് അവശ്യഘട്ടങ്ങളിൽ ഈ കരുതൽ ജലം ഉപയോഗിക്കാൻ സാധിക്കും.

സർഗ്ഗവേദി

കലോത്സവങ്ങളും അരങ്ങുകളും ഇല്ലാതായ ഈ കാലഘട്ടത്തിൽ കുട്ടികളുടെ സർഗ്ഗവാസനകൾ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യം മുൻനിറുത്തി ഓരോ ക്ലാസുകളിലും സർഗ്ഗവേദി സംഘടിപ്പിക്കുന്നു. ക്ലാസുകൾ സ്കൂളിൽ വച്ച് നടന്നിരുന്ന സമയത്ത് എല്ലാ വെള്ളിയാഴ്ചകളിലും കുട്ടികൾ വ്യത്യസ്തങ്ങളായ കലാ പരിപാടികൾ അവതരിപ്പിച്ചിരുന്നു. കോവിഡ് രൂക്ഷമായതിനെ തുടർന്ന് ക്ലാസുകൾ ഓൺലൈനിലേക്ക് മാറിയെങ്കിലും സർഗ്ഗവേദി മുടക്കമില്ലാതെ തുടരുന്നു. ഇപ്പോൾ വീടുകളിൽ നിന്നും അവതരിപ്പിക്കുന്നതിനാൽ രക്ഷിതാക്കൾക്കും അവരുടെ കഴിവുകൾ കൂടി പരിപോഷിപ്പിക്കാനുള്ള ഒരു അവസരമായി നമ്മുടെ സർഗ്ഗവേദി മാറുന്നു.

13000+ പുസ്തകങ്ങളുമായി മികച്ച ലൈബ്രറി

പതിമൂവായിരത്തിലേറെ പുസ്തകങ്ങളുടെ ശേഖരമാണ് സ്ക്കൂൾ ലൈബ്രറിയിലുള്ളത്. മലയാളം ,ഇംഗ്ലീഷ്, അറബ്, ഹിന്ദി, സംസ്കൃതം എന്നീ ഭാഷകളിലുള്ള പുസ്തകങ്ങൾ വേർതിരിച്ച് ക്രമീകരിച്ചിരിക്കുന്നു. ഡിക്ഷ്ണറികൾ, റഫറൻസ് ബുക്കുകൾ, സമ്പൂർണ കൃതികൾ, എൻസൈക്ലോപീഡിയകൾ തുടങ്ങിയവ പ്രത്യേകമായി സൂക്ഷിച്ചിട്ടുണ്ട്. മലയാളം ബുക്കുകളാണ് കൂടുതൽ ഉള്ളത്. കഥകൾ, നോവലുകൾ ,ജീവചരിത്രം, ആത്മകഥ, വൈജ്ഞാനിക ഗ്രന്ഥങ്ങൾ, വിമർശനാത്മക കൃതികൾ, ഉപന്യാസങ്ങൾ, നാടകം, തിരക്കഥ എന്നിങ്ങനെ മലയാള കൃതികളുടെ വിപുലശേഖരം നിലവിലുണ്ട്. ബാലസാഹിത്യം, കവിതകൾ, ചരിത്രം, ഗണിതം, സയൻസ്, പരിസ്ഥിതി സംബന്ധമായ വ ഇനം തിരിച്ച് സൂക്ഷിച്ചിട്ടുണ്ട്. ഏഴു പതിറ്റാണ്ടിലധികം പഴക്കമുള്ള ഗ്രന്ഥങ്ങൾ, പാഠപുസ്തകങ്ങൾ, ആഴ്ച്ചപ്പതിപ്പുകൾ എന്നിവയുടെ അപൂർവ്വ ശേഖരവും ഇവിടെയുണ്ട്. വിദ്യാഭ്യാസ വകുപ്പിൻ്റെ വിവിധ ഫണ്ടുകൾ, അധ്യാപകരുടെ സംഭാവനകൾ, സ്പോൺസർഷിപ്പുകൾ, കുട്ടികളുടെ സംഭാവനകൾ എന്നിവ വഴിയാണ് പുസ്തകങ്ങൾ ലഭ്യമായിക്കൊണ്ടിരിക്കുന്നത്. സ്‌റ്റോക്ക് രജിസ്റ്ററുകൾ, കുട്ടികളുടെയും അധ്യാപകരുടെയും ഇഷ്യു രജിസ്റ്ററ്റുകൾ, റിമൂവ് രജിസ്റ്ററുകൾ എന്നിവ സുരക്ഷിതമായി വച്ചിരിക്കുന്നു. എല്ലാ വിദ്യാർഥികൾക്കും പുസ്തകങ്ങൾ എടുത്തു വായിക്കുന്നതിനും കൈമാറി വായിക്കുന്നതിനുമുള്ള സംവിധാനങ്ങൾ സ്ക്കൂൾ ലൈബ്രേറിയൻ്റെ നേതൃത്വത്തിൽ ക്ളാസ് ടീച്ചേഴ്സ് വഴിയാണ് ക്രമീകരിച്ചു വരുന്നത്. ക്ളാസ് ലൈബ്രേറിയന്മാർ നിശ്ചിത നോട്ട് ബുക്കിൽ കൈമാറി വായന നടത്തുന്ന കുട്ടികളുടെ പേരുവിവരങ്ങൾ എഴുതി സൂക്ഷിക്കുന്നു. വായിക്കുന്ന പുസ്തകങ്ങളുടെ വായനാക്കുപ്പുകൾ പതിപ്പുകളാക്കി മാറ്റുന്നു.കൂടാതെ ക്ളാസ് അസംബ്ലിയിൽ പുസ്തക പരിചയവും ചെയ്തു വരുന്നു. അധിക വായനക്കാവശ്യമായ ബുക്കുകൾ, മത്സരപ്പരീക്ഷകൾക്കു തയ്യാറാകാൻ വേണ്ട ബുക്കുകൾ, അഭിരുചിക്കനുസൃതമായ ബുക്കുകൾ എന്നിവ സ്ക്കൂൾ ലൈബ്രേറിയൻ നേരിട്ട് നൽകുന്നു . അധ്യാപകർക്കും ഓഫീസ് സ്റ്റാഫിനും ആവശ്യമായ ബുക്കുകളും സ്ക്കൂൾ ലൈബ്രേറിയൻ വഴിയാണ് വിതരണം ചെയ്യുന്നത്. വേനലവധിക്കു മുൻപായി കുട്ടികളിൽ നിന്നും ബുക്കുകൾ തിരിച്ചു വാങ്ങി ഇഷ്യു രജിസ്റ്റർ ക്ലോസ് ചെയ്യുന്നു. വായനയിൽ അധിക താൽപര്യമുള്ള കുട്ടികൾക്ക് ആവശ്യാനുസൃതം ബുക്കുകൾ നൽകാറുണ്ട്. രണ്ടാഴ്ചയാണ് ഒരു പുസ്തകം വായിച്ച് തിരിച്ചു തരേണ്ട സമയപരിധി എങ്കിലും അതിലധികമോ കുറവോ കാലയളവിലും തിരിച്ചേൽപിക്കുന്ന രീതിയും ഉണ്ട്.

നൂപുരധ്വനി നൃത്ത ക്ലബ്

കൊടുങ്ങല്ലൂർ ഗേൾസ് ഹൈസ്കൂളിലെ വിദ്യാർത്ഥികളുടെ നൃത്തവാസനയെ പോഷിപ്പിക്കാൻ വിദ്യാലയം രൂപംനൽകിയ  പ്രവർത്തനമാണ് നൂപുരധ്വനി ഡാൻസ് ക്ലബ്. കോവിഡ് നൽകിയ നിരാശയെ മറികടക്കലും നൃത്തത്തെ അതിജീവന മന്ത്രമായി ഉയർത്തലുമാണ് ക്ലബ്ബിൻറ ഉദ്ദേശ്യലക്ഷ്യം. ക്ലബ് പ്രവർത്തനത്തിൻ്റെ  ഭാഗമായി നൂപുരധ്വനി എന്നപേരിൽ വാട്സപ്പ് ഗ്രൂപ്പിന് ആദ്യം രൂപം നൽകി. ഒരു മിനിറ്റ് വീതമുള്ള, നൃത്തം ചെയ്യുന്ന വീഡിയോകൾ വിദ്യാർത്ഥികൾ തയ്യാറാക്കി ഗ്രൂപ്പിൽ പങ്കുവെക്കുന്നു.

ഹൈസ്കൂൾ വിഭാഗത്തിൽ 80 വിദ്യാർത്ഥികളും യു പി വിഭാഗത്തിൽ 42 വിദ്യാർത്ഥികളും ക്ലബ്ബിൽ അംഗങ്ങളായി ഉണ്ട്. അധ്യാപികയും വിദ്യാലയത്തിലെ രക്ഷിതാവുമായ രേഷ്മ ടീച്ചർ വിവിധ മുദ്രകൾ അടിസ്ഥാനമാക്കി  നൂപുരധ്വനിക്ക് വേണ്ടി  ക്ലാസുകൾ നടത്തി. നൃത്ത അധ്യാപികയായ അഞ്ജലി ആദർശ് തട്ടടവുകളെ അടിസ്ഥാനമാക്കി ക്ലാസ്സുകൾ നയിച്ചു.ഏലിയാമ്മ ടീച്ചർ', കവിത ടീച്ചർ, ലീന ടീച്ചർ, അരുൺ മാസ്റ്റർ ,ലിജി ടീച്ചർ, നിമ്മി ടീച്ചർ ,റാണി മേരിമാതാ ടീച്ചർ, സാജിത ടീച്ചർ എന്നിവർ  നൂപുരധ്വനിയുടെ ഉപദേശക സമിതി അംഗങ്ങളാണ്.  റസീന കെ എസ്, ലിഷ അജിത്ത് എന്നിവർ ക്ലബ്ബിൻറ കൺവീനർമാരായി പ്രവർത്തിക്കുന്നു.

സ്കൂൾ യൂടൂബ് ചാനലിൽ പോസ്റ്റ് നൃത്ത ചലചിത്ര ആവിഷ്കാരങ്ങൾ എല്ലാം തന്നെ ന‍ൂപ‍ുരധ്വനി ക്ലബ് അംഗങ്ങൾ രൂപപ്പെടുത്തി എടുക്കുന്നതാണ്.

സ്വരലയം സംഗീത ക്ലബ്

100 ൽ പരം കുട്ടികൾ അംഗങ്ങളായുള്ള സ്വരലയം സംഗീത ക്ലബ് കുട്ടികളുടെ സംഗീതാഭിരുചിയെ വളർത്തിക്കൊണ്ടുവരുവാൻ സഹായകമായ പ്രവർത്തനങ്ങൾ നടത്തിവരുന്നു. സ്കൂളിൽ നിന്നും വിരമിച്ച സംഗീതാധ്യാപകൻ ശ്രീ സുന്ദരൻ മാസ്റ്ററുടെ സംഗീത ക്ലാസ് ഓൺ ലൈൻ ആയി നടത്തിയിരുന്നു. കോവിഡ് മൂലം സ്കൂൾ അടച്ചിട്ട നാളുകളിൽ കുട്ടികൾ ലളിതഗാനവും സിനിമാഗാനങ്ങളും പാടി ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തിരുന്നു. അതിപ്പോഴും തുടരുന്നു. സ്കൂൾ യൂടൂബ് ചാനലിൽ പോസ്റ്റ് ചെയ്യുന്ന ഗാനാവിഷ്കാരങ്ങൾ എല്ലാം തന്നെ സ്വരലയ മ്യൂസിക് ക്ലബ് അംഗങ്ങൾ രൂപപ്പെടുത്തി എടുക്കുന്നതാണ്.

യുപി ക്ലാസിൽ യുഎസ്എസ് പരിശീലനം

എല്ലാ ദിവസവും ഉച്ചയ്ക്ക് 1.30 മുതൽ 3.30 വരെ അധ്യാപകർ കുട്ടികൾക്ക് പരിശീലന ക്ലാസ്സുകൾ നൽകുന്നു. മുൻ വർഷത്തെ അർദ്ധവാർഷിക പരീക്ഷ, ടെസ്റ്റ് പേപ്പർ മാർക്കുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക്, ആഗസ്റ്റ് മാസം മുതൽ വാട്സാപ്പ് ഗ്രൂപ്പ്, ഓഡിയോ - വീഡിയോ ക്ലാസ്സുകൾ, ഗൂഗിൾ മീറ്റ്, ഗൂഗിൾ ഫോം തുടങ്ങിയ ഓൺലൈൻ മാധ്യമങ്ങളിലൂടെ എല്ലാ വിഷയങ്ങളിലും ചിട്ടയായ പരിശീലനം നൽകി വരുന്നു. കുട്ടികളെ നാലഞ്ചു പേരടങ്ങുന്ന ചെറു ഗ്രൂപ്പുകളാക്കി തിരിച്ച് ഓരോ ഗ്രൂപ്പിൻ്റെയും പഠന പുരോഗതി ഗ്രൂപ്പ് ചുമതലയുള്ള അധ്യാപകർ വിലയിരുത്തുന്നു. യു പി അധ്യാപകരായ രേഖ ടീച്ചർ, അനിൽ കുമാർ സർ എന്നിവരാണ് പരിശീലന ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നത്.

എച്ച് എസ് ക്ലാസിൽ എൻ ടി എസ് ഇ പരിശീലനം

എൻ ടി എസ് ഇ സ്കോളർഷിപ്പ് പരിശീലന പരിപാടി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിനികൾക്ക് വേണ്ടി പരിശീലനം നടത്തുന്നു. ആഗസ്റ്റിൽ ആണ് സാധാരണയായി പരിശീലനം ആരംഭിക്കുന്നത്. ആ വർഷം ഓൺ ലൈനായാണ് പരിശീലനം ആരംഭിച്ചത്. സ്കൂളിൽ വച്ചുള്ള ആദ്യയോഗം സീനിയർ അസിസ്റ്റൻറ് ശ്രീലത ടീച്ചറുടെ നേതൃത്വത്തിൽ നടന്നു. ഓരോ സബ്ജക്ട് കൺവീനർമാരും കുട്ടികളുമായി സംസാരിക്കുകയും ആത്മവിശ്വാസം വളർത്തുകയും ചെയ്യും.

എട്ടാം ക്ലാസ്സിന് എൻഎംഎംഎസ് പരിശീലനം.

എൻഎംഎംഎസ് സ്കോളർഷിപ്പ് പരിശീലന പരിപാടി സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനികൾക്ക് വേണ്ടി പരിശീലനം നടത്തുന്നു. ആഗസ്റ്റിൽ ആണ് സാധാരണയായി പരിശീലനം ആരംഭിക്കുന്നത്. ആ വർഷം ഓൺ ലൈനായാണ് പരിശീലനം ആരംഭിച്ചത്. സ്കൂളിൽ വച്ചുള്ള ആദ്യയോഗം സീനിയർ അസിസ്റ്റൻറ് ശ്രീലത ടീച്ചറുടെ നേതൃത്വത്തിൽ നടന്നു. ഓരോ സബ്ജക്ട് കൺവീനർമാരും കുട്ടികളുമായി സംസാരിക്കുകയും ആത്മവിശ്വാസം വളർത്തുകയും ചെയ്യും.

കൗൺസിലിംഗ് ക്ലാസുകൾ

സ്കൂളിൽ മുഴുവൻ സമയ കൗൺസിലിംഗ് അദ്ധ്യാപികയുടെ സേവനം ലഭ്യമാണ്. കുട്ടികൾക്കുണ്ടാകുന്ന മാനസിക ശാരീരിക ബുദ്ധിമുട്ടുകൾ പരിഹരിക്കാനും ആരോഗ്യകരമായ പഠനാന്തരീക്ഷം വിദ്യാലയത്തിൽ നിലനിർത്താനും കുട്ടികൾക്ക് സഹായകരമാവുന്നു. ഇടക്കിടക്കായി നടത്തപ്പെടുന്ന കൗൺസിലിംഗ് ക്ലാസുകൾ കുട്ടികളുടെ വ്യക്തിവികാസത്തിന് വലിയതോതിലാണ് പിന്തുണക്കുന്നത്. സ്ക്കൂൾ ജാഗ്രത ക്ലബും പത്താം ക്ലാസ് വിദ്യാർത്ഥിനികൾക്കായി കൗൺസിലിംഗ് ക്ലാസുകൾ നടത്തുന്നുണ്ട്.

കരിയർ ഗൈഡൻസ് ക്ലാസുകൾ

വിദ്യാർത്ഥികൾക്ക് ഉന്നത പഠനത്തിനു വഴികാട്ടാൻ കരിയർ ഗൈഡൻസ് ക്ലാസ് നടത്തുന്നു. പത്താം ക്ലാസിനുശേഷം വിദ്യാർത്ഥികളുടെ അഭിരുചികൾ കണ്ടെത്തി അനുയോജ്യമായ കോഴ്‌സുകളും സ്ഥാപനങ്ങളും കണ്ടെത്തുവാൻ രക്ഷകർത്താക്കളേയും വിദ്യാർഥികളേയും സഹായിക്കുക എന്നതാണ് കരിയർ ഗൈഡൻസ് ക്ലാസുകളിലൂടെ ലക്ഷ്യമിടുന്നത്. കോവിഡ് രൂക്ഷമായതിനെ തുടർന്ന് ക്ലാസുകൾ ഓൺലൈനിലേക്ക് മാറിയെങ്കിലും കരിയർ ഗൈഡൻസ് ക്ലാസുകളും ഓൺലൈനായി നടത്തുന്നു. ഇത് വിദ്യാർത്ഥികളെയും പ്രൊഫഷണലുകളെയും അവരുടെ സ്വപ്ന ജീവിത പാത തിരഞ്ഞെടുക്കാൻ സഹായിക്കുന്നു. മുമ്പ് പലരും അവരുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും പറഞ്ഞതുകൊണ്ടോ അല്ലെങ്കിൽ ജനപ്രിയമായ എൻജിനീയറിങ്, മെഡിസിൻ, നഴ്സിങ് തുടങ്ങിയവയൊക്കെ തിരഞ്ഞെടുക്കാറുണ്ടായിരുന്നു. ഇപ്പോൾ അങ്ങനെയല്ല. പരിശീലനം ലഭിച്ച ഒരു കരിയർ കൗൺസിലറുടെ സഹായത്തോടെ, കുട്ടികളുടെ സ്വപ്ന ജീവിത പാത തിരഞ്ഞെടുക്കാനും അവരുടെ അഭിരുചിക്കനുസരിച്ചുള്ളത് പിന്തുടരാനും അവരെ ഇത്തരം കരിയർ ഗൈഡൻസ് ക്ലാസുകൾ പ്രാപ്തരാക്കുന്നു..

രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസുകൾ

കുട്ടികളുമായി ബന്ധപ്പെട്ടു വരുന്ന പല പ്രശ്നങ്ങളും എങ്ങിനെ കൈകാര്യം ചെയ്യാമെന്നും പരിഹാര നടപടികൾ കൈക്കൊള്ളാം എന്ന് മനസിലാക്കിക്കൊടുക്കുന്ന ബോധവൽക്കരണ ക്ലാസുകൾ രക്ഷിതാക്കൾക്കായി സംഘടിപ്പിക്കുന്നു. ഇതുമൂലം കുട്ടികൾക്കും രക്ഷിതാക്കൾക്കുമിടയിൽ നല്ലൊരു ബന്ധം വളർത്തിയെടുക്കാനും സാധിക്കും. ഇന്നത്തെ ഈ പ്രശ്ന ബാധിത കാലഘട്ടത്തിൽ കുട്ടികളുടെ അടുത്ത സുഹൃത്തായി നിൽക്കേണ്ടതിന്റെ ആവിശ്യകത രക്ഷിതാക്കൾക്ക് ബോധ്യപ്പെടാൻ ഇത്തരം ബോധവൽക്കരണ ക്ലാസുകൾ വലിയൊരു അനുഗ്രഹമാണ്.

കൗമാരക്കാർക്കുള്ള ബോധവൽക്കരണ ക്ലാസുകൾ

കൗമാരക്കാർക്കിടയിൽ വർദ്ധിച്ച് കണ്ടുവരുന്ന പല സ്വഭാവ വൈകല്യങ്ങൾക്കും വലിയൊരളവു വരെ പരിഹാരമാണ് ഇത്തരത്തിൽ നടത്തിവരുന്ന കൗമാരക്കാർക്കുള്ള ബോധവൽക്കരണ ക്ലാസുകൾ. കുട്ടികളുമായി ബന്ധപ്പെട്ടു വരുന്ന പല പ്രശ്നങ്ങളും എങ്ങിനെ കൈകാര്യം ചെയ്യാമെന്നും പരിഹാര നടപടികൾ കൈക്കൊള്ളാം എന്ന് മനസിലാക്കിക്കൊടുക്കുന്ന ബോധവൽക്കരണ ക്ലാസുകൾ കൗമാരക്കാർകായി സംഘടിപ്പിക്കുന്നു. ഇന്നത്തെ ഈ പ്രശ്ന ബാധിത കാലഘട്ടത്തിൽ കുട്ടികളുടെ മനസിലുണ്ടാകുന്ന ആകുലതകളും ആശങ്കകളും പരിഹരിക്കപ്പെടാൻ ഇത്തരം ബോധവൽക്കരണ ക്ലാസുകൾസഹായിക്കും.

കരാട്ടെ ക്ലാസ്

എക്സർസൈസ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ 8,9 ക്ലാസുകളിലെ കുട്ടികൾക്ക് സൗജന്യ കരാട്ടെ പരിശീലനം നൽകുന്നു. പെൺകുട്ടികൾക്കെതിരായി വർദ്ധിച്ച് വരുന്ന ആക്രമണങ്ങൾക്കെതിരെ ചെറുത്തുനിൽക്കാനുള്ള മാനസിക ശാരീരിക ക്ഷമത കൈവരിക്കാൻ ഇത്തരം ക്ലാസുകൾ കുട്ടികളെ പ്രാപ്തരാക്കുന്നു.

പെൺകുട്ടി സൗഹൃദ ടോയ്‍ലറ്റുകൾ

ആകെയുള്ള 40 ടോയ്‍ലറ്റുകളിൽ 3 എണ്ണം പെൺകുട്ടി സൗഹൃദ ടോയ്‍ലറ്റുകൾ നിലവിലുണ്ട്. രണ്ട് ടോയ്‍ലറ്റുകൾ പിടിഎ പണികഴിപ്പിച്ചു. ഒരെണ്ണം മുനിസിപ്പാലിറ്റി മുൻകൈ എടുത്ത് പണികഴിച്ചു. ടോയ്‍ലറ്റുകളെല്ലാം വളരെ വൃത്തിയോടെ സൂക്ഷിക്കുന്നു. പെൺകുട്ടികൾക്കായി സ്‌കൂളിൽ ഒരുക്കിയിട്ടുള്ള ഷി-ടോയ്‌ലറ്റ്, ഇൻസിനറേറ്റർ എന്നിവ കൃത്യമായി പ്രവർത്തിക്കുന്നുണ്ട്.

മറ്റ് സൗകര്യങ്ങൾ

  • ഇൻസിനറേറ്റർ
  • സാനിറ്ററി നാപ്കിൻ വെൻഡിങ്ങ് മെഷീൻ
  • ഓരോ നിലയിലും പൊതുടോയ്‍ലറ്റുകൾ
  • ഭിന്നശേഷി വിഭാഗത്തിലെ കുട്ടികൾക്കുള്ള ടോയ്‍ലറ്റ്
  • ഭിന്നശേഷി വിഭാഗത്തിലെ കുട്ടികൾക്കായുള്ള റാമ്പ്
  • യോഗ ക്ലാസുകൾ
  • പരിചയ സമ്പന്നരും സാങ്കേതികമികവുമുള്ള അദ്ധ്യാപകർ
  • വിദ്യാ‍‍ർത്ഥി രക്ഷകർത്തൃ പഠന ഗ്രൂപ്പുകൾ
  • അ‍ഞ്ചാം ക്ലാസ് മുതൽ മലയാളം /സംസ്കൃതം / അറബി പഠിക്കാൻ അവസരം
  • കഠിനാധ്വാനികളും സ്നേഹനിധികളുമായ അദ്ധ്യാപകർ
  • കനിവ് പദ്ധതിയിലൂടെ അർഹരായ കുട്ടികൾക്ക് സഹായം
  • നല്ലപാഠം ജീവകാരുണ്യ പ്രവർത്തനങ്ങൾ
  • വൈവിധ്യമാർന്ന പൂന്തോട്ടം
  • സ്കൂൾ ബാന്റ്
  • ബുക്ക് സൊസൈറ്റി
  • കരകൗശലവിദ്യയിൽ പ്രത്യേക പരിശീലനം
  • കലാസാഹിത്യ പ്രമുഖർ നയിക്കുന്ന ശിൽപ്പശാലകൾ
  • പരിസ്ഥിതി സൗഹൃദ ക്യാമ്പസ്
  • പഠനയാത്രകൾ
  • അച്ചടക്കമുള്ള പഠന അന്തരീക്ഷം
  • ആധുനിക സൗകര്യങ്ങളുള്ള പുകയില്ലാത്ത അടുക്കള
  • കുട്ടികൾക്ക് ഭക്ഷണം ഇരുന്ന് കഴിക്കുന്നതിനായി പ്രത്യേക ഡൈനിംഗ് ഹാൾ
  • സ്മൃതി - ശക്തമായ പൂർവ്വവിദ്യാർത്ഥി സംഘടന
  • പിടിഎ, എംപിടിഎ, എസ്എംസി, ക്ലാസ് പിടിഎ ഗ്രൂപ്പുകളുടെ മികച്ച പിന്തുണ